ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday 18 February 2015

മറക്കാത്ത സമ്മാനം (അന്നുക്കുട്ടന്റെ ലോകം-അഞ്ച്)


അനുഭവക്കുറിപ്പ് - 5
    ഹൈറേഞ്ചില്‍ നിന്ന് നൂറ്റിപതിനഞ്ചു കിലോമീറ്ററോളം ദൂരം യാത്ര, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. റോഡ്‌, ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു ആകെ നാശകോശം...! ‘ ജീപ്പ് - പവേഡ് ബൈ കൂപ്പര്‍എഞ്ചിന്‍’ ഊര്‍ദ്ധശ്വാസം വലിക്കാന്‍ പോകുന്ന മട്ടില്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഉണ്ടകല്ലുകള്‍ വഴിയിലാകെ ഉരുണ്ടു കളിച്ചു ജീപ്പിന്റെയും യാത്രക്കാരുടെയും വെപ്രാളത്തിന് ആക്കം കൂട്ടി.

Sunday 8 February 2015

ഞാന്‍ ഒന്ന് തൊട്ടോട്ടേ......? (കഥ)വെള്ളത്തുണിയില്‍ പൊതിഞ്ഞ ആറടി നീളമുള്ള പൊതിക്കെട്ടു ആംബുലന്‍സില്‍ നിന്നിറക്കുമ്പോള്‍ ഹൃദയത്തിനുള്ളിലൂടെ,  മിടിപ്പുകള്‍ പകുത്തുകൊണ്ട് ഒരു കൊള്ളിയാന്‍ മിന്നിയകന്നു പോയി. ശാപം പേറിയ നിമിഷം എങ്ങും കനത്ത കറുപ്പ് വ്യാപിച്ചിരുന്നു. പൂമുഖ തൂണിലേക്ക് വരെയേ ഓടിയെത്താന്‍ കഴിഞ്ഞുള്ളൂ.