ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday, 27 October 2013

എന്റെ ഇഷ്ട്ടങ്ങൾ (അന്നുക്കുട്ടന്റെ ലോകം-ഒന്ന്)

അനുഭവക്കുറിപ്പ്- 1
     എന്റെ മൂത്ത മകനു അഞ്ചു വയസുണ്ട്. വല്യ കുസൃതിയാണവൻ. ‘തന്തയ്ക്ക് പിറക്കാത്ത’ പല ‘ഐറ്റംസും’ അങ്ങേർക്ക് കൈയിലിരിപ്പായിട്ടുണ്ട്. കളികളിൽ ഏർപ്പെടുന്ന സമയങ്ങളിൽ വീട് അവന്റെ സാമ്രാജ്യമാണു. വേലത്തരങ്ങൾ ഒന്നൊന്നായി ഒപ്പിച്ചു വച്ചു കൊണ്ടിരിക്കും. എല്ലാത്തിനും അവന്റെ സഹായിയാണു ഇളയ ചെല്ലക്കിളി. രണ്ടു പേരും കൂടിക്കഴിഞ്ഞാൽ പിന്നെ ഒരു തകർപ്പാണു. കളി, ചിരി,അടി ,പിടി ...ആകെ ബഹളം. പൊറുതി മുട്ടുമ്പോൾ പ്രിയതമ പരാതിയുമായി എന്നെ സമീപിക്കുകയായി. കാരണം കുട്ടികളെ തല്ലാൻ ഞാൻ അവൾക്ക് അധികാരം കൊടുത്തിട്ടില്ല. (ആഭ്യന്തരം എന്റെ കയ്യിൽ തന്നെ..!) .

Tuesday, 15 October 2013

അമ്മയ്ക്കുള്ള ഓണസമ്മാനം (കുറിപ്പുകൾ)

         അമ്മയ്ക്കെന്തു സമ്മാനം കൊടുക്കും എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിനു എന്നെ  അലട്ടിയിരുന്ന പ്രധാന പ്രശ്നം. മുന്നൂറു രൂപയുടെ ഒരു ഷോവ്ൾ അല്ലെങ്കിൽ അറുനൂറു രൂപ അടുത്തു വരുന്ന ഒരു കോട്ടൻ സാരി അതുമല്ലെങ്കിൽ അഞ്ഞൂറു രൂപ രൊക്കം ക്യാഷായിട്ട് ഇതൊക്കെയാണു  സാധാരണ. ഇത്തവണ ഒരു മാറ്റം വേണം എന്ന് എന്റെ മനസിലുണ്ട്. എന്തു കൊടുക്കും...? മനസിനെ അലട്ടുന്ന ഒരു ഭീകര പ്രശ്നമായി മാറി അത്. ഒരു ആയിരം രൂപാ കൊടുത്താലോ..? അമ്മയ്ക്ക് സന്തോഷമാകും..!

Monday, 14 October 2013

മൈക്കാട് ബിനു (കഥ)

      അച്ഛനേയും എന്നേയും യാത്രയാക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പ്രകാശ് ഞങ്ങളോടൊപ്പം വന്നു. കടുപ്പപ്പെട്ട ജോലികൾ ചെയ്യരുതെന്നു ഡോക്ട്ടർ പറഞ്ഞിരിക്കുന്നതിനാൽ എന്നേ സഹായിക്കാനാണു അവൻ ഞങ്ങൾക്കൊപ്പം വന്നത്. സ്റ്റേഷനിൽ വല്ല്യ തിരക്കില്ലായിരുന്നു. സുന്ദരിമാരായ ഒന്നുരണ്ടു മദാമ്മമരോടൊപ്പം ഞങ്ങൾ നാലാം നമ്പർ പ്ളാറ്റ്ഫോമിൽ കുറെ ഏറെ നേരം കാത്തുനിന്നു. അച്ഛനും എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കാത്തുനില്പ്പ് ഞങ്ങൾക്ക് ഒരു ദുരിതമായി തോന്നി.

Sunday, 29 September 2013

ചിലന്തിമനസ്സുകൾ (കഥ)

      അമ്പലമുറ്റത്തെ കല്പടവികളിലൊന്നിൽ കൂനിപ്പിടിച്ച് ഇരിക്കുന്ന മനുഷ്യരൂപത്തിൽ ഒരു നിമിഷം രമേഷിന്റെ കണ്ണുകളുടക്കി. നരച്ച താടി കനംവച്ചിരിക്കുന്നു. ചുണ്ടുകൾ മൂടി വളർന്നിറങ്ങിയിരിക്കുന്ന ചായക്കറ പൂരണ്ട മേൽ മീശ. വെളുത്തു മെല്ലിച്ച ശരീരം. ആ മുഖത്തേക്ക് തുറിച്ച് നോക്കി നിന്നപ്പോൾ ഒന്നു ചുമച്ച് പ്രയാസപ്പെട്ട് കൈകാട്ടി വിളിച്ചു. അതെ...പപ്പേട്ടൻ തന്നെ..!

Friday, 27 September 2013

‘ഒരു പീഠനത്തിനു ശേഷം...’ അഭിപ്രായങ്ങളിൽ നിന്ന്

 2013 ആഗസ്റ്റ് 22 നു പോസ്റ്റ് ചെയ്ത ‘ഒരു പീഠനത്തിനു ശേഷം...’  എന്ന ബ്ളോഗ്പോസ്റ്റിനു മറുപടിയായി അനിൽ കുമാർ എന്ന എന്റെ പ്രിയപ്പെട്ട വായനക്കാരൻ കുറിച്ചിട്ട വരികളാണു താഴെ ചേർത്തിരിക്കുന്നത് .


   ആ വരികള്‍ ഇഷ്ടപ്പെട്ടു . സ്ത്രീ ആരെന്നു അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .

Saturday, 21 September 2013

ലീനയുടെ സ്വപ്നം (കഥ)

        ലാന്റ് ഫോൺ ഇടതടവില്ലാതെ പരുപരുത്ത ശബ്ദത്തിൽ മണിമുഴക്കി. ലീന കുളിയുടെ അവസാനഘട്ടത്തിൽ എത്തിയിരുന്നു. ശരിക്കൊന്നു തുവർത്തുക കൂടി ചെയ്യാതെ, ചെറിയൊരു ടവ്വൽ മാത്രം ശരീരത്തു ചുറ്റിപ്പിടിച്ച് അർദ്ധനഗ്നയായി അവൾ ഫോണിനരികിലേക്കു പാഞ്ഞു. ലാന്റ്ഫോണിൽ ആരും തന്നെ വിളിക്കാറില്ലാത്തതാണു. ഇന്നാരാണു പതിവില്ലാതെ..? കുളിക്കാൻ കയറിയപ്പോൾ മുതൽ തുടങ്ങിയതാണു, നിർത്താതെയുള്ള വിളി.

Friday, 13 September 2013

എന്റെ മാത്രം ശ്രുതി...(കഥ)

             എന്റെ അമ്മാവന്റെ മോളാണു ശ്രുതി. ഞങ്ങളുടെ നാട്ടിലെ  ഉഴപ്പന്മാരും ഉഴപ്പികളുമെല്ലാം  പഠിക്കുന്ന ഗവർണ്മെന്റ് കോളേജിൽ ബി കോമിനു  പഠിക്കുന്നു. ചെറുപ്പം മുതലെ 'നന്നായി' പഠിക്കുന്നതിനാൽ വേറെങ്ങും സീറ്റ് കിട്ടാത്തതു കൊണ്ടാണു അവളെ അവിടെ ചേർത്തത്..! പഠനത്തിന്റെ കാര്യം അങ്ങനൊക്കെ ആണെങ്കിലും ദോഷം പറയരുതല്ലോ, മുടിഞ്ഞ ഗ്ളാമറാണു കക്ഷിക്ക്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘ഒരു അടിപൊളി പീസ് ’.

Saturday, 7 September 2013

ശ്രീരാമനും UPA സർക്കാരും

         ശ്രീരാമനും UPA സർക്കാരും തമ്മിൽ എന്തു ബന്ധം എന്നല്ലേ......?    ആദ്യം ശ്രീരാമനെപ്പറ്റിപറയാം.  രാമായണത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ രാജാവിന്റെ പ്രസക്തി എന്താണു..?  നീതിപൂർവകമായി രാജ്യം ഭരിച്ചതിന്റെ ഉത്തമമാതൃകയാണു ഈ രാജാവ്. സത്യം,ധർമ്മം,നീതി എന്നീ തത്ത്വങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ട് എങ്ങനെ പ്രജാക്ഷേമതല്പരനായിരിക്കാം എന്നു ഭാരതത്തിനു കാണിച്ചു തന്നതു ഈ മഹാരാജാവാണു.

Friday, 6 September 2013

മത്സരം (കവിത)

ആണോ വലുത് പെണ്ണോ വലുത്?
ആണെന്നു ആണുങ്ങളും കുറേ പെണ്ണുങ്ങളും
പെണ്ണെന്നു ഫെമിനിസ്റ്റുകളും
പിന്നെ കുറെ പെൺകോന്തന്മാരും

ആണില്ലാതെ പെണ്ണില്ല
പെണ്ണില്ലാതെ ആണുമില്ല
ആണും പെണ്ണുമില്ലാതെ പിറപ്പുമില്ല
പിറപ്പില്ലെങ്കിൽ പിന്നെയൊന്നുമില്ല..!

കരുതലും ആത്മബന്ധവും (കുറിപ്പുകൾ)

        എന്താണു ‘കരുതൽ’ എന്നതു കൊണ്ടു ഉദേശിക്കുന്നത്..? എന്താണു ‘ആത്മബന്ധം’ എന്നതു കൊണ്ടു അർത്ഥമാക്കുന്നത്..? ബ്ളോഗിലേക്കു പതിവായി വരാൻ തുടങ്ങിയപ്പോഴെ മുൻപിൽ വന്നു പെട്ട രണ്ടു പേരാണു അജിത്തേട്ടനും ഉദയപ്രഭൻ ചേട്ടനും....ഉള്ളിൽ മറ്റുള്ളവരോടു കരുതൽ ഉള്ളവർ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ടിരിക്കും. സ്വന്തം മക്കളെ മാതാപിതാക്കൾ കൈപിടിച്ചു നടത്തുന്നതു അവരോടു  കരുതൽ ഉള്ളതു കൊണ്ടാണു.

Wednesday, 4 September 2013

ജിനുവിന്റെ അമ്മ (കഥ)

        എനിക്കൊരു മോനുണ്ട്. ജിനു. വയസ്സ് ഇരുപത്തിയേഴായി. ക്ളീൻഷേവ് ഒക്കെ ചെയ്ത,കോലന്മുടി ഒരുവശത്തേക്ക് ഒതുക്കി വച്ച ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന ഒരു സുന്ദരകുട്ടൻ..!  ‘ശൂമാക്കറെന്നോ’ മറ്റോ ആണു അവനേ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്. നാട്ടുകാർക്കെല്ലാം വല്ല്യ ഹീറോ ആണവൻ. എന്നാൽ എനിക്കോ..? ദൈവം തന്ന ആകെയുള്ളൊരു ആശ്വാസമാണു എന്റെ ജിനുമോൻ.. സ്നേഹിച്ചും കൊഞ്ചിച്ചും കൊതി തീരാത്ത എന്റെ പൊന്നുമോൻ..! പക്ഷെ പറഞ്ഞിട്ടെന്താ..?

Saturday, 31 August 2013

പ്രണയം (കവിത)

നിന്നെ മൂടുവാനത്രയും
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...

പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...

Wednesday, 28 August 2013

ഫെയ്സ്ബുക്ക് വികലമാകുമ്പോൾ

മലയാളികൾ ഫെയ്സ്ബുക്കിൽ എന്തു ചെയ്യുന്നു..? മലയാള ഫെയ്സ്ബുക്ക് ലോകത്തിന്റെ നിലവാരമെന്താണു...?  ഈരണ്ടു ചോദ്യത്തിനും ഉത്തരം നല്കേണ്ടി വരുമ്പോൾ അല്പ്പമൊന്നു സങ്കോചപ്പെടേണ്ടി വരുമെന്നു തീർച്ചയായും പറയാം. വൈകുന്നേരങ്ങളിൽ തുടങ്ങി അർദ്ധരാത്രി വരെയാണു കൂടുതൽ മലയാളികളും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്.  അവനവന്റെ കൃത്യാകൃത്ത്യങ്ങളെല്ലാം ഒരു വിധം കഴിച്ച് പാഞ്ഞെത്തി പാസ് വേഡ് അടിച്ചു കഴിഞ്ഞാൽ പിന്നെ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും ലൈക്കുകൾ നേടാനുമായി ഓരോരോ പണികൾ തുടങ്ങുകയായി.

Monday, 26 August 2013

പേടി

വിറയ്ക്കും കൈ..
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...

കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!

Sunday, 25 August 2013

മടക്കം (കഥ)

ഇളയ മകന്റെ വീട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് മൂത്ത മകന്റെ വീട്ടിലേക്ക്. ബസുണ്ട്. പോകാനുള്ള വണ്ടികൂലി ഉണ്ടോ എന്ന് ഇളയ മകനോ അവന്റെ ഭാര്യയോ ചോദിച്ചില്ല. അത്ര വൃത്തി ഇല്ലാത്ത പ്ളാസ്റ്റിക് ചാക്കിൽ കുറച്ച് പച്ചകറികൾ കെട്ടിവച്ചതുണ്ട് കൊണ്ടുപോകാൻ. നാരായണൻ കുറച്ചു നേരം ആ ചാക്കു കെട്ടിലേക്കു നോക്കി വരാന്തയിൽ തലകുമ്പിട്ടിരുന്നു. ഇളയ മകൻ  മദ്യപിച്ചെത്തുമ്പോൾ എറിഞ്ഞു ചളുക്കുന്ന അലുമിനിയകലത്തിലൊന്നിൽ കാടിയുമായി മകന്റെ ഭാര്യ ചവിട്ടിതുള്ളി തൊഴിത്തിലേക്കു പോകുന്നതും തിരികെപ്പോകുന്നതും കണ്ടു. എപ്പോഴും പിറുപിറുക്കുകയും ഭൂമിയെ ചവിട്ടി നോവിക്കുകയും ചെയ്യുകയെന്നതാണു അവളുടെ പ്രധാന പരിപാടി.

Saturday, 24 August 2013

‘ഹലോ..നീ എവിടാ..?’

സ്വകാര്യത മനുഷ്യൻ ഇഷ്ട്ടപ്പെടുന്നുണ്ടോ..? ഉണ്ടെന്നും ഇല്ലെന്നും പറയാം. അതൊക്കെ ഓരോ അവസ്ഥ(mood)പോലിരിക്കും. ബഹുഭൂരിപക്ഷവും പല സമയത്തും സ്വകാര്യത ഇഷ്ട്ടപ്പെടുന്നവർ തന്നെ. (സ്ഥിരം മദ്യപാനികൾ ഇതിനൊരപവാദമാണെന്നു തോന്നുന്നു).  ഇനി പുതുലോകത്ത് സ്വകാര്യതയുമായി വളരെ ബന്ധപ്പെട്ടു നില്ക്കുന്ന ഒരു ‘സുഹൃത്തി’നേക്കുറിച്ചു പറയാം. ഇന്നു മനുഷ്യന്റെ ഏറ്റവും അടുത്ത ആ സുഹൃത്ത്-സംശയലേശമന്യേ പറയാം-മൊബൈൽ ഫോൺ തന്നെ..!

Thursday, 22 August 2013

ഒരു പീഠനത്തിനു ശേഷം.....


ഇനി പഴയ ഒരു കാര്യം പറയാം. അത്ര പഴയതൊന്നുമല്ല. 16.12.2012 നു ദില്ലിയിൽ ക്രൂരമായ പീഠനത്തിനിരയായി മരണത്തിനു കീഴടങ്ങിയ പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ. നിർഭാഗ്യകരമായി ഉണ്ടായ ആ സംഭവത്തേക്കുറിച്ചല്ല ഇപ്പോൾ പരാമർശിക്കുന്നത്. ആ പെൺകുട്ടിയേക്കുറിച്ചുമല്ല. ആ സംഭവത്തോടനുബന്ധിച്ചു പല കോലാഹലങ്ങളും മെട്രോപോളീറ്റൻ നഗരങ്ങളിൽ അരങ്ങേറുകയുണ്ടായി. അവയിൽ ചില കാര്യങ്ങൾ പുനർവിചിന്തനത്തിനു വിധേയമാക്കണമെന്നു തോന്നിയതുകൊണ്ടാണിതെഴുതുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ആദ്യമെ പറയട്ടേ..
ഒന്നാമതായി, ദില്ലി സംഭവത്തെ തുടർന്ന് ഇൻഡ്യയിലെ എല്ലാ വൻ നഗരങ്ങളിലും പ്രതിഷേധം തെരുവിലേക്കിറങ്ങിയിരുന്നു. ഫൈസ്ബുക്ക് കൂട്ടായ്മയ്ക്ക് ഈ പ്രതിഷേധത്തിന്റെ വിജയത്തിൽ നല്ലൊരു പങ്ക് ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ടാകുമല്ലോ..?  നമ്മുടെ നാട്ടിൽ ആദ്യമായല്ല ഒരു പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നത്.ഈ സംഭവത്തിനു മുൻപും ശേഷവും ഒരുപാടു പീഠനങ്ങൾ നമ്മുടെ നാട്ടിലുണ്ടായി.  സമീപകാലത്തു നടന്ന മറ്റു ബലാൽസംഗങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ സംഭവത്തിനു മാത്രം കിട്ടിയതെന്തു കൊണ്ടാണു..? ദില്ലിപെൺകുട്ടിയുടെ വിഷയം കത്തി നില്ക്കുന്ന സമയത്ത് തന്നെ രണ്ടു ബലാൽസംഗങ്ങൾ നടന്നതോർമ്മ കാണുമല്ലോ..? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നയിക്കാൻ ഒരു നേതാവു പോലുമില്ലാതെ എങ്ങനെ  ഒരു പ്രതിഷേധം ഇത്ര ശക്തമായി തെരുവിൽ രൂപപ്പെട്ടു..?
രണ്ടാമതായി,ഇത്ര ശക്തമായി രൂപപ്പെട്ട ഈ പ്രതിഷേധത്തെ ദില്ലി മുഖ്യമന്ത്രിയും,രാഷ്ട്രപതിയുടെ മകനും അപ്പോൾ തന്നെ തള്ളിപ്പറഞ്ഞിരുന്നു.‘ഈ സമരത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കു നിലവാരമില്ല’ എന്നാണു രാഷ്ട്രപതിയുടെ മകൻ പറഞ്ഞത്.  ‘സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നത് ’ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്.ഈ രണ്ട് അഭിപ്രായങ്ങൾക്കുമെതിരെ പ്രതിഷേധക്കാർ പ്രതികരിക്കുകയും രാഷ്ട്രപതിയുടെ മകൻ മാപ്പു പറഞ്ഞു തടിയൂരുകയും ചെയ്തു.
മൂന്നാമതായി,ഈ സംഭവത്തെ ആബാലവൃദ്ധം ജനങ്ങളും അപലപിച്ചു എങ്കിലും തെരുവിലേക്കിറങ്ങിയ ജനസഞ്ചയം ഒരു പ്രത്യേക age group-പ്പെട്ടവരായിരുന്നു,ടീനേജുകാർ.
(  Go to link   http://www.youtube.com/watch?v=hjbw5_9QvdY  )
'വീ വാന്റ് ജസ്റ്റീസ് 'എന്ന മുദ്രാവാക്യവുമായി ഇക്കൂട്ടർ തെരുവു നിറഞ്ഞപ്പോൾ അതിൽ അസ്വഭാവികതയുള്ളതായി അപ്പോൾ തോന്നിയില്ല.സമരം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാ വിഭാഗത്തിലും പെട്ടവർ തോളോടൂതോൾ ചേർന്നു എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.പക്ഷേ  പിന്നീട് ഇത്തരം മാനഭംഗങ്ങൾ ആവർത്തിച്ചപ്പോൾ ഇവരേ ആരേയും പ്ലേക്കാർഡുകളും പ്രതിഷേധവുമായി തെരുവിൽ കണ്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ,അതെന്തുകൊണ്ടാണു..?
ചോദ്യങ്ങളെ മനസിലിരുത്തി കൊണ്ട് ഇനി കാര്യത്തിലേക്കു കടക്കാം.പാശ്ചാത്യസംസ്ക്കാരത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറ ഇൻഡ്യയിൽ വളർന്നു കഴിഞ്ഞു എന്നുള്ള സത്യം നാം വിസ്മരിച്ചു കൂടാ. കാമുകന്റേയോ ബോയിഫ്രണ്ടിന്റെയോ അല്ലെങ്കിൽ ആൺ സുഹൃത്തിന്റേയോ തോളിൽ തൂങ്ങി ബീയർ പാർലറുകളിലും നൈറ്റ് പാർട്ടികളിലും പബ്ബുകളിലും നിശാക്ളബ്ബുകളിലും സിനിമാശാലകളിലും പോകുന്ന ഒരുപാടു പെൺകുട്ടികൾ ഇൻഡ്യൻ നഗരങ്ങളിൽ ഇന്നു ധാരാളം.‘നാൻ’ എന്ന തമിഴ് സിനിമയിലെ ‘മക്കായല...മക്കായല..’ എന്നു തുടങ്ങുന്ന ഗാന രംഗം ഓർമയിലുണ്ടാകുമല്ലോ..? ആ ഗാന രംഗത്തിലേതു പോലെ ജീവിക്കുന്നതിനാണു നമ്മുടെ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താല്പ്പര്യം എന്നു തോന്നുന്നു.
( പാട്ടിന്റെ ലിങ്ക് ഇതാ   http://www.youtube.com/watch?v=voW0o7hBNeo  )ഇപ്പോഴത്തെ പുതുതലമുറയുടെ ‘കലാപരിപാടി’കൾ വൈകുന്നേരങ്ങളിൽ തുടങ്ങുകയായി. ഇതിൽ സാധാരണ മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നവർ മുതൽ സെക്സും മയക്കുമരുന്നും ശീലമാക്കിയവർ വരേ ഉൾപ്പെടുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ സെക്സ്മയക്കുമരുന്ന് റാക്കറ്റുകളും മാഫിയകളും സജ്ജീവമായിത്തന്നെ ഒളിഞ്ഞും ‘തെളിഞ്ഞും’ രംഗത്തുണ്ട്. അതിൽ തെളിഞ്ഞു രംഗത്തു വന്ന കാഴ്ച്ചയാണു ദില്ലി സംഭവത്തിനു ശേഷമുള്ള പ്രതിക്ഷേധങ്ങളിലൂടെ നമ്മൾ കണ്ടതു. ദില്ലി പെൺകുട്ടിക്കുണ്ടായതു പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കുന്നതു ഇത്തരക്കാർക്കു സ്വാതന്ത്ര്യത്തിനും സ്വര്യവിഹാരങ്ങൾക്കും തടസ്സമാണെന്നുള്ള കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലൊ. ഏതു രാത്രിയിലും എതിലേ വേണമെങ്കിലും പോകുവാനും വരുവാനും, തോന്നുന്നതൊക്കെ ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം മാത്രമാണു മേല്പറഞ്ഞ പ്രതിക്ഷേധം കൊണ്ടു ഇക്കൂട്ടർ ഉദ്ദേശിച്ചതെന്നു വ്യക്തം (എല്ലാവരും അല്ല). ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു പെൺകുട്ടി പീഠനത്തിനിരയാകുമ്പോൾ അവൾക്കു വേണ്ടി നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങാത്തതെന്തു കൊണ്ടാണു? കാരണം അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലതന്നെ-ഗ്രാമപ്രദേശങ്ങളിൽ പബ്ബുകളില്ല,ഡാൻസിങ്ങ്ബാറുകളില്ല,നിശാക്ളബ്ബുകളുമില്ല. മാത്രവുമല്ല പുതുതലമുറ ആണെന്നു പറഞ്ഞ് തങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി ഒരപരിചിതന്റെ തൊളിൽ കൈയ്യിട്ടു നടക്കുന്നതു കണ്ടു നില്ക്കുവാനുള്ള വിശാലകാഴ്ച്ചപ്പടൊന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് ഇല്ലന്നു തന്നെ പറയാം.  ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കൊണ്ടാകണം സമരത്തിൽ പങ്കെടുക്കുന്നവർ നിലവാരമില്ലാത്തവരാണെന്നു മുൻപു സൂചിപ്പിച്ചയാൾക്കു പറയേണ്ടി വന്നതു. അതേ കാരണത്താലാണു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നതു എന്നു മുഖ്യമന്ത്രിക്കു ചോദിക്കേണ്ടിയും വന്നത്. എന്നാൽ അതു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണെന്നു വരുത്തി തീർക്കുന്നതിലും കൂട്ടായ്മ വിജയിക്കുകയുണ്ടായി. പീഠനത്തിനിരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനോ ആ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെ വിലകുറച്ചു കാണുന്നതിനോ അല്ലെങ്കിൽ നാട്ടിലുള്ള ബലാൽസംഗവീരന്മാരെ സപ്പോർട്ട് ചെയ്യുന്നതിനോ വേണ്ടിയല്ല ഇതെഴുതുന്നത്.ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വൃത്തികെട്ട ഗൂഡലക്ഷ്യങ്ങളെ വായനക്കാരുടെ ആലോചനാപഥങ്ങളിലേക്ക് കൊണ്ടു വരുക എന്ന സദുദ്ദേശം മാത്രമെ ഇതിന്റെ പിന്നിലുള്ളു എന്നുള്ള വസ്തുത വിനയത്തോടെ കുറിക്കട്ടെ. നിർഭാഗ്യകരമായ ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധസമരത്തിലൂടെ,ഇത്തരം ദുർവിധി ഒരു പെൺകുട്ടിക്കും ഭാവിയിൽ സംഭവിക്കാൻ പാടില്ല എന്ന ഉറപ്പാണു നാം നേടിയെടുക്കേണ്ടത്.. അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്  തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു ഞാൻ പറയാനുദേശിച്ചത്.നമ്മുടെ നാട്ടിലെ നിശാക്ളബ്ബുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനേപ്പറ്റി ഗവണ്മെന്റ്  അടുത്തകാലത്ത് ചിന്തിച്ചു തുടങ്ങിയത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സഹായമാകും എന്നു നമുക്ക് പ്രത്യാശിക്കാം...