Monday 17 August 2015
Monday 10 August 2015
ഇതളുകളില്ലാത്ത പൂവ്
പുലര്‍ച്ചെ മുതല്‍ തിങ്ങിഞെരുങ്ങി പെയ്തുകൊണ്ടിരുന്ന കനത്ത മഴ ഉച്ചയാവുമ്പോഴേക്കും ഒന്നടങ്ങിയിരുന്നു. നീളമുള്ള തെങ്ങിന്‍ തലപ്പുകള്‍ ഇരുവശവും നിന്ന് മുകളില്‍ ഒന്നുചേര്‍ന്ന് ടാറിംഗ് റോഡില്‍ നേരിയ ഇരുട്ടു പരത്തി.
കാറ്റില്‍ ഒടിഞ്ഞു തൂങ്ങിയ മടലുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിച്ച് ആടി നില്‍ക്കുന്നത് നോക്കി ഭയവിഹ്വലതയോടെയാണ് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോയ്കൊണ്ടിരുന്നത്.. മഴ കാവ്യാത്മക സൗന്ദര്യം നഷ്ട്ടപ്പെട്ടു വിഷമതകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു.
‘കുഞ്ഞെവിടായിരുന്നു...
ഒരാഴ്ചയായല്ലോ കണ്ടിട്ട്...?’ ഉടുത്തിരുന്ന ചവിണ്ടുകൂടിയ വെളുത്ത സാരി, തൂളുമഴ
നനയാതെ തലയില്‍ വാരിപ്പുതച്ചു ധൃതിയില്‍
പോകുകയായിരുന്നു അയല്‍പക്കത്തെ സരസ്വതിഏടത്തി.
Sunday 9 August 2015
കീരി അഥവാ ഉടായിപ്പ് (അന്നുക്കുട്ടന്റെ ലോകം-ഒന്‍പത്)
ഓര്‍മ്മക്കുറിപ്പ് - 9
ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ് എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.
ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ് എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.
Subscribe to:
Posts (Atom)