ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 13 September 2013

എന്റെ മാത്രം ശ്രുതി...(കഥ)

             എന്റെ അമ്മാവന്റെ മോളാണു ശ്രുതി. ഞങ്ങളുടെ നാട്ടിലെ  ഉഴപ്പന്മാരും ഉഴപ്പികളുമെല്ലാം  പഠിക്കുന്ന ഗവർണ്മെന്റ് കോളേജിൽ ബി കോമിനു  പഠിക്കുന്നു. ചെറുപ്പം മുതലെ 'നന്നായി' പഠിക്കുന്നതിനാൽ വേറെങ്ങും സീറ്റ് കിട്ടാത്തതു കൊണ്ടാണു അവളെ അവിടെ ചേർത്തത്..! പഠനത്തിന്റെ കാര്യം അങ്ങനൊക്കെ ആണെങ്കിലും ദോഷം പറയരുതല്ലോ, മുടിഞ്ഞ ഗ്ളാമറാണു കക്ഷിക്ക്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘ഒരു അടിപൊളി പീസ് ’.
അവളേ നോക്കി കൊതിവിടാത്ത ഒറ്റൊരുത്തനും ഞങ്ങളുടെ ഗ്രാമത്തിലില്ല. കൊച്ചുകുട്ടിപരാധീനങ്ങള്‍ മുതല്‍ സീസി അടഞ്ഞുതീരാറായ അച്ചായന്മാര്‍ വരെ അതില്‍ പെടും. എന്നെയും അക്കൂട്ടത്തില്‍ കൂട്ടാം. അത്രയ്ക്കു പേരും പെരുമയുമാണവൾക്ക്. അന്യദേശങ്ങളിലേയ്ക്ക് പോലും പരന്നൊഴുകിയ കീര്‍ത്തി എന്നൊക്കെ വേണമെങ്കില്‍ പറയാം.

എനിക്കാണെങ്കിൽ പെങ്ങന്മാരില്ല, അവൾക്ക് ആങ്ങളയും.  അതോണ്ട് അവളുടെ ഇപ്പോഴത്തെ ആങ്ങളയും ലോക്കൽ ഗാർഡിയനും ഒക്കെ ഞാൻ തന്നെ. എന്റെ മനസിൽ വേറെ ചില ലക്ഷ്യങ്ങൾ ഉള്ളതു കൊണ്ടു ആങ്ങള എന്നു തീർത്തു പറയാൻ എനിക്കല്പം ചളിപ്പുണ്ടു കെട്ടോ...

ഞങ്ങള്‍ക്കിടയില്‍ തുല്ല്യമായിട്ടുള്ളത് പ്രായം മാത്രമാണ്.  കോളേജിൽ പോകുമ്പോൾ ഒഴികെ  മറ്റെവിടെ പോയാലും എന്നെ കൂട്ടി പോകണമെന്നാണു ഗൾഫിലുള്ള അവളുടെ അച്ഛന്റെ കല്പന..! അതില്പരം ഒരു അംഗീകാരം  എനിക്കു കിട്ടാനുണ്ടോ..? എന്തു തിരക്കുണ്ടെങ്കിലും അവൾക്കു എസ്കോർട്ടു പോകാൻ കിട്ടുന്ന ഒരവസരവും ഞാൻ ഇന്നുവരെ പാഴാക്കിയിട്ടില്ല. അതു കഴിഞ്ഞേ ഉള്ളു എനിക്കു മറ്റെന്തും..!  കോളേജില്‍ പോകുന്ന പോലുള്ള ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലാത്തതിനാല്‍ എനിക്കാണെങ്കില്‍ ഒരുപാട് ഫ്രീടൈമും..!

ഇനി അവളെക്കുറിച്ചു പറയാം. നല്ല ഗോതമ്പിന്റെ നിറം. സമൃദ്ധമായ കോലൻ തലമുടി. അതെപ്പോഴും ഷാമ്പൂ ഇട്ടു മിനുക്കി പാറിപ്പറന്നങ്ങനെ വിലസും.  സിനിമാനടി ഉണ്ണിമേരിയുടെ ഏകദേശ ഛായ. ഉണ്ണിമേരിയൊന്നും അവളുടെ ഗ്ളാമറിനടുത്തു ഒന്നുമല്ലെന്നാണു എന്റെ എളിയ അഭിപ്രായം. പ്രധാന ഹോബി മേക്കപ്പ് ആണു. അപ്പൻ ഗൾഫിൽ കിടന്ന് ചോരനീരാക്കിയുണ്ടാക്കുന്ന പൈസ, പാവം അമ്മായിയെ സോപ്പിട്ടു തട്ടിയെടുത്ത് മേക്കപ്പ്സെറ്റ് വാങ്ങുകയാണു സുന്ദരികോതയുടെ മുഖ്യപരിപാടി.

ടൗണിലെ എല്ലാ ലേഡീസ് സെന്ററുകളും അവളോടൊപ്പം കയറി ഇറങ്ങി ഞാൻ വലഞ്ഞിട്ടുണ്ട്. എന്നെ എല്ലാവരും ആദരവോടെ നോക്കുന്നതു മാത്രമാണു എന്റെ  ഏക ആശ്വാസം. ഞങ്ങൾ കയറുന്ന കടകളിലൊക്കെ ചെറുപ്പക്കാരുടെ വല്ല്യ തിരക്കാണു. ഒരിക്കലും കണ്ടിട്ടില്ലാത്തവനൊക്കെ എന്നെ വന്നു പരിചയപ്പെടുന്നതു കാണാം. 'അളിയാ.. സുഖമാണോ..? ' എന്നു ചോദിക്കുന്നത് കേള്‍ക്കാം. എന്തൊരു സ്നേഹവും വിനയവുമാണു അവരൊക്കെ എന്നോടു കാണിക്കുന്നതെന്നോ..!

പർചേസിങ്ങ് ഒക്കെ കഴിയുമ്പോൾ ഏതെങ്കിലും ഐസ്ക്രീം പാർലറിലേക്ക് ഒറ്റനടത്തമാണ്. മുന്തിയ ഇനം ഐസ്ക്രീമുകളെ കഴിക്കുകയുള്ളു. എന്നോട് വേണോ എന്നു ചോദിക്കില്ല. ബില്ല് വന്നു കഴിയുമ്പോൾ അതെടുത്ത് എന്റെ കയ്യിൽ തന്നിട്ടു മുഖം കഴുകാൻ പോകും. ബില്ലു പേ ചെയ്തു കഴിയുമ്പോൾ എവിടുന്നെങ്കിലും ഒന്നുമറിയാത്തപോലെ പൊട്ടിമുളയ്ക്കും.

വീട്ടിലേക്കു തിരികെ പോകുമ്പോൾ എന്നെ മൈന്റ് ചെയ്യുകയില്ല, ഇടം വലം നോക്കാതെ തന്റെ മേനിയഴകു പ്രദർശിപ്പിച്ചു കൊണ്ടു  മുൻപിൽ നടക്കും. നോക്കുന്നവന്റെ പിടിവിട്ടു പോകുന്ന തരത്തിൽ, ലാസ്യഭാവത്തോടെ ഉള്ള നടത്തം കാണുന്നതു തന്നെ ഒരുത്സവമാണു കേട്ടോ. പറയുമ്പോൾ അതും പറയണമല്ലോ.

ഒരു ഓട്ടോ പിടിച്ചു പോകാം എന്നു പറഞ്ഞാൽ അവൾ സമ്മതിക്കില്ല. ഉടനെ പുരികമുയർത്തും. ‘അപ്പോൾ പത്തു പേർ തന്നെ എങ്ങനെ കാണും’ എന്നതാണു അവളുടെ നോട്ടത്തിന്റെ അർത്ഥമെന്നു മനസിലാക്കിക്കോണം.  ഇടയ്ക്കു തിരിഞ്ഞു നില്ക്കും.
‘എടാ...ആ കടത്തിണ്ണയിൽ ഇരിക്കുന്ന പൂവാലന്മാർ വായിനോക്കുന്നതു കണ്ടൊ..? ഞാനല്പം ’തവിടും പിണ്ണാക്കും‘ ഇട്ടു കൊടുക്കട്ടെ..? ’
‘വേണ്ട കേട്ടൊ...പുലിവാലാകും..’ ഞാൻ വാണിങ്ങ് കൊടുക്കും.
‘നിന്റെ തവിടും പിണ്ണാക്കും തിന്നാൻ നടക്കുന്നവന്മാരെ ഈ നാട്ടിലുള്ളു.. അതോർമ വേണം ’
‘ഛീ...പോടാ..അല്ലെങ്കിലും നീയൊരു വൃത്തികെട്ടവനാ....’ അവൾ ചിറയും. ഞാൻ പൊട്ടിച്ചിരിക്കുമ്പോൾ കടത്തിണ്ണയിൽ ഇരിക്കുന്ന എമ്പോക്കികൾ അസൂയയോടെ എന്നെ നോക്കും. ഞാൻ അല്പം കൂടി ഞെളിഞ്ഞു നടക്കും.

വീട്ടിലെത്തിയാൽ ഉടനെ ബാത്ത് റൂമിൽ ഒന്നു പോയി വരുന്ന താമസം, തുടങ്ങുകയായി മേക്കപ്പ്.

പൊട്ട്, ചാന്ത്, കണ്മഷി, ഐലൈനർ, മണ്ട്, മാങ്ങാത്തൊലി...... ഞാനാണു സഹായി. എടാ അതിങ്ങോട്ടെട്...ഇതങ്ങോട്ടു വയ്ക്ക്...ഇതെങ്ങനെ ഉണ്ട് ?...ശരിയായോ..?

‘എന്റെ ശ്രുതി....നീയെന്തിനാ ഇത്രയധികം മേക്കപ്പ് ചെയ്യുന്നത്...? ഇതൊക്കെ ഇല്ലെങ്കിലും നീ....’ ഞാൻ മനപ്പൂര്‍വം മുഴുമിപ്പിക്കാതിരിക്കും.
‘പോടാ..നീയതു പറയും...പ്രഭാകരൻ സാറിന്റെ മകൾ ഗായത്രിയെ നീ കണ്ടിട്ടില്ലെ..? അവളെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്...?’
ഞാൻ പിന്നെ മിണ്ടില്ല. അവൾ ചെയ്യുന്നതെല്ലാം കണ്ടു കൊണ്ട് അവൾ കാണാതെ അവളെ നോക്കി കൊതി വിട്ടു കൊണ്ട് അങ്ങിനെ ഇരിക്കും. 

അമ്മായിയാണെങ്കിൽ ഒരു പണിയും അവളോട് പറയാറില്ല. പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല തന്നെ. ‘കമഴ്ന്ന പ്ളാവില മറിച്ചു വയ്ക്കാത്തവൾ’ എന്നാണു അവളെപ്പറ്റി അമ്മായി എപ്പോഴും പറയാറു. ഇന്നു വരെ ശ്രുതി എന്തെങ്കിലും ഒരു ജോലി ചെയ്യുന്നതായി ഞാനും കണ്ടിട്ടില്ല. അമ്മായി എല്ലുമുറിയെ പണി എടുക്കുന്നതു കൊണ്ടു കാര്യങ്ങൾ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു എന്നു മാത്രം.

അടുക്കളയിലെ പണികളും, അടുത്തവീട്ടിൽ നിന്നു വെള്ളം കോരുന്നതും, മാർക്കറ്റിൽ പോകുന്നതും, തുണികൾ അലക്കുന്നതും എല്ലാം അമ്മായി ഒറ്റയ്ക്കാണു ചെയ്യുന്നത്.  ശ്രുതിക്കാണെങ്കിൽ അവളുടെ അച്ഛനോടോ അമ്മയോടോ വല്ല്യ  കമ്മിറ്റ്മെന്റ്  ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. എന്നോടും അവൾ അങ്ങിനെ തന്നെ.

ഞാൻ ഒരു ‘മണുക്കൂസൻ’ ആണെന്നാണു അവളുടെ അഭിപ്രായം. പട്ടി, തെണ്ടി, പൊട്ടൻ, മണുക്കൂസൻ, കറുമ്പൻ എന്നിത്യാതി പദപ്രയോഗങ്ങൾ ആണു അവൾ എന്റെ മേൽ നടത്താറു. ഞാൻ കറുത്തു പോയതു എന്റെ കുറ്റമാണൊ..? കാഴ്ച്ചയിൽ പൊട്ടനേപോലെ തോന്നിക്കുന്നത് എന്റെ കുഴപ്പം കൊണ്ടാണോ..? അവളെ ജീവനു തുല്യം സ്നേഹിക്കുന്ന പൂ പോലുള്ള എന്റെ മൃദുലഹൃദയം എന്താണവൾ കാണാതെ പോകുന്നത്.....? എന്റെ മനസ്സിലുള്ളത് അവളോടു പറയാൻ ഞാൻ പലവട്ടം കച്ചകെട്ടി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.  അന്നൊക്കെ കൈയ്യും കാലും വിറച്ചതും,നാക്കിലെ വെള്ളം വറ്റിയതും, വിയർത്തു പരവശനായതും മിച്ചം....
            
മിക്ക വെള്ളിയാഴ്ച്ചകളിലും വൈകിട്ട് എനിക്കു സ്പെഷ്യൽ ഡ്യൂട്ടി ഉണ്ടു. ദേവീക്ഷേത്രത്തിലേക്ക് ശ്രുതിക്ക് അകമ്പടി പോകുക എന്നതാണത്. അവൾ പീരിയോഡ്സിലായിരിക്കുന്ന വെള്ളിയാഴച്ചകളിൽ, ചെമ്മീനിലെ പരീക്കുട്ടിയെപോലെ ഞാൻ കവലയിലും ലൈബ്രറിയിലുമൊക്കെയായി  അലഞ്ഞു നടക്കും. ഏതെങ്കിലും വെള്ളിയാഴ്ച്ച എന്നെ  ലൈബ്രറിയിൽ കണ്ടാൽ  ‘മാനസമൈനേ വരൂ...’ എന്നു പാടിയാണു എന്റെ കൂട്ടുകാർ എന്നെ വരവേല്ക്കുന്നത് തന്നെ.  ശ്രുതിയുടെ ആർത്തവദിവസ്സങ്ങൾ അവളെക്കാൾ കൃത്യമായി ലൈബ്രറി അംഗങ്ങൾക്ക് നിശ്ചയമായതും അങ്ങനെയാണു.

ശ്രുതിക്ക് എക്സാം ടൈം ആയപ്പോൾ അവളെ ഉഴപ്പണം എന്ന ഗുഢ ഉദേശത്തോടെയാണു ഒരു അവധി ദിവസം ഞാൻ അവളുടെ വീട്ടിൽ എത്തിയത്. അവൾ പഠിച്ചു മുന്നേറുന്നതനുസരിച്ച് എന്നിൽനിന്നും അകന്നു പോകും എന്ന പൊതുതത്ത്വം മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ദൈവം എനിക്കു തന്നിട്ടുണ്ടായിരുന്നു.

ചെന്നപ്പോൾ ശ്രുതിയെ കണ്ടില്ല.
‘ശ്രുതി എവിടെ അമ്മായീ..? അമ്മായി തന്ന കാപ്പി നുണയുന്നതിനിടയിൽ ഞാൻ തിരക്കി.
’അവൾ വെള്ളം എടുക്കാൻ പോയി...‘

അമ്മായിയുടെ ആ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
’ശ്രുതിയോ...?‘ അത്ഭുതം മറച്ചു വയ്ക്കാതെ ഞാൻ തിരക്കി.
’കുറച്ചു ദിവസമായി അവളാണു വെള്ളം എടുക്കുന്നതു....എനിക്കത്രയും പണിഭാരം കുറഞ്ഞെടാ...‘അമ്മായിയുടെ മുഖത്ത് ആശ്വാസം വിരിയുന്നത് കണ്ടു.

ഞാൻ പതുക്കെ അട്ക്കളയ്ക്കു പുറത്തിറങ്ങി നോക്കി. എപ്പോഴും ഒഴിഞ്ഞു കിടക്കാറുള്ള വെള്ളം പിടിച്ചു വയ്ക്കുന്ന വീപ്പകൾ എല്ലാം തന്നെ നിറഞ്ഞു തുളുമ്പി നില്ക്കുന്നു. എതെന്തു മറിമായം..! എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
’ഈ വെള്ളമെല്ലാം അവൾ നിറച്ചു വച്ചതാണോ അമ്മായീ..? ‘
’പിന്നല്ലാതെ...എന്താണെന്നറിയില്ല അവൾക്കു നല്ല മാറ്റമുണ്ട്....ഇതൊരു വല്ല്യ സഹായം തന്നെ...കഴിഞ്ഞ ദിവസം നിന്റെയമ്മാവൻ വിളിച്ചപ്പോൾ അവൾക്ക് എന്തൊക്കെയോ ഉപദേശം കൊടുക്കുന്നതു കേട്ടു....ഒരുപക്ഷെ അതാവും..‘

ശ്രുതി അടുക്കളയിൽ സഹായിക്കാൻ തുടങ്ങിയെന്നോ..? എനിക്കങ്ങോട്ടു വിശ്വാസം വന്നില്ല. ’കമഴ്ന്ന പ്ളാവില.......‘ 

ആലോചിക്കുന്നതിനിടയിൽ, ഒരു കുടം വെള്ളം എളിക്കു താങ്ങി ശ്രുതി അടുക്കളയിൽ വന്നു കയറി.  ഇട്ടിരിക്കുന്ന സില്ക്ക് വസ്ത്രത്തിനുള്ളിൽ അവൾ ഒരു മാലാഖയെപോലെ കാണപ്പെട്ടു. ലിപ്സ്റ്റിക് ഇട്ട അഴകാർന്ന തടിച്ച ചുണ്ടുകളും സില്ക്ക് വസ്ത്രത്തിനുള്ളിലെ അംഗലാവണ്യവും അവൾ കാണാതെ  ഞൊടിയിടകൊണ്ട്  ഞാൻ ആവാഹിച്ചു. 
’ങാ..നീയോ... എപ്പോവന്നു..? ‘ അവൾ താല്‍പ്പര്യമില്ലാത്തമട്ടില്‍ തിരക്കി.
’ഇപ്പോ വന്നതേയുള്ളു... ഇതെവിടുന്നാ നീ വെള്ളമെടുക്കുന്നത്....?‘
’പട്ടാളക്കാരന്റെ വീട്ടിൽനിന്നു....‘
’ആ ഓട്ടോ ഓടിക്കുന്ന സുകുവിന്റെ വീടിന്റെ അപ്പുറത്തെ വീടല്ലേ പട്ടാളക്കാരന്റേത്....? ഞാന്‍ ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ചോദിച്ചു.
‘ങാ.....’ വീണ്ടും താല്പ്പര്യമില്ലാതെ മൂളി അവൾ അകത്തേക്കു പോയി.

ഞാൻ വിട്ടില്ല .പുറകെ ചെന്നു.
‘നിനക്കെന്തു പറ്റി വെള്ളമൊക്കെ കോരി കൊടുക്കുന്നു...? ’
‘പിന്നെ നീ അമ്മയെ സഹായിക്കുമോടാ പൊട്ടാ...’
‘നീയെന്തിനാ... എപ്പോഴും എന്നെ പൊട്ടാന്നു വിളിക്കുന്നത്..? ’
‘പത്താം ക്ളാസ്സ് തോറ്റിട്ടു നടക്കുന്ന നിന്നെ പിന്നെയെന്താടാ വിളിക്കുന്നത്..? ഊളേന്നു വിളിക്കണോ..?’

എനിക്കു സങ്കടം തോന്നി. ഇങ്ങനെ പോയാൽ  ഇവളെ ഈ ജന്മം എനിക്കു കിട്ടില്ല  എന്നകാര്യം വ്യസനത്തോടെ ഞാൻ തീർച്ചപെടുത്തി.

ഒരാഴ്ചയ്ക്കു ശേഷം, നല്ല വെയിലുള്ള ഒരു ദിവസം അമ്മായിയെ മാർക്കറ്റിൽ വച്ചു കണ്ടപ്പോഴാണു ശ്രുതിക്ക് പരീക്ഷ തുടങ്ങിയ കാര്യം അറിയുന്നത്.
‘എടാ നീ വീട്ടിലോട്ടു ചെല്ലമോ ..?അവൾക്കു എക്സാം ഇന്നലെ തുടങ്ങി...ഇനി ഒന്നുരണ്ടു ദിവസം സ്റ്റഡിലീവ് ആണു......ഞാൻ സാധനങ്ങളൊക്കെ വാങ്ങി, ബാങ്കിലും കയറി വീട്ടിൽ വരുമ്പോൾ ഒരു സമയമാകും...അവൾ ഒറ്റയ്ക്കേയുള്ളു  വീട്ടിൽ....’
‘അതിനെന്താ അമ്മായീ,ഞാൻ പോകാം.....അമ്മായി വന്നിട്ടേ ഞാൻ പോകു...’

അവളുടെ പഠിപ്പ് പറ്റുന്നതുപോലെ  ഉഴപ്പുക എന്ന ആ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്ത് ഞാൻ ശ്രുതിയുടെ അടുത്തേക്കു വച്ചു പിടിച്ചു.  പോകുന്ന പോക്കിൽ മറ്റു ചില പദ്ധതികൾ കൂടി പ്ളാൻ ചെയ്യാൻ ഞാൻ മറന്നില്ല. 

വീട്ടിലെത്തുമ്പോൾ മുൻ വശത്തെ കതകു അകത്തുനിന്നെ പൂട്ടിയിരിക്കുകയായിരുന്നു. പലതവണ വിളിച്ചിട്ടും അവൾ കതകുതുറന്നില്ല.  ഇനി പഠിച്ചുപഠിച്ചു ഉറങ്ങി പോയി കാണുമോ...അതോ വെള്ളം എടുക്കാൻ പോയിട്ടുണ്ടാകുമൊ..?

വീടിന്റെ പുറകുവശത്തേക്കു ചെന്നപ്പോൾ, കയ്യിൽ തൂക്കിപ്പിടിച്ച കുടവുമായി സുകുവിന്റെ വീടിന്റെ പുറകിൽ കൂടി പട്ടാളക്കാരന്റെ വീട്ടിലേക്കു  നടന്നു പോകുന്ന ശ്രുതിയെ കണ്ടു. വിളിക്കാൻ തുടങ്ങിയതാണു, വേണ്ടന്നു വച്ചു. അവൾ തിരികെ വെള്ളവുമായി വരുമ്പോൾ ഒന്നു പേടിപ്പിച്ചാലോ..? ഐഡിയാ..! അഴയിൽ വിരിച്ചിരുന്ന ഒരു തോർത്തെടുത്തു മുഖം മൂടി ചൂറ്റിക്കെട്ടി, തൊടിയുടെ വടക്കു ഭാഗത്തുള്ള വാഴകൂട്ടത്തിനകത്തു കയറിനിന്നു. ഇന്നവൾ പേടിച്ചു മുള്ളണം..! ഞാൻ പൊട്ടനാണോന്നു അവൾ മനസിലാക്കട്ടെ.

അകലെ പട്ടളക്കാരന്റെ അടുക്കള വശത്തുള്ള കിണറ്റിൽ നിന്നും വെള്ളം വലിച്ചു കോരുന്ന ശ്രുതിയേക്കാണാം. കുടം നിറച്ച് അതെടുത്തു എളിക്കു താങ്ങി, അവൾ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഞാനും തയ്യാറായി. അവൾ അടുത്തെത്തി ചാടി വീഴുമ്പോൾ പുറത്തേക്കെടുക്കേണ്ട ശബ്ദത്തെക്കുറിച്ചു ഉള്ളിൽ വിശകലനം ചെയ്തുകൊണ്ട് ശബ്ദമുണ്ടാക്കാതെ അവൾക്കായി കാത്തുനിന്നു.

സുകുവിന്റെ വീടിന്റെ പിന്നാമ്പുറത്തെത്തിയപ്പോൾ അവൾ നിന്നു. കുടം അടുക്കള കോലായയിൽ വച്ചു അകത്തേക്കു കയറുന്നതു കണ്ടു.  സുകുവിനെ കൂടാതെ അവന്റെ അമ്മ മാത്രമെ ആ വീട്ടിലുള്ളു. പകൽസമയങ്ങളിൽ അവരും അവിടെ കാണില്ല. പണിക്കു പോകുന്ന സ്ത്രീയാണു. ഒരു പക്ഷെ ആ സ്ത്രീ ഇന്നവിടെ ഉണ്ടാകുമോ ? ഒരു അസുഖക്കാരിയാണു. വയ്യാതെ കിടക്കുകയായിരിക്കുമോ..? എന്തെങ്കിലുമാകട്ടെ. കാത്തുനില്പു തുടർന്നു. ഏറെനേരം പിന്നിട്ടിട്ടും  അവൾ ഇറങ്ങി വന്നില്ല.

നിന്നു മടുത്തപ്പോൾ പദ്ധതി ഉപേക്ഷിച്ചു വാഴകൂട്ടത്തിനു പുറത്തു കടന്നു, മുഖത്തു നിന്ന് തോർത്ത് അഴിച്ചു അഴയിൽ തൂക്കി, സുകുവിന്റെ വീട്ടിലേക്കു നടന്നു. അവളെ കാത്തുനിന്ന് എന്റെ ക്ഷമ നശിച്ചിരുന്നു.

അടുക്കളകോലായയുടെ പുറത്തെത്തിയപ്പോൾ തന്നെ ആ കാഴ്ച്ച കണ്ടു. കസ്തൂരി മാമ്പഴം   കൊത്തിത്തിന്നുന്ന കാക്കയുടെ മുഖമാണു ആദ്യം കണ്ടത്. കറുത്ത്,  നീണ്ടുമെലിഞ്ഞ,  ഉന്തിയ പല്ലുകളുള്ള, എന്റെ കൂടെ ഒന്നു മുതൽ പത്തു വരെ പഠിച്ച,  ടൗണിൽ ഓട്ടോ ഓടിക്കുന്ന  സുകുവിന്റെ..!  കണ്ണുകൾ പാതിയടച്ച് കാക്കയുടെ കരവലയത്തിൽ സുഖമനുഭവിക്കുന്ന മാങ്ങയെ ഞാൻ ഒന്നേ നോക്കിയുള്ളു. എല്ലാത്തിനും സാക്ഷിയായി  മാങ്ങയേ കാത്തിരിക്കുന്ന നിറകുടത്തെ ഒന്നു പാളി നോക്കി, കാക്കയും മാങ്ങായും കാണുന്നതിനു മുൻപേ ഞാൻ അവിടുന്നു വലിഞ്ഞു.

തിരികെ നടക്കുമ്പോൾ മനസു പിടയ്ക്കുകയായിരുന്നു. ഇത്തരം അവസ്ഥകളിൽ പതിവായി കാണാറുള്ള രോഗലക്ഷണങ്ങൾ എന്നിൽ കണ്ടു തുടങ്ങി. വിറയൽ,വിയർക്കൽ, ശരീരഭാരം കുറഞ്ഞു വരുന്നതു പോലെയുള്ള തോന്നൽ......

ഞാൻ എന്നെതന്നെ ശപിച്ചു. വെള്ളം നിറഞ്ഞു തുളുമ്പിയിരിക്കുന്ന വീപ്പകൾക്കരികിലൂടെ നടക്കുമ്പോൾ അവൾക്കൊരു വീപ്പ കൂടി വാങ്ങി കൊടുക്കാൻ അമ്മായിയോടു പറയാൻ ഞാൻ തീരുമാനിച്ചു. അതല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല.

23 comments:

  1. കൊള്ളാം എഴുത്ത് നന്നായിട്ടുണ്ട് ..പക്ഷേ ബ്ലോഗും എഴുത്തും കാഴ്ചക്ക് വേണ്ടി കുറച്ചു കൂടി മോഡി പിടിപ്പിക്കേണ്ടതുണ്ട്.


    അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. തീർച്ചയായും റിയാസ്. അതിനുള്ള നിർദേശങ്ങൾ കൂടി തരണമെന്നു അപേക്ഷ.

      Delete
    2. എന്ത് സഹായമാണ് വേണ്ടതെന്ന് പറഞ്ഞാല്‍ എന്നാല്‍ കഴിയാവുന്ന രീതിയില്‍ ഞാന്‍ സഹായിക്കാന്‍ ശ്രമിക്കാം .. തീര്‍ച്ച

      Delete
  2. ശ്രുതി അങ്ങനെ അപശ്രുതിയായിപ്പോയി അല്ലേ?

    ReplyDelete
  3. നന്നായിട്ടോ.

    ആശംസകള്‍

    ReplyDelete
    Replies
    1. ASH
      സന്തോഷം അറിയിക്കട്ടെ..!

      Delete
  4. good write up - but I guess u can make it a better one :) wishes....

    ReplyDelete
    Replies
    1. Arsha Sophy Abhilash--പ്രോത്സാഹനത്തിനുള്ള സന്തോഷം അറിയിക്കട്ടെ

      Delete
  5. ശ്രുതിപോയാല്‍ സംഗീത :) പക്ഷേ കാക്ക കൊത്താത്ത മാങ്ങ കിട്ടാനാണ്‌ പ്രയാസം.

    ReplyDelete
    Replies
    1. അനീഷ്‌ ഭായ് സംഗതി എന്തായാലും കലക്കിയല്ലേ...!

      Delete
    2. Anish Bai,
      Riyas Bai,
      പ്രോത്സാഹനത്തിനുള്ള സന്തോഷം അറിയിക്കട്ടെ..!!

      Delete
  6. കഥ നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. Hi Habeeb,പ്രോത്സാഹനത്തിനുള്ള സന്തോഷം അറിയിക്കട്ടെ

      Delete
  7. കൊള്ളാം -
    സാധാരണ അവതരണം
    കഥയുടെ ക്രാഫ്റ്റ് പോസ്റ്റ്‌ മോടെനിസത്തിലേക്ക് മാറുന്ന ഈ ഘട്ടത്തിൽ :D

    ReplyDelete
    Replies
    1. അഭിപ്രായം എന്നെ ചിന്തിപ്പിക്കുന്നു....ശിഹാബ് ബായി

      Delete
  8. കൊള്ളാട്ടോ നല്ല എഴുത്ത് ..എന്നാലും ശ്രുതി ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല ....

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും

      Delete