എന്റെ ജാതി..എന്റെ മതം...എന്നു പറഞ്ഞു നടക്കുന്നവരോട് ഒന്നു ചോദിക്കട്ടേ...? 5000 മതവും 50000 ജാതിയും നിങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ..? എന്തിനു വേണ്ടി..? ആർക്കു വേണ്ടി..? ഒരുവനു ആപത്തു വരുമ്പോൾ ഒരുവനേ സഹായിക്കുന്ന കരങ്ങൾ ആരുടെതാണു..? കുഞ്ഞു ഷഫീക്കിന്റെ കാര്യം നോക്കു...കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അവൻ അഡ്മിറ്റാകുമ്പോൾ എന്തായിരുന്നു അവസ്ഥ..? നൊന്തു പെറ്റ അമ്മയ്ക്കു വേണ്ട...അച്ഛനു വേണ്ട...വളർത്താൻ നിയോഗം ലഭിച്ച രണ്ടാനമ്മയ്ക്കു വേണ്ട...ദേഹമാസകലം മുറിപ്പെട്ട് മരണാസന്നനായി അവൻ ആശുപത്രിയിലേക്കു എത്തപ്പെട്ടപ്പോൾ അതു വരെ അവനേ തഴുകിയ കൈകളൊക്കെ എവിടെ പോയൊളിച്ചു..? ജീവിതം കൈപ്പിടിയിൽ നിന്നകന്നു പോയപ്പോൾ അവന്റെ ജാതിയോ മതമോ അവന്റെ രക്ഷയ്ക്കെത്തിയില്ല.. എല്ലാവരും വിട്ടകന്നപ്പോൾ അവന്റെ ദൈവം മാത്രം അവനു തുണയ്ക്കെത്തി.സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ഡോക്ടർമാരിലേക്കും നേഴ്സുമാരിലേക്കും അവന്റെ ദൈവം കുടിയേറി..! സിസ്റ്റർ ബിൻസി അവനു അമ്മയായി..!അല്ല ഉമ്മയായി..! അവനു വേണ്ടി പ്രാർത്ഥിക്കാൻ ജാതിമതചിന്തകൾ ലവലേശമില്ലാതെ എല്ലാവരും മുന്നോട്ടു വന്നു...അവൻ ജീവിതത്തിലേക്കു തിരിച്ചു വരുന്ന വാർത്തകൾ കേട്ടു എല്ലാവരും ഒരു പോലെ സന്തോഷിച്ചു.ജീവിതം നഷ്ട്ടപ്പെട്ടു പോകാൻ തുടങ്ങുന്ന സമയത്ത്, മനസ്സ് കീറിമുറിക്കപ്പെടുന്ന സമയത്ത് അല്ലാഹുവും ക്രിസ്തുവും കൃഷ്ണനും എല്ലാം ഒന്നായി തീരും. അല്ലെങ്കിൽ അത്തരം അനുഭവങ്ങൾ വന്നു ഭവിക്കുമ്പോൾ നീ തീർച്ചയായും അതു മനസ്സിലാക്കുക തന്നെ ചെയ്യും...കാരണം ദൈവത്തിന്റെ കണ്ണിൽ ഒരു ജാതി മാത്രമേയുള്ളു, അതു മനുഷ്യ ജാതി ആണു.
ഒരു വാക്കില്‍ ഉത്തരം പറയാം. അവരാണ് നമ്മുടെ കാവല്‍ മാലാഖമാര്‍.
ReplyDeleteനമ്മളും വേറെ ആരുടെയൊക്കെയോ കാവല്‍ മാലാഖ ആയി തീരെണ്ടവര്‍. അത് അറിയണമെങ്കില്‍ നമ്മിലെ നന്മ എന്തെന്ന് ആദ്യം നാം തിരിച്ചറിയണം. സ്വാര്‍ത്ഥത കൊടി കുത്തി വാഴുന്നിടത്ത് എവിടെയാണ് ഇന്ന് സമയം?? ആലോചിക്കേണ്ടിയിരിക്കുന്നു.
ആശംസകള്‍
നമ്മിലെ നന്മയെക്കാൾ നാം മറ്റുള്ളവരുടെ നന്മയാണു തിരിച്ചറിയേണ്ടത് എന്നെനിക്കു തോന്നുന്നു ആഷ്
Deleteനമ്മിലെ നന്മ എന്തെന്ന് ആദ്യം അറിഞ്ഞാല്‍ അല്ലെ, മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ഒക്കൂ എന്നെ ഉദ്ദേശിച്ചുള്ളൂ.
Deleteസ്പോട്ട് ഓണ്‍: "ദൈവത്തിന്റെ കണ്ണിൽ ഒരു ജാതി മാത്രമേയുള്ളൂ, അത് മനുഷ്യ ജാതിയാണ് ".
ReplyDeleteബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ പ്രിയ ഷാജീ ...വീണ്ടും വരണമെന്ന് അപേക്ഷിക്കട്ടെ...
Delete