എന്തിനോടും ഏതിനോടും ഉള്ള അതിരുകവിഞ്ഞ ആരാധനയാണു നമ്മുടെ സമൂഹം ഈ വിധത്തിൽ അധ:പ്പതിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നതു പോലെ ആരാധനയ്ക്കും കണ്ണില്ല. മറ്റുള്ളവരോടുള്ള ആരാധന മൂക്കുന്നവൻ എപ്പോഴും സത്യത്തിനു പുറം തിരിഞ്ഞു നില്ക്കുന്നു. അല്ലെങ്കിൽ ഒരാളെ ആരാധിക്കുന്നവൻ അയാളുടെ തെറ്റുകുറ്റങ്ങൾ മന:പൂർവം കണ്ടില്ല എന്നു നടിക്കുന്നു. ക്രിക്കറ്റ് താരങ്ങളേയൊ,സിനിമാക്കാരേയോ, രാഷ്ട്രീയക്കരെയോ,മതമേലധികാരികളെയോ കുറ്റം പറഞ്ഞാൽ അവരുടെ ആരാധകർ സഹിക്കുമോ..? ചെറുപ്പകാലത്ത് ഒരിക്കലും കുടിച്ചിട്ടില്ലാത്ത ബൂസ്റ്റ് ആണു തന്റെ ആരോഗ്യത്തിന്റെ സീക്രട്ട് എന്നു പബ്ളിക്കായി കള്ളം പറയുന്ന സച്ചിനെ വിമർശിക്കാൻ സച്ചിന്റെ ആരാധകർ സമ്മതിക്കുമോ..? കലാകാരനു എന്തു സാമൂഹ്യപ്രതിബദ്ധത എന്നു ഇന്റർവ്യൂ വിൽ പരസ്യമായി ചോദിക്കുകയും തന്റെ സിനിമകളിൽ മധ്യപാനവും സ്ത്രീ വിഷയങ്ങളും ഗുണ്ടായിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാസ്റ്റാറിനെ വിമർശിക്കാൻ ഇക്കൂട്ടർ സമ്മതിക്കുമോ..? പെണ്ണുപിടിയും,തട്ടിപ്പും,കൊലപാതകവും കോടതിയുമായി നടക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ വിമർശിക്കാൻ സാധിക്കുമോ..? തിന്നുകൊഴുത്ത് വിശ്വാസ്സികളുടെ തണലിൽ ജീവിക്കുന്ന മത,ജാതികോമരങ്ങളുടെ ഒരു രോമത്തെ തൊടാൻ ആരെങ്കിലും ശ്രമിച്ചാൽ നേരും നെറിയും ഒന്നും നോക്കാതെ ആരാധകർ ഓടികൂടില്ലെ..? അതുകൊണ്ടെന്താ..എന്തെല്ലാം കുറ്റങ്ങൾ ചെയ്തു കൂട്ടിയാലും ഇവരെല്ലാം ഒരു കുഴപ്പവും കൂടാതെ ജനമധ്യത്തിൽ പുനർജ്ജനിക്കുന്നു..! ജനപ്രതിനിധികളെപോലെ ക്രിക്കറ്റ് താരങ്ങളെ വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്ന ഒരു രീതിയാണു നിലവിലുള്ളതെങ്കിൽ സച്ചിനും പോണ്ടിങ്ങിനുമെല്ലാം 70-ം വയസ്സിലും ക്രിക്കറ്റ് കളിക്കാനുള്ള ഭാഗ്യം അവരുടെ ആരാധകർ ഉണ്ടാക്കി കൊടുത്തേനെ..!(50 കഴിഞ്ഞ സുപ്പർ താരം വിഗ്ഗും വച്ചു കോലം കെട്ടി 16-കാരിയായ കോളേജ് കുമാരിയുടെ കാമുകനായി അഭിനയിക്കുന്ന തൊലിയുരിയുന്ന കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഉദാഹരണം).എന്നാലോ ഒരഭിപ്രായം പറയുമ്പോൾ സത്യസന്ധരും നീതിമാന്മാരുമായി അവതരിക്കുന്ന ഇക്കൂട്ടർ സ്വന്തം വീട്ടുകാർ-ബന്ധുക്കൾ-സ്വന്തകാർ-കൂട്ടുകാർ(സ്വജനപക്ഷപാതം),തന്റെ മതം-ജാതി,താൻ വിശ്വസ്സിക്കുന്ന രാഷ്ട്രീയം,താൻ ആരാധിക്കുന്ന ദൈവപ്രതിപുരുഷന്മാർ എന്നിവയിൽ എന്തിനേയെങ്കിലും കുറ്റം പറഞ്ഞാൽ ഉടനേ കൊടുവാളെടുക്കുകയായി.ഇക്കൂട്ടർക്കു കണ്ണില്ല,കാതില്ല,സത്യം തിരിച്ചറിയാനുള്ള കഴിവുമില്ല.അഥവാ തിരിച്ചറിഞ്ഞാൽ തന്നെ അതു തുറന്നു പറയാനുള്ള ആണത്തവും ഇല്ല...എണ്ണത്തിൽ കൂടൂതൽ ഇവറ്റകളായതു കൊണ്ടു ഈ നാടു ഒരു കാലത്തും നന്നാവുകയുമില്ല...
സച്ചിനു ആരാധകരുണ്ട്..
സല്മാൻ ഖാനു ആരാധകരുണ്ട്..
മമ്മൂട്ടിക്കും വിജയിനും ആരാധകരുണ്ട്..
ഇങ്ങെ അറ്റം ബണ്ടി ചോറിനു വരെ ആരാധകരുണ്ട്..
പക്ഷെ.. സത്യം,ധർമ്മം,നീതി ഇവയ്ക്കു ആരാധകരില്ല..
ചുരുക്കത്തിൽ....“എന്റെ മാത്രം ഇഷ്ട്ടങ്ങൾ സിന്ദാബാദ്..”
സച്ചിനു ആരാധകരുണ്ട്..
സല്മാൻ ഖാനു ആരാധകരുണ്ട്..
മമ്മൂട്ടിക്കും വിജയിനും ആരാധകരുണ്ട്..
ഇങ്ങെ അറ്റം ബണ്ടി ചോറിനു വരെ ആരാധകരുണ്ട്..
പക്ഷെ.. സത്യം,ധർമ്മം,നീതി ഇവയ്ക്കു ആരാധകരില്ല..
ചുരുക്കത്തിൽ....“എന്റെ മാത്രം ഇഷ്ട്ടങ്ങൾ സിന്ദാബാദ്..”
ആരാധകരൊക്കെക്കൂടി കൈകാര്യം ചെയ്യൂട്ടോ!
ReplyDeleteപറഞ്ഞതിലൊന്നും പതിരില്ല
ReplyDeleteYou are rightly said it. By virtue of the so called fans only all the corrupted politicians and faceless stars are still ruling the world.
ReplyDeleteKudos for writing this.
Vinu
ആരാധന മൂത്താണോ ഈ പോസ്റ്റ് ഇട്ടത്? (തമാശ)
ReplyDeleteഎനിക്ക് തോന്നുന്നത്.. ഈ ആരാധന എന്നൊക്കെ വെറും പുറംപൂച്ചുകള്‍ മാത്രം ആണ്. എല്ലാവര്ക്കും അറിയാം സത്യങ്ങള്‍.പിന്നെ നേരെ മുന്നിലൂടെ ഇവരില്‍ ആരേലും ഒന്ന് പോയാല്‍, ആരായാലും ഒന്ന് സ്മൈല്‍ ചെയ്തു ഒരു ഫോട്ടോ ഒക്കെ എടുത്തു, അടുത്ത നിമിഷം ഫേസ് ബുക്കില്‍ പോസ്റ്റ് ആക്കി ഇടുന്നവരല്ലേ നമ്മുടെ ഇടിയില്‍ അധികവും?
മേല്‍ പറഞ്ഞവരൊക്കെ പോട്ടെ.. സുഹൃത്തുക്കള്‍ക്കിടയില്‍ ഇല്ലേ ആരാധന?
ആരാധകര്‍ക്കും വേറെ ആരാധകര്‍ ഉണ്ടെന്ന കാര്യം മറക്കണ്ടാട്ടോ. :)
ആശംസകള്‍
ഹ ഹ...ക്ഷമിക്കണം പ്രിയ ആരാധകേ.....
Deleteപറഞ്ഞതെല്ലാം വലിയ സത്യങ്ങൾ തന്നെ, പക്ഷെ സത്യം ആർക്കും നന്നായി രുചിക്കില്ല, അതും ഒരു, (അ) സത്യം!
ReplyDeleteബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ ...വീണ്ടും വരണമെന്ന് അപേക്ഷിക്കട്ടെ...
Delete