എന്താണു ‘കരുതൽ’ എന്നതു കൊണ്ടു ഉദേശിക്കുന്നത്..? എന്താണു
‘ആത്മബന്ധം’ എന്നതു കൊണ്ടു അർത്ഥമാക്കുന്നത്..? ബ്ളോഗിലേക്കു പതിവായി വരാൻ
തുടങ്ങിയപ്പോഴെ മുൻപിൽ വന്നു പെട്ട രണ്ടു പേരാണു അജിത്തേട്ടനും ഉദയപ്രഭൻ
ചേട്ടനും....ഉള്ളിൽ മറ്റുള്ളവരോടു കരുതൽ ഉള്ളവർ എല്ലാവരെയും
ശ്രദ്ധിച്ചുകൊണ്ടിരിക്കും. സ്വന്തം മക്കളെ മാതാപിതാക്കൾ കൈപിടിച്ചു
നടത്തുന്നതു അവരോടു കരുതൽ ഉള്ളതു കൊണ്ടാണു.
മക്കൾ ഒരാപത്തിലും ചെന്നു ചാടാതെ നോക്കുന്നതും ഈ കരുതലുള്ളതിനാൽ തന്നെ. ജന്മനാ ഈ സ്വഭാവം ഉള്ളവർ എല്ലാവരുടെയും കാര്യത്തിൽ ഈ കരുതൽ കാണിച്ചിരിക്കും.(ജന്മനാ അതില്ലാത്തവർ സ്വന്തം ആൾക്കാരുടെ കാര്യത്തിൽ മാത്രം അതു കാണിക്കും. സ്വാർത്ഥത എന്നും പറയാം. ഞാൻ രണ്ടാമതു പറഞ്ഞ കൂട്ടത്തിലാണെന്നു തോന്നുന്നു.)
ആത്മബന്ധത്തെപ്പറ്റി. ഒരാൾ നമ്മോടു കാണിക്കുന്ന കരുതലാണു ആത്മബന്ധത്തിലേക്കുള്ള വഴി തുറക്കുന്നത്. എന്റെ ആദ്യ ഫോളോവർ ആണു അജിത്തേട്ടൻ.! എപ്പോഴും വന്നു എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളാണു ഉദയപ്രഭൻ ചേട്ടൻ. എഴുതാൻ കഴിവില്ലാത്ത എന്നെ ബ്ളോഗിനു മുൻപിൽ പിടിച്ചിരുത്താൻ കാരണക്കാർ ഇവർ രണ്ടു പേരും ആകാം.
നാം കുറെ അധികം ആളുകൾ ചേർന്ന് ഒരു വഴിക്കു പോകുകയാണെന്നിരിക്കട്ടെ. അക്കൂട്ടത്തിൽ ഒന്നു രണ്ടു പേർ ഉണ്ടാകും കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ട്. അവരായിരിക്കും ആ യാത്ര സുഖകരമാക്കുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നത്. വയ്യാത്തവരെ സഹായിച്ചും നടക്കാൻ ബുദ്ധിമുട്ടുള്ളവരെ തോളിലേറ്റിയും....
എന്റെ ബ്ളോഗിൽ വന്നു പോകുന്ന എല്ലാവരും എന്റെ പ്രിയപ്പെട്ടവരാണു. എന്നോടു കാണിക്കുന്ന കരുതലിനു പകരമായി സ്നേഹം അറിയിക്കട്ടെ! (രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളിൽ വിമർശനങ്ങളില്ല എന്നതൊരു വല്ല്യ പോരായ്മയായി നിലനില്ക്കുന്നു എന്ന കാര്യവും ഇത്തരുണത്തിൽ അറിയിക്കട്ടെ.....)

തുടരുക
ReplyDeleteആശംസകള്‍
ബ്ലോഗുലകത്തില്‍ വിമര്‍ശനങ്ങള്‍ പൊതുവെ കുറവാണ്
കാരണം എല്ലാവരും അവരവരുടെ പരിമിതികളെപ്പറ്റി ബോധവാന്മാരത്രെ!
ok chettaa...!
DeleteI too support Ajithettan for his valuable time and comments.
ReplyDeleteThanks Annus for this particular post
*ee njanum idakkoke ivide varaarundtto (kidding)
ആഷിനെയും ഉൾപ്പെടുത്തിയിരിക്കുന്നു....
Delete