ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday, 10 August 2015

ഇതളുകളില്ലാത്ത പൂവ്


പുലര്‍ച്ചെ മുതല്‍ തിങ്ങിഞെരുങ്ങി പെയ്തുകൊണ്ടിരുന്ന കനത്ത മഴ ഉച്ചയാവുമ്പോഴേക്കും ഒന്നടങ്ങിയിരുന്നു. നീളമുള്ള തെങ്ങിന്‍ തലപ്പുകള്‍ ഇരുവശവും നിന്ന് മുകളില്‍ ഒന്നുചേര്‍ന്ന് ടാറിംഗ് റോഡില്‍ നേരിയ ഇരുട്ടു പരത്തി.
കാറ്റില്‍ ഒടിഞ്ഞു തൂങ്ങിയ മടലുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിച്ച് ആടി നില്‍ക്കുന്നത് നോക്കി ഭയവിഹ്വലതയോടെയാണ് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോയ്കൊണ്ടിരുന്നത്.. മഴ കാവ്യാത്മക സൗന്ദര്യം നഷ്ട്ടപ്പെട്ടു വിഷമതകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു.


‘കുഞ്ഞെവിടായിരുന്നു... ഒരാഴ്ചയായല്ലോ കണ്ടിട്ട്...?’ ഉടുത്തിരുന്ന ചവിണ്ടുകൂടിയ വെളുത്ത സാരി, തൂളുമഴ നനയാതെ  തലയില്‍ വാരിപ്പുതച്ചു ധൃതിയില്‍ പോകുകയായിരുന്നു അയല്‍പക്കത്തെ സരസ്വതിഏടത്തി.

‘ഒരു ചെറ്യേ യാത്ര... കോളേജില്‍ പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ക്കൊരു ദീനം... ഹോസ്പിറ്റലില്‍ ആയിരുന്നു. ശ്ശി ദൂരം ണ്ട് അങ്ങട്ടേയ്ക്ക്....പോയിട്ട് വരണ വഴിയാ...’

‘മാധവിക്കു സുഖല്ലേ...കണ്ടിട്ട് ശ്ശിയായി.. ന്റെന്വേഷണം പറയ്കാ......’


മഴ വീണ്ടും ശക്തമാകുന്നതിന്റെ ലക്ഷണം. ചുവപ്പും കറുപ്പും കുടകള്‍ ചൂടി, കുടയില്ലാത്ത ഒരു കൊച്ചു ചെക്കന്‍റെ കൈയും പിടിച്ച് രണ്ടു പെണ്‍കുട്ടികള്‍ റോഡിന്റെ ഓരം ചേര്‍ന്ന് അടുത്തു വന്നു. സ്കൂള്‍ നേരത്തെ വിട്ടിരിക്കുന്നു. മജന്ത കളറിലുള്ള പാവാടയും ക്രീംകളര്‍ ഉടുപ്പിമിട്ട്, എടുത്താല്‍ പൊങ്ങാത്ത ബാഗുകളും തൂക്കിയുള്ള പതിവ് വരവ്.

‘അവനെ നനയ്ക്കാണ്ട് ചേര്‍ത്ത് പിടിക്കൂ കുട്ടീ... ഇന്ന് സ്കൂള്‍ ഉച്ചവരെയേ ഉള്ളോ...?’

‘ഊം....’ അതിലൊരു പെണ്‍കുട്ടി പരിചയ ഭാവം കാട്ടി നാണത്തോടെ ചിരിച്ചപ്പോള്‍ തിരികെ പുഞ്ചിരിച്ചെന്നു വരുത്തി.

കാദറിക്കാന്റെ പീടികയുടെ മുന്‍പിലെത്തിയപ്പോള്‍ മഴ അല്‍പ്പം കൂടി കനത്തു.

ഓല മേഞ്ഞ മേല്‍ക്കൂരയില്‍ നനയാതെ പ്ലാസ്റിക് നിവര്ത്തിയിരുന്നെങ്കിലും കടയുടെ ഉള്ളില്‍ പലയിടങ്ങളിലും ചോരുന്നുണ്ടായിരുന്നു. അല്പം ഒതുങ്ങി ഒരു തൂണിനരുകിലായി മഴ കുറയാന്‍ കാത്തു നിന്നു. റോഡിന്റെ ഇരുവശങ്ങളിലും നിറഞ്ഞു നിന്ന കടും പച്ച നിറത്തിലുള്ള പുല്‍ച്ചെടികളുടെ അരികിലൂടെ വെള്ളം ചരലും മണ്ണും ചേർന്നൊഴുകുന്നത് കുറെനേരം നോക്കിനിന്നു. നിയതിയില്ലാത്ത ഒഴുക്കില്‍ പുല്‍ചെടികള്‍ വശംകെട്ടു. ചുറ്റും അലക് പാകിയ, പോയകാല സ്മരണകള്‍ ബാധ്യതയോടെ പേറി നില്‍ക്കുന്ന പാക്കട്ടിയില്‍ നിന്നും വറീതുമാപ്പ്ള തല ആശങ്കയോടെ പുറത്തേക്കിട്ടു. അപ്പോള്‍ വന്ന കാറ്റില്‍ പാക്കട്ടി ഒന്നാടിയുലഞ്ഞപ്പോള്‍ മാപ്പ്ള തെല്ലു ഭയപ്പാടോടെ പുറത്തേക്ക് ചാടി.

‘ല്ലാം കൂടി താഴെ വീഴൂന്നാ തോന്നണെ....’ കാറ്റ് ശമിക്കുന്ന്തു വരെ അയാള്‍ പാക്കട്ടിയുടെ മുകളില്‍ നിന്ന് കണ്ണെടുക്കാതെ കാത്തു. പിന്നെ തന്റെ കുട്ടിക്കരണം മറിച്ചില്‍ ആരെങ്കിലും കണ്ടുവോ എന്ന് റോഡിലേക്കെത്തി നോക്കി.

‘ല്ല.. ദാര് വിഷ്ണുവോ...? എവിടെയോ പോകുവാണെന്ന് തോന്നുന്നല്ലോ... ങ്ങ്ട്ടാ..?’

‘പോയിട്ട് വരണ വഴിയാ മാപ്ലേട്ടാ....’ 

ശബ്ദം കേട്ട് കാദറിക്കയും ബീവിയും വെളുക്കെ ചിരിച്ച് ഒന്നിച്ചാണിറങ്ങി വന്നത്.

‘ങ്ങടെ അച്ഛന് ന്താ സുഖല്ല്യേ വിഷ്ണുക്കുട്ടാ... ഇന്ന് കാലത്ത് ചായ കുടിക്കാനെക്കൊണ്ട് ഇങ്ങട് കണ്ടില്ലല്ലോ... എന്നും മുടങ്ങാണ്ട് വരണ ആളല്ല്യോ...? ങ്ങള് അക്കാര്യം പറഞ്ഞോണ്ടിരിക്ക്യാരുന്നു...’

ഞാന്‍ രണ്ടുമൂന്നു ദിവസ്സായി ഒരു യാത്രയിലായിരുന്നു...വീട്ടിലെ വിശേഷങ്ങള്‍ ഒന്നുതന്നെ അറീല്ല കാദറിക്കാ.... ഫോണ്‍ ഉള്ളത് സ്വിച്ച്ഓഫ് ആയി.. ചാര്‍ജ് ചെയ്യാന്‍ പറ്റിയില്ല....’

‘ഒരു ചായ എടുക്കട്ടെ വിഷ്ണുക്കുട്ടാ...’ കാദര്‍ വെളുക്കെ ചിരിച്ചു.

‘ഇപ്പോ വേണ്ട.. വീട്ടിലേക്കല്ലേ’

‘ആയിനവിടെ ആരാ ഇരിക്കണേ.. ആര്‍ക്കോ സുഖമില്ലെന്നും പറഞ്ഞു അമ്മയും അനിയന്ചെക്കനും ഇന്നലെ രാവിലെ പോയില്ലേ ...തിന്നാനും കുടിക്കാനും ഒക്കെ ഉണ്ടാവ്വോ ആവോ? പിന്നെ ഇന്നലെയൊരു പെങ്കുട്ടി വിഷ്ണുകുട്ടന്റെ വീട് തപ്പി വന്നിരുന്നു ട്ടോ. മ്മള് കൃത്ത്യായി വഴി പറഞ്ഞു കൊടുത്തു വിട്ടിരുന്നു ...’

പെണ്കുട്ടിയോ...?  അതാരായിരിക്കും...? മഴ തെല്ലു ശമിച്ചശേഷം, വീട്ടിലേക്കു നടക്കുമ്പോള്‍ നനഞ്ഞുറഞ്ഞ മനസ്സു നിറയെ ആ ചിന്തയായിരുന്നു.


വീട്ടിലേക്കുള്ള പടി കയറുമ്പോള്‍ കാറ്റും ചാറ്റല്‍മഴയും കുതിച്ചെത്തി. ഉമ്മറത്തെ ചാരുപടിയില്‍ അലസമായി കിടന്നുറങ്ങുകയായിരുന്നു അച്ഛന്‍. തൊഴുത്തില്‍ നിന്ന് പശുക്കളുടെ വിശന്നുള്ള അലര്‍ച്ച മുഴങ്ങി കേട്ടു. ടാപ്പ്‌ തുറന്ന് കാലുകഴുകി ഉമ്മറത്തേക്ക് കയറി ചാരുപടിയില്‍ ഇരുന്ന് മുരടനക്കിയപ്പോള്‍ അച്ഛന്‍ ഞെട്ടി ഉണര്‍ന്നു പകച്ച്‌ നോക്കി.

‘ങേ...നീയെപ്പോ വന്നു...?’ ചോദ്യത്തിനൊപ്പം പതിവ് മദ്യത്തിന്‍റെ പുളിച്ചു തികട്ടിയ മടുപ്പിക്കുന്ന മണം ചുറ്റും പരന്നു.

‘ദാ ഇപ്പൊ..... അമ്മയും അപ്പുവും എവിടെപോയി...?’

‘നിന്റമ്മാവന് തീരെ സുഖമില്ല... ഇന്നലെ ഫോണ്‍ വന്നപ്പോള്‍ പുറപ്പെട്ടതാ... ഇന്ന് വൈകിട്ട് വരും...ഇത്തിരി മുന്നേ വിളിച്ചിരുന്നു.’  താല്‍പ്പര്യം തീരെയില്ലാതെ അയാള്‍ പറഞ്ഞു.

‘പശുക്കള്‍ക്കൊന്നും കൊടുത്തില്ലേ...? വൈയ്ക്കോല്‍ ഒന്നും കൊടുത്ത മട്ടില്ലല്ലോ...’ അച്ഛന്‍ ഇടംകണ്ണിട്ടു തൊഴുത്തിലേക്ക്‌ നോക്കി അകത്തേക്ക് പോകാന്‍ ബദ്ധപ്പെട്ട് എഴുന്നേറ്റു.

‘നീ എന്തെങ്കിലും വാരിയിട്ടു കൊടുത്തേക്കൂ... ഞാനൊന്ന് കിടക്കട്ടെ...’

‘ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഇന്നലെ ഉറങ്ങിയില്ലേ...? നല്ല ഉറക്കച്ചടവുണ്ടല്ലോ...’ അച്ഛന്‍ കേട്ടതായി തോന്നിയില്ല.

‘അച്ഛാ ഇവിടാരാ വന്നത്..? ഇന്നലെ..?’

‘ഇവിടാരും വന്നില്ല....’ ചിതലരിച്ചു തുടങ്ങിയ കട്ടിളപ്പടിയില്‍ എത്തിപ്പിടിച്ച്‌ അകത്തേക്ക് പോകാന്‍ അയാള്‍ തിടുക്കപ്പെട്ടു.


അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. അഴയില്‍ നിന്ന് ഒറ്റമുണ്ടെടുത്തുടുത്ത് ഇരുണ്ട വെട്ടുകല്ലുകളില്‍ നിറയെ പായലുകള്‍ പൊതിഞ്ഞിരിക്കുന്നത് നോക്കി വിഷ്ണു നടന്നു. പച്ചപ്പുല്ലുകള്‍ ഇരുവശവും വളര്‍ന്നിറങ്ങിയ വലിയ കുളത്തില്‍ നിന്ന് മനസ്സും ശരീരവും തണുക്കെ ഒരു കുളിയും കഴിഞ്ഞാണ് അവന്‍ റൂമിലേയ്ക്കെത്തിയത്.


ഒരപരിചിത സുഗന്ധം മുറിയിലാകെ നിറഞ്ഞു നില്‍പ്പുണ്ടോ..? മനസും ശരീരവും പോലെ അന്തരീക്ഷവും നന്നേ തണുത്തിരുന്നെങ്കിലും ജനാലകള്‍ തുറന്നിട്ടു. ഒന്നുറങ്ങണം. നനഞ്ഞത് മാറ്റി പുതിയ മുണ്ട് ചുറ്റി, കട്ടിലിലേക്ക് ചായാന്‍ തയ്യാറെടുത്തു. മേശമേല്‍ ചിതറിക്കിടക്കുന്ന പേപ്പറുകള്‍ക്കിടയിലായി കറുത്ത പുറംചട്ടയുള്ള പുസ്തകത്തിലേക്ക് കണ്ണെത്തിയത് അപ്രതീക്ഷിതമായാണ്. കൈയ്യിലെടുക്കുമ്പോള്‍ തന്നെ കണ്ടു, വെളുത്ത അക്ഷരങ്ങളില്‍ അനസൂയ എന്ന പേര്. ‘ ഇതളുകള്‍ ഇല്ലാത്ത പൂവ് ’ കഥാസമാഹാരം...! അനസൂയ ബാലകൃഷ്ണന്‍.

അന്ധാളിപ്പോടെയാണ് ആദ്യ പേജ് മറിച്ചത്. വടിവൊത്ത അക്ഷരങ്ങളിലൂടെ അനസൂയ മനസ്സും മനനവും തെളിഞ്ഞു വന്ന്, അത്യധികം ആകാംഷ പരത്തി. -വിഷ്ണുവേട്ടാ...പ്രതിബന്ധങ്ങളുടെയും വിഷമതകളുടെയും നൂല്‍വഴികള്‍ പിന്നിട്ട് ഇതളുകള്‍ ഇല്ലാത്ത പൂവ് പബ്ലിഷിങ്ങിനു തയ്യാറായിക്കഴിഞ്ഞു. വിഷ്ണുവേട്ടന്റെ ഒടുങ്ങാത്ത ആഗ്രഹവും അക്ഷീണ പ്രയത്നവും ലക്ഷ്യത്തിലെത്തിയിരിക്കുന്നു. താങ്ക്സ് വിഷ്ണുവേട്ടാ.. പബ്ലിഷേര്‍സ് അയച്ചു തന്ന ആദ്യ കോപ്പി ആണിത്. ഞാനിത് മറ്റാര്‍ക്കാണ് കൊടുക്കുക..? എന്‍റെ വിഷ്ണുവേട്ടനല്ലാതെ.... നന്ദി ഒരായിരം നന്ദി-


അനസൂയ...? അവളാണോ ഇന്നലെ ഇവിടെ വന്നത്..?


അവന്റെ കണ്ണുകള്‍ മുറിയിലാകെ സംശയത്തോടെ പരതി നടന്നു. തറയോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന പൊട്ടിയ കുപ്പിവളപ്പൊട്ടുകള്‍ നുള്ളിയെടുക്കുമ്പോള്‍ അവന്റെ വിരലുകള്‍ അകാരണമായ ഭയത്തോടെ തുടിച്ചു. ധൃതിയില്‍ മൊബൈല്‍ എടുത്തു ചാര്‍ജര്‍ കണക്റ്റ് ചെയ്തു അക്ഷമയോടെ കാത്തു. തെളിഞ്ഞു വന്ന സ്ക്രീനിലെ ഏഴു മിസ്ഡ് കോളുകളില്‍ നാലെണ്ണം അനസൂയയുടെതായിരുന്നു. അവള്‍ വിളിച്ചിരുന്നോ...? എപ്പോള്‍...? ലോബാറ്ററി വാണിങ്ങിനിടയിലൂടെ അവന്‍റെ കോള്‍ അനസൂയയിലേക്ക് പറന്നു. തന്റെ കോളിനായി കാത്തിരുന്നത് പോലെ ആദ്യ ബെല്ലില്‍ തന്നെ അനസൂയ അങ്ങേത്തലയ്ക്കല്‍ മുരടനക്കി.


‘അനൂ.....’

‘അനൂ...............’ കനത്തിലാണ് വീണ്ടും വിളിച്ചത്. നഷ്ടങ്ങളുടെ അങ്ങേത്തലയ്ക്കല്‍ നിന്ന്, ഒതുക്കി വയ്ക്കാന്‍ പാടുപെടുന്ന, സങ്കടത്തില്‍ പൊതിഞ്ഞ ഒരു മൂളലാണ് തിരിച്ചെത്തിയത്‌.
'വിഷ്ണുവേട്ടന്‍ വിളിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍....  ഇനി ഒരിക്കലും വിളിക്കരുതെന്നു പറയാന്‍...' 

അവളുടെ ശബ്ദം കണ്ണീരില്‍ കുതിര്‍ന്നിരുന്നെങ്കിലും ദൃഢമായിരുന്നു. തേങ്ങല്‍ അറിയിക്കാതെ അവള്‍ ഫോണ്‍ കട്ട് ചെയ്യുന്ന സമയത്തുതന്നെ വാണിംഗ് മുഴക്കി ഫോണ്‍ സ്വിച്ച്ഓഫ് ആയി. ഇതളുകളില്ലാത്ത പൂവിലേയ്ക്ക് യാന്ത്രികമായി തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ വിയര്‍ത്തു തുടങ്ങിയ കൈയ്യില്‍ ഒതുക്കിപ്പിടിച്ചിരുന്ന വളപ്പൊട്ടുകള്‍ വീണ്ടും താഴേയ്ക്ക് വീണ് പെറുക്കിയെടുക്കാന്‍ ആവാത്ത വിധം ചിതറി.

annusones@gmail.com

81 comments:

  1. കഥ പറഞ്ഞ രീതി കൊള്ളാം

    ReplyDelete
    Replies
    1. 'രീതി' മാത്രം കൊള്ളാം എന്നാണോ പ്രിയ വെട്ടത്താന്‍ ജി സാര്‍- വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  2. ചില യാത്രകള്‍ അറിയാതെ അപകടങ്ങളിലേക്കായിത്തീരും അല്ലേ. ആരും മുന്‍‌കൂട്ടിക്കാണാത്ത അത്യാഹിതങ്ങള്‍! കഥ കൊള്ളാം

    ReplyDelete
    Replies
    1. അപ്രതീക്ഷിതമായ ചില കുരുക്കുകള്‍ ഇതു നിമിഷവും ഉണ്ടാകാം. വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍, പ്രിയ അജിത്തെട്ടാ..!

      Delete
  3. ചിതറിപ്പോയ വളപ്പൊട്ടുകൾ ..... പെറുക്കിയെടുക്കാൻ കഴിയാത്ത വിധം ചിതറിപ്പോയില്ലേ ..... കഥ നന്ന്. ഞാൻ വായിച്ചിട്ടുള്ള അന്നൂസ് കഥകളിൽ അല്പം ഹാസ്യവും കാണും. പക്ഷെ ഇവിടെ ഒരു നൊമ്പരം അവശേഷിപ്പിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്.
    ഇനിയും നല്ല നല്ല കഥകൾ വരട്ടെ. എല്ലാ ആശംസകളും

    ReplyDelete
    Replies
    1. രണ്ടു ഇഴ ചേര്‍ന്നതാണല്ലോ ജീവിതം- വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍പ്രിയ Gee Om..!

      Delete
  4. katha nannayirikkunnu, avasanippicha reethiyum

    ReplyDelete
    Replies
    1. സന്തോഷം...വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും പ്രിയ ഷാജിതയ്ക്ക് ആശംസകള്‍..!

      Delete
  5. നല്ല അവതരണം. ചുറ്റുപാടുകളെ കുറിച്ചുള്ള വിവരണങ്ങളും മഴയും കഥയ്ക്ക് മാറ്റുകൂട്ടുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. പ്രിയ കൊച്ചു, പോസിടീവ് ആയ അഭിപ്രായം...വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  6. നല്ല കഥ. വീട്ടിലേക്കുള്ള നടത്തം. ആ മഴയിൽ ഒരു അൽപ്പം റൊമാൻസ് കൊണ്ടു വരണമായിരിന്നു. " മഴ നനയുന്നത് അവൾക്ക് വലിയ ഇഷ്ട്ടമാണ്" എന്നോ മറ്റോ ഒരൊറ്റ വാചകത്തിൽ. അത് നല്ല അവസരമായിരുന്നു. അമ്മയും അനിയനും രാവിലെ പോയത് അൽപ്പം കൂടി പ്രാധാന്യം അർഹിക്കുന്നു. അതിനായി "അവര് ഫോണ്‍ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ലല്ലോ" എന്നോ മറ്റോ പറയേണ്ടി ഇരുന്നു. അച്ഛനുമായുള്ള സംഭാഷണം അൽപ്പം കുറച്ച് സംഭാഷണത്തിലൂടെ സ്വഭാവം കുറേക്കൂടി പുറത്തു കൊണ്ട് വരേണ്ടി ഇരുന്നു. ഇതൊക്കെ കഥയുടെ അവസാന ഭാഗത്തേക്ക് വേണ്ടിയാണ്.

    "അനസൂയ.. അവളാണോ" എന്ന വാചകം ഒഴിവാക്കിയാൽ അന്ത്യം കുറേക്കൂടി ഭംഗിയാകുമായിരുന്നു. അത് പോലെ "നീയിന്നലെ.. എന്ന ചോദ്യവും ഉത്തരവും തികച്ചും അപ്രസക്തം.. ഒഴിവാക്കേണ്ടിയിരുന്നു. അത് അല്ലാതെ തന്നെ വായനക്കാർ മനസ്സിലാക്കും.

    കഥ വളരെ നന്നായി. അവസാനം ആ ദുരന്തം മനസ്സിൽ തട്ടി. അങ്ങിനെയാവല്ലേ എന്ന് ആശിക്കുന്നു വായനക്കാരൻ.

    ReplyDelete
    Replies
    1. നല്ല തിരുത്തലുകള്‍... വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍ പ്രിയ ബിബിന്‍ ചേട്ടാ..!

      Delete
  7. നല്ല കഥ അന്നൂസേ...അച്ഛനോട് ദേഷ്യം ബാക്കിയാവുന്നു മനസ്സിൽ...വെറുപ്പും..

    ReplyDelete
    Replies
    1. പന്ന അച്ഛന്‍ അല്ലെ? പ്രിയ ഹാബിചേച്ചി- വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  8. ചിന്തകളില്‍ പുകയുന്ന അമര്‍ഷവും,മനസ്സില്‍ വിങ്ങുന്ന വേദനയുമായി ഞാന്‍ തിരിഞ്ഞുനടന്നോട്ടെ പ്രിയ അന്നൂസ്.......................
    എത്തിപ്പിടിച്ച്‌ അകത്തേക്ക് പോകാന്‍ 'അയാള്‍' തിടുക്കപ്പെട്ടു...'തിടുക്കപ്പെട്ടു അച്ഛന്‍' .എന്നായിരുന്നെങ്കില്‍ തുടര്‍ന്നുള്ള വിഷയത്തിന് ശക്തികൂടുമായിരുന്നു.എന്നാണ് എന്‍റെ തോന്നല്‍‌...
    ആശംസകള്‍

    ReplyDelete
    Replies
    1. അച്ഛന്‍ എന്നതിനേക്കാള്‍ 'അയാള്‍' എന്ന് വിളിക്കപ്പെടാനല്ലേ അയാള്‍ യോഗ്യന്‍...? വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍, പ്രിയ തങ്കപ്പന്‍ ചേട്ടാ..!

      Delete
  9. ഹാ ഹാ
    അസ്സലായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
    Replies
    1. ha..ha..ഇനിയെന്തു വേണം...? വന്നതിനും വായിച്ചതിനും നല്ലൊരു അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിച്ചതിനും ആശംസകള്‍..! പ്രിയ ബിലാത്തിപ്പട്ടണം..!

      Delete
  10. ഒതുക്കത്തോടെയുള്ള അവതരണം ചുരുക്കി പറഞ്ഞപ്പോള്‍ ഭംഗി കൂടി.
    മുന്‍ധാരണകള്‍ തെറ്റിക്കുന്ന ചില യാത്രകള്‍.

    ReplyDelete
    Replies
    1. പ്രിയ രാംജിയെട്ടാ....എന്തെങ്കിലും വിമര്‍ശനം കുറിക്കുന്നതാണല്ലോ പതിവ്..?... വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  11. കൊള്ളാം. നന്നായിട്ടുണ്ട്!

    ReplyDelete
    Replies
    1. ഇഷ്ട്ടം തിരിച്ചും ആള്‍രൂപന്‍... വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  12. ഒരുപാട് ചിന്തിക്കേണ്ട മനോഹരമായ കഥ അനൂസ്സെ .... വള മുറികളിൽ പൊലിഞ്ഞതൊരു പെണ്ണിന്റെ ഹൃദയമായിരുന്നോ ?

    ReplyDelete
    Replies
    1. അതെ ഹൃദയമായിരുന്നു....വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍,പ്രിയ മാനവന്‍ ഭായ്..!

      Delete
  13. കവലയില്‍ പോയി വരുമ്പോള്‍ മഴച്ചാറ്റലില്‍ നനഞ്ഞത്‌ പോലെ തോന്നുന്നു .വളപ്പൊട്ടുകള്‍ പ്രണയിനി മറന്നേക്കാന്‍ പറയുന്നതിന്‍റെ കാരണം വായനക്കാര്‍ക്ക് മനസ്സിലാക്കി തരുന്നുണ്ട്‌ .ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ചിന്തക്രാന്തനു ആശംസകള്‍..!

      Delete
  14. അച്ഛൻ അയാളെന്നു വിളിക്കപ്പെടാൻ മാത്രം അർഹനാണല്ലേ.. വീണുടഞ്ഞ വളപ്പൊട്ടുകൾ.. നല്ല ഇരുത്തം വന്ന കഥ :) ഇഷ്ടായി

    ReplyDelete
    Replies
    1. നല്ല കമന്റ് നീ തരാറില്ലല്ലോ... എന്തുപറ്റി.....വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍ പ്രിയ ലാപ്പേ.!

      Delete
    2. നല്ലത് എഴുതുമ്പോൾ നല്ലത് തരും ;) ചോദിച്ച് വാങ്ങീതല്ലെ ഈ പണി

      Delete
  15. അവതരണം ഇഷ്ടമായി.

    ReplyDelete
    Replies
    1. കഥ പോലെ കമന്റും ചെറുതാക്കിയോ?

      Delete
    2. ത്വാതികമായ അവലോകനം നടത്താനുള്ള സാഹിത്യ ബോധം ഒന്നും നമുക്കില്ല മാഷേ .

      Delete
  16. മഴ നനയേണ്ടി വരുമോ എന്ന സംശയത്തിൽ വിഷ്ണുവിനൊപ്പം വീട്ടിലേക്ക്‌ ഓടിക്കയറിയതാ.പക്ഷേ ആകെ വിഷമിച്ച്‌ പോയല്ലോ...അമർഷവും വെറുപ്പും മനസ്സിൽ നിറയുന്നു...സങ്കടവും...

    ReplyDelete
    Replies
    1. നല്ലൊരു കമന്റ്- വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍ പ്രിയ മുന്തോട് ........!

      Delete
  17. കൊള്ളാം ...ഇഷ്ടമായി

    ReplyDelete
    Replies
    1. പ്രിയ മൊയ്ദീന്‍ ഭായ്....വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  18. nannaayi katha ,, entho oru novu baakiyaayi... aashamsakal annoose

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ അസീസ്‌ ഈസാ ഭായ്

      Delete
  19. പക്ഷേ, മറക്കാൻ മാത്രവും ഇനി വിളിക്കാതിരിക്കാൻ മാത്രവും ഇതിനിടയിൽ എന്തു പറ്റി?

    ReplyDelete
    Replies
    1. അതാ ഇപ്പൊ എനിക്കും സംശയം...വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  20. മഴയുടെ മാറിയ രൂപം തന്നെ വരാനിരിക്കുന്ന എന്തോ ഒരു അരുതായ്കയെ കഥയിലുടനീളം അറിയിക്കുന്നുണ്ടായിരുന്നു…എങ്കിലും ഇനിയൊരിക്കലും ഓര്ക്കരുതെന്ന് പറയുന്ന പെണ്ണുങ്ങളെ മാത്രമാണ് കാണുന്നത് എല്ലാ കഥകളിലും സിനിമകളിലും, അതൊന്നു മാറ്റി പിടിക്കാമായിരുന്നു..

    ReplyDelete
    Replies
    1. അടുത്ത കഥയില്‍ ഞാന്‍ മാറ്റിപിടിക്കും പ്രിയ ഗൌരിനാഥന്‍....വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  21. മൊബൈലിലെ ചാര്‍ജ് പോയപ്പോള്‍ തന്നിലെ ദു:ഖത്തിന്‍റെ ചാര്‍ജു കൂടി വന്നത് കഥയുടെ കൂടി നൊമ്പരമായി.

    ReplyDelete
    Replies
    1. കുറച്ചു നാളുകള്‍ക്കു ശേഷമാണ് ഇരിമ്പിലയം സാര്‍ എന്റെ ബ്ലോഗില്‍--- വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  22. അന്നൂസിന് ...... തീര്‍ച്ചയായും അഭിമാനിക്കാം....... അനസൂയക്കും വിഷ്ണുവിനും ഉണ്ടായിരുന്ന സ്വപ്നങ്ങൾ അച്ഛനും ഉണ്ടാവും...... കഥ അവസാനിക്കുന്നില്ല എന്നു വിശ്വസിക്കാനാ എനിക്കിഷ്ടം.... ഒരു രംഗം മാത്രമാണിതെന്ന് .....തിരിച്ചറിയാനും ....തീരുമാനമെടുക്കാനും ....ഇനിയും സമയമുണ്ടന്നു കരുതാനും..... വളരെ ഇഷ്ടപ്പെട്ടു...... കുറഞ്ഞ വാക്കുകളില്‍ കാമ്പിലെത്തിച്ചു...... അതന്നൂസിന്‍റെ കഴിവാണ്..... ഒരുപാട് ആശംസകൾ.....

    ReplyDelete
    Replies
    1. അഭിമാനിക്കാവുന്നത്‌ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വായനക്കാരുടെ ഔദാര്യം മാത്രം.. വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍,പ്രിയ കുട്ടത്ത്..!

      Delete
  23. Replies
    1. താങ്ക്സ് യദു...... .വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  24. കഥ ഇഷ്ടപ്പെട്ടു...

    ReplyDelete
    Replies
    1. പ്രിയ എച്ച്മൂട്ടി........വഴി തെറ്റി വന്നതാണോ...? ഇങ്ങോട്ടൊന്നും വരാറേ ഇല്ലല്ലോ -- എന്തായാലും വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍..!

      Delete
  25. അല്പം കൂടി തീവ്രമായി ഈ കഥയെ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു.
    പ്രയത്നങ്ങള്‍ തുടരട്ടെ. !!
    ആശംസകള്‍.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകള്‍.. പ്രിയ മുകേഷ്

      Delete
  26. അവസാനം മനസ്സില്‍ വല്ലാതെ തൊട്ടു...

    ReplyDelete
    Replies
    1. ഏറെ സന്തോഷം.. പ്രിയ കാല്‍പ്പാടുകള്‍

      Delete
  27. കഥയുടെ ദൃശ്യഭംഗി അപാരം...!!
    അതിമനോഹരം...!!!
    അവളെന്തു ഭാവിച്ചാണ് അങ്ങനെ അവിടെപ്പോയി മിണ്ടാതിരിക്കുന്നത്??
    അയാളുടെ കുടലുമാല പുറത്തെടുത്തിട്ടിട്ടു വേണ്ടായിരുന്നോ... പോകാൻ.!!!!

    ReplyDelete
    Replies
    1. ഈ രോക്ഷം ഒരുപക്ഷെ എന്റെ വിജയമായിരിക്കും... ആശംസകള്‍ പ്രിയ കല്ലോലിനി

      Delete
    2. ഒരു പക്ഷെ അല്ല. അങ്ങനെ തന്നെ.!

      Delete
  28. നായികക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തം മനസ്സിനെ അസ്വസ്ഥമാക്കുന്നു..പലപല ചോദ്യങ്ങളും കാരണങ്ങളും മനസ്സില്‍ ബാക്കിയാവുന്നു..അതുതന്നെയാണ് കഥയുടെയും അത് അവതരിപ്പിച്ചതിന്റെയും മികവ് ..ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ ഇക്കാ....... പ്രോത്സാഹനത്തിനു നന്ദി.

      Delete
  29. നന്നായി പറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ ആവശ്യമില്ലാതെ കഥാകൃത്ത്‌ ഇടപെട്ടിരിക്കുകയും ചെയ്യുന്നു, അത് വേണ്ട എന്ന് തോന്നി. വായനക്കാരന് ചിന്തിക്കാമല്ലോ :)
    ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും- ചില ഒഴിവാക്കലുകള്‍ വരുത്താം- ആശംസകള്‍ തിരികെ പ്രിയ ആര്‍ഷ.

      Delete
  30. നല്ല എഴുത്ത് തന്നെ
    ആർഷയുടെ അഭിപ്രായം ഉണ്ട്
    വായനക്കാരനും കൊടുക്കണ്ടേ എന്തെങ്കിലും ജോലി?

    ReplyDelete
    Replies
    1. ഇതൊരു സന്തോഷം തന്നെ ... ഏറെ പ്രചോദനം നല്‍കുന്ന ഒന്ന്....ആശംസകള്‍ പ്രിയ അന്‍വറിക്കാ..!

      Delete
  31. പറയാൻ വാക്കുകളില്ല..

    ReplyDelete
    Replies
    1. അത്രയ്ക്കും മോശമാ..?

      Delete
    2. ഈ കമന്‍റും മറുപടി കമന്‍റും കണ്ട് ചിരിച്ചുപോയി... സത്യം പറയാമല്ലോ...
      പുതിയ കോമഡി പോസ്റ്റിനേക്കാള്‍ പഞ്ചുണ്ടായിരുന്നു..... :-D

      Delete
    3. ശ്ശോ... ഒന്ന് വന്നു കമന്റ് ഇട്ടിട്ടു പോയതല്ലേ...? പുള്ളിപ്പുലിയെ പോലെ മരത്തിന്റെ മുകളില്‍ പാത്തിരിക്കുകയാണല്ലേ ? തക്കം കിട്ടുമ്പോള്‍ മുതകത്തേക്ക് ചാടി വീഴാന്‍.... പണി തന്നെ പണി...!!!

      Delete
    4. വ്യതസ്തതക്ക് വേണ്ടി കമന്റിട്ടതാ , അതിപ്പോ പുലിവാലായോ ..!

      Delete
  32. നല്ല കഥ. നന്നായി അവതരിപ്പിച്ചിട്ടുണ്ട്

    ReplyDelete
    Replies
    1. ഏറെ സന്തോഷം ചേട്ടാ... ആശംസകള്‍ തിരിച്ചും

      Delete
  33. കഥ നന്നായിട്ടുണ്ട്,നല്ല അവതരണം.

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും

      Delete
  34. ഈ മഴക്കാലത്ത്‌ മനസ്സിന്റെ ജാലകപടിയിൽ നിന്ന് വെറുതെ നോക്കിയാൽ പോലും കാണുന്ന ദ്രിശ്യാനുഭവം അശാന്തിയുടെ കരിനിഴൽ പടർത്തി യാത്രയുടെ ഓരോ പടവുകളിലും നിറഞ്ഞു നിന്ന ദുരൂഹത നനഞ്ഞു കുതിർന്ന് ഒടുവിൽ ഉമ്മറത്ത് എത്തുമ്പോൾ വിധിയുടെ അതി ക്രൂരമായ നിസംഗത കരുതിവെച്ച സ്നേഹം തന്നിലൂടെ പൊട്ടി ചെറിയപ്പെട്ടപ്പോൾ വെറുത്തു പോകുന്നത് നമ്മെ മാത്രമാണ് ബാക്കിയെല്ലാം സാഹചര്യത്തിന് വിട്ടുകൊടുക്കാം

    ReplyDelete
    Replies
    1. ഏറെ സന്തോഷം പ്രിയ ബിജു ഭായ് ,വരവിനം കമന്റിനും

      Delete
  35. കഥ നന്നായി..
    മഴയുടെ പശ്ചാത്തലവും, അതിനനുസരിച്ച രൂപപരിണാമവുമാണ് കഥ പൂർണ്ണമായും വായിക്കാൻ പ്രേരിപ്പിച്ചത്. ആശംസകൾ..

    ReplyDelete
    Replies
    1. നന്ദി പ്രിയ ശീജിത്ത് ഭായ്

      Delete
  36. കഥ നന്നായി..
    മഴയുടെ പശ്ചാത്തലവും, അതിനനുസരിച്ച രൂപപരിണാമവുമാണ് കഥ പൂർണ്ണമായും വായിക്കാൻ പ്രേരിപ്പിച്ചത്. ആശംസകൾ..

    ReplyDelete
  37. കഥ നന്നായി..
    മഴയുടെ പശ്ചാത്തലവും, അതിനനുസരിച്ച രൂപപരിണാമവുമാണ് കഥ പൂർണ്ണമായും വായിക്കാൻ പ്രേരിപ്പിച്ചത്. ആശംസകൾ..

    ReplyDelete
  38. ഒതുക്കത്തോടെ പറഞ്ഞു എങ്കിലും ഒന്നൂടെ മിനുക്കാമായിരുന്നു എന്ന് തോന്നി , ചില അപൂര്‍ണതകള്‍ അവിടെയിവിടെ , ഇനി എന്റെ വായനാകുഴപ്പം കൊണ്ടാണോ എന്നറിയില്ല , എങ്കിലും സമകാലിക സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു കഥാ പ്രമേയം ,,കൊള്ളാം അനൂസ് , വീണ്ടും എഴുതുക അറിയിക്കുക .

    ReplyDelete
    Replies
    1. തീർച്ചയായും .... ഞാൻ പരിശ്രമിക്കും... നന്നാക്കാൻ...(അതിനുള്ള കഴിവി ല്ലെങ്കിലും) വരവിനും കമന്റിനും ആശംസകൾ, പ്രിയ ഫൈസൽ ഭായ്

      Delete