ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹൈറേഞ്ചിൽ ആകമാനം വൻപിച്ച ജനകീയ പ്രക്ഷോഭം നടക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിത്തീർന്നിരിക്കുന്നു. ഈ വിഷയം ഹൈറേഞ്ചിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നു തന്നെ പറയാം. എന്നാൽ ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടിനു മുല്ലപ്പെരിയാർ പ്രശ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു എനിക്കുണ്ടായ ആദ്യ സംശയം. എന്റെ ചില ചിന്തകൾ ഞാനിവിടെ കുറിക്കട്ടെ.
Monday, 18 November 2013
Thursday, 14 November 2013
കൊച്ചുദേവിന്റെ വ്യഥ (അന്നുക്കുട്ടന്റെ ലോകം-രണ്ട്)
അനുഭവക്കുറിപ്പ്- 2
ഒരു കഥയെഴുതി കഴിഞ്ഞ സമയം. ഒരു തലക്കെട്ട് വേണം.ആലോചിച്ചിട്ടൊന്നും കിട്ടുന്നില്ല.ഞാൻ ഒരു അഭിപ്രായം കേൾക്കുന്നതിനായി ഭാര്യയെ വിളിച്ചു.
‘കുട്ടികൾക്കു ഊണു കൊടുക്കുകയാ..ഇപ്പൊ വരാം...’
ഞാൻ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. മൂത്തവൻ-അഞ്ചു വയസുകാരൻ ദേവ് ഊണു കഴിഞ്ഞ് വല്ലാതെ നിറഞ്ഞ വയറുമായി എന്റെയരുകിലെത്തി.
‘അച്ചാച്ചാ നോക്ക്യേ...എന്റെ വയർ നിറഞ്ഞതു കണ്ടോ..?
ഞാൻ അവന്റെ പതിവില്ലാതെ നിറഞ്ഞിരിക്കുന്ന വയറിലേക്കു നോക്കി അത്ഭുതപ്പെടാതിരുന്നില്ല.
ഒരു കഥയെഴുതി കഴിഞ്ഞ സമയം. ഒരു തലക്കെട്ട് വേണം.ആലോചിച്ചിട്ടൊന്നും കിട്ടുന്നില്ല.ഞാൻ ഒരു അഭിപ്രായം കേൾക്കുന്നതിനായി ഭാര്യയെ വിളിച്ചു.
‘കുട്ടികൾക്കു ഊണു കൊടുക്കുകയാ..ഇപ്പൊ വരാം...’
ഞാൻ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. മൂത്തവൻ-അഞ്ചു വയസുകാരൻ ദേവ് ഊണു കഴിഞ്ഞ് വല്ലാതെ നിറഞ്ഞ വയറുമായി എന്റെയരുകിലെത്തി.
‘അച്ചാച്ചാ നോക്ക്യേ...എന്റെ വയർ നിറഞ്ഞതു കണ്ടോ..?
ഞാൻ അവന്റെ പതിവില്ലാതെ നിറഞ്ഞിരിക്കുന്ന വയറിലേക്കു നോക്കി അത്ഭുതപ്പെടാതിരുന്നില്ല.
Monday, 11 November 2013
പ്രവാസികളുടെ അമ്മ (കഥ)
ത്രേസ്യാമ്മച്ചേടത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നു. ജോസുകുട്ടന്റെ അടക്കു കഴിഞ്ഞ് ജോണിയും മറ്റുള്ളവരും വീട്ടിലേക്കെത്തുമ്പോൾ ആ അമ്മ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർ വീടിന്റെ ഗേറ്റ് വരെ വന്ന്, ജോണിയോടു യാത്ര പറഞ്ഞകന്നു. വാടകയ്ക്കെടുത്ത ഫൈബർ കസേര വലിച്ച് ജോണി അമ്മയ്ക്കഭിമുഖമായി ഇരിക്കുമ്പോൾ ചേട്ടത്തി വിതുമ്പി.അയാൾ അസ്വസ്ഥതയോടെ തലയുടെ പുറകിൽ കൈകൾ പിണച്ചുവച്ച് കസേരയിൽ ചാരുമ്പോൾ, അയാളുടെ കനത്താൽ അതു ഞെരിഞ്ഞമർന്നു.
Sunday, 27 October 2013
എന്റെ ഇഷ്ട്ടങ്ങൾ (അന്നുക്കുട്ടന്റെ ലോകം-ഒന്ന്)
എന്റെ മൂത്ത മകനു അഞ്ചു വയസുണ്ട്. വല്യ കുസൃതിയാണവൻ. ‘തന്തയ്ക്ക് പിറക്കാത്ത’ പല ‘ഐറ്റംസും’ അങ്ങേർക്ക് കൈയിലിരിപ്പായിട്ടുണ്ട്. കളികളിൽ ഏർപ്പെടുന്ന സമയങ്ങളിൽ വീട് അവന്റെ സാമ്രാജ്യമാണു. വേലത്തരങ്ങൾ ഒന്നൊന്നായി ഒപ്പിച്ചു വച്ചു കൊണ്ടിരിക്കും. എല്ലാത്തിനും അവന്റെ സഹായിയാണു ഇളയ ചെല്ലക്കിളി. രണ്ടു പേരും കൂടിക്കഴിഞ്ഞാൽ പിന്നെ ഒരു തകർപ്പാണു. കളി, ചിരി,അടി ,പിടി ...ആകെ ബഹളം. പൊറുതി മുട്ടുമ്പോൾ പ്രിയതമ പരാതിയുമായി എന്നെ സമീപിക്കുകയായി. കാരണം കുട്ടികളെ തല്ലാൻ ഞാൻ അവൾക്ക് അധികാരം കൊടുത്തിട്ടില്ല. (ആഭ്യന്തരം എന്റെ കയ്യിൽ തന്നെ..!) .
Wednesday, 23 October 2013
Tuesday, 15 October 2013
അമ്മയ്ക്കുള്ള ഓണസമ്മാനം (കുറിപ്പുകൾ)
അമ്മയ്ക്കെന്തു സമ്മാനം കൊടുക്കും എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിനു എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. മുന്നൂറു രൂപയുടെ ഒരു ഷോവ്ൾ അല്ലെങ്കിൽ അറുനൂറു രൂപ അടുത്തു വരുന്ന ഒരു കോട്ടൻ സാരി അതുമല്ലെങ്കിൽ അഞ്ഞൂറു രൂപ രൊക്കം ക്യാഷായിട്ട് ഇതൊക്കെയാണു സാധാരണ. ഇത്തവണ ഒരു മാറ്റം വേണം എന്ന് എന്റെ മനസിലുണ്ട്. എന്തു കൊടുക്കും...? മനസിനെ അലട്ടുന്ന ഒരു ഭീകര പ്രശ്നമായി മാറി അത്. ഒരു ആയിരം രൂപാ കൊടുത്താലോ..? അമ്മയ്ക്ക് സന്തോഷമാകും..!
Monday, 14 October 2013
മൈക്കാട് ബിനു (കഥ)
അച്ഛനേയും എന്നേയും യാത്രയാക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പ്രകാശ് ഞങ്ങളോടൊപ്പം വന്നു. കടുപ്പപ്പെട്ട ജോലികൾ ചെയ്യരുതെന്നു ഡോക്ട്ടർ പറഞ്ഞിരിക്കുന്നതിനാൽ എന്നേ സഹായിക്കാനാണു അവൻ ഞങ്ങൾക്കൊപ്പം വന്നത്. സ്റ്റേഷനിൽ വല്ല്യ തിരക്കില്ലായിരുന്നു. സുന്ദരിമാരായ ഒന്നുരണ്ടു മദാമ്മമരോടൊപ്പം ഞങ്ങൾ നാലാം നമ്പർ പ്ളാറ്റ്ഫോമിൽ കുറെ ഏറെ നേരം കാത്തുനിന്നു. അച്ഛനും എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കാത്തുനില്പ്പ് ഞങ്ങൾക്ക് ഒരു ദുരിതമായി തോന്നി.
Sunday, 13 October 2013
Sunday, 29 September 2013
ചിലന്തിമനസ്സുകൾ (കഥ)
അമ്പലമുറ്റത്തെ കല്പടവികളിലൊന്നിൽ കൂനിപ്പിടിച്ച് ഇരിക്കുന്ന മനുഷ്യരൂപത്തിൽ ഒരു നിമിഷം രമേഷിന്റെ കണ്ണുകളുടക്കി. നരച്ച താടി കനംവച്ചിരിക്കുന്നു. ചുണ്ടുകൾ മൂടി വളർന്നിറങ്ങിയിരിക്കുന്ന ചായക്കറ പൂരണ്ട മേൽ മീശ. വെളുത്തു മെല്ലിച്ച ശരീരം. ആ മുഖത്തേക്ക് തുറിച്ച് നോക്കി നിന്നപ്പോൾ ഒന്നു ചുമച്ച് പ്രയാസപ്പെട്ട് കൈകാട്ടി വിളിച്ചു. അതെ...പപ്പേട്ടൻ തന്നെ..!
Friday, 27 September 2013
‘ഒരു പീഠനത്തിനു ശേഷം...’ അഭിപ്രായങ്ങളിൽ നിന്ന്
2013 ആഗസ്റ്റ് 22 നു പോസ്റ്റ് ചെയ്ത ‘ഒരു പീഠനത്തിനു ശേഷം...’ എന്ന ബ്ളോഗ്പോസ്റ്റിനു മറുപടിയായി അനിൽ കുമാർ എന്ന എന്റെ പ്രിയപ്പെട്ട വായനക്കാരൻ കുറിച്ചിട്ട വരികളാണു താഴെ ചേർത്തിരിക്കുന്നത് .
ആ
വരികള്‍ ഇഷ്ടപ്പെട്ടു . സ്ത്രീ ആരെന്നു അവര്‍
മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .
Saturday, 21 September 2013
ലീനയുടെ സ്വപ്നം (കഥ)
ലാന്റ് ഫോൺ ഇടതടവില്ലാതെ പരുപരുത്ത ശബ്ദത്തിൽ മണിമുഴക്കി. ലീന കുളിയുടെ അവസാനഘട്ടത്തിൽ എത്തിയിരുന്നു. ശരിക്കൊന്നു തുവർത്തുക കൂടി ചെയ്യാതെ, ചെറിയൊരു ടവ്വൽ മാത്രം ശരീരത്തു ചുറ്റിപ്പിടിച്ച് അർദ്ധനഗ്നയായി അവൾ ഫോണിനരികിലേക്കു പാഞ്ഞു. ലാന്റ്ഫോണിൽ ആരും തന്നെ വിളിക്കാറില്ലാത്തതാണു. ഇന്നാരാണു പതിവില്ലാതെ..? കുളിക്കാൻ കയറിയപ്പോൾ മുതൽ തുടങ്ങിയതാണു, നിർത്താതെയുള്ള വിളി.
Friday, 13 September 2013
എന്റെ മാത്രം ശ്രുതി...(കഥ)
എന്റെ അമ്മാവന്റെ മോളാണു ശ്രുതി. ഞങ്ങളുടെ നാട്ടിലെ ഉഴപ്പന്മാരും ഉഴപ്പികളുമെല്ലാം പഠിക്കുന്ന ഗവർണ്മെന്റ് കോളേജിൽ ബി കോമിനു പഠിക്കുന്നു. ചെറുപ്പം മുതലെ 'നന്നായി' പഠിക്കുന്നതിനാൽ വേറെങ്ങും സീറ്റ് കിട്ടാത്തതു കൊണ്ടാണു അവളെ അവിടെ ചേർത്തത്..! പഠനത്തിന്റെ കാര്യം അങ്ങനൊക്കെ ആണെങ്കിലും ദോഷം പറയരുതല്ലോ, മുടിഞ്ഞ ഗ്ളാമറാണു കക്ഷിക്ക്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘ഒരു അടിപൊളി പീസ് ’.
Saturday, 7 September 2013
ശ്രീരാമനും UPA സർക്കാരും
ശ്രീരാമനും UPA സർക്കാരും തമ്മിൽ എന്തു ബന്ധം എന്നല്ലേ......? ആദ്യം ശ്രീരാമനെപ്പറ്റിപറയാം. രാമായണത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ രാജാവിന്റെ പ്രസക്തി എന്താണു..? നീതിപൂർവകമായി രാജ്യം ഭരിച്ചതിന്റെ ഉത്തമമാതൃകയാണു ഈ രാജാവ്. സത്യം,ധർമ്മം,നീതി എന്നീ തത്ത്വങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ട് എങ്ങനെ പ്രജാക്ഷേമതല്പരനായിരിക്കാം എന്നു ഭാരതത്തിനു കാണിച്ചു തന്നതു ഈ മഹാരാജാവാണു.
Friday, 6 September 2013
മത്സരം (കവിത)
ആണോ വലുത് പെണ്ണോ വലുത്?
ആണെന്നു ആണുങ്ങളും കുറേ പെണ്ണുങ്ങളും
പെണ്ണെന്നു ഫെമിനിസ്റ്റുകളും
പിന്നെ കുറെ പെൺകോന്തന്മാരും
ആണില്ലാതെ പെണ്ണില്ല
പെണ്ണില്ലാതെ ആണുമില്ല
ആണും പെണ്ണുമില്ലാതെ പിറപ്പുമില്ല
പിറപ്പില്ലെങ്കിൽ പിന്നെയൊന്നുമില്ല..!
ആണെന്നു ആണുങ്ങളും കുറേ പെണ്ണുങ്ങളും
പെണ്ണെന്നു ഫെമിനിസ്റ്റുകളും
പിന്നെ കുറെ പെൺകോന്തന്മാരും
ആണില്ലാതെ പെണ്ണില്ല
പെണ്ണില്ലാതെ ആണുമില്ല
ആണും പെണ്ണുമില്ലാതെ പിറപ്പുമില്ല
പിറപ്പില്ലെങ്കിൽ പിന്നെയൊന്നുമില്ല..!
കരുതലും ആത്മബന്ധവും (കുറിപ്പുകൾ)
എന്താണു ‘കരുതൽ’ എന്നതു കൊണ്ടു ഉദേശിക്കുന്നത്..? എന്താണു
‘ആത്മബന്ധം’ എന്നതു കൊണ്ടു അർത്ഥമാക്കുന്നത്..? ബ്ളോഗിലേക്കു പതിവായി വരാൻ
തുടങ്ങിയപ്പോഴെ മുൻപിൽ വന്നു പെട്ട രണ്ടു പേരാണു അജിത്തേട്ടനും ഉദയപ്രഭൻ
ചേട്ടനും....ഉള്ളിൽ മറ്റുള്ളവരോടു കരുതൽ ഉള്ളവർ എല്ലാവരെയും
ശ്രദ്ധിച്ചുകൊണ്ടിരിക്കും. സ്വന്തം മക്കളെ മാതാപിതാക്കൾ കൈപിടിച്ചു
നടത്തുന്നതു അവരോടു കരുതൽ ഉള്ളതു കൊണ്ടാണു.
Wednesday, 4 September 2013
ജിനുവിന്റെ അമ്മ (കഥ)
എനിക്കൊരു മോനുണ്ട്. ജിനു. വയസ്സ് ഇരുപത്തിയേഴായി. ക്ളീൻഷേവ് ഒക്കെ ചെയ്ത,കോലന്മുടി ഒരുവശത്തേക്ക് ഒതുക്കി വച്ച ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന ഒരു സുന്ദരകുട്ടൻ..! ‘ശൂമാക്കറെന്നോ’ മറ്റോ ആണു അവനേ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്. നാട്ടുകാർക്കെല്ലാം വല്ല്യ ഹീറോ ആണവൻ. എന്നാൽ എനിക്കോ..? ദൈവം തന്ന ആകെയുള്ളൊരു ആശ്വാസമാണു എന്റെ ജിനുമോൻ.. സ്നേഹിച്ചും കൊഞ്ചിച്ചും കൊതി തീരാത്ത എന്റെ പൊന്നുമോൻ..! പക്ഷെ പറഞ്ഞിട്ടെന്താ..?
Saturday, 31 August 2013
പ്രണയം (കവിത)
നിന്നെ മൂടുവാനത്രയും
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...
പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...
പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...
Thursday, 29 August 2013
Wednesday, 28 August 2013
ഫെയ്സ്ബുക്ക് വികലമാകുമ്പോൾ
മലയാളികൾ ഫെയ്സ്ബുക്കിൽ എന്തു ചെയ്യുന്നു..? മലയാള ഫെയ്സ്ബുക്ക് ലോകത്തിന്റെ നിലവാരമെന്താണു...? ഈരണ്ടു ചോദ്യത്തിനും ഉത്തരം നല്കേണ്ടി വരുമ്പോൾ അല്പ്പമൊന്നു സങ്കോചപ്പെടേണ്ടി വരുമെന്നു തീർച്ചയായും പറയാം. വൈകുന്നേരങ്ങളിൽ തുടങ്ങി അർദ്ധരാത്രി വരെയാണു കൂടുതൽ മലയാളികളും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. അവനവന്റെ കൃത്യാകൃത്ത്യങ്ങളെല്ലാം ഒരു വിധം കഴിച്ച് പാഞ്ഞെത്തി പാസ് വേഡ് അടിച്ചു കഴിഞ്ഞാൽ പിന്നെ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും ലൈക്കുകൾ നേടാനുമായി ഓരോരോ പണികൾ തുടങ്ങുകയായി.
Monday, 26 August 2013
പേടി
വിറയ്ക്കും കൈ..
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...
കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...
കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!
Sunday, 25 August 2013
മടക്കം (കഥ)
ഇളയ മകന്റെ വീട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് മൂത്ത മകന്റെ വീട്ടിലേക്ക്. ബസുണ്ട്. പോകാനുള്ള വണ്ടികൂലി ഉണ്ടോ എന്ന് ഇളയ മകനോ അവന്റെ ഭാര്യയോ ചോദിച്ചില്ല. അത്ര വൃത്തി ഇല്ലാത്ത പ്ളാസ്റ്റിക് ചാക്കിൽ കുറച്ച് പച്ചകറികൾ കെട്ടിവച്ചതുണ്ട് കൊണ്ടുപോകാൻ. നാരായണൻ കുറച്ചു നേരം ആ ചാക്കു കെട്ടിലേക്കു നോക്കി വരാന്തയിൽ തലകുമ്പിട്ടിരുന്നു. ഇളയ മകൻ മദ്യപിച്ചെത്തുമ്പോൾ എറിഞ്ഞു ചളുക്കുന്ന അലുമിനിയകലത്തിലൊന്നിൽ കാടിയുമായി മകന്റെ ഭാര്യ ചവിട്ടിതുള്ളി തൊഴിത്തിലേക്കു പോകുന്നതും തിരികെപ്പോകുന്നതും കണ്ടു. എപ്പോഴും പിറുപിറുക്കുകയും ഭൂമിയെ ചവിട്ടി നോവിക്കുകയും ചെയ്യുകയെന്നതാണു അവളുടെ പ്രധാന പരിപാടി.
Saturday, 24 August 2013
‘ഹലോ..നീ എവിടാ..?’
സ്വകാര്യത മനുഷ്യൻ ഇഷ്ട്ടപ്പെടുന്നുണ്ടോ..? ഉണ്ടെന്നും ഇല്ലെന്നും പറയാം. അതൊക്കെ ഓരോ അവസ്ഥ(mood)പോലിരിക്കും. ബഹുഭൂരിപക്ഷവും പല സമയത്തും സ്വകാര്യത ഇഷ്ട്ടപ്പെടുന്നവർ തന്നെ. (സ്ഥിരം മദ്യപാനികൾ ഇതിനൊരപവാദമാണെന്നു തോന്നുന്നു). ഇനി പുതുലോകത്ത് സ്വകാര്യതയുമായി വളരെ ബന്ധപ്പെട്ടു നില്ക്കുന്ന ഒരു ‘സുഹൃത്തി’നേക്കുറിച്ചു പറയാം. ഇന്നു മനുഷ്യന്റെ ഏറ്റവും അടുത്ത ആ സുഹൃത്ത്-സംശയലേശമന്യേ പറയാം-മൊബൈൽ ഫോൺ തന്നെ..!
Thursday, 22 August 2013
ഒരു പീഠനത്തിനു ശേഷം.....
ഒന്നാമതായി, ദില്ലി സംഭവത്തെ തുടർന്ന് ഇൻഡ്യയിലെ എല്ലാ വൻ നഗരങ്ങളിലും പ്രതിഷേധം തെരുവിലേക്കിറങ്ങിയിരുന്നു. ഫൈസ്ബുക്ക് കൂട്ടായ്മയ്ക്ക് ഈ പ്രതിഷേധത്തിന്റെ വിജയത്തിൽ നല്ലൊരു പങ്ക് ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ടാകുമല്ലോ..? നമ്മുടെ നാട്ടിൽ ആദ്യമായല്ല ഒരു പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നത്.ഈ സംഭവത്തിനു മുൻപും ശേഷവും ഒരുപാടു പീഠനങ്ങൾ നമ്മുടെ നാട്ടിലുണ്ടായി. സമീപകാലത്തു നടന്ന മറ്റു ബലാൽസംഗങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ സംഭവത്തിനു മാത്രം കിട്ടിയതെന്തു കൊണ്ടാണു..? ദില്ലിപെൺകുട്ടിയുടെ വിഷയം കത്തി നില്ക്കുന്ന സമയത്ത് തന്നെ രണ്ടു ബലാൽസംഗങ്ങൾ നടന്നതോർമ്മ കാണുമല്ലോ..? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നയിക്കാൻ ഒരു നേതാവു പോലുമില്ലാതെ എങ്ങനെ ഒരു പ്രതിഷേധം ഇത്ര ശക്തമായി തെരുവിൽ രൂപപ്പെട്ടു..?
രണ്ടാമതായി,ഇത്ര ശക്തമായി രൂപപ്പെട്ട ഈ പ്രതിഷേധത്തെ ദില്ലി മുഖ്യമന്ത്രിയും,രാഷ്ട്രപതിയുടെ മകനും അപ്പോൾ തന്നെ തള്ളിപ്പറഞ്ഞിരുന്നു.‘ഈ സമരത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കു നിലവാരമില്ല’ എന്നാണു രാഷ്ട്രപതിയുടെ മകൻ പറഞ്ഞത്. ‘സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നത് ’ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്.ഈ രണ്ട് അഭിപ്രായങ്ങൾക്കുമെതിരെ പ്രതിഷേധക്കാർ പ്രതികരിക്കുകയും രാഷ്ട്രപതിയുടെ മകൻ മാപ്പു പറഞ്ഞു തടിയൂരുകയും ചെയ്തു.
മൂന്നാമതായി,ഈ സംഭവത്തെ ആബാലവൃദ്ധം ജനങ്ങളും അപലപിച്ചു എങ്കിലും തെരുവിലേക്കിറങ്ങിയ ജനസഞ്ചയം ഒരു പ്രത്യേക age group-പ്പെട്ടവരായിരുന്നു,ടീനേജുകാർ.
( Go to link http://www.youtube.com/watch?v=hjbw5_9QvdY )
'വീ വാന്റ് ജസ്റ്റീസ് 'എന്ന മുദ്രാവാക്യവുമായി ഇക്കൂട്ടർ തെരുവു നിറഞ്ഞപ്പോൾ അതിൽ അസ്വഭാവികതയുള്ളതായി അപ്പോൾ തോന്നിയില്ല.സമരം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാ വിഭാഗത്തിലും പെട്ടവർ തോളോടൂതോൾ ചേർന്നു എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.പക്ഷേ പിന്നീട് ഇത്തരം മാനഭംഗങ്ങൾ ആവർത്തിച്ചപ്പോൾ ഇവരേ ആരേയും പ്ലേക്കാർഡുകളും പ്രതിഷേധവുമായി തെരുവിൽ കണ്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ,അതെന്തുകൊണ്ടാണു..?
ചോദ്യങ്ങളെ മനസിലിരുത്തി കൊണ്ട് ഇനി കാര്യത്തിലേക്കു കടക്കാം.പാശ്ചാത്യസംസ്ക്കാരത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറ ഇൻഡ്യയിൽ വളർന്നു കഴിഞ്ഞു എന്നുള്ള സത്യം നാം വിസ്മരിച്ചു കൂടാ. കാമുകന്റേയോ ബോയിഫ്രണ്ടിന്റെയോ അല്ലെങ്കിൽ ആൺ സുഹൃത്തിന്റേയോ തോളിൽ തൂങ്ങി ബീയർ പാർലറുകളിലും നൈറ്റ് പാർട്ടികളിലും പബ്ബുകളിലും നിശാക്ളബ്ബുകളിലും സിനിമാശാലകളിലും പോകുന്ന ഒരുപാടു പെൺകുട്ടികൾ ഇൻഡ്യൻ നഗരങ്ങളിൽ ഇന്നു ധാരാളം.‘നാൻ’ എന്ന തമിഴ് സിനിമയിലെ ‘മക്കായല...മക്കായല..’ എന്നു തുടങ്ങുന്ന ഗാന രംഗം ഓർമയിലുണ്ടാകുമല്ലോ..? ആ ഗാന രംഗത്തിലേതു പോലെ ജീവിക്കുന്നതിനാണു നമ്മുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താല്പ്പര്യം എന്നു തോന്നുന്നു.
( പാട്ടിന്റെ ലിങ്ക് ഇതാ http://www.youtube.com/watch?v=voW0o7hBNeo )ഇപ്പോഴത്തെ പുതുതലമുറയുടെ ‘കലാപരിപാടി’കൾ വൈകുന്നേരങ്ങളിൽ തുടങ്ങുകയായി. ഇതിൽ സാധാരണ മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നവർ മുതൽ സെക്സും മയക്കുമരുന്നും ശീലമാക്കിയവർ വരേ ഉൾപ്പെടുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ സെക്സ്മയക്കുമരുന്ന് റാക്കറ്റുകളും മാഫിയകളും സജ്ജീവമായിത്തന്നെ ഒളിഞ്ഞും ‘തെളിഞ്ഞും’ രംഗത്തുണ്ട്. അതിൽ തെളിഞ്ഞു രംഗത്തു വന്ന കാഴ്ച്ചയാണു ദില്ലി സംഭവത്തിനു ശേഷമുള്ള പ്രതിക്ഷേധങ്ങളിലൂടെ നമ്മൾ കണ്ടതു. ദില്ലി പെൺകുട്ടിക്കുണ്ടായതു പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കുന്നതു ഇത്തരക്കാർക്കു സ്വാതന്ത്ര്യത്തിനും സ്വര്യവിഹാരങ്ങൾക്കും തടസ്സമാണെന്നുള്ള കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലൊ. ഏതു രാത്രിയിലും എതിലേ വേണമെങ്കിലും പോകുവാനും വരുവാനും, തോന്നുന്നതൊക്കെ ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം മാത്രമാണു മേല്പറഞ്ഞ പ്രതിക്ഷേധം കൊണ്ടു ഇക്കൂട്ടർ ഉദ്ദേശിച്ചതെന്നു വ്യക്തം (എല്ലാവരും അല്ല). ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു പെൺകുട്ടി പീഠനത്തിനിരയാകുമ്പോൾ അവൾക്കു വേണ്ടി നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങാത്തതെന്തു കൊണ്ടാണു? കാരണം അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലതന്നെ-ഗ്രാമപ്രദേശങ്ങളിൽ പബ്ബുകളില്ല,ഡാൻസിങ്ങ്ബാറുകളില്ല,നിശാക്ളബ്ബുകളുമില്ല. മാത്രവുമല്ല പുതുതലമുറ ആണെന്നു പറഞ്ഞ് തങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി ഒരപരിചിതന്റെ തൊളിൽ കൈയ്യിട്ടു നടക്കുന്നതു കണ്ടു നില്ക്കുവാനുള്ള വിശാലകാഴ്ച്ചപ്പടൊന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് ഇല്ലന്നു തന്നെ പറയാം. ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കൊണ്ടാകണം സമരത്തിൽ പങ്കെടുക്കുന്നവർ നിലവാരമില്ലാത്തവരാണെന്നു മുൻപു സൂചിപ്പിച്ചയാൾക്കു പറയേണ്ടി വന്നതു. അതേ കാരണത്താലാണു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നതു എന്നു മുഖ്യമന്ത്രിക്കു ചോദിക്കേണ്ടിയും വന്നത്. എന്നാൽ അതു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണെന്നു വരുത്തി തീർക്കുന്നതിലും കൂട്ടായ്മ വിജയിക്കുകയുണ്ടായി. പീഠനത്തിനിരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനോ ആ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെ വിലകുറച്ചു കാണുന്നതിനോ അല്ലെങ്കിൽ നാട്ടിലുള്ള ബലാൽസംഗവീരന്മാരെ സപ്പോർട്ട് ചെയ്യുന്നതിനോ വേണ്ടിയല്ല ഇതെഴുതുന്നത്.ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വൃത്തികെട്ട ഗൂഡലക്ഷ്യങ്ങളെ വായനക്കാരുടെ ആലോചനാപഥങ്ങളിലേക്ക് കൊണ്ടു വരുക എന്ന സദുദ്ദേശം മാത്രമെ ഇതിന്റെ പിന്നിലുള്ളു എന്നുള്ള വസ്തുത വിനയത്തോടെ കുറിക്കട്ടെ. നിർഭാഗ്യകരമായ ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധസമരത്തിലൂടെ,ഇത്തരം ദുർവിധി ഒരു പെൺകുട്ടിക്കും ഭാവിയിൽ സംഭവിക്കാൻ പാടില്ല എന്ന ഉറപ്പാണു നാം നേടിയെടുക്കേണ്ടത്.. അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു ഞാൻ പറയാനുദേശിച്ചത്.നമ്മുടെ നാട്ടിലെ നിശാക്ളബ്ബുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനേപ്പറ്റി ഗവണ്മെന്റ് അടുത്തകാലത്ത് ചിന്തിച്ചു തുടങ്ങിയത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സഹായമാകും എന്നു നമുക്ക് പ്രത്യാശിക്കാം...
Sunday, 18 August 2013
പ്രിയയും കാഞ്ചനയും (കഥ)
കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു. വൈലറ്റ് ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. കണ്ണുകളിൽ ഭദ്രകാളി.! വാലു പോലെ മുഖത്തേക്കു നീണ്ടുകിടക്കുന്ന മുടി ഇടതുവശത്തേക്കു മാടി ഒതുക്കുമ്പോൾ കൈകള്‍ വിറയ്ക്കുന്നതു കണ്ടു. പരിസരം ഒട്ടും ശ്രദ്ധിക്കാതെ അവൾ എന്റെ നേരെ ചാടി.
‘ഏതാ അവൾ...?’
ഞാൻ പരിസരം വീക്ഷിച്ചു.
‘കാഞ്ചന’ എന്റെ മറുപടി അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.
‘പേരല്ല ചോദിച്ചതു...’ അവൾ ആക്രോശിച്ചു.
‘അമ്മാവന്റെ മോൾ’
‘ഏതാ അവൾ...?’
ഞാൻ പരിസരം വീക്ഷിച്ചു.
‘കാഞ്ചന’ എന്റെ മറുപടി അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.
‘പേരല്ല ചോദിച്ചതു...’ അവൾ ആക്രോശിച്ചു.
‘അമ്മാവന്റെ മോൾ’
Saturday, 17 August 2013
എനിക്കും വേണം ഒരു അവാർഡ്
നമ്മുടെ നാട്ടിൽ പലരും പലതും ചെയ്യുന്നത് പലതും മോഹിച്ചിട്ടാണു. ജോലി ചെയ്യുന്ന എല്ലാവർക്കും അതിനു തക്ക പ്രതിഫലം കിട്ടണമെന്ന ചിന്താഗതിക്കാരാണു.അതു കൂലിയായി പണത്തിന്റെ രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യുകയും കൂലി കണക്കു പറഞ്ഞു വാങ്ങികൊണ്ടിരിക്കുകയും ചെയ്യും,എല്ലാവരും. അവിടെ വരെ ഓക്കെ. ചില വകുപ്പിൽ പെട്ട ആൾക്കാർ ജോലിക്കു കൂലി മാത്രം പോരാ,അധികകൂലിയും കൂടി വേണം.! ഓവർടൈം ജോലി ചെയ്തിട്ടല്ല അധികകൂലി ചോദിക്കുന്നത്.മിക്കവാറും കരിയർ അവസാനിച്ച ശേഷമാണു ഈ ഇനത്തില്പെട്ട കൂലി ചോദിച്ചു തുടങ്ങുന്നത്. ആ അധികകൂലിയുടെ പേരാണു അവാർഡ്..!! വന്നു വന്നു അതിപ്പോൾ ഒരു നിർബന്ധവും അവകാശവും ആയി മാറിയിട്ടുണ്ട്. കുറെ കാലമൊക്കെ കിട്ടാൻ വേണ്ടി കാത്തിരിക്കും...പിന്നെ പിന്നാമ്പുറത്തു കൂടി ഒന്നു പണിതു നോക്കും. എന്നിട്ടും നടന്നില്ലെങ്കിൽ പലവഴിക്കു സമ്മർദ്ധം ചെലുത്തി നോക്കും.(ക്വട്ടേഷൻ കൊടുത്തു നോക്കും) ഒരു രക്ഷയുമില്ലെങ്കിൽ പിന്നെ പരസ്യമായിട്ട് ചോദിക്കാൻ തുടങ്ങും.പട്ടാളക്കാർക്കും,കലാകാരന്മാർക്കും,കായിക താരങ്ങൾക്കും ഒക്കെ മേൽ പറഞ്ഞ പ്രതിസന്ധി അവരുടെ ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടാകും. യാതൊരു വിധ പിന്നണി പ്രവർത്തനവും കൂടാതെ അവാർഡുകൾ തേടി വരുമ്പോൾ അതിനൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാർ എന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചല്ലോ എന്ന ചാരിതാർത്ഥ്യം തോന്നും. കൊച്ചുകുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു കരഞ്ഞു വാങ്ങിയാൽ ഇപ്പറഞ്ഞവയിൽ എന്തൊക്കെ തോന്നുമോ ആവോ..? പദ്മശ്രീ ഒപ്പിക്കാൻ വേണ്ടി നടക്കുന്ന പ്രാഞ്ചിയേട്ടനെ പോലെ അധ:പ്പതിക്കുന്നതെന്തിനാണു. അവാർഡുകളുടെ അകമ്പടി ഇല്ലെങ്കിലും നല്ല സേവനങ്ങൾ എന്നും സ്മരിക്കപ്പെടും എന്നതു സ്പഷ്ട്ടം.
വാലറ്റം-ഇന്നേവരെ ആരും പരംവീരചക്രം വേണമെന്നു പറഞ്ഞു ശാഠ്യം പിടിച്ചു കണ്ടിട്ടില്ല.
വാലറ്റം-ഇന്നേവരെ ആരും പരംവീരചക്രം വേണമെന്നു പറഞ്ഞു ശാഠ്യം പിടിച്ചു കണ്ടിട്ടില്ല.
Sunday, 11 August 2013
കണ്ണുനീർ താഴ്വരയില്‍....
എന്റെ ജാതി..എന്റെ മതം...എന്നു പറഞ്ഞു നടക്കുന്നവരോട് ഒന്നു ചോദിക്കട്ടേ...? 5000 മതവും 50000 ജാതിയും നിങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ..? എന്തിനു വേണ്ടി..? ആർക്കു വേണ്ടി..? ഒരുവനു ആപത്തു വരുമ്പോൾ ഒരുവനേ സഹായിക്കുന്ന കരങ്ങൾ ആരുടെതാണു..? കുഞ്ഞു ഷഫീക്കിന്റെ കാര്യം നോക്കു...കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അവൻ അഡ്മിറ്റാകുമ്പോൾ എന്തായിരുന്നു അവസ്ഥ..? നൊന്തു പെറ്റ അമ്മയ്ക്കു വേണ്ട...അച്ഛനു വേണ്ട...വളർത്താൻ നിയോഗം ലഭിച്ച രണ്ടാനമ്മയ്ക്കു വേണ്ട...ദേഹമാസകലം മുറിപ്പെട്ട് മരണാസന്നനായി അവൻ ആശുപത്രിയിലേക്കു എത്തപ്പെട്ടപ്പോൾ അതു വരെ അവനേ തഴുകിയ കൈകളൊക്കെ എവിടെ പോയൊളിച്ചു..? ജീവിതം കൈപ്പിടിയിൽ നിന്നകന്നു പോയപ്പോൾ അവന്റെ ജാതിയോ മതമോ അവന്റെ രക്ഷയ്ക്കെത്തിയില്ല.. എല്ലാവരും വിട്ടകന്നപ്പോൾ അവന്റെ ദൈവം മാത്രം അവനു തുണയ്ക്കെത്തി.സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ഡോക്ടർമാരിലേക്കും നേഴ്സുമാരിലേക്കും അവന്റെ ദൈവം കുടിയേറി..! സിസ്റ്റർ ബിൻസി അവനു അമ്മയായി..!അല്ല ഉമ്മയായി..! അവനു വേണ്ടി പ്രാർത്ഥിക്കാൻ ജാതിമതചിന്തകൾ ലവലേശമില്ലാതെ എല്ലാവരും മുന്നോട്ടു വന്നു...അവൻ ജീവിതത്തിലേക്കു തിരിച്ചു വരുന്ന വാർത്തകൾ കേട്ടു എല്ലാവരും ഒരു പോലെ സന്തോഷിച്ചു.ജീവിതം നഷ്ട്ടപ്പെട്ടു പോകാൻ തുടങ്ങുന്ന സമയത്ത്, മനസ്സ് കീറിമുറിക്കപ്പെടുന്ന സമയത്ത് അല്ലാഹുവും ക്രിസ്തുവും കൃഷ്ണനും എല്ലാം ഒന്നായി തീരും. അല്ലെങ്കിൽ അത്തരം അനുഭവങ്ങൾ വന്നു ഭവിക്കുമ്പോൾ നീ തീർച്ചയായും അതു മനസ്സിലാക്കുക തന്നെ ചെയ്യും...കാരണം ദൈവത്തിന്റെ കണ്ണിൽ ഒരു ജാതി മാത്രമേയുള്ളു, അതു മനുഷ്യ ജാതി ആണു.
Friday, 9 August 2013
'ആരാധകർ' സമൂഹത്തിന്റെ ശാപം
എന്തിനോടും ഏതിനോടും ഉള്ള അതിരുകവിഞ്ഞ ആരാധനയാണു നമ്മുടെ സമൂഹം ഈ വിധത്തിൽ അധ:പ്പതിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നതു പോലെ ആരാധനയ്ക്കും കണ്ണില്ല. മറ്റുള്ളവരോടുള്ള ആരാധന മൂക്കുന്നവൻ എപ്പോഴും സത്യത്തിനു പുറം തിരിഞ്ഞു നില്ക്കുന്നു. അല്ലെങ്കിൽ ഒരാളെ ആരാധിക്കുന്നവൻ അയാളുടെ തെറ്റുകുറ്റങ്ങൾ മന:പൂർവം കണ്ടില്ല എന്നു നടിക്കുന്നു. ക്രിക്കറ്റ് താരങ്ങളേയൊ,സിനിമാക്കാരേയോ, രാഷ്ട്രീയക്കരെയോ,മതമേലധികാരികളെയോ കുറ്റം പറഞ്ഞാൽ അവരുടെ ആരാധകർ സഹിക്കുമോ..? ചെറുപ്പകാലത്ത് ഒരിക്കലും കുടിച്ചിട്ടില്ലാത്ത ബൂസ്റ്റ് ആണു തന്റെ ആരോഗ്യത്തിന്റെ സീക്രട്ട് എന്നു പബ്ളിക്കായി കള്ളം പറയുന്ന സച്ചിനെ വിമർശിക്കാൻ സച്ചിന്റെ ആരാധകർ സമ്മതിക്കുമോ..? കലാകാരനു എന്തു സാമൂഹ്യപ്രതിബദ്ധത എന്നു ഇന്റർവ്യൂ വിൽ പരസ്യമായി ചോദിക്കുകയും തന്റെ സിനിമകളിൽ മധ്യപാനവും സ്ത്രീ വിഷയങ്ങളും ഗുണ്ടായിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാസ്റ്റാറിനെ വിമർശിക്കാൻ ഇക്കൂട്ടർ സമ്മതിക്കുമോ..? പെണ്ണുപിടിയും,തട്ടിപ്പും,കൊലപാതകവും കോടതിയുമായി നടക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ വിമർശിക്കാൻ സാധിക്കുമോ..? തിന്നുകൊഴുത്ത് വിശ്വാസ്സികളുടെ തണലിൽ ജീവിക്കുന്ന മത,ജാതികോമരങ്ങളുടെ ഒരു രോമത്തെ തൊടാൻ ആരെങ്കിലും ശ്രമിച്ചാൽ നേരും നെറിയും ഒന്നും നോക്കാതെ ആരാധകർ ഓടികൂടില്ലെ..? അതുകൊണ്ടെന്താ..എന്തെല്ലാം കുറ്റങ്ങൾ ചെയ്തു കൂട്ടിയാലും ഇവരെല്ലാം ഒരു കുഴപ്പവും കൂടാതെ ജനമധ്യത്തിൽ പുനർജ്ജനിക്കുന്നു..! ജനപ്രതിനിധികളെപോലെ ക്രിക്കറ്റ് താരങ്ങളെ വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്ന ഒരു രീതിയാണു നിലവിലുള്ളതെങ്കിൽ സച്ചിനും പോണ്ടിങ്ങിനുമെല്ലാം 70-ം വയസ്സിലും ക്രിക്കറ്റ് കളിക്കാനുള്ള ഭാഗ്യം അവരുടെ ആരാധകർ ഉണ്ടാക്കി കൊടുത്തേനെ..!(50 കഴിഞ്ഞ സുപ്പർ താരം വിഗ്ഗും വച്ചു കോലം കെട്ടി 16-കാരിയായ കോളേജ് കുമാരിയുടെ കാമുകനായി അഭിനയിക്കുന്ന തൊലിയുരിയുന്ന കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഉദാഹരണം).എന്നാലോ ഒരഭിപ്രായം പറയുമ്പോൾ സത്യസന്ധരും നീതിമാന്മാരുമായി അവതരിക്കുന്ന ഇക്കൂട്ടർ സ്വന്തം വീട്ടുകാർ-ബന്ധുക്കൾ-സ്വന്തകാർ-കൂട്ടുകാർ(സ്വജനപക്ഷപാതം),തന്റെ മതം-ജാതി,താൻ വിശ്വസ്സിക്കുന്ന രാഷ്ട്രീയം,താൻ ആരാധിക്കുന്ന ദൈവപ്രതിപുരുഷന്മാർ എന്നിവയിൽ എന്തിനേയെങ്കിലും കുറ്റം പറഞ്ഞാൽ ഉടനേ കൊടുവാളെടുക്കുകയായി.ഇക്കൂട്ടർക്കു കണ്ണില്ല,കാതില്ല,സത്യം തിരിച്ചറിയാനുള്ള കഴിവുമില്ല.അഥവാ തിരിച്ചറിഞ്ഞാൽ തന്നെ അതു തുറന്നു പറയാനുള്ള ആണത്തവും ഇല്ല...എണ്ണത്തിൽ കൂടൂതൽ ഇവറ്റകളായതു കൊണ്ടു ഈ നാടു ഒരു കാലത്തും നന്നാവുകയുമില്ല...
സച്ചിനു ആരാധകരുണ്ട്..
സല്മാൻ ഖാനു ആരാധകരുണ്ട്..
മമ്മൂട്ടിക്കും വിജയിനും ആരാധകരുണ്ട്..
ഇങ്ങെ അറ്റം ബണ്ടി ചോറിനു വരെ ആരാധകരുണ്ട്..
പക്ഷെ.. സത്യം,ധർമ്മം,നീതി ഇവയ്ക്കു ആരാധകരില്ല..
ചുരുക്കത്തിൽ....“എന്റെ മാത്രം ഇഷ്ട്ടങ്ങൾ സിന്ദാബാദ്..”
സച്ചിനു ആരാധകരുണ്ട്..
സല്മാൻ ഖാനു ആരാധകരുണ്ട്..
മമ്മൂട്ടിക്കും വിജയിനും ആരാധകരുണ്ട്..
ഇങ്ങെ അറ്റം ബണ്ടി ചോറിനു വരെ ആരാധകരുണ്ട്..
പക്ഷെ.. സത്യം,ധർമ്മം,നീതി ഇവയ്ക്കു ആരാധകരില്ല..
ചുരുക്കത്തിൽ....“എന്റെ മാത്രം ഇഷ്ട്ടങ്ങൾ സിന്ദാബാദ്..”
Friday, 26 July 2013
ട്രാഫിക് സിനിമയും സമ്മാനവും
ട്രാഫിക് സിനിമയേ അനുസ്മരിപ്പിക്കുന്ന വിധം 2 മണിക്കൂർ 20 മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്നും അമൃതാ ഹോസ്പിറ്റലിലേക്കു കരളുമായി വാഹനമോടിച്ച ജയപ്രസാദിനു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഒരുലക്ഷം രൂപ പാരിതോഷികം കൊടുത്തു എന്ന പോസ്റ്റിങ്ങ് കണ്ടാണിതെഴുതുന്നത്. കൊള്ളാം, നല്ലതു തന്നെ..ആ ചെറുപ്പക്കാരൻ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. പക്ഷേ ഒരു കാര്യം പറയട്ടെ...ഈ സംഭവത്തിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യമാണു.ഈ പറഞ്ഞ ആംബുലൻസിനു വഴി കാട്ടി രണ്ടു വാഹനങ്ങൽ മുൻപിലുണ്ടായിരുന്നു.(ഒരു വാഹനം പിൻപിലും)ആ മൂന്നു വാഹനത്തിനും ഡ്രൈവർ ഉണ്ടായിരിക്കുമല്ലോ..? അവരും ഈ പറഞ്ഞ 2 മണിക്കൂർ 20 മിനിറ്റുകൊണ്ടു ഓടി എത്തി കാണുമല്ലോ..? പുറകെ വന്നതു പോകട്ടെ...മുൻപിൽ പോയതിൽ ആദ്യത്തെ വാഹനത്തിലെ ഡ്രൈവർക്കല്ലെ ഈ പാരിതോഷികത്തിനർഹത.അതു പോലീസുകാരനായതു കൊണ്ടു വേണ്ടായിരിക്കും അല്ലെ?...അയാൾ ജീവൻ പണയം വച്ചില്ലന്നായിരിക്കും..! സമ്മനത്തിനർഹത എപ്പോഴും മുൻപിൽ പോകുന്നവനാണു അല്ലാതെ അനുഗമിക്കുന്നവനല്ല എന്നാണെനിക്കു തോന്നുന്നതു..ശരിയോ തെറ്റോ..?
Friday, 19 July 2013
വീണ്ടും നീ ക്ഷമിക്കുക പൊന്നേ..
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 5 വയസ്സുകാരനെ അവന്റെ ‘യഥാർത്ഥ’ അമ്മ രമ്യ സന്ദശിച്ച കഥ എന്നു പത്രങ്ങളിൽ ഉണ്ടായിരുന്നു.‘നീണ്ട 2 മിനിറ്റു’ നേരം ആ സ്ത്രീ മകനോടൊത്തു ചിലവഴിച്ചു. അതിനു ശേഷം മാധ്യമങ്ങൾക്കു മുൻപിൽ എത്തി എല്ലാ കുറ്റവും പഴയ കെട്ടിയവന്റെ തലയിൽ വച്ചു.തിടുക്കത്തിൽ വന്ന വാഹനത്തിൽ തന്നെ കയറി പുതിയ കെട്ടിയോൻ രാഹുലിനൊപ്പം സ്ഥലം വിട്ടു എന്നാണു പ്രമുഖ പത്രം എഴുതിയത്..ധൃതിയിൽ പോകുന്നതിനെതിരെ അവിടെ കൂടിയവരിൽ നിന്നു പ്രതിക്ഷേധം ഉയരുന്നതിനിടെ ആയിരുന്നു സ്ഥലം വിടൽ.സ്വന്തം കുഞ്ഞു ഈ അവസ്ഥയിൽ കിടക്കുമ്പോൾ ഏതു അമ്മയാണിങ്ങനെ ഓടി മറയുന്നതു...? അമ്മയും രണ്ടാനമ്മയും തമ്മിൽ എന്താണു വ്യത്യാസം.......കഷ്ട്ടം
Thursday, 18 July 2013
സച്ചിനും ലാറയും പിന്നെ പോണ്ടിങ്ങും
ഒടുവിൽ പോണ്ടിങ്ങ് എങ്കിലും അതു പറയാനുള്ള ധൈര്യം കാണിച്ചു...സച്ചിനേക്കാൾ കേമൻ ലാറ ആണെന്നുള്ള കാര്യം.....ലാറ പലതവണ തന്നെക്കാൾ കേമൻ സച്ചിൻ ആണെന്നു പറഞ്ഞിട്ടുണ്ട് . ലാറ ആണു തന്നെക്കാൾ കേമൻ എന്നു സച്ചിൻ ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല...അതിനു എളിമ എന്ന സാധനം വേണം...ഇരുവരുടെയും കളി ശ്രദ്ധിച്ചാൽ മനസ്സിലാകുമായിരുന്നു ആരാണു തന്റെ ടീം ജയിക്കുന്നതിനുവേണ്ടി കളിച്ചിരുന്നതു എന്ന്. ഏകദിന മത്സരങ്ങളിൽ 80-85 റൺസ്സിലെത്തിയാൽ പിന്നെ സെഞ്ചുറി അടിക്കുന്നതിനു വേണ്ടി സചിൻ വിഴുങ്ങിയിട്ടുള്ള ബോളുകളുടെ എണ്ണം നോക്കുക...ആ ഒറ്റ കാരണത്താൽ തോറ്റ കളികളുടെ എണ്ണം നോക്കുക (ഗാംഗുലിയും,ദ്രാവിഡും ഒക്കെ ഈ കാര്യത്തിൽ ഒട്ടും മോശമല്ല) ശമല്ല) ടീമിനു വേണ്ടി കളിക്കുന്ന കാര്യത്തിൽ ലാറ തന്നെ ബെസ്റ്റ്...! ലാറയ്ക്കു എന്റെ വക ഒരു സല്യുട്ട്, ഒപ്പം പോണ്ടിങ്ങിനും.
ക്ഷമിക്കു പൊന്നേ...
ചുറ്റുമുള്ള അസൗകര്യങ്ങളേ തന്ത്രത്തിൽ ഒഴിവാക്കുക എന്നതു മിക്ക സ്ത്രീകളുടേയും ഹിഡൻ അജണ്ടയിലുള്ള സംഗതിയാണു.അതു അമ്മായിയമ്മ ആയാലും അമ്മായിയപ്പനായാലും ആദ്യത്തെ കുടിയിലെ മക്കളായാലും അയല്പക്കത്തുള്ളവരായാലും ഇനി ഭർത്താവു തന്നെ ആയാലും ശരി അതവർ നടപ്പാക്കുക തന്നെ ചെയ്യും.അതിനായി ആരെ വേണമെങ്കിലും കൂട്ടു പിടിക്കുകയും ആരേ വേണമെങ്കിലും ശല്യപ്പെടുത്തുകയും ചെയ്യും.കട്ടപ്പനയിൽ അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായ 5 വയസ്സുകാരന്റെ കാര്യമാണു പറഞ്ഞു വരുന്നത്.അമ്മായിയമ്മയോ അമ്മായിയപ്പനോ ഒറ്റയ്ക്കാണു എതിർവശത്തെങ്കിൽ അവരേ എങ്ങോട്ടെങ്കിലും പായിച്ചു തന്റെ ഇംഗിതം നടപ്പാക്കും.ഇനി അമ്മായിയമ്മയും അപ്പനും ചേർന്നാണു വരുന്നതെങ്കിലോ കെട്ടിയോനേയും വിളിച്ചു കൊണ്ടു വേറെ വീടെടുത്തു താമസം തുടങ്ങും.സുഖിക്കണം എന്ന ഒറ്റ വിചാരമെ ഈക്കുട്ടർക്കുള്ളു.തന്റെ സുഖത്തിനു ഭംഗം വരുന്നതൊന്നിനേയും വച്ചു പൊറുപ്പിക്കില്ല. ആദ്യത്തേ കുടിയിലെ മക്കളെയും അവരുടെ കുസ്രുതികളെയും ഉൾകൊള്ളാനും അവരേ ക്ഷമയോടെ കൈകാര്യം ചെയ്യാനും ഇവറ്റകൾക്കു എവിടാ നേരം. തനിക്കു ചുറ്റുമുള്ള ഇത്തരം അസൗകര്യങ്ങളേപറ്റി പറഞ്ഞു ഭർത്താക്കന്മരേ നിരന്തരം ശല്ല്യപ്പെടുത്തി അവരേകൊണ്ടു ഇത്തരം കടുംകൈകൾ ചെയ്യിപ്പിക്കുന്നതു ഇമ്മാതിരി നികൃഷ്ട്ട ജീവികളാണു.മദ്യപാനികളും പെൺകോന്തന്മാരും സുഖലോലുപരുമായ കുറെ നായിന്റെ മക്ക്ളും ഇവളുമാരുടെ കൂടെ ചേരുമ്പോൾ എല്ലാം തികയും.കലികാലം തന്നെ..!!
Subscribe to:
Posts (Atom)