പാതയോരത്തെ ചെറിയ വളവിലുള്ള കലുങ്കിനരുകിൽ, പൊന്തക്കാടിനോട് ചേർന്ന് ബിച്ചു സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നിറങ്ങാതെ കാലുകളൂന്നി അവൻ റീനയ്ക്കരുകിൽ തെല്ലുനേരം നിന്നു.
‘ഇവിടിരിക്കുവാണോ..? ഞാൻ എവിടെല്ലാം തിരഞ്ഞു...’ മനസിലുള്ള പരിഭവം ഒളിപ്പിച്ചുവച്ച്, അവൻ അവളോട് ചേരാൻ ശ്രമിച്ചു.
റീന മുഖമുയർത്തിയില്ല. കൈയ്യിലുള്ള കറുത്ത ചരടിൽ കെട്ടുകൾ ഇട്ടു കൊണ്ട്, ബിച്ചുവിന്റെ വരവ് ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഇരുപ്പു തുടർന്നു. പെയ്യാൻ പോകുന്ന മഴമേഘം പോലെ അവളുടെ മുഖം കാറും കോളും കയറി ഇരുണ്ടിരുന്നു.