അനുഭവക്കുറിപ്പ് - 6
ഞാനന്ന് കവലയിലേക്കെത്തുമ്പോള്‍ ഏഴ് മണി കഴിഞ്ഞു കാണും. നന്നേ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ഒളിമങ്ങി തീരാന്‍ തുടങ്ങുന്ന ചാരനിറമാര്‍ന്ന വലിയ ആകാശത്തിനു കീഴെ ഉയര്‍ന്നു നില്ക്കുന്ന വൃക്ഷത്തലപ്പുകള്‍ കറുത്ത് ഭീകരരൂപം കൈകൊണ്ടു നിന്നു. റോഡരുകില്‍ ഉയര്‍ന്നു നില്ക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള മഞ്ഞ വെളിച്ചത്തില്‍ കവലയുടെ ഇരു പുറവും ചേലൊത്ത്,മഞ്ഞ നിറഞ്ഞ് കാണപ്പെട്ടു. ചെറിയാച്ചന്റെ മുറുക്കാന്‍ കടയുടെ മുന്പില് കൂട്ടംകൂടി നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍.