ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 7 September 2013

ശ്രീരാമനും UPA സർക്കാരും

         ശ്രീരാമനും UPA സർക്കാരും തമ്മിൽ എന്തു ബന്ധം എന്നല്ലേ......?    ആദ്യം ശ്രീരാമനെപ്പറ്റിപറയാം.  രാമായണത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ രാജാവിന്റെ പ്രസക്തി എന്താണു..?  നീതിപൂർവകമായി രാജ്യം ഭരിച്ചതിന്റെ ഉത്തമമാതൃകയാണു ഈ രാജാവ്. സത്യം,ധർമ്മം,നീതി എന്നീ തത്ത്വങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ട് എങ്ങനെ പ്രജാക്ഷേമതല്പരനായിരിക്കാം എന്നു ഭാരതത്തിനു കാണിച്ചു തന്നതു ഈ മഹാരാജാവാണു.
പിതാവു ദശരഥൻ കൈകേയിമാതാവിനു നല്കിയ വാക്കു പാലിക്കാൻ രാജ്യം അനുജനു നല്കി പത്നീസമേതനായി പതിനാലു വർഷം വനവാസത്തിനു പുറപ്പെട്ടവനാണു ഈ രാജാവ്.  ഇന്നു നമ്മുടെ നാടു ഭരിക്കുന്നവരുമായി ഈ രാജാവിനെ ഒന്നു തട്ടിച്ചു നോക്കു. തന്റെ അധികാരകസേര ഉറപ്പിച്ചു നിർത്താൻ ഇന്നത്തെ രാഷ്ട്രീയക്കാർ എന്തെല്ലാം നാണംകെട്ട കളികളാണു കളിക്കുന്നതെന്നു നമുക്കറിയാം. വനവാസത്തിനു പോയിട്ട്, ഒന്നു സ്വസ്ഥമായി മൂത്രമൊഴിക്കാൻ പോലും മാറി നില്ക്കാൻ പറ്റാത്ത അവസ്ഥയാണു ഇന്നുള്ളവർക്ക്.  മൂത്രമൊഴിച്ചിട്ടു വരുമ്പോൾ കസേര കാണില്ല എന്നു മാത്രമല്ല അതുവരെയുള്ള ചെയ്തികളുടെ ഫലമായി കൈവിലങ്ങുമായി പോലീസ് കാത്തു നില്ക്കുന്നുമുണ്ടാകും. അതവിടെ നില്ക്കട്ടെ.
        സീതാദേവിക്ക് രാജ്യത്തിന്റെ പട്ടമഹർഷി ആയിരിക്കാനുള്ള പരിശുദ്ധിയില്ലെന്നു പ്രജകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ പ്രാണനെ പോലെ സ്നേഹിച്ച ഗർഭിണിയായ തന്റെ പത്നിയെ കാട്ടിലുപേക്ഷിച്ചവനാണു ശ്രീരാമൻ.  ജനഹിതമാണു ഒരു രാജാവു നോക്കേണ്ടതെന്നയിരുന്നു അദ്ദേഹത്തിന്റെ പക്ഷം.  (സ്വജനപക്ഷപാതം അന്നു കണ്ടു പിടിച്ചിട്ടില്ലായിരുന്നൊ ആവൊ..?) സത്യം,ധർമ്മം,നീതി എന്നിവയ്ക്ക് ഒരു രാജാവു അല്ലെങ്കിൽ ഒരു സർക്കാർ കൊടുക്കേണ്ടുന്ന പ്രാധാന്യമാണു ആ രാജാവിന്റെ ജീവിതം നമുക്കു തരുന്ന സന്ദേശം.
        ഇനി   UPA  സർക്കാരിലേക്കു വരാം.  2008 ഫെബ്രുവരിയിൽ  UPA സർക്കാർ നടപ്പിലാക്കിയ കാർഷികകടങ്ങൾ എഴുതിതള്ളൽ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സംഭവിച്ച-എനിക്കു തോന്നിയ-അപാകതയെക്കുറിച്ച് പറയുവാൻ വേണ്ടിയാണു ഇതെഴുതുന്നത്.
 go to link--  http://pib.nic.in/newsite/erelease.aspx?relid=39122
 ഈ വിഷയത്തിൽ സർക്കാർ സത്യവും ധർമ്മവും നീതിയും മറന്ന് തീരുമാനങ്ങൾ കൈക്കൊണ്ടു എന്നു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം, ഇതു കോൺഗ്രസ്സ് പാർട്ടിയോടോ ,UPA ഗവർണ്മെന്റിന്റെ പ്രവർത്തനങ്ങളോടോ ഉള്ള വിയോജിപ്പല്ല എന്നും അറിയിക്കട്ടെ.  ഈയൊരു പ്രത്യേക വിഷയത്തെ മാത്രമാണു ഞാൻ പരാമർശവിധേയമാക്കുന്നത്.
        കാർഷികവായ്പ്പകൾ കൊടുക്കുന്നതു പ്രധാനമായും ബാങ്കുകൾ വഴിയാണല്ലോ..? നമ്മുടെ നാട്ടിൽ പലതരം ബാങ്കുകളും, അവയ്ക്കെല്ലാം പലവിധത്തിലുള്ള ലോണുകളും ഉണ്ട്. എല്ലാത്തരം ലോണുകളും എടുക്കുന്ന നനാതരം ഉപഭോക്താക്കളും നമുക്കിടയിലുണ്ട്.  അവരിൽ ചിലരെ പരിചയപ്പെടാം.
1.  ഏതു purpose നാണൊ ( ലാഭം ലഭിക്കാവുന്ന ഒരു പ്രൊജക്റ്റ്  ) ലോൺ എടുക്കുന്നത് അതിൽ തന്നെ ലോൺ തുക invest ചെയ്യുകയും, നഷ്ട്ടം വരാതെ ബിസിനസ്സ് ചെയ്യുകയും, കിട്ടുന്ന റിട്ടേണിൽ നിന്നും ലോൺ തുക കൃത്യമായി അടച്ചു തീർക്കുകയും ചെയ്യുന്ന എണ്ണത്തിൽ വളരെ കുറവു വരുന്ന ഒരു വിഭാഗം. ഏകദേശം 10% വരുന്നവർ.
2.  പ്രൊജെക്ടിൽ നിക്ഷേപിക്കുകയും പല സാഹചര്യങ്ങളാൽ ബിസിനസ്സ് അല്ലെങ്കിൽ കൃഷി  മോശമാകുകയും തുടർ അടവ് സാധ്യമാകാതെ വരുകയും ചെയ്യുന്ന മറ്റൊരു കൂട്ടർ. 20% വരും. ഇതിൽ തന്നെ രണ്ടു ഗ്രൂപ്പുണ്ട്.  

A.  മറ്റു മാർഗങ്ങളിലൂടെ ഉണ്ടാകുന്ന പണം ലോൺ തിരിച്ചടവിനായി ഉപയോഗിക്കുന്നവർ.              (കെട്ടുതാലി വിറ്റും,പണയം വച്ചും ലോൺ പുതുക്കി എടുത്തവർ വരെ ഇക്കൂട്ടത്തിലുണ്ട് )
B.  വേറെ നിവർത്തി ഇല്ലാത്തതിനാൽ അടവു നിർത്തുന്നവർ.
3.  ലോൺ തുക പ്രൊജക്റ്റിൽ നിക്ഷേപിക്കാതെ മറ്റു പല ജീവിതാവശ്യങ്ങൾക്കുമായി  (പെണ്മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കുക,ഭൂമി വാങ്ങുക,പലിശയ്ക്കു കൊടുക്കുക(ബ്ളേഡ്),കുടുംബാംഗങ്ങളുടെ ആശുപത്രി ചിലവുകൾ നടത്തുക മുതലായവ....) ഉപയോഗിക്കുകയും വായ്പ്പ തുക അല്പാല്പമായി ഒടുക്കു വരുത്തുകയും(ആരംഭശുരത്തം) മാർഗമില്ലാതെ വരുമ്പോൾ അടവു നിർത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. ഉദേശം 25%
4.  എടുക്കുന്ന പണം അപ്പാടെ പുട്ടടിച്ചു തീർക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വേറൊരു വിഭാഗം. മദ്യപാനികളും, ആഘോഷകമ്മറ്റിക്കാരും, ടൂറിസ്റ്റുകളും(കറങ്ങി നടക്കുന്നവർ), സ്ത്രീലംബടന്മാരും എല്ലാം വരുന്ന, ഒരു പൈസ്സയും തിരിച്ചടയ്ക്കാൻ താല്പ്പര്യമില്ലാത്തവരുമായ പൊതു വിഭാഗമാണിത്. ലോൺ 'എഴുതിത്തള്ളൽ സമരസമിതി 'യുടെ ഉപഞ്ജാതാക്കളും പ്രയോക്താക്കളും പ്രധാനമായും ഇവരിൽ നിന്നു തന്നെ. അതായത് ബാക്കി വരുന്ന 45%.

          ഇനി കാർഷികലോണിലേക്കു വരാം. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു ബാങ്കുകൾ കൊടുക്കുന്ന ലോൺ തുക വാങ്ങുന്നവരിൽ മേൽ പറഞ്ഞ നാലു വിഭാഗങ്ങളിലും പെട്ടവരുണ്ട്.  കുടിശികയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളാൻ  UPA  ഗവണ്മെന്റ് തീരുമാനമെടുത്തപ്പോൾ മുകളിൽ പറഞ്ഞ ഏതു വിഭാഗക്കാർക്കാണു അതിന്റെ പ്രയോജനം ലഭിച്ചത്..?  അദ്ധ്വാനികളും സത്യസന്ധരുമായ ആദ്യ വിഭാഗത്തിൽ പെട്ടവരും രണ്ടാം വിഭാഗത്തിലെ  A ഗ്രൂപ്പുകാരും ആദ്യമെ തന്നെ ഒഴിവാക്കപ്പെട്ടു. കാരണം അവർക്കു കുടിശിക ഇല്ലല്ലോ..!  (UPA ഗവർണ്മെന്റിന്റെ നോട്ടത്തിൽ ഇവർ മണ്ടന്മാരാണെന്നു തോന്നുന്നു)  1, 2A   എന്നീ വിഭാഗക്കാർ ഒഴികെയുള്ള എല്ലാവർക്കും എഴുതിതള്ളലിന്റെ ഗുണം ലഭിക്കുകയുണ്ടായി. അതിൽ  2B വിഭാഗക്കാർക്ക് അർഹതയുണ്ടെന്നു കരുതാം. എന്നാൽ 3, 4 വിഭാഗത്തിലുള്ളവർക്ക് എഴുതിതള്ളലിന്റെ ഗുണം അനുഭവിക്കാൻ എന്തു യോഗ്യതയാണുള്ളത്..? ബഹുഭൂരിപക്ഷം വരുന്ന, രാജ്യതാല്പ്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇക്കൂട്ടർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിച്ചതെന്നതാണു നിരാശാജനകമായ വസ്തുത.
          ഒരു സർക്കാർ ഒരിക്കലും പൊതുജനങ്ങളോട് നീതിനിഷേധം ചെയ്യുവാൻ പാടുള്ളതല്ല. അതുകൊണ്ടാണു ശ്രീരാമചന്ദ്രന്റെ ജീവിതത്തെക്കുറിച്ച് ആദ്യമേതന്നെ പരാമർശിച്ചത്. ഇക്കാര്യത്തിൽ ഇതിലും മികച്ചൊരു ഉദാഹരണം ഇല്ലതന്നെ..! സത്യസന്ധരെ ആദരിക്കുകയും അദ്ധ്വാനികളായിട്ടുള്ളവരെ അംഗീകരിക്കുകയും വേണം. പ്രത്യേകിച്ച് ഇന്ത്യയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കുന്ന  കർഷകരെ. തങ്ങൾക്കു ലഭിക്കുന്ന തുക രാജ്യതാല്പ്പര്യത്തിനനുസരിച്ച് കൃഷിയിലും ബിസിനസിലും വിനിയോഗിക്കുകയും, വിജയത്തിനായി അത്യദ്ധ്വാനം ചെയ്യുകയും, രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുന്നത് മേല്പറഞ്ഞ ആദ്യ രണ്ടു വിഭാഗത്തിൽ പെടുന്നവരാണു. ഇവരുടെ കാർഷികകടങ്ങൾ എഴുതിതള്ളിയിരുന്നെങ്കിൽ മടിയന്മാരും അലസന്മാരും ഉത്തരവാദിത്വമില്ലാത്തവരുമായിട്ടുള്ള മൂന്നും നാലും വിഭാഗത്തില്പ്പെട്ടവർക്ക് കൂടി അതൊരു പ്രചോദനം ആയേനെ. ഇപ്പോൾ സംഭവിച്ചിരിക്കുന്നതു നേരെ മറിച്ചാണു. വായ്പ്പതുക തിരിച്ചടയ്ക്കാൻ സന്മനസ്സ് കാണിച്ചിരുന്നവർ പോലും ഈ നീതിയുക്തമല്ലാത്ത എഴുതിതള്ളലിനു ശേഷം തിരിച്ചടവിനു താല്പ്പര്യമില്ലാതായിരിക്കുന്നു. വായ്പ്പ ഉപഭോക്താക്കളെല്ലാം വീണ്ടുമൊരു എഴുതിതള്ളൽ സ്വപ്നം കണ്ടു നിഷ്ക്രിയരായി മാറിയിരിക്കുന്നു എന്നതാണു ദു:ഖസത്യം .  ഈ വിഷയത്തിൽ, രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവച്ചുകൊണ്ടുള്ള ചർച്ചയിലേക്കു നിങ്ങളേയും ക്ഷണിക്കട്ടെ.....

6 comments:

  1. രാമന്‍ വോട്ട് മേടിക്കാന്‍ മാത്രമുള്ളൊരു കഥാപാത്രമാണ്
    അതിനപ്പുറം രാമനും കൃഷ്ണനുമൊന്നും അധികാരത്തിലോ രാഷ്ട്രീയത്തിലോ ഒരു പ്രസക്തിയും അവര്‍ കൊടുക്കുന്നില്ല

    ReplyDelete
  2. നല്ലൊരു വീക്ഷണം.കുറച്ചുകൂടി കാര്യങ്ങള്‍ പറയാമായിരുന്നു.പഴയ പല ശകുനിതന്ത്രങ്ങള്‍ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ നട്ടെല്ല് .

    ReplyDelete
    Replies
    1. പ്രിയ അനീഷ്കാത്തി....സമാനമായി ചിന്തിക്കുന്നവരുണ്ടെന്നറിഞ്ഞതിൽ സന്തോഷം...

      Delete
  3. സ്വന്തം നിലനില്‍പ്പിനു വേണ്ടി ആരെയും ഉപയോഗപ്പെടുത്തും ,അതാണല്ലോ രാഷ്ട്രീയം എന്ന് പറയുന്നത്.

    ReplyDelete
    Replies
    1. എപ്പോഴും ബഹുഭൂരിപക്ഷത്തിനെ ലക്ഷമിടുന്നു.(അതൊരുപക്ഷേ vote bank ആയിരിക്കാം) അതു അധാർമ്മികതയുടെ കൂട്ടമാണോ എന്നു നോക്കുന്നതേ ഇല്ല.....വന്നതിനും അഭിപ്രായം പറഞ്ഞതിനും സ്നേഹം അറിയിക്കട്ടെ..!

      Delete