ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday 22 August 2013

ഒരു പീഠനത്തിനു ശേഷം.....


ഇനി പഴയ ഒരു കാര്യം പറയാം. അത്ര പഴയതൊന്നുമല്ല. 16.12.2012 നു ദില്ലിയിൽ ക്രൂരമായ പീഠനത്തിനിരയായി മരണത്തിനു കീഴടങ്ങിയ പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ. നിർഭാഗ്യകരമായി ഉണ്ടായ ആ സംഭവത്തേക്കുറിച്ചല്ല ഇപ്പോൾ പരാമർശിക്കുന്നത്. ആ പെൺകുട്ടിയേക്കുറിച്ചുമല്ല. ആ സംഭവത്തോടനുബന്ധിച്ചു പല കോലാഹലങ്ങളും മെട്രോപോളീറ്റൻ നഗരങ്ങളിൽ അരങ്ങേറുകയുണ്ടായി. അവയിൽ ചില കാര്യങ്ങൾ പുനർവിചിന്തനത്തിനു വിധേയമാക്കണമെന്നു തോന്നിയതുകൊണ്ടാണിതെഴുതുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ആദ്യമെ പറയട്ടേ..
ഒന്നാമതായി, ദില്ലി സംഭവത്തെ തുടർന്ന് ഇൻഡ്യയിലെ എല്ലാ വൻ നഗരങ്ങളിലും പ്രതിഷേധം തെരുവിലേക്കിറങ്ങിയിരുന്നു. ഫൈസ്ബുക്ക് കൂട്ടായ്മയ്ക്ക് ഈ പ്രതിഷേധത്തിന്റെ വിജയത്തിൽ നല്ലൊരു പങ്ക് ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ടാകുമല്ലോ..?  നമ്മുടെ നാട്ടിൽ ആദ്യമായല്ല ഒരു പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നത്.ഈ സംഭവത്തിനു മുൻപും ശേഷവും ഒരുപാടു പീഠനങ്ങൾ നമ്മുടെ നാട്ടിലുണ്ടായി.  സമീപകാലത്തു നടന്ന മറ്റു ബലാൽസംഗങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ സംഭവത്തിനു മാത്രം കിട്ടിയതെന്തു കൊണ്ടാണു..? ദില്ലിപെൺകുട്ടിയുടെ വിഷയം കത്തി നില്ക്കുന്ന സമയത്ത് തന്നെ രണ്ടു ബലാൽസംഗങ്ങൾ നടന്നതോർമ്മ കാണുമല്ലോ..? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നയിക്കാൻ ഒരു നേതാവു പോലുമില്ലാതെ എങ്ങനെ  ഒരു പ്രതിഷേധം ഇത്ര ശക്തമായി തെരുവിൽ രൂപപ്പെട്ടു..?
രണ്ടാമതായി,ഇത്ര ശക്തമായി രൂപപ്പെട്ട ഈ പ്രതിഷേധത്തെ ദില്ലി മുഖ്യമന്ത്രിയും,രാഷ്ട്രപതിയുടെ മകനും അപ്പോൾ തന്നെ തള്ളിപ്പറഞ്ഞിരുന്നു.‘ഈ സമരത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കു നിലവാരമില്ല’ എന്നാണു രാഷ്ട്രപതിയുടെ മകൻ പറഞ്ഞത്.  ‘സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നത് ’ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്.ഈ രണ്ട് അഭിപ്രായങ്ങൾക്കുമെതിരെ പ്രതിഷേധക്കാർ പ്രതികരിക്കുകയും രാഷ്ട്രപതിയുടെ മകൻ മാപ്പു പറഞ്ഞു തടിയൂരുകയും ചെയ്തു.
മൂന്നാമതായി,ഈ സംഭവത്തെ ആബാലവൃദ്ധം ജനങ്ങളും അപലപിച്ചു എങ്കിലും തെരുവിലേക്കിറങ്ങിയ ജനസഞ്ചയം ഒരു പ്രത്യേക age group-പ്പെട്ടവരായിരുന്നു,ടീനേജുകാർ.
(  Go to link   http://www.youtube.com/watch?v=hjbw5_9QvdY  )
'വീ വാന്റ് ജസ്റ്റീസ് 'എന്ന മുദ്രാവാക്യവുമായി ഇക്കൂട്ടർ തെരുവു നിറഞ്ഞപ്പോൾ അതിൽ അസ്വഭാവികതയുള്ളതായി അപ്പോൾ തോന്നിയില്ല.സമരം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാ വിഭാഗത്തിലും പെട്ടവർ തോളോടൂതോൾ ചേർന്നു എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.പക്ഷേ  പിന്നീട് ഇത്തരം മാനഭംഗങ്ങൾ ആവർത്തിച്ചപ്പോൾ ഇവരേ ആരേയും പ്ലേക്കാർഡുകളും പ്രതിഷേധവുമായി തെരുവിൽ കണ്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ,അതെന്തുകൊണ്ടാണു..?
ചോദ്യങ്ങളെ മനസിലിരുത്തി കൊണ്ട് ഇനി കാര്യത്തിലേക്കു കടക്കാം.പാശ്ചാത്യസംസ്ക്കാരത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറ ഇൻഡ്യയിൽ വളർന്നു കഴിഞ്ഞു എന്നുള്ള സത്യം നാം വിസ്മരിച്ചു കൂടാ. കാമുകന്റേയോ ബോയിഫ്രണ്ടിന്റെയോ അല്ലെങ്കിൽ ആൺ സുഹൃത്തിന്റേയോ തോളിൽ തൂങ്ങി ബീയർ പാർലറുകളിലും നൈറ്റ് പാർട്ടികളിലും പബ്ബുകളിലും നിശാക്ളബ്ബുകളിലും സിനിമാശാലകളിലും പോകുന്ന ഒരുപാടു പെൺകുട്ടികൾ ഇൻഡ്യൻ നഗരങ്ങളിൽ ഇന്നു ധാരാളം.‘നാൻ’ എന്ന തമിഴ് സിനിമയിലെ ‘മക്കായല...മക്കായല..’ എന്നു തുടങ്ങുന്ന ഗാന രംഗം ഓർമയിലുണ്ടാകുമല്ലോ..? ആ ഗാന രംഗത്തിലേതു പോലെ ജീവിക്കുന്നതിനാണു നമ്മുടെ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താല്പ്പര്യം എന്നു തോന്നുന്നു.
( പാട്ടിന്റെ ലിങ്ക് ഇതാ   http://www.youtube.com/watch?v=voW0o7hBNeo  )ഇപ്പോഴത്തെ പുതുതലമുറയുടെ ‘കലാപരിപാടി’കൾ വൈകുന്നേരങ്ങളിൽ തുടങ്ങുകയായി. ഇതിൽ സാധാരണ മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നവർ മുതൽ സെക്സും മയക്കുമരുന്നും ശീലമാക്കിയവർ വരേ ഉൾപ്പെടുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ സെക്സ്മയക്കുമരുന്ന് റാക്കറ്റുകളും മാഫിയകളും സജ്ജീവമായിത്തന്നെ ഒളിഞ്ഞും ‘തെളിഞ്ഞും’ രംഗത്തുണ്ട്. അതിൽ തെളിഞ്ഞു രംഗത്തു വന്ന കാഴ്ച്ചയാണു ദില്ലി സംഭവത്തിനു ശേഷമുള്ള പ്രതിക്ഷേധങ്ങളിലൂടെ നമ്മൾ കണ്ടതു. ദില്ലി പെൺകുട്ടിക്കുണ്ടായതു പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കുന്നതു ഇത്തരക്കാർക്കു സ്വാതന്ത്ര്യത്തിനും സ്വര്യവിഹാരങ്ങൾക്കും തടസ്സമാണെന്നുള്ള കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലൊ. ഏതു രാത്രിയിലും എതിലേ വേണമെങ്കിലും പോകുവാനും വരുവാനും, തോന്നുന്നതൊക്കെ ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം മാത്രമാണു മേല്പറഞ്ഞ പ്രതിക്ഷേധം കൊണ്ടു ഇക്കൂട്ടർ ഉദ്ദേശിച്ചതെന്നു വ്യക്തം (എല്ലാവരും അല്ല). ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു പെൺകുട്ടി പീഠനത്തിനിരയാകുമ്പോൾ അവൾക്കു വേണ്ടി നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങാത്തതെന്തു കൊണ്ടാണു? കാരണം അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലതന്നെ-ഗ്രാമപ്രദേശങ്ങളിൽ പബ്ബുകളില്ല,ഡാൻസിങ്ങ്ബാറുകളില്ല,നിശാക്ളബ്ബുകളുമില്ല. മാത്രവുമല്ല പുതുതലമുറ ആണെന്നു പറഞ്ഞ് തങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി ഒരപരിചിതന്റെ തൊളിൽ കൈയ്യിട്ടു നടക്കുന്നതു കണ്ടു നില്ക്കുവാനുള്ള വിശാലകാഴ്ച്ചപ്പടൊന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് ഇല്ലന്നു തന്നെ പറയാം.  ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കൊണ്ടാകണം സമരത്തിൽ പങ്കെടുക്കുന്നവർ നിലവാരമില്ലാത്തവരാണെന്നു മുൻപു സൂചിപ്പിച്ചയാൾക്കു പറയേണ്ടി വന്നതു. അതേ കാരണത്താലാണു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നതു എന്നു മുഖ്യമന്ത്രിക്കു ചോദിക്കേണ്ടിയും വന്നത്. എന്നാൽ അതു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണെന്നു വരുത്തി തീർക്കുന്നതിലും കൂട്ടായ്മ വിജയിക്കുകയുണ്ടായി. പീഠനത്തിനിരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനോ ആ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെ വിലകുറച്ചു കാണുന്നതിനോ അല്ലെങ്കിൽ നാട്ടിലുള്ള ബലാൽസംഗവീരന്മാരെ സപ്പോർട്ട് ചെയ്യുന്നതിനോ വേണ്ടിയല്ല ഇതെഴുതുന്നത്.ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വൃത്തികെട്ട ഗൂഡലക്ഷ്യങ്ങളെ വായനക്കാരുടെ ആലോചനാപഥങ്ങളിലേക്ക് കൊണ്ടു വരുക എന്ന സദുദ്ദേശം മാത്രമെ ഇതിന്റെ പിന്നിലുള്ളു എന്നുള്ള വസ്തുത വിനയത്തോടെ കുറിക്കട്ടെ. നിർഭാഗ്യകരമായ ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധസമരത്തിലൂടെ,ഇത്തരം ദുർവിധി ഒരു പെൺകുട്ടിക്കും ഭാവിയിൽ സംഭവിക്കാൻ പാടില്ല എന്ന ഉറപ്പാണു നാം നേടിയെടുക്കേണ്ടത്.. അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്  തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു ഞാൻ പറയാനുദേശിച്ചത്.നമ്മുടെ നാട്ടിലെ നിശാക്ളബ്ബുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനേപ്പറ്റി ഗവണ്മെന്റ്  അടുത്തകാലത്ത് ചിന്തിച്ചു തുടങ്ങിയത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സഹായമാകും എന്നു നമുക്ക് പ്രത്യാശിക്കാം...

18 comments:

  1. I agree with you more than hundred percent. You see the scene at Bangalore; it was one of the best peaceful city during my studies I mean 80's. Now, because of the inception of Bars and the IT kids, it has uprooted our human value. I really feel sad for this.

    Not only in Bangalore , it is the common scene in all the metros. We must educate our youths to the family value and at the same time stringent measures to be taken while granting the Pubs and Bars.

    Thanks a lot for this post.

    Vinu

    ReplyDelete
    Replies
    1. എന്റെ ചിന്തകളെ നെഞ്ചിലേറ്റിയതിനു തങ്കളോടുള്ള സന്തോഷം അറിയിക്കട്ടെ

      Delete
    2. You are most welcome. Hope you will come up with these kind of realities again and again.

      Have a great day ahead.

      Vinu

      Delete
  2. വളരെ ശരിയാണ് പറഞ്ഞത്.

    ReplyDelete
  3. അന്നൂസേ, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഡല്‍ഹിയിലെ പീഢനത്തിനു ശേഷം ഭര്‍തൃമതിയും ഹതഭാഗ്യയായ ഒരു ബംഗ്ളാദേശി യുവതിയെ ഇങ്ങ്‌ കേരളത്തില്‍ ചില നരാധമന്‍മാര്‍ പിച്ചിച്ചീന്തുകയും മാംസം വിലപറഞ്ഞ് വില്ക്ക്കുകയും ചെയ്തപ്പോഴൊന്നും ഈപ്പറഞ്ഞ മെഴുകുതിരി പ്രതിഷേധക്കാരെ ഒരു നഗരത്തിലും കണ്ടില്ലല്ലോ? അപ്പോള്‍ കാര്യം വ്യക്തം!

    ReplyDelete
    Replies
    1. ഷാനവാസ് ചേട്ടാ....ഒരു പ്രധാന കാര്യം കൂടി പറയട്ടേ....ഞാൻ ഈ എളിയ പോസ്റ്റ് പബ്ളിഷ് ചെയ്യുന്ന അതേ ദിവസം മുംബെയിൽ 23 വയസ്സുള്ള ഒരു മാധ്യമപ്രവർത്തക കൂട്ടബലാൽസംഗത്തിനു ഇരയായി.പോസ്റ്റിൽ പരാമർശിക്കപ്പെട്ട വകുപ്പിൽ ഉൾപ്പെട്ട ആരെങ്കിലും പ്രതിഷേധവുമായി വന്നാൽ മതിയായിരുന്നു.

      Delete
  4. super...ethezhuthaan enthaanithra vaikiyathu..?

    ReplyDelete
    Replies
    1. പ്രിയ Sans,
      സംഭവം നടന്ന ഉടനെ ഇങ്ങനൊരു കുറിപ്പെഴുതുന്നത് അനൗചിത്യമാണെന്നു തോന്നി. മണ്മറഞ്ഞുപോയ ഹതഭാഗ്യയായ ആ പെൺകുട്ടിയിലേക്കു വിരൾ ചൂണ്ടുവാൻ അന്നും ഇന്നും ഞാൻ ആഗ്രഹിക്കുന്നില്ലെന്നു പറയട്ടെ.അങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണു അന്നു കുറിക്കാതിരുന്നത്.

      Delete
  5. ധാര്‍മിക രോഷം നന്നായി വരികളില്‍ കാണുന്നു .. അഭിനന്ദനങ്ങള്‍
    ഡല്‍ഹി കേസിലെ വിധി ഇന്നാണ് വന്നത്. ഞാന്‍ ഈ പോസ്റ്റ്‌ വായിച്ചതും ഇന്ന് തന്നെ.

    വിധി ഉടനടി നടപ്പിലാക്കാന്‍ കൂടി ഇന്ത്യന്‍ ഗവേര്‍ന്മേന്റ്നു കഴിയണം. എങ്കിലേ വരും തലമുറയ്ക്ക് ഒരു പാഠമാവുകയുള്ളൂ.
    സാക്ഷര കേരളം എന്ന് പേരെടുത്ത നാട്ടില്‍ തന്നെ അല്ലെ ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത്?

    സ്ത്രീ ആരെന്നു അവര്‍ സ്വയം ആദ്യം മനസിലാക്കേണ്ടതുണ്ട്. തുല്യതക്കു വേണ്ടി വാദിക്കുമ്പോള്‍, തങ്ങളുടെ പരിമിതികള്‍ അറിഞ്ഞിരിക്കണം. അതോടൊപ്പം, പുരുഷന്‍റെ ഒരു ഉപബോഗവസ്തു അല്ല സ്ത്രീ എന്ന് ഓരോ പുരുഷനും മനസ്സിലാക്കണം.


    പിന്നെ,അന്നൂസ്- സ്ത്രീകളെ ഒറ്റകെട്ടായി താഴേക്കു പറയല്ലേ.. കാരണം, ഇന്നിവിടെ നടക്കുന്ന പിഞ്ചു പെണ്കുഞ്ഞുങ്ങളുടെ മേലുള്ള അതിക്രമം! അതിനെ പറ്റി എന്ത് പറയാം? അവര്‍ നിശാ ക്ലബില്‍ പോയിട്ടാണോ, അഴിഞ്ഞാടാന്‍ വിട്ടിട്ടാണോ? പെണ്ണായി പിറന്നതിന്റെ ശാപമാണോ ആ കുഞ്ഞു അനുഭവിക്കുന്നത്!

    തിരിച്ചറിവ് ഇല്ല ഈ ലോകത്ത്. അത്രയേ ഉള്ളൂ.. നൈമിഷിക സുഖങ്ങള്‍ക്ക് പിറകെ പായും മനുഷ്യര്‍..കണ്ണിനു തിമിരം ബാധിച്ചിരിക്കുന്നു.ഒപ്പം ചിന്തകള്‍ക്കും!

    ആശംസകള്‍

    ReplyDelete
    Replies
    1. സ്ത്രീകളെ ഒരിക്കലും അടച്ചാക്ഷേപിക്കുകയല്ല ആഷ്. ദില്ലിയിൽ പ്രതിക്ഷേധം നടത്തിയവരിൽ ഒരു വിഭാഗത്തിനെ മാത്രമേ ഞാൻ ഉദ്ദേശിച്ചത്. ആഷിനോടുള്ള സ്നേഹം അറിയിക്കട്ടെ...

      Delete
  6. ആ വരികള്‍ ഇഷ്ടപ്പെട്ടു . സ്ത്രീ ആരെന്നു അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു .അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലയില്‍ രണ്ടു തീരെ കുഞ്ഞ് പെണ്‍കുട്ടികള്‍ക്ക് പീഡനം സഹിക്കേണ്ടി വന്നു .ഇതില്‍ ഒരു കുട്ടിയെ സ്ഥിരം പീടിക തിണ്ണയില്‍ ഈച്ചയും അരിച്ചു ,തുണികള്‍ ഇല്ലാതെ ഞാന്‍ കണ്ടിരുന്നു . എന്നെപോലെ എന്‍റെ ഭാര്യയും മറ്റനേകം സ്ത്രീകളും ഇതെല്ലം കണ്ടു കൊണ്ട് നടന്നു നീങ്ങി .നിരവധി തമിള്‍ നാടുകാര്‍ ആയ ആള്‍ക്കാര്‍ അങ്ങനെ പീടിക തിണ്ണയില്‍ സ്ഥിരമായി കാണാം . ചിലപ്പോള്‍ ആ അമ്മയെ കാണാന്‍ പറ്റില്ല.കുട്ടി മാത്രം മയങ്ങി കിടക്കുന്നത് കാണാം .യാതൊരു സുരക്ഷയും ഇല്ലാതെ .
    1. അങ്ങനെ പീഡനം രാത്രിയില്‍ നടന്നപ്പോള്‍ ആ സ്ത്രീ (അമ്മ) അന്നത്തെ അന്നത്തിനു പോയതാല്ലായിര്യുന്നു മറിച് മദ്യത്തിനും മയക്കു മരുന്നിനും വേറെ എന്തിനോ ഒക്കെ പോയതായിരുന്നു . ഞാന്‍ ഭൂമിയില്‍ കണ്ട എല്ലാ മൃഗങ്ങളിലും ഒരു സ്വഭാവം കണ്ടു . അതിന്റെ കുഞ്ഞിനെ മാറോടു അടക്കി മറ്റുള്ള മൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു .അതും ജനിച്ചാല്‍ ഉടന്‍ നടക്കാന്‍ തുടങ്ങുന്ന മൃഗങ്ങള്‍ . മനുഷ്യ കുട്ടിയെ ആണ് കുറേക്കാലം നോക്കേണ്ടി വരുന്നത് .
    അങ്ങനെ ആ അമ്മ ആ കടമ രാത്രിയില്‍ പോലും നിര്‍വഹിച്ചില്ല .
    അടുത്ത പീഡനം നടന്ന വീട്ടില്‍ ഞാന്‍ സെന്സസിനു പോയിരുന്നു . രണ്ടു പ്രാവശ്യം ആ വീടിന്റെ മുറ്റത്തു കൂടിയുള്ള വഴിയെ പോകേണ്ടി വന്നു . രണ്ടു തവണയും ആ കുട്ടി ഒറ്റയ്ക്ക് വരാന്തയില്‍ കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടു . അവിടെയും ഒരു അമ്മ അവളുടെ കടമ നിര്‍വഹിച്ചില്ല .
    ഇതൊന്നും "സ്ത്രീ പുരുഷന്റെ ഉപഭോഗ വസ്തു " എന്നല്ല പറയേണ്ടുന്നതു . ഒരു അമ്മയുടെ അലംഭാവത്തിന്റെ പരിണാമം ഏതോ നെറി കേട്ടവന്‍ എന്തെന്നറിയാതെ ഉപയോഗപ്പെടുത്തി. എന്ന് വേണം പറയാന്‍ . അല്ലാതെ ഓരോ പുരുഷനും മനസ്സിലാക്കണം എന്ന വാക്ക് മാറ്റണം .എല്ലാ പുരുഷന്മാരും ഒരുപോലെ അല്ല . എല്ലാ സ്ത്രീകളും ഒരു പോലെ അല്ല .

    ReplyDelete
  7. 23 വര്ഷം ഡല്‍ഹിയില്‍ ജീവിച്ച ഞാന്‍ ഡല്‍ഹിയിലെ പീഡനം നടന്ന ആ തരം ബസ്സുകളില്‍ യാത്ര ചെയ്തിട്ടുണ്ട് .ആ ബസ്സുകളില്‍ സാധാരണ കയറുന്നത് സ്ഥിരം ആള്‍ക്കാര്‍ ആണ് . പലരും ഓഫീസുകളില്‍ സഹപ്രവര്‍ ത്തകര്‍ തമ്മില്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആ ബസ്‌ യാത്രക്കിടയില്‍ ആണ് ചെയ്യാറുള്ളത് . കളര്‍ ഗ്ലാസ്സും കര്ടന്‍ ഇട്ട അന്തരീക്ഷവും അവര്‍ക്ക് അതിനു കൂടുതല്‍ പ്രചോദനം നല്‍കി .
    ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് . ഇതെല്ലാം കണ്ടു സഹിക്കുന്ന ബസിലെ ജീവനക്കാരെ പറ്റി ആണ് . അവര്‍ ഇതെല്ലം കണ്ടു മറ്റൊരു ലോകത്തില്‍ ആണ് വാതിലില്‍ നില്‍ക്കുന്നത് . അവര്‍ കൊടുക്കുന്ന തലോടുകള്‍ ആ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രശ്നം അല്ല . കാരണം യാത്ര മുഴുവന്‍ അവര്‍ തെറ്റ് ചെയ്യുകയായിരുന്നു . വേണമെങ്കില്‍ ഒരു തലോടല്‍ ഇറങ്ങുന്ന വഴിക്ക് ആ പെണ്‍കുട്ടികള്‍ അങ്ങോട്ട്‌ കൊടുക്കും . കാരണം നാളെയും ബസ്സിലെ ചേട്ടന്‍ സഹായിക്കണമല്ലോ ? (സോറി ചെയ്ത കാര്യം ഇന്നത്തെ കാലത്ത് തെറ്റല്ല )
    രാത്രി ഒന്പതരക്ക് കാമുകനോടോത്തു സിനിമക്ക് പോകുന്നത് തെറ്റല്ല . പക്ഷെ ...
    നമ്മുടെ സര്‍ക്കാര്‍ ബസുകള്‍ പോലെ ധാരാളം ബസുകള്‍ അവിടെ ഓടുന്നുണ്ട് . വിദ്യാഭ്യാസവും വിവരവും ഉള്ള ആ കാമുകീ കാമുകന്‍മാര്‍ എന്തിനു ആ സമയം സര്‍ വീസില്ലാത്ത ബസില്‍ കയറി .ആരെങ്കിലും വിളിച്ചാല്‍ ഉടനെ കയറുമോ ? ഓക്കേ അബദ്ധത്തില്‍ കയറി പോയി ഇനി എന്ത് ചെയ്യും ? രണ്ടു പേരുടെയും കയ്യില്‍ മൊബൈല്‍ കാണുമല്ലോ ? 100 ഡയല്‍ ചെയ്യാന്‍ അത്രയ്ക്ക് താമസം ഉണ്ടോ ? മുനീര്‍ക്ക മുതല്‍ മഹിപാല്‍പൂര്‍ വരെ കുറെ സമയം ഉണ്ട് . അത് പറ്റിയില്ല സാറേ ,
    കൈ വെളിയിലോട്ട്‌ ഇട്ടു ഒന്ന് വിളിക്കാന്‍ ആ കൂടെയുള്ള നട്ടെല്ലില്ലാത്ത പുരുഷന് കഴിഞ്ഞോ ? ഇല്ല .
    ബസില്‍ കയറിയ ഉടനെ ആക്രമിച്ചു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല . ആ പെണ്‍കുട്ടിയും കാമുകനും കൂടി ബസ്‌ ജീവന ക്കാരോട് തര്‍ക്കിചു അന്യോന്യം കൈ പൊക്കി എന്നുള്ളത് ഉറപ്പാണ് . ഡല്‍ഹിയിലെ പെണ്‍കുട്ടികളെ എനിക്ക് അറിയാം .
    കാട്ടിലെ ചെറിയ മൃഗങ്ങള്‍ വലിയ മൃഗങ്ങളുടെ കൂട്ടിലേക്ക് ചെല്ലാറില്ല . ഒഴിഞ്ഞു മാറി നടക്കും . മനുഷ്യന് സ്വയം രക്ഷിക്കാന്‍ എങ്കിലും ശ്രമിച്ചു കൂടെ . കാരണം മൃഗങ്ങലെപോലെ അല്ല , മനുഷ്യന് അപകടത്തെ പറ്റി പരാതി നല്കാമല്ലോ ?
    ഇന്ത്യയിലെ ഒരു പീടനതിലെയും ഇരകളോടെ അല്ലെങ്കില്‍ അവരുടെ മാതാ പിതാക്കളോട് നിങ്ങളുടെ ഭാഗത്തും ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു പ്രാവസ്യമെങ്കിലും പറയുന്നത് കേള്പ്പിചിരുന്നുവെങ്കില്‍ .കുറച്ചു പേരെങ്കിലും precautions എടുത്തെനേം. എന്ത് ചെയ്യാന്‍ പറയുന്നവരെ എല്ലാം ഇവിടുത്തെ സ്ത്രീ സംഘടനകള്‍ അടിച്ചമര്‍ത്തി . ആ പറഞ്ഞതില്‍ എന്തെങ്കിലും ന്യായം ഉണ്ടോ എന്ന് പ്രാക്ടികല്‍ ആയി ചിന്തിചില്ല .

    ReplyDelete
    Replies
    1. Dear Anilji,
      എന്റെ കാഴ്ച്ചപ്പാടുകളെ പിന്തങ്ങാൻ സർവശക്തിയും സംഭരിച്ചു വന്ന താങ്കൾക്ക് ഒരായിരം ആശംസകൾ...!

      Delete
  8. "" അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു
    ""
    മദ്യലോബിയും മയക്കുമരുന്നു ലോബിയും ചേർന്നു നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ ഇതിൽ കൂടൂതൽ എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടൊ?

    വിവരമില്ലാത്ത, കൂത്താടുന്ന ഒരു സമൂഹത്തിലല്ലെ അവർക്കൊക്കെ നിലനിൽപ്പുള്ളു

    ReplyDelete
    Replies
    1. ഹെറിറ്റേജ് വന്ന് ഈ കമന്റ് ഇട്ടത് ഞാൻ ഇന്നാണു കാണുന്നതു....ക്ഷമാപണം അറിയിക്കുന്നു. കമന്റിനുള്ള സന്തോഷം അറിയിക്കട്ടെ..!

      Delete
  9. I am fully agree with you ...

    ReplyDelete