ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 21 September 2013

ലീനയുടെ സ്വപ്നം (കഥ)

        ലാന്റ് ഫോൺ ഇടതടവില്ലാതെ പരുപരുത്ത ശബ്ദത്തിൽ മണിമുഴക്കി. ലീന കുളിയുടെ അവസാനഘട്ടത്തിൽ എത്തിയിരുന്നു. ശരിക്കൊന്നു തുവർത്തുക കൂടി ചെയ്യാതെ, ചെറിയൊരു ടവ്വൽ മാത്രം ശരീരത്തു ചുറ്റിപ്പിടിച്ച് അർദ്ധനഗ്നയായി അവൾ ഫോണിനരികിലേക്കു പാഞ്ഞു. ലാന്റ്ഫോണിൽ ആരും തന്നെ വിളിക്കാറില്ലാത്തതാണു. ഇന്നാരാണു പതിവില്ലാതെ..? കുളിക്കാൻ കയറിയപ്പോൾ മുതൽ തുടങ്ങിയതാണു, നിർത്താതെയുള്ള വിളി.

         നനഞ്ഞ കൈകൾ ടവ്വലിൽ ഓടിച്ച്, ഫോൺ എടുക്കുന്നതിനിടയിൽ മുൻ വശത്തെ കതകു ലോക്ക് ചെയ്തിട്ടുണ്ടോ എന്നു ഒരു നിമിഷം ശ്രദ്ധിക്കാനും അവൾ മറന്നില്ല. അവളുടെ മൃദുവായ വെളുത്ത ശരീരത്തിൽ സ്വർണ്ണ നിറമുള്ള  രോമങ്ങൾ എഴുന്നു നിന്നു.  ശരീരമാകെയുള്ള നനവു ഒന്നിച്ചു കൂടി നനുത്തരോമങ്ങൾക്കിടയിലൂടെ തറയിലേക്ക് വെള്ളചാലുകൾ തീർത്തു.
‘ഹലോ ലീനാ ഹിയർ....ആരാണു...?’
‘നിന്റെ ഫോൺ എവിടാടി....?’ അങ്ങേത്തലയ്ക്കലെ പരുഷമായ ശബ്ദം കേട്ട് അവൾ തെല്ലു പതറാതിരുന്നില്ല.
‘അയ്യോ...റെജിച്ചായനായിരുന്നോ..?’
‘അല്ല നിന്റെ അമ്മായിയപ്പൻ....എവിടാരുന്നു രണ്ടുമൂന്നു ദിവസം..?’  ഫോണിലൂടെ അയാൾ ചീറി.
‘എന്റെ പൊന്നേ...ഒന്നും പറയണ്ട.....മിനിങ്ങാന്ന് പെട്ടെന്ന് അതിയാൻ വന്നു കേറി...പേരപ്പന്റെ മൂത്ത മകൻ ഹോസ്പിറ്റലിലാ....വീട്ടിൽ വന്നു കേറിയപ്പോഴല്ലെ ഞാൻ വിവരമറിയുന്നത്....പിന്നെ സണ്ണിച്ചായന്റെ കൂടെ എറണാകുളത്തേക്കു പോയിരിക്കുകയായിരുന്നു....കൂടെയുള്ളതു കൊണ്ട് ഫോൺ ഓഫ് ചെയ്തു വച്ചു.....ഒരു വണ്ണവർ മുൻപു വീട്ടിൽ വന്നു കേറിയതേയുള്ളു....വന്നപാടേ ഒന്നു കുളിച്ചു.....അപ്പോഴാ....റെജിച്ചായൻ വിളിക്കുന്നതു....‘.
‘എങ്ങനെങ്കിലും നിനക്കൊന്നു വിളിച്ചു പറയാമായിരുന്നു...’ അങ്ങേതല അല്പ്പം ശാന്തമായി.
’നല്ല കൂത്തായി....എന്നിട്ടു വേണം.....‘
’കക്ഷി എന്തിയേ......‘?
’എന്നെ ഇവിടെ കൊണ്ടുവന്നാക്കി ടൗണിൽ ഏതോ ഫ്രണ്ടിനെ കാണാൻ പോയി...‘
’എന്നു പോകും..?‘
’ഒന്നും പറഞ്ഞില്ല ..ഞാൻ വിളിക്കാം...ഞാൻ അങ്ങോട്ടു വിളിക്കാതെ ഇനി മൊബൈലിൽ ട്രൈ ചെയ്യരുതുകേട്ടോ...‘
’വിളിച്ചിട്ടു കിട്ടാതെ വന്നതു കൊണ്ട് ഞാൻ ഇന്നങ്ങോട്ടു വരാനിരിക്കുകയായിരുന്നു..‘
’അയ്യോ പൊന്നേ...ചതിക്കല്ലെ....അതിയാൻ...‘
’നിന്റെയൊരു അതിയാൻ..തല്ലികൊന്നു ഞാൻ കടലിൽ താക്കും......‘
’മ്മ്മ്മ്മ്മ്മ്.....പിന്നെപിന്നെ.....വളയിട്ടകൈകളിൽ കുറ്റകൃത്യങ്ങൾ കൂടിവരുന്നതു നിങ്ങളേപോലെയുള്ളവരുള്ളതു കൊണ്ടാ......‘ അവൾ പൊട്ടിച്ചിരിച്ചു.
’പോടീ...എന്നെകൊണ്ടൊന്നും പറയിക്കല്ലേ....നീ അവന്റെയോ അതോ എന്റെയോ...കോളേജിൽ പഠിച്ചിരുന്ന കാലം മുതലെ....‘
’മതി മതി...ഞാൻ ചുമ്മാ പറഞ്ഞതാണേ.... മേലാകെ നനഞ്ഞിരിക്കുവാ...സമയം കിട്ടുമ്പോൾ ഞാൻ അങ്ങോട്ടു വിളിക്കാം, റെജിച്ചായാ.....‘
’ഞാൻ തുവർത്തിതരണമോ ടാ.....‘
’ഇന്നു വേണ്ട... ഇച്ചായൻ വരുന്ന അന്നു ഞാൻ ഒന്നു കൂടി കുളിക്കാം...പോരെ...?‘   അന്നത്തെ ബി.എസ്.എൻ.എൽ സേവനം അവിടെ അവസാനിപ്പിച്ച് അവൾ വീണ്ടും ബാത് റൂമിലേക്കു നടന്നു.
      വൈകിട്ട് കുട്ടികൾ സ്കൂളിൽനിന്നും വന്ന ശേഷമാണു സണ്ണി ടൗണിൽ നിന്നും തിരിച്ചുവന്നത്. ക്യാരംസ് കളി നിർത്തി കുട്ടികളും അടുക്കളജോലികൾ നിർത്തി ലീനയും അയാളുടെ പിന്നാലെ ബെഡ്രൂമിലേക്കു പോയി.
’ടാ ഡേവിഡെ...കാറിന്റെ ഡിക്കിയിൽ കുറച്ചു ഡ്രെസ്സ് വാങ്ങിയതിരിപ്പുണ്ട്..ഇങ്ങോട്ടെടുക്ക്...‘
’എന്താ വാങ്ങിയത്...‘വസ്ത്രം മാറുവാൻ സഹായിച്ചുകൊണ്ട് ലീന തിരക്കി.
’നിനക്കൊരു സാരി..പിള്ളേർക്കു ഓരോ ജോഡി....‘
’ഇതിനിടയ്ക്കു അതിനാണോ ടൗണിൽ പോയത്..?‘
’ഞാൻ പറഞ്ഞ്ല്യോടി...നമ്മുടെ ജോസേട്ടന്റെ അനിയൻ ബിനോയിയുടെ ടെക്സ്റ്റൈൽ ഷോറൂം ഉത്ഘാടനമായിരുന്നു...എന്തെങ്കിലും എടുക്കാണ്ട് പറ്റ്വോ...? ങാ പിന്നെ....വർക്കിച്ചായനു അല്പ്പം കൂടുതലാണെന്നു പറഞ്ഞു വിളിച്ചിരുന്നു...നീ അല്പ്പം വെള്ളം ചൂടാക്ക്....എനിക്കിപ്പത്തന്നെ എറണാകുളത്തിനു പോണം...‘
’എറണാകുളത്തു നിന്ന് ഇന്നു വന്നതല്ലേ ഉള്ളു....ഇനി നാളെ പോയാൽ പോരെ...?‘
’നീ എന്താ ഈ പറയുന്നതു....വിളിച്ചു പറഞ്ഞാൽ ചെല്ലാതിരിക്കാൻ പറ്റുമോ....വർക്കിച്ചായനുമായി എനിക്കത്രയ്ക്ക് അടുപ്പമല്ലായോ...ചെറുപ്പത്തിൽ നാലഞ്ചു കൊല്ലം ഞാൻ വർക്കിച്ചായന്റെ വീട്ടിൽ നിന്നല്ലോ സ്കൂളിൽ പോയത്...‘
’എന്നാലും ക്ഷീണമുണ്ടാവത്തില്ലയൊ..?‘ ലീന കിച്ചണിലേക്കു നടന്നു. ഒപ്പം അയാളും,മരിയയും.
‘അതൊക്കെ ഒരു കുളി കഴിയുമ്പോൾ മാറും...പിന്നെ പിള്ളേരുടെ ഫീസ് കൊടുത്തോ...?’
‘മരിയയുടെ കൊടുത്തു. ഡേവിഡിന്റെ കൊടുക്കണം...’
‘നന്നായി..ഡേവിഡിന്റേതു അടുത്താഴ്ച്ച കൊടുക്കാം.നാളെ ആശാരി സോമൻ വരും....അയ്യായിരം രൂപ അയാൾക്കു കൊടുക്കണം....കതകിന്റെ പണി ഈയാഴ്ച്ച തീർക്കാമെന്നു ഉറപ്പു പറഞ്ഞിട്ടുണ്ട്....ബാങ്കിലാണെങ്കിൽ രണ്ടു മാസത്തെ തവണ പെന്റിങ്ങ് ആയി. ഇങ്ങനെപോയാൽ ഉടനേയെങ്ങും വാടകവീട്ടിൽ നിന്നു രക്ഷപെടുമെന്നു തോന്നുന്നില്ല....’ സണ്ണി എണ്ണ തേച്ചു പിടിപ്പിക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
‘പപ്പാ...പിന്നൊരു കാര്യം......’ മരിയ ഇടയ്ക്കു കയറി.
‘എക്സാം റിസൾട്ട് വന്നു കഴിയുമ്പോൾ മൊബൈൽ വാങ്ങി തരാം എന്നു പറഞ്ഞതു മറന്നോ...?
’അടുത്ത തവണ വരുമ്പോൾ ആകട്ടെ മോളൂ....‘ ലീനയുടെ നീരസം കലർന്ന നോട്ടത്തെ അവഗണിച്ച് അയാൾ മകളെ തന്നിലേക്കു ചേർത്തു നിർത്തി.
’പപ്പാ..എണ്ണ.....‘ മരിയ ഓർമ്മപ്പെടുത്തി.
      സണ്ണി കുളി കഴിഞ്ഞ് ഡ്രസ്സ് മാറുന്നതിനുള്ളിൽ ലീന അയാൾക്ക് ഭക്ഷണം തയ്യാറാക്കി. വാങ്ങിയ ഡ്രസുകൾ ഇട്ടു നോക്കുന്ന തിരക്കിലായിരുന്നു, കുട്ടികൾ . സണ്ണി അടുക്കളയിലെത്തി ഒരു ഗ്ളാസ്സ് ചൂടുവെള്ളം കൂടിച്ചു.
’കഴിക്കാൻ ഞാൻ നില്ക്കുന്നില്ലെടാ...‘ അയാൾ സ്നേഹത്തോടെ ഭാര്യയുടെ കവിളിൽ നുള്ളി.
’ വർക്കിചേട്ടനു പ്രത്യേകിച്ചു വിശേഷമൊന്നുമില്ലെങ്കിൽ ഞാൻ ഇന്നു രാത്രി തന്നെ കണ്ണൂർക്കു പോകും...അസിസ്റ്റന്റ് മാനേജർ ലോണിന്റെ കാര്യം സമ്മതിച്ചിട്ടുണ്ട്...അക്കാര്യം ഒരുപാടു നീണ്ടാൽ ശരിയാവില്ല...പറ്റുമെങ്കിൽ നാളെത്തന്നെ ഫൈനലൈസ് ചെയ്യണം....‘
’കണ്ണൂർക്ക് കാറിനു പോകാനാണൊ..?‘ .ലീന അയാളുടെ ബാഗ് തയ്യാറാക്കി.
’സൗത്തിൽ നിന്ന് ട്രയ്നു പോകാം...എത്രയെന്നു വച്ചാ ഉറക്കമിളയ്ക്കുന്നത്....‘ ഇരുവരും സ്വീകരണ മുറിയിലേക്കു നടന്നു.  തിരുരൂപത്തിനു മുൻപിൽ അയാൾ ഒരു നിമിഷം കണ്ണുകളടച്ചു.
’അപ്പച്ചന്റെ ആ ഫോട്ടോയുടെ കൊളുത്ത് നീ ഇതുവരെ ശരിയാക്കിയില്ലെ..?‘  സണ്ണിയുടെ ആ ചോദ്യം ലീന കേട്ടതായി തോന്നിയില്ല.
          സണ്ണി പുറപ്പെട്ടു കഴിഞ്ഞപ്പോൾ ഡേവിഡിനേയും മരിയയേയും പഠിക്കാൻ പറഞ്ഞയച്ചശേഷം ലീന ഫോൺ സ്വിറ്റ്ച്ചോൺ ചെയ്ത് ബെഡ് റൂമിൽ കയറി കതകടച്ചു.  റെജിച്ചായനു ഒരു മിസ്ഡ് അടിച്ചു ഒരു മിനിറ്റിനു ശേഷം , ലീനയുടെ ഫോൺ തിരികെ ശബ്ദിച്ചു.
’റെജിച്ചായാ....പോയി...‘
’അതെയോ...‘ അങ്ങേത്തലയ്ക്കൽ ആഹ്ളാദം.
’ഇന്ന് എറണാകുളത്തിനു പോയി..നാളെ കണ്ണൂരു ഹെഡോഫീസിൽ പോകുമെന്നാ പറഞ്ഞത്....‘
’ഓക്കെ ചക്കരകുട്ടി......ഐ വിൽ ബി ദേയർ അറ്റ് ലവനോ ക്ളോക്ക്....‘
          പഠനം,ഭക്ഷണം,വീണ്ടും പഠനം എന്നീ പതിവുകൾക്കു ശേഷം പത്തരയോടെ കുട്ടികൾ തളർന്നുറങ്ങി. ബെഡ് റൂമിനു പുറത്തേക്കുള്ള വാതിലിന്റെ കുറ്റിയെടുത്ത ശേഷം,ലൈറ്റ് ഓഫാക്കി ലീനയും ബെഡിൽ ചുരുണ്ടുകൂടി. യാത്രയുടെ ക്ഷീണം കൺപോളകളെ തഴുകുന്നതിനിടയിൽ ക്ളോക്കിൽ നിന്നും പതിനൊന്നു മണിയുടെ അറിയിപ്പുണ്ടായി. രണ്ടു മിനിറ്റിനു ശേഷം ബെഡ് റൂമിന്റെ കതകു തുറന്ന് പുരുഷവിയർപ്പിന്റെ ഗന്ധം കട്ടിലിലെത്തി. പിയേർസ് സോപ്പിന്റെയും വിയർപ്പിന്റേയും ഗന്ധം ഒന്നു ചേർന്ന് മുറിയാകെ നിറഞ്ഞു.
‘നാലു ദിവസം നിന്നെകാണാതിരുന്നപ്പോൾ എനിക്കെന്തൊരു പ്രയാസമായിരുന്നെന്നോ...? റെജി ലീനയോടു പറ്റിച്ചേർന്നു.
’റെജിച്ചായാ...‘ പതിഞ്ഞ ശബ്ദത്തിൽ ലീന വിളിച്ചു.
’എന്താ...പൊന്നേ...?‘ അവളെ വാരി പുണർന്നു കൊണ്ട് അയാൾ ചോദിച്ചു.
’പുതിയ വീടിന്റെ ബെഡ് റൂമിനു പുറത്തേക്കു വാതിലില്ല കേട്ടൊ....‘
’ഹ..ഹ...അടുക്കളയുടെ വാതിൽ തന്നെ ധാരാളം...‘ അയാൾ അമർത്തിച്ചിരിച്ചു.
’നാളെ എട്ടരയാകുമ്പോൾ കസ്റ്റമർമീറ്റ് ഉണ്ട്..റീജിയണൽ ഓഫിസർ വരും...മൂന്നു മണിക്ക് പോയാലെ കൃത്ത്യ സമയത്ത് എത്താൻ പറ്റൂ.....ഉറങ്ങി പോയാൽ വിളിക്കണേ മുത്തേ.....‘  മൊബൈലിൽ മൂന്നു മണിക്ക് അലാറം തയ്യാറാക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
’വിളിക്കാം..‘ അവൾ അയാളുടെ കരവലയത്തിൽ അമർന്നു.
          പിറ്റേന്നു ,അലാറം അടിക്കുന്നതിനു മുൻപേ റെജി ഉറക്കമുണർന്നു.
’അലാറം അടിച്ചില്ലല്ലൊ.....ഇവിടെ കിടക്ക്...‘പാതി മയക്കത്തിൽ ലീന അയാളുടെ കൈക്കു പിടിച്ചു വലിച്ചു. അയാളുടെ ചുണ്ടുകൾ ലീനയുടെ ചെവിക്കരികിലെത്തി.
‘നീ ഉറങ്ങിക്കോ....എന്റെ നെഞ്ചിനകത്തൊരു പ്രയാസം പോലെ...വല്ലാത്ത ഉഷ്ണവും....ഞാൻ അല്പ്പനേരം ഈ തറയിലൊന്നു കിടക്കട്ടെ.....തണുപ്പ് കിട്ടുമ്പോൾ ഓക്കെയാകും’
‘എന്നെ ഓർത്തിട്ടുള്ള പ്രയാസമാണോ....?’ അവൾ കൊഞ്ചി. അയാൾ തറയിൽ കിടക്കുമ്പോൾ അവൾ അയാളുടെ കൈ വിട്ടിരുന്നില്ല. ലീന വീണ്ടും ഉറക്കത്തിലേക്കു വഴുതി.
        വർക്കിച്ചായനെ പിടിച്ചെഴുന്നേല്പ്പിക്കുന്ന ഒരു അപരിചിതന്റെ അവ്യക്ത രൂപം പതുക്കെ ലീനയുടെ മുൻപിൽ തെളിഞ്ഞു വന്നു.കണ്ണുകൾ കുഴിഞ്ഞ് തലമുടി ആകെ കൊഴിഞ്ഞ് എല്ലും തോലുമായിരിക്കുന്നു വർക്കിച്ചായൻ. വർക്കിച്ചായനെ താങ്ങി എഴുന്നേല്പ്പിച്ച ആ രൂപത്തെ മുൻപെവിടെയൊ കണ്ടിട്ടുണ്ട്. പക്ഷേ ഓർമ്മ വരുന്നില്ല. കറുത്ത വസ്ത്രമാണു അയാൾ ധരിച്ചിരിക്കുന്നത്. ആ രൂപം അനങ്ങുമ്പോൾ വിയർപ്പിന്റെ ഗന്ധം രൂക്ഷമാകുന്നു. വർക്കിച്ചായൻ കിടക്കുന്ന കട്ടിലിനരികിലുള്ള ഭിത്തിയിൽ വലിയൊരു ഫോട്ടോയിൽ മാല ചാർത്തിയിരിക്കുന്നു. ഫോട്ടോയിലുള്ള ആൾക്ക് സണ്ണിച്ചായന്റെ മുഖമാണു. എവിടുന്നൊക്കെയോ ഞരക്കവും മൂളലും കേൾക്കുന്നുണ്ട്. വർക്കിച്ചായൻ വല്ലാതെ പ്രയാസപ്പെടുന്നതായി തോന്നി. എന്നെ അടുത്തു വിളിച്ച് എന്റെ കൈകളിൽ അമർത്തിപിടിക്കുമ്പോൾ വർക്കിച്ചായന്റെ മുഖം വികൃതമായി. ഒന്നുരണ്ടു തവണ ചുമച്ചു. കിടക്കണം എന്നാഗ്യം കാട്ടിയപ്പോൾ ഞാൻ സഹായിച്ചു. കിടക്കുമ്പോൾ എന്റെ കൈകൾ വർക്കിച്ചായന്റെ കൈകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു. സണ്ണിച്ചായന്റെ ഛായയുള്ള ഫോട്ടോയിൽ നോക്കി വർക്കിച്ചായൻ കണ്ണീർ തൂവുന്നതിനിടയ്ക്ക് കൈകൾ ഒരു വിധത്തിൽ സ്വതന്ത്രമാക്കി.
      മൂന്നു മണിയുടെ അലാറം ലീനയുടെ സ്വപ്നത്തെ തകർത്തു . ആകെയൊരു അസ്വസ്ഥത പോലെ. വലതു കൈ വല്ലാതെ വേദനിക്കുന്നു. പരിസരബോധം വന്ന് ഞെട്ടി എഴുന്നേറ്റിരിക്കുമ്പോൾ കാലുകൾ റെജിയുടെ ദേഹത്ത് തട്ടി.  കർത്താവേ..റെജിച്ചായൻ ഇപ്പോഴും തറയിൽ കിടക്കുകയാണൊ..?
‘റെജിച്ചായാ....’ മെല്ലെ വിളിച്ച് അവൾ അയാളെ ഉണർത്താൻ ശ്രമിച്ചു.
‘റെജിച്ചായാ...മണി മൂന്നായി...എഴുന്നേല്ക്ക്....’.അയാൾ അനങ്ങിയില്ല. ലൈറ്റിട്ടു നോക്കാൻ അവൾ ഭയപ്പെട്ടു. കുട്ടികളെങ്ങാനും ഉണർന്നാലോ..? അവൾ അയാൾക്കരികിലിരുന്ന് അയാളെ വീണ്ടും വീണ്ടും കുലുക്കി വിളിച്ചു. തറയിലെ തണുപ്പ് അയാളിലേക്കും വ്യാപിച്ചു തുടങ്ങിയിരുന്നു... മരവിച്ചു തുടങ്ങിയ അയാളുടെ മാറിടത്തിലേക്ക് അവൾ തളർന്നു വീണു. സ്വീകരണ മുറിയിൽ അപ്പച്ചന്റെ ഫോട്ടോ ശബ്ദത്തോടെ വീണു തകർന്നു. പേടിച്ചരണ്ട മരിയയുടെ നിലവിളി വീടാകെ മുഴങ്ങി.
‘എന്റെ കർത്താവേ......’ നിസഹായതയോടെ ലീന തേങ്ങി.

28 comments:

  1. ഉഷാരായിട്ടുണ്ട് കേട്ടോ ... ഈ വഴി ഇനിയും വരേണ്ടി വരും ...

    നല്ല എഴുത്തിനു ഒരായിരം ആശംസകള്‍ ..... :)

    ReplyDelete
    Replies
    1. Thanks Rajeesh bai...എപ്പോഴും സ്വാഗതം...ആവർത്തിച്ചുള്ള സന്ദർശനമാണു എന്റെ ഭാഗ്യം..!

      Delete
  2. സ്വപ്നരംഗത്ത് വേണ്ടത്ര മിഴിവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നി.
    കഥ നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. Thank you Sir...എന്റെ എളിയ ലോകത്തേയ്ക്കു വന്നതിനുള്ള സ്നേഹം അറിയിക്കട്ടെ..

      Delete
  3. സംഗതി "എ" ക്ലാസ് ആയിട്ടുണ്ട് .. :)

    ആശംസകള്‍

    ReplyDelete
    Replies
    1. റിയാസ് ബായ്.....ഈ അഭിപ്രായം എനിക്ക് ആത്മവിശ്വാസം നല്കുന്നതു പോലെ തോന്നുന്നു...

      Delete
  4. അല്പം ന്യൂ ജെനറേഷന്‍

    ReplyDelete
  5. ലീന കുഴഞ്ഞല്ലോ
    ഇനി എന്തു ചെയ്യും?

    ReplyDelete
    Replies
    1. ഹായ്..അജിത്തേട്ടൻ വന്നോ....എല്ലാ ലീനമാർക്കും വേണ്ടിയാണു ഇതെഴുതിയത്...ഒരു കരുതൽ ഉള്ളതു നല്ലതാണെന്നു പറയട്ടെ....

      Delete
  6. നന്നായിരിക്കുന്നു .. എഴുത്ത് !

    ആശംസകള്‍

    ReplyDelete
  7. സംഭാഷണങ്ങളും രംഗപടവും കൊച്ചു കൊച്ചു ടെടില്സ് സന്ദര്ഭം എല്ലാം അസ്സലായി

    ReplyDelete
    Replies
    1. നാടകീയമായ അഭിപ്രായത്തിനുള്ള സ്നേഹം അറിയിക്കട്ടെ,Baiju Bai

      Delete
  8. നന്നായിരിക്കുന്നു...

    ആശംസകള്‍....

    ReplyDelete
  9. വന്നതിനും ആശംസകൾ അറിയിച്ചതിനും പകരമായി സ്നേഹം അറിയിക്കട്ടെ..

    ReplyDelete
  10. നന്നായിരിക്കുന്നു ....ആശംസകൾ

    ReplyDelete
    Replies
    1. Adi,
      ആശംസകൾ അറിയിച്ചതിനു പകരമായി സ്നേഹം അറിയിക്കട്ടെ..

      Delete
  11. നല്ല കഥയാണ്‌. അവസാന ഭാഗം കൂടുതല്‍ നന്നായി. ആശംസകള്‍ !

    ReplyDelete
    Replies
    1. ആശംസകൾ അറിയിച്ചതിനു പകരമായി സ്നേഹം അറിയിക്കട്ടെ..

      Delete
  12. Katha Valarey Nannayi..keep it up

    ReplyDelete
  13. Replies
    1. ഏറെ സന്തോഷം അറിയിക്കട്ടെ, പ്രിയ അരുൺലാൽ

      Delete
  14. കഥയും, കഥയിലെ സ്വപ്നത്തിലുള്ള സന്ദേശവും നന്നായി.

    ReplyDelete
    Replies
    1. താങ്കളുടെ അസാന്നിധ്യം പല പോസ്റ്റുകളിലും കാണാനുണ്ട്.....ഒന്ന് കൂടി ഉഷാറാകണമെന്നു അപേക്ഷ....

      Delete