പ്രിയപ്പെട്ട
അമ്മ അറിയുവാന്‍, അമ്മയ്ക്കും അച്ചാച്ചനും ചേച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു.
എനിക്ക് സുഖമാണോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഞാന്‍ കരഞ്ഞു പോകും. പതിനഞ്ചു
ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് വരണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
തിരക്ക് പിടിച്ച സമയവട്ടങ്ങള്‍ക്കിടയില്‍ ഇന്ന് കൈവന്ന ചെറിയ ഇടവേളയിലാണ് നാട്ടിലേക്ക് വച്ച് പിടിക്കാന്‍ പെട്ടെന്ന് ഭൂതോദയം വന്നത് തന്നെ. അത്തരം തോന്നലുകള്‍ പതിവില്ലാത്തതായിരുന്നു. യാത്രയുടെ പാതിവഴിയിൽ കടുത്ത ചൂടിനാൽ തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ ചെറിയൊരു കവലയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.
ദാക്ഷിണ്യമില്ലാതെ വെയില്‍ ചുട്ടുപൊള്ളി നിന്നു. ഇടയ്ക്കിടെ വീശുന്ന ചൂട് പൊതിഞ്ഞ കാറ്റില്‍ പൊടിപടലങ്ങള്‍ അസ്വസ്ഥത വിതച്ചുകൊണ്ടിരുന്നു. കുറച്ചു സമയം തൊണ്ട അമര്‍ത്തിപ്പിടിച്ചങ്ങനെ നിന്നു. ദാഹം തീരുവോളം വെള്ളം കുടിക്കണം. പിന്നെ ഒരുകാപ്പി. അറിയാതെയെങ്കിലും ബാല്യകാലസുഹൃത്ത് ബേബിയുടെ കടയിലേക്കാണ് ചെന്ന് കയറിയത്. ഒരു നിയോഗം പോലെ.
‘എത്ര നാളായെടാ കണ്ടിട്ട്... നീയിവിടെയായിരുന്നോ താമസം ?.... ഞാനിതിലെ എത്രയോതവണ വണ്ടിയോടിച്ചു പോയി..’ ഞങ്ങൾ അതിരില്ലാത്ത അത്ഭുതത്തില്‍ പെട്ടു. അവനെ കെട്ടിപ്പുണര്‍ന്നപ്പോള്‍, അവന്‍ ജാള്യതയോടെ നിന്നു. കനത്ത മഴക്കാലഅറുതിയില്‍ ഒരുമിച്ചു രുചിച്ച മാമ്പഴങ്ങളുടെ മണവും ചെറുബീഡികളുടെ ചുമയ്ക്കുന്ന ഗന്ധവും... ചേറുകലര്‍ന്ന കൈത്തോട്ടിലെ കലങ്ങിമറിഞ്ഞ വെള്ളത്തിലുള്ള കുളിയും... ചെറുമീനുകളും പച്ചപായല്‍ ഇഴപിരിഞ്ഞ തോര്‍ത്തും... കണ്ണിമയ്ക്കാതെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ നോക്കിയിരിക്കുന്നതിനിടയില്‍ അവന്‍ ചിക്കരി ചേര്‍ത്തു പൊടിച്ച ഉശിരന്‍ കാപ്പിയെടുത്ത് മുന്‍പില്‍ വച്ചു. ആഹ്ലാദച്ചുവയുള്ള സംസാരം കുറെ നേരം നീണ്ടു. രസം കലര്‍ന്ന കൊച്ചുകൊച്ചു പഴയ സംഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്കടുത്തിടാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍. അത്ഭുതത്തിന്‍റെ പുഞ്ചിരി ഞങ്ങള്‍ക്കിടയില്‍ ഏറെ നേരം രസം മുറിയാതെ തത്തി നിന്നു.
ധൃതിയില്‍ നടക്കുന്നതിനിടയിലായിരുന്നു വീണ്ടും കൈപ്പത്തി വന്നു
തട്ടിയത്. ധൃതിയില്‍ എന്ന് പറയുന്നതു അനുചിതം. പതുക്കെ നടന്നാലും കൈപ്പത്തി
ഇത് തന്നെ ചെയ്യും. അതാണ് അവന്റെ ശീലം.
അതൊരു യാത്ര
പോകലായിരുന്നു. കഠിനമേറിയ ഒന്ന്. ടാര്‍ പൊട്ടിപ്പൊളിഞ്ഞു, നിറയെ പൊടിപടലങ്ങള്‍ നിറഞ്ഞ റോഡിലൂടെയുള്ള നീണ്ട
ബസ് യാത്രയ്ക്ക് ശേഷം ചെങ്കുത്തായ മലകയറി മുകളിലേക്കുള്ള യാത്ര.
പുലര്‍ച്ചെ മുതല്‍
തിങ്ങിഞെരുങ്ങി പെയ്തുകൊണ്ടിരുന്ന കനത്ത മഴ ഉച്ചയാവുമ്പോഴേക്കും
ഒന്നടങ്ങിയിരുന്നു. നീളമുള്ള തെങ്ങിന്‍ തലപ്പുകള്‍ ഇരുവശവും നിന്ന് മുകളില്‍
ഒന്നുചേര്‍ന്ന് ടാറിംഗ് റോഡില്‍ നേരിയ ഇരുട്ടു പരത്തി. കാറ്റില്‍ ഒടിഞ്ഞു തൂങ്ങിയ
മടലുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിച്ച് ആടി നില്‍ക്കുന്നത് നോക്കി
ഭയവിഹ്വലതയോടെയാണ് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോയ്കൊണ്ടിരുന്നത്.. മഴ കാവ്യാത്മക സൗന്ദര്യം നഷ്ട്ടപ്പെട്ടു വിഷമതകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു.
ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി
കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ് എന്‍റെ അങ്ങോട്ടേയ്ക്കുള്ള
‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.
എന്റെ കുട്ടിക്കാലത്ത് അച്ഛന്‍റെ വിരല്‍ പിടിച്ചു കൂടെ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കോര്‍മ്മ വച്ച കാലം
മുതലേ എവിടെ പോയാലും അച്ഛന്‍ മുന്‍പില്‍ നടക്കുകയാവും. ഞാന്‍ പുറകെയും. പോണ വഴി
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കും എന്നതല്ലാതെ ഒന്നും ഉരിയാടിയിരുന്നില്ല. നിനക്ക്
ദോശ വേണോ..? അല്ലെങ്കില്‍ ചായ വേണോ എന്ന് ചിലപ്പോള്‍ തിരിഞ്ഞുനിന്നു
ചോദിച്ചെങ്കിലായി.
മിതമായ
സംസാരം. എന്നാല്‍ ‘ശാസ്ത്രീയ’മായിരിക്കും. കാര്യങ്ങളെ അരച്ച് കലക്കി കുടിച്ചത് പോലെ തോന്നിപ്പിക്കും.
എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൊരുത്തമോ ബന്ധമോ സാഹചര്യം ആവശ്യപ്പെടുന്നതോ
ആയിരിക്കില്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. പിന്നെ നോ അപ്പീല്‍. എന്ത് പറയുമെന്നോ എങ്ങനെ
പറയുമെന്നോ എന്നതിനെപ്പറ്റി നോഐഡിയ എന്ന അവസ്ഥ. അതായിരുന്നു എന്റെ സുഹൃത്ത്
ജോക്കുട്ടി എന്ന ജോസുകുട്ടി.
ഞാനന്ന്‍
കവലയിലേക്കെത്തുമ്പോള്‍ ഏഴ് മണി കഴിഞ്ഞു കാണും. നന്നേ ഇരുട്ടു പരന്നു
തുടങ്ങിയിരുന്നു. ഒളിമങ്ങി തീരാന്‍ തുടങ്ങുന്ന ചാരനിറമാര്‍ന്ന വലിയ ആകാശത്തിനു
കീഴെ ഉയര്‍ന്നു നില്‍ക്കുന്ന
വൃക്ഷത്തലപ്പുകള്‍ കറുത്ത് ഭീകരരൂപം കൈകൊണ്ടു നിന്നു. റോഡരുകില്‍ ഉയര്‍ന്നു നില്‍ക്കുന്ന
സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള മഞ്ഞ വെളിച്ചത്തില്‍ കവലയുടെ ഇരു പുറവും ചേലൊത്ത്,മഞ്ഞ
നിറഞ്ഞ് കാണപ്പെട്ടു. ചെറിയാച്ചന്റെ മുറുക്കാന്‍ കടയുടെ മുന്‍പില്‍ കൂട്ടംകൂടി
നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍.
അനുഭവക്കുറിപ്പ് - 5 ഹൈറേഞ്ചില്‍ നിന്ന് നൂറ്റിപതിനഞ്ചു
കിലോമീറ്ററോളം ദൂരം യാത്ര, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. റോഡ്, ടാറിംഗ്
പൊട്ടിപ്പൊളിഞ്ഞു ആകെ നാശകോശം...! ‘ ജീപ്പ് - പവേഡ് ബൈ കൂപ്പര്‍എഞ്ചിന്‍’ ഊര്‍ദ്ധശ്വാസം
വലിക്കാന്‍ പോകുന്ന മട്ടില്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഉണ്ടകല്ലുകള്‍
വഴിയിലാകെ ഉരുണ്ടു കളിച്ചു ജീപ്പിന്റെയും യാത്രക്കാരുടെയും വെപ്രാളത്തിന് ആക്കം
കൂട്ടി.
വെള്ളത്തുണിയില്‍
പൊതിഞ്ഞ ആറടി നീളമുള്ള പൊതിക്കെട്ടു ആംബുലന്‍സില്‍ നിന്നിറക്കുമ്പോള്‍
ഹൃദയത്തിനുള്ളിലൂടെ, മിടിപ്പുകള്‍
പകുത്തുകൊണ്ട് ഒരു കൊള്ളിയാന്‍ മിന്നിയകന്നു പോയി. ശാപം പേറിയ ആ നിമിഷം എങ്ങും കനത്ത
കറുപ്പ് വ്യാപിച്ചിരുന്നു. പൂമുഖ തൂണിലേക്ക് വരെയേ ഓടിയെത്താന്‍ കഴിഞ്ഞുള്ളൂ.