ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday, 24 August 2013

‘ഹലോ..നീ എവിടാ..?’

സ്വകാര്യത മനുഷ്യൻ ഇഷ്ട്ടപ്പെടുന്നുണ്ടോ..? ഉണ്ടെന്നും ഇല്ലെന്നും പറയാം. അതൊക്കെ ഓരോ അവസ്ഥ(mood)പോലിരിക്കും. ബഹുഭൂരിപക്ഷവും പല സമയത്തും സ്വകാര്യത ഇഷ്ട്ടപ്പെടുന്നവർ തന്നെ. (സ്ഥിരം മദ്യപാനികൾ ഇതിനൊരപവാദമാണെന്നു തോന്നുന്നു).  ഇനി പുതുലോകത്ത് സ്വകാര്യതയുമായി വളരെ ബന്ധപ്പെട്ടു നില്ക്കുന്ന ഒരു ‘സുഹൃത്തി’നേക്കുറിച്ചു പറയാം. ഇന്നു മനുഷ്യന്റെ ഏറ്റവും അടുത്ത ആ സുഹൃത്ത്-സംശയലേശമന്യേ പറയാം-മൊബൈൽ ഫോൺ തന്നെ..!
ഈ കുന്ത്രാണ്ടത്തിന്റെ വരവോടു കൂടി ഉള്ള സ്വകാര്യത കൂടി നഷ്ട്ടപ്പെട്ടു എന്നു പറയുന്നതാകും ശരി. ഏതാണ്ട് പത്തു വർഷമായി ഈ സുഹൃത്ത് എന്നോടൊപ്പമുണ്ട്. ഈ സുഹൃത്തുമായി ഇടപെട്ടു പഴകിയപ്പോൾ എനിക്കു തോന്നിയ ഒരു ‘ചെറിയ’ കാര്യം ഇവിടെ കുറിക്കട്ടെ.  നമുക്കു വരുന്ന  ഒരു കാൾ അറ്റണ്ട് ചെയ്താൽ അങ്ങേതലയ്ക്കലെ ആദ്യ ചോദ്യമെന്താണെന്നു പറയാനാകുമൊ..? ആദ്യ ചോദ്യത്തിൽ വ്യത്യസ്ഥത ഉണ്ടാകാമെങ്കിലും ഏറ്റവും പ്രധാന ചോദ്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാകാൻ ഇടയില്ല.  ഇതാ ഒരു സാമ്പിൾ..
ഒരു കാൾ വരുന്നു, അറ്റന്റ് ചെയ്യുന്നു.......
“ഹലോ..”
“ഹ്ളോ....?”(‘ഹ്ളോ’ ആണിപ്പോഴത്തെ ഒരു ഫാഷൻ)
“ഹലോ..ആരാ..?”
“എടാ ഞാനാ..”
“ആരാണെന്നു മനസ്സിലായില്ലല്ലോ..?” എളിമ.
“എടാ..ഇതു ഞാനാ ശശി...."  (ശശി എന്നു തന്നെയാകട്ടെ,അദ്ദേഹമാണല്ലോ ഇപ്പോഴത്തെ ഒരു താരം !)....എടാ എന്റെ നമ്പർ നിന്റെ ഫോണിലില്ലേ..?“
”ഏതു ശശിയാ..?“ വീണ്ടും എളിമ, ഒപ്പം ജാള്യതയും.
”പൊക്കോ @#**@ $......ഒറ്റച്ചവിട്ടു ഞാൻ വച്ചു തരും.....ടാ ഞാനാ മാക്കുന്നത്തെ ശശി.......“
”ഓ...എന്തായിരുന്നു..?“ ആളെ അത്ര പിടികിട്ടിയിട്ടല്ല എന്നാലും വിവരം തിരക്കണമല്ലൊ. അതാണല്ലോ സമാന്യമര്യാദ. ഈ കുന്ത്രണ്ടത്തിന്റെ വരവോടെ ശരിക്കും സാമാന്യമര്യാദ എന്താണെന്നു മിക്കവരും പഠിച്ചു തുടങ്ങിയിട്ടുണ്ട്.  അക്കാര്യം അവിടെ നില്ക്കട്ടെ.  ഇനി ഏറ്റവും പ്രധാനപ്പെട്ട (മുൻപു സൂചിപ്പിച്ച) ചോദ്യത്തിന്റെ വരവാണു.
നീ എവിടാ ഇപ്പോ..?“
“എന്തിനായിരുന്നു വിളിച്ചതു..?” അങ്ങേതലയ്ക്കലെ ചോദ്യം ഗൗനിക്കതെ ഉള്ള മറുചോദ്യം.
”എവിടെയാ ഇപ്പോ...“  വീണ്ടും അതേ ചോദ്യം.
”കാര്യം പറയൂ....“ അക്ഷമ.
”നീ എവിടാണെന്നു പറ...“
”നിങ്ങൾ കാര്യം പറ സുഹൃത്തേ..“ ശബ്ദത്തിനു കനം.
”എടാ നീ എവിടണെന്നൊന്നു പറ....“ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.(ശശി ആ ചോദ്യത്തിൽ തന്നെ കടിച്ചു തൂങ്ങി നില്ക്കും). നമ്മൾ നില്ക്കുന്നതെവിടാണെന്ന ചോദ്യത്തിനു മറുപടി പറയാതെ ശശി ഒരു കാരണവശാലും കാര്യത്തിലേക്കു കടക്കില്ല. കാരണം ഈ ചോദ്യത്തിനു മറുപടി പറയിച്ചിട്ട് കാര്യത്തിലേക്കു കടന്നില്ലെങ്കിൽ തട്ട് കിട്ടുന്നതു ശശിക്കായിരിക്കും. എന്തെങ്കിലും ഒരു കാര്യം സാധിച്ചെടുക്കൻ വേണ്ടിയാണല്ലൊ നമ്മൾ ഒരാളെ ഫോണിൽ വിളിക്കുന്നത്. നില്ക്കുന്ന സ്ഥലം പറയിപ്പിച്ചിട്ട് കാര്യം പറഞ്ഞില്ലെങ്കിൽ ശശിക്കു കിട്ടുന്ന മറുപടി ഇതായിരിക്കും
“ അയ്യോടാ...ഞാൻ സ്ഥലത്തില്ലല്ലോടാ....ശ്ശോ ഉണ്ടായിരുന്നെങ്കിൽ ചെയ്യാമായിരുന്നു......” പണി പാളിയോ..? ശശി വെറും ശശിയായോ..?
ഇനി ആളെ മനസ്സിലാക്കി, നമ്മൾ നില്ക്കുന്ന സ്ഥലം സത്യസന്ധമായി ആദ്യമെ തന്നെ  പറഞ്ഞാലോ, എന്തെങ്കിലും ഒരു ‘പണി’ ശശിയുടെ വക നമുക്കു കിട്ടും എന്നു തീർച്ച..!
ഉദാഹരണം:-
(ഒരിക്കൽ കൂടി )
”ഏതു ശശിയാ..?“ വീണ്ടും എളിമ, ഒപ്പം ജാള്യതയും.
”പൊക്കോ @#**@ $......ഒറ്റച്ചവിട്ടു ഞാൻ വച്ചു തരും.....ടാ ഞാനാ മാക്കുന്നത്തെ ശശി.......“
‘എടാ ശശീ ..നീയായിരുന്നോ.. എനിക്ക് ആദ്യം  മനസിലായില്ല കേട്ടോ...ഞാനിപ്പോൾ ടൗണിലാ...നീ എന്തിനാടാ വിളിച്ചത്..?’
“ ഹോ..നീ ടൗണിലാണൊ..? ഭാഗ്യം..എടാ ഒരു അൻപത് രൂപയുടെ റീചാർജ് കൂപ്പൺ വാങ്ങി ചുരണ്ടി അതിന്റെ നമ്പർ ഒന്നു വിളിച്ചു പറയടാ..ഇവിടെ കൂപ്പൺ തീന്നു പോയി”
സംഗതി ക്ളീൻ. അൻപതു രൂപയും പോയി,ഒപ്പം മെനക്കേടും...


10 comments:

  1. കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്
    കേള്‍ക്കുന്നില്ല കേല്‍ക്കുന്നില്ലാ....!!

    ReplyDelete
  2. Replies
    1. ബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ, ഉദയപ്രഭന്‍ ചേട്ടാ

      Delete
  3. ഹ ഹ ഹ ..വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലെ :) നന്നായി
    ഞാനും ചിരിച്ചു

    ReplyDelete
  4. അതെ ഇത് എപ്പോളും നടക്കാറുണ്ട് ...ചിലപ്പോൾ ടൌണിൽ നിന്നും പണികിട്ടണ്ടാ നു വിചാരിച്ചു വീടിലാണെന്ന് പറഞ്ഞാലും വേറെ എന്തെങ്കിലും പണി വരും ....

    ReplyDelete
    Replies
    1. Hi Lal,
      'കിട്ടാനുള്ളതു തിണ്ണയിൽ കിട്ടും' എന്നണല്ലോ പഴമൊഴി

      Delete