രമേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.
എത്രമാത്രം താനയാളെ സ്നേഹിച്ചു. അയാള്‍ ഇറ്റിയ
മധുരമൂറുന്ന വാക്കുകളെ എത്രമാത്രം ആവേശത്തോടെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. വിവാഹത്തിനു
മുന്‍പും അതിനു ശേഷവും അയാള്‍ നല്‍കിയ സ്നേഹചുംബനങ്ങളെല്ലാം പ്രണയാവേശത്തോടെ
ഏറ്റുവാങ്ങിയില്ലേ. അയാള്‍ ചേര്‍ന്നുപുണരാന്‍ കൊതിക്കുമ്പോളെല്ലാം താന്‍ അയാളില്‍
പടര്‍ന്ന് അയാള്‍ക്കുവേണ്ടി മാത്രം ലയിച്ചുറങ്ങിയില്ലേ... എന്നിട്ടും....?
അവള്‍ പലവട്ടം സ്വയം ഇപ്രകാരം ചോദിച്ചു
കൊണ്ടിരുന്നു.
എന്നാണു താന്‍ അയാളെ നിരാകരിച്ചിട്ടുള്ളത്...? എന്നാണു
താന്‍ അയാളെ നിരാശനാക്കിയിട്ടുള്ളത്...? അവള്‍ ഒരുപാട് കിണഞ്ഞോര്‍ത്തുനോക്കി, ഹതാശയായി.
തനിക്കില്ലാത്ത എന്താണ് അയാള്‍ കണ്ടെത്തിയ ആ തേവടിശ്ശിക്ക് കൂടുതലായുള്ളത്...?
അവള്‍ക്കു ഒരെത്തുംപിടിയും കിട്ടിയില്ല.
ഈ ചോദ്യം രമേശിനോട് ചോദിച്ചാല്‍ ഒരുപക്ഷെ അയാള്‍ തലകുലുക്കി
അലറിച്ചിരിക്കുമായിരിക്കും. എല്ലാ സ്ത്രീകളുടെയും മനസ്സില്‍ തോന്നുന്നതാണിതെന്ന്
പറഞ്ഞു പതിവുപോലെ തന്‍റെ തലയില്‍ അമര്‍ത്തി തട്ടുമായിരിക്കും. തര്‍ക്കിച്ചു നില്‍ക്കാനും
കളിയാക്കാനും അയാളെ കഴിഞ്ഞിട്ടെ ഉള്ളൂ.
ദീപ അയാളോടുള്ള അവജ്ഞയോടെ മുഖം തിരിച്ചിരുന്നു.
ഒഴിഞ്ഞ ചായഗ്ലാസ് ശബ്ദത്തോടെ ടീപ്പോയിമേല്‍ വച്ച് ഗ്രീഷ്മ അവളെ തുറിച്ചു നോക്കി. അതുവരെ
ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലേയ്ക്കു തുറിച്ചുനോക്കിയിരിക്കുകയായിരുന്നു
അവള്‍.
ദീപയിലേക്ക് എത്തുന്നതിനായി അവള്‍ സമയമെടുത്ത് മുരടനക്കി.
ദീപയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു.
"ഞാന്‍ അത് ചെയ്യും. അയാള്‍ അത് നേരില്‍
കാണുന്നതുവരെ തുടരുകയും ചെയ്യും. കണ്ടാല്‍ അയാള്‍ക്ക് ഷോക്കാകുന്ന ഒരു പുരുഷനാകണം
എന്നെ ഭോഗിക്കുന്നത്. ഒരുപക്ഷെ തെരുവിലലയുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയോ
അതുമല്ലെങ്കില്‍ അയാള്‍ക്ക് ഈഗോ തോന്നിയിട്ടുള്ള അയാളുടെ ഓഫീസിലെ സഹപ്രവര്‍ത്തകനോ
അങ്ങനെയാരെങ്കിലും ഒരാള്‍. പത്തുവര്‍ഷക്കാലം എന്നെ വഞ്ചിച്ചതിന്, ഇനിയും തീരാത്ത എന്റെ യവ്വനത്തെ അപമാനിച്ചതിന്, ഒരു നെരിപ്പോടുപോലെ നീറാന്‍ തക്കവണ്ണം ഈ വീട്ടില്‍ എന്നെ തളച്ചിട്ടതിന്, എല്ലാം ചേര്‍ത്ത് ഞാന്‍ അയാളോട്
പകരം വീട്ടും..."
ദീപ അത്യധികം വാശിയോടെ പുലമ്പികൊണ്ടിരുന്നു.
ഗ്രീഷ്മ ബാഗ് തുറന്ന് മെലിഞ്ഞ ഒരു സിഗരറ്റ് തപ്പിയെടുത്ത് ലൈറ്ററിനോട് ചേര്‍ത്തു. ഒരു പുകയൂതിയ ശേഷം അതിന്‍റെ അരഞ്ഞാണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫ്ലേവറില്‍ പിടുത്തമിട്ട് അമര്‍ത്തിപ്പൊട്ടിച്ചു. അവളുടെ കറുത്തുതടിച്ച ചുണ്ടുകള്‍ ഭ്രാന്തമായ വിറയലോടെ വീണ്ടും സിഗരറ്റിനെ ചുംബിച്ചെടുക്കുന്നതു ദീപ നോക്കിയിരുന്നു.
ഗ്രീഷ്മ ബാഗ് തുറന്ന് മെലിഞ്ഞ ഒരു സിഗരറ്റ് തപ്പിയെടുത്ത് ലൈറ്ററിനോട് ചേര്‍ത്തു. ഒരു പുകയൂതിയ ശേഷം അതിന്‍റെ അരഞ്ഞാണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫ്ലേവറില്‍ പിടുത്തമിട്ട് അമര്‍ത്തിപ്പൊട്ടിച്ചു. അവളുടെ കറുത്തുതടിച്ച ചുണ്ടുകള്‍ ഭ്രാന്തമായ വിറയലോടെ വീണ്ടും സിഗരറ്റിനെ ചുംബിച്ചെടുക്കുന്നതു ദീപ നോക്കിയിരുന്നു.
"നീ എന്താണ് ഒന്നും പറയാതിരിക്കുന്നത്...?" ഈ കാര്യത്തില്‍ പരിചയസമ്പന്നയായ നിന്റെ ഉപദേശം എനിക്കാവശ്യമാണ്.. അതിനാണ് നിന്നെ വിളിച്ചു വരുത്തിയത്.." ദീപ ഗ്രീഷ്മയോടു സ്നേഹം മറന്ന് കലമ്പി.
ഗ്രീഷ്മ ഭാവഭേദം കൂടാതെ വീണ്ടും ബാഗിലേക്ക് പോയി. രണ്ടു ബിയര്‍ബോട്ടിലുകളില്‍
ഒന്ന് അവള്‍ ദീപയുടെ മുന്‍പിലേയ്ക്ക് തള്ളിവച്ചു.
"എനിക്കിതൊന്നും പതിവില്ല. വല്ലപ്പോഴും മാത്രം.."
"ഇതൊരു മറയാണ്. പതിവില്ലാത്തവ പലതും പതിവാക്കുന്നത് ഗുണം ചെയ്യും. സ്വബോധം പലതിനും വിലങ്ങുതടിയാണ് പെണ്ണെ. ഇവിടെ ജീവിക്കണമെങ്കില്‍ പലതും തരംപോലെ മറക്കേണ്ടി വരും..."
ചുവന്ന കണ്ണുകള്‍ വിടര്‍ത്തി ഗ്രീഷ്മ ചിറികോട്ടിച്ചിരിച്ചു.
"നീ ചെറുപ്പമായത് കൊണ്ട് ഒരുപക്ഷെ എന്റെയീ തിരഞ്ഞെടുപ്പിനോട് യോജിക്കില്ലായിരിക്കാം. എങ്കിലും അറുപത്തിയഞ്ചു വയസ് അത്ര വലിയ പ്രായമാണോ...?" ഇടയ്ക്ക് ഉയിര്‍കൊണ്ട ചെറുനിശബ്ദതയെ
നിഷ്കരുണം ഇല്ലായ്മ ചെയ്തുകൊണ്ട് ഗ്രീഷ്മയില്‍നിന്ന് അപ്രതീക്ഷിത ചോദ്യമെത്തി.
"എന്തേ...?" ദീപ ഈര്‍ഷ്യയോടെ സെറ്റിയില്‍
ഇളകിയിരുന്നു.
"നീ കസ്തൂരിമാനിനെ പോലയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്താത്ത ഒരു മുഖമുണ്ടെങ്കില്‍, നെഞ്ചത്ത് നിറയെ ഇനിയും നരയ്ക്കാത്ത രോമങ്ങള്‍ ഉണ്ടെങ്കില്‍, കൈകാലുകളില്‍ ഉടയാത്ത മസിലുകള്‍ ഉണ്ടെങ്കില്‍ ഉറപ്പിക്കാം പ്രായം അയാളെ കീഴ്പ്പെടുത്തിയിട്ടില്ല എന്ന്. അയാള്‍ അരോഗദൃഡഗാത്രനാണെന്ന്..."
"ആരുടെ കാര്യമാണ് നീ പറയുന്നത്.......?"
ബിയര്‍ബോട്ടില്‍ ഒരിക്കല്‍ക്കൂടി വായിലേയ്ക്ക്
കമഴ്ത്തുന്നതിനു മുന്പായി ഗ്രീഷ്മ വീണ്ടും അര്‍ത്ഥവത്തായി ചിരിച്ചു.
"നീ കഴിക്ക്............." ഗ്രീഷ്മ ദീപയെ
പ്രോത്സാഹിപ്പിച്ചു.
"കഴിക്കാം. സത്യം പറഞ്ഞാല്‍ എനിക്കൊരാവേശമൊക്കെ
തോന്നുന്നുണ്ട്. നിന്റെ ചിന്തകളും നിന്നെപോലെ തന്നെ ചടുലതയുള്ളതാണ്. മാത്രമല്ല
എക്സ്പീരിയന്‍സ്ഡ് ആയ നിന്റെ സെലക്ഷന്‍ മോശമാവില്ല.... അത്രയേറെ സഹിച്ചതുകൊണ്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാണ് ഞാന്‍ നിന്റെ സഹായം തേടുന്നത്.."
ദീപ ബിയര്‍ബോട്ടില്‍ തുറന്ന് ചുണ്ടോടടുപ്പിച്ചു. നേരിയ ചളുക്കത്തോടെ ബിയര്‍ബോട്ടില്‍ തിരികെ ടീപോയിമേല്‍ എത്തുമ്പോള്‍ ഗ്രീഷ്മ ദീപയെ പ്രോത്സാഹിപ്പിച്ച് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു.
"പറ. ആരാണ് ആള്..? നിന്റെ പഴയ കക്ഷികള്‍
വല്ലതുമാണോ...?"
കുസൃതിയും ജിജ്ഞാസയും പടര്‍ത്തി ഗ്രീഷ്മ വീണ്ടും
പൊട്ടിച്ചിരിച്ചു. ചിരിക്കുപിന്നാലെ ക്രൂരത തിങ്ങിയ ചുവന്ന കണ്ണുകള്‍ കൂടുതല്‍
വികസിക്കുന്നത് കണ്ടു.
"ആള് നിന്റെ തന്നെ..... നിന്റെയീ പ്രതികാരം
രമേഷേട്ടന് ഷോക്കാവാതിരിക്കില്ല. എന്നാല്‍ ആയമ്മയ്ക്ക് ചിലപ്പോ പിടിച്ചെന്നു
വരില്ല.."
ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന
ചിത്രത്തിലേയ്ക്കു ഗ്രീഷ്മ വീണ്ടും തുറിച്ചു നോക്കുന്നത് കണ്ടു. കടലാസുപൂക്കളില്‍
കൊരുത്ത മാലയ്ക്കു പിന്നിലായി ഫ്രെയിം ചെയ്യപ്പെട്ട ചിത്രത്തിലേയ്ക്കു ദീപയുടെ
കണ്ണുകള്‍ അസ്ത്രം കണക്കെ പാഞ്ഞത് പൊടുന്നനെയാണ്.
അതൊരു നടുക്കമായിരുന്നു.
"ഛെ...... നീ എന്താണീ പറയുന്നത്...........?"
"അതുതന്നെ... പ്രതികാരത്തിന് ഒരു വെറൈറ്റി ഒക്കെ
വേണ്ടേ മോളേ...."
ഗ്രീഷ്മയുടെ ശബ്ദത്തിലെ ദൃഡത ദീപയെ നിശബ്ദയാക്കി,ഏറെനേരത്തേയ്ക്ക്. ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു ഇരുവരും. ഇടയ്ക്കെപ്പോഴോ ഗ്രീഷ്മ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി.
പുറത്ത് കാര്‍ വന്നുനില്‍ക്കുന്നതിന്റെ ഇരമ്പല്‍ ഇരുവരെയും ഉണര്‍ത്തി. പ്രായം തളര്‍ത്താത്ത ചടുലതയോടെ, കഷണ്ടിതടവികൊണ്ട് അയാള്‍ അകത്തേക്ക് വരുമ്പോള്‍ മുന്‍പില്ലാത്തവിധം ദീപയുടെ
ഉള്ളം വീണ്ടും നടുങ്ങി. ഗ്രീഷ്മയ്ക്കൊപ്പം എഴുന്നേല്‍ക്കുമ്പോള്‍ ദീപ ചെറുതായി
വേച്ചു.
"ഹായ് ഗ്രീഷ്മാ... എപ്പോള്‍ വന്നു...?" അയാള്‍ ഇടംകണ്ണിട്ടൊരു
നോട്ടം ഗ്രീഷ്മയ്ക്കായി നല്‍കുന്നത് ദീപ തെല്ല് അമ്പരപ്പോടെ ശ്രദ്ധിച്ചു.
"അല്‍പ്പനേരമായി അങ്കിള്‍.....രമേഷ് സ്ഥലത്തില്ലാത്തതല്ലേ.. ഇവള്‍ക്കൊരു കംപനി കൊടുക്കാം എന്നു കരുതി.." ഗ്രീഷ്മയുടെ
വാക്കുകളില്‍ ആലസ്യം നിറഞ്ഞു നിന്നു.
"മോളേ ദീപേ... ഒന്ന് ഫ്രഷ് ആകട്ടെ.... ഒരു
ഗ്ലാസും അല്‍പ്പം ഐസ്ക്യൂബ്സും മുറിയിലേയ്ക്ക് വച്ചേക്കൂ..."
അയാള്‍ മൃദുവായി ചിരിച്ചു ധൃതിയില്‍
കോണികയറിപ്പോയി.
മടിയില്‍ വീണ സിഗരറ്റ്ചാരം കുടഞ്ഞു കളഞ്ഞുകൊണ്ട് ഗ്രീഷ്മ
പോകാന്‍ തയ്യാറായി.
"നിന്റെ ദിവസമാണിന്ന്. ഗുഡ് ലക്ക്..!" അവള്‍
ദീപയുടെ ചുമലില്‍ തട്ടി തടിച്ചുമലര്‍ന്ന ചുണ്ടുകള്‍ വിടര്‍ത്തി വന്യതയോടെ
ചിരിച്ചു.
ദീപ ചിരിക്കാന്‍ മറന്നു നിന്നു.
"മയത്തിലൊക്കെ വേണം.... അങ്കിള്‍ വല്ലപ്പോഴും
എന്റെ കൂടി ആശ്വാസമാണ്.."
ദീപ ചഞ്ചലയായിനില്‍ക്കെ, ഗ്രീഷ്മ കളിയാക്കിച്ചിരിച്ചു പുറത്തേക്ക് പോയി.
ഭയത്താലും ആശങ്കയാലും സിരകള്‍ വലിഞ്ഞുമുറുകുന്നതിനിടയില്‍ ദീപ മുകളിലേയ്ക്ക് പോകാന്‍ തയ്യാറായി. പതിവിനു
വിപരീതമായി ഐസ്ക്യൂബുകള്‍ക്കൊപ്പം രണ്ടു ഗ്ലാസ്സുകള്‍ എടുക്കാന്‍ അവള്‍ മറന്നില്ല.
annusones@gmail.com
ക്ഷമിക്കണം എനിക്ക് പിടിച്ചില്ല (സദാചാര പ്രശ്നം കൊണ്ടല്ല കേട്ടോ )
ReplyDeleteവെട്ടത്താൻ സർ ആണോ ഇത്???
Delete'പിടിച്ചില്ല' എന്നു മാത്രം പറഞ്ഞു പോകുന്നത് എനിക്ക് ഗുണം ചെയ്യില്ല. എന്തൊക്കെ ഘടകങ്ങള്‍ ആണ് പിടിക്കാത്തത് എന്നു പറഞ്ഞാല്‍ അതെനിക്ക് മനസ്സിലാക്കാമായിരുന്നു.
Deleteഅതെ അന്നൂസ് .വിശദമായി പിന്നീടെഴുതാം
Deleteതീര്‍ച്ചയായും കാത്തിരിക്കാം.
Deleteഅന്നൂസേട്ട കഥ വായിച്ചു. നന്നായിട്ടുണ്ട്.
ReplyDeleteപക്ഷേ ചേട്ടൻ ഇത് വരെ എഴുതിയ കഥകൾ വെച്ച് നോക്കുമ്പോൾ ഇതിന് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. ചിലപ്പോ അത് വെറും എന്റെ തോന്നൽ ആകാം.
എന്തൊക്കെയോ കുറവുകള്‍...? അതെന്താണെന്ന് പോലും മനസ്സിലാക്കാന്‍ പറ്റിയില്ലേ...? കുറവുകള്‍ ഉണ്ടാകുമല്ലോ. അത് തുറന്നെഴുതുക.
Deleteഇതിന് നിനക്ക് കമന്റല്ല ,നല്ല അടിയാ തരണ്ടത്. ഇത്ര കഷ്ടപ്പെട്ട് കഥ എഴുതുന്നതെന്തിന് ?
ReplyDeleteകഷ്ടപ്പെട്ട് വേണം കഥ എഴുതാന്‍ എന്നു പറഞ്ഞു തന്നവര്‍ തന്നെ ഇങ്ങനെ ചോദിക്കുന്നത്...? ഇതൊന്നും സമൂഹത്തില്‍ നടക്കുന്നില്ല എന്നു വിശ്വസിക്കുന്നത്കൊണ്ടല്ലേ എന്നെ തല്ലണം എന്നു പറയുന്നത്...? അതോ എഴുത്തിന്റെ ശൈലി പോരാഞ്ഞിട്ടോ...?
Deleteഅന്നൂസേട്ടാ.നാട്ടുനടപ്പുള്ള കാര്യമാണോയെന്നൊന്നും ചോദിക്കുന്നില്ല.പ്രണയനൈരാശ്യത്താൽ വാശിയ്ക്ക് മറ്റൊരു പ്രണയത്തിലേർപ്പെടുന്നത് പോലെ അത്ര ലഘുവാണോ ഈ അവിഹിതമെന്നേ ചോദിക്കുന്നുള്ളൂ.അന്നൂസേട്ടാ.നാട്ടുനടപ്പുള്ള കാര്യമാണോയെന്നൊന്നും ചോദിക്കുന്നില്ല.പ്രണയനൈരാശ്യത്താൽ വാശിയ്ക്ക് മറ്റൊരു പ്രണയത്തിലേർപ്പെടുന്നത് പോലെ അത്ര ലഘുവാണോ ഈ അവിഹിതമെന്നേ ചോദിക്കുന്നുള്ളൂ.
ReplyDeleteനാട്ടുനടപ്പുള്ള കാര്യമാണോ എന്നാണോ ചോദ്യം...? കണ്ണ് തുറന്നു ചുറ്റിനും നോക്കുക.എന്തെല്ലാമാണ് നടക്കുന്നതെന്ന്. ഏതു കൊടിയ പാപവും ചെയ്യുന്നവനാണ് മലയാളി. എന്നാലോ അതിനെപ്പറ്റി മിണ്ടിക്കൂടാ എന്നത് മാത്രമാണ് മലയാളിയുടെ 'നാട്ടുനടപ്പ്'......... സദാചാരം..!! (ഇതിന്റെ ത്രഡ് കിട്ടിയത് 2 മാസത്തിനുള്ളില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ്.)
Deleteഇതൊരു തുറന്നു പറച്ചിലാണ്.അതാണ് അഭിപ്രായം പറഞ്ഞ പലര്‍ക്കും രസിക്കാത്തത്. ഇത്തരമൊരു സംഭവം എന്റെ വീടിനടുത്തും ഉണ്ടായി. ഭര്‍ത്താവിനേക്കാള്‍ ആ പെണ്‍കുട്ടിക്ക് ഇഷ്ടം ഭര്‍ത്താവിന്റെ അച്ഛനെയായിരുന്നു. പോലീസ് കേസ് ഒക്കെ ആയി. ഇത്തരം ഒരുപാട് സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. എഴുത്തിന്‍റെ രീതി ഒക്കെ ഇഷ്ടമായി. കാര്യം അവതരിപ്പിച്ചുകൊണ്ട് പെട്ടന്ന് വര്‍ത്തമാനകാലത്തിലേക്ക് വന്ന രീതി ഒക്കെ കൊള്ളാം. പലരും എഴുതാന്‍ മടിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഇനിയും എഴിതൂ... സദാചാരത്തെ പേടിക്കാത്തവര്‍ ഇവിടെ ധാരാളം. ആശംസകള്‍
ReplyDeleteSanthosh Kesavan
സുഹിപ്പിച്ചുള്ള അഭിപ്രായങ്ങളെക്കാള്‍ എനിക്കിഷ്ടം വിമര്‍ശനങ്ങള്‍ ആണ്. വിമര്‍ശങ്ങള്‍ കൊണ്ടേ വളര്‍ച്ച ഉണ്ടാകൂ. വിമര്‍ശിക്കാന്‍ തക്ക നിലവാരം ഇല്ലെങ്കില്‍ അതും തുറന്നു പറയാം. പക്ഷെ പറയുന്ന കാര്യങ്ങള്‍ വ്യക്തവും സുതാര്യവും ആയിരിക്കണം. ഒപ്പം ആശംസകള്‍ തിരിച്ചും പ്രിയ സന്തോഷ്. വീണ്ടും വരുമല്ലോ..
Deleteകഥ കൊള്ളാം ... സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ .. എനിക്ക് മനസ്സിലാകാത്തത് ഇത്രയും .സ്നേഹിക്കുന്ന ഭാര്യ ഉണ്ടായിട്ടും എന്തിനാണ് അയാൾ മറ്റൊരുത്തിയെ തേടിപോകുന്നത് ?. പിന്നെ ഗ്രീഷ്മ എന്ന ആ പെണ്ണാണോ അയാളെ ഇങ്ങനെയാക്കി തീർത്തത് ?. മനസ്സിലാകാതെ പോകുന്നു ആ ഭാഗങ്ങൾ .. അതോ കൂട്ടുകാരിയാണ് അതിനുത്തരവാദി എന്നറിഞ്ഞപ്പോൾ അവൾ ക്ഷമിക്കുകയാണോ ?.
ReplyDeleteഇതിൽ എനിക്ക് യോജിക്കാൻ കഴിയാത്തത് ഭർത്താവ് അവിഹിതബന്ധം തുടരുന്നു എന്നറിഞ്ഞ ഭാര്യ എന്തിനാണ് മറ്റൊരു ബന്ധം തുടങ്ങാൻ ആഗ്രഹിക്കുന്നത് . ഒന്നുകിൽ അയാളെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക . അല്ലെങ്കിൽ അവളിൽ കാണുന്ന ഗുണവും തന്നിൽ കാണുന്ന കുറവുകളും എന്താണെന്ന് അറിഞ്ഞു പെരുമാറുക . ജീവിതം അല്ലെ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം . എല്ലാവർക്കും എല്ലാ കഴിവുകളും ദൈവം കൊടുക്കില്ല . ഉള്ളതിൽ തൃപ്തിയടയാൻ രണ്ടുപേരും ശ്രമിക്കണമായിരുന്നു . ദീപയും ആ വഴിയേ പോയിരുന്നുവെങ്കിൽ ഭർത്താവ് ഒരുപക്ഷെ സമ്മതിക്കുമായിരിക്കും കാരണം അയാൾ അങ്ങനെ ആയതുകൊണ്ട് . എന്നാൽ സമൂഹത്തിൽ എന്തായിരിക്കും അവരുടെ അവസ്ഥ .
പൊതുജനം പലവിധം. ഇത്തരം ധാര്‍മികത ഒന്നും വച്ച് പുലര്‍ത്താത്ത ഒരു ജീവിതങ്ങള്‍ നമുക്കിടയില്‍ ഉണ്ട്.
Deleteസ്വന്തം ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ ഇത്തരം വളരെ നീചമായ വഴി തെരഞ്ഞെടുക്കേണ്ടതുണ്ടോ ആ സ്ത്രീയ്ക്ക്. ഇതിൽ ശ്രീപ്രിയ സൂചിപ്പിച്ചപോലെ എനിക്കും ഗ്രീഷ്മ എന്ന കഥാപാത്രവും ഇവർ തമ്മിലുള്ള ബന്ധവും ശരിക്കു പിടികിട്ടുന്നില്ല. നടന്ന ഒരു സംഭവത്തിൽ നിന്നുള്ള ത്രെഡ് എന്ന് പറയുമ്പോൾ നമുക്കു ചുറ്റും നാം അറിയാതെ നടക്കുന്ന സത്യങ്ങൾ .... പലതും നമുക്കു വിശ്വസിക്കാൻ കഴിയാത്തത്ര ഞെട്ടിക്കുന്ന ഇത്തരം വാർത്തകൾ....
ReplyDeleteഈ കഥയിൽ പറയുന്ന മൂന്നോ നാലോ കഥാപാത്രങ്ങൾ അവരെല്ലാം തന്നെ ഒരേപോലെ തെറ്റുകാരാണ് ....
ആശംസകൾ അന്നൂസ്.
വരവിനും അഭിപ്രായത്തിനും ഏറെ സന്തോഷം അറിയിക്കട്ടെ. ഇതൊക്കെ നിസാരം. സ്വന്തം കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം കാമുകനൊപ്പം പോകുന്ന സ്ത്രീകളുടെ നാടാണിത്. ഇത്തരം കാര്യങ്ങള്‍ തെറ്റായി തോന്നാത്തവരും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.സദാചാരം എന്നത് ചുമ്മാ പറയാന്‍ കൊള്ളാം.
Deleteപലയാവർത്തി വായിച്ചിട്ടും ഗ്രീഷ്മയും ദീപയും തമ്മിലുള്ള അവസാന ഭാഗം ഒട്ടുമങ്ങട് മനസ്സിലാവണില്ല. ദീപ പതിവിന് വിപരീതമായി രണ്ടു ഗ്ലാസുമായി മുകളിലേക്ക് പോകുന്നത് - അതായത് സ്വന്തം ഭർത്താവിന്റെ മുറിയിലേക്കല്ലെ പോകുന്നത്...?
ReplyDeleteഗ്രീഷ്മക്ക് കൂട്ടുകിടക്കാനും അയാൾ പോകാറുണ്ടന്ന് ഗ്രീഷ്മ തന്നെ സമ്മതിക്കുന്നു ..
എന്തോ, ഒന്നും മനസ്സിലാവണില്ല. ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമായിരിക്കാം...
കഥ മനസിലാക്കി പലരും അഭിപ്രായം ഇതിനകം കുറിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ട് വന്നത് എന്റെ എഴുത്തിന്‍റെ കുഴപ്പമാണ്.
Deleteഅന്നൂസ് , ഈ കഥ വായനക്കാരന് എന്താണ് പകർന്നു നൽകുന്നതെന്ന് മനസ്സിലാകുന്നില്ല. നടന്നുവെന്ന് പറയുന്ന സംഭവം നാടകീയമായി അവതരിപ്പിച്ചതിനപ്പുറം ഈ കഥയുടെ ക്രാഫ്റ്റ് അന്നൂസിന്റെ മുൻകഥകളുടെ നിലവാരത്തിൽ എത്തിയില്ല. അവസാനം "ഗുണപാഠം " എന്നൊരു ഭാഗം കൂടി പ്രതീക്ഷിപ്പിച്ചു.
ReplyDeleteസമയം മിനക്കെടുത്തിയത്തില്‍ ക്ഷമ ചോദിക്കട്ടെ... വീണ്ടും വരണമെന്നപേക്ഷ
Deleteപ്രതികാരം ഇങ്ങിനെ ഉച്ചസ്ഥായിയിൽ എത്തുന്നതിന് കുറേക്കൂടി വിശ്വസനീയമായ വിവരണം വേണ്ടിയിരുന്നു.കുറേക്കാലം സഹിച്ചു തുടങ്ങിയുള്ള കാരണങ്ങൾ. അല്ലെങ്കിൽ ഇങ്ങിനെ ആയാൽ എന്താ എന്ന് പെട്ടെന്ന് തോന്നുന്ന ഒരു ഫാന്റസി. ഇതിനു വേണ്ടി ദീപയുടെ വീട്ടിൽ ഗ്രീഷ്മയെ വിളിച്ചു വരുത്തുന്നു എന്ന് വേണ്ടിയിരുന്നു. ഇത് സ്ഥലം എവിടെ എന്ന് വായനക്കാർക്കു സംശയം. അമ്മായിഅമ്മ പുറത്തു പോയിരിക്കുന്നു എന്നും . മാലയിട്ട ഫോട്ടോ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല. അയാൾ ഗ്ലാസ്സും ഐസും ആവശ്യപ്പെടേണ്ടായിരുന്നു.അ തു മറ്റൊരു അർത്ഥം കൊടുക്കുന്നു. ഒരു ആശയകുഴപ്പത്തിൽ ദീപ അകപ്പെടുന്നതും പ്രതികാര വാൻ ഞ്ഛ വിജയിക്കുന്നതും അൽപ്പം കൂടി വരച്ചു കാണിക്കേണ്ടി ഇരുന്നു. ബീയർ കുപ്പിയും രണ്ടു ഗ്ലാസ്സുമായി ദീപ മുകളിലേയ്ക്കു പോകുന്നു എന്ന് ആകാമായിരുന്നു. കഥയും എഴുത്തും നന്നായി
ReplyDeleteഇത്രയൊക്കെ പറഞ്ഞിട്ട് കഥയും എഴുത്തും നന്നായി എന്നു പറയേണ്ടിയിരുന്നില്ല ട്ടോ
Deleteവെട്ടിയൊട്ടിച്ചപ്പോൾ വിട്ടു പോയ ആദ്യ രണ്ടു വരികൾ ഇപ്പോൾ കണ്ടു കിട്ടി.
Delete"അവതരണത്തിൽ ഭംഗിയും പ്രമേയത്തിൽ പുതുമയുമുള്ള ഒരു കഥ''.
"പതിവിനു വിപരീതമായി ഐസ്ക്യൂബുകള്‍ക്കൊപ്പം രണ്ടുഗ്ലാസ്സുകള്‍ എടുക്കാന്‍ അവള്‍ മറന്നില്ല".നടുക്കത്തോടെയാണ് കഥ വായിച്ചവസാനിപ്പിച്ചത്.
ReplyDeleteസദ്മൂല്യത്തകര്‍ച്ചകളുടെ വ്യാപ്തി അനുവാചകന് ബോദ്ധ്യമാകുംവിധം ശക്തമായ വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു ഈ കഥയിലൂടെ. അറപ്പും,വെറുപ്പും മുഖമുദ്രയാക്കിയ വിശ്വകൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളും പ്രവര്‍ത്തികളും മനസ്സില്‍ തെളിയുമ്പോള്‍ തീര്‍ച്ചയായും അമര്‍ഷമാണ് നമ്മില്‍ ഉണര്‍ന്നു വരിക.ഓര്‍മ്മയായി മാറിയ അമ്മായിയമ്മ(ഫോട്ടോ)മുതുകൂറ്റനായ അമ്മാനച്ഛന്‍...ഒരുമ്പെട്ടവളുടെ കൂട്ട്...അവിഹിതബന്ധം പുലര്‍ത്തുന്ന ഭര്‍ത്താവ്.അതിനേക്കാള്‍ നികൃഷ്ടകര്‍മ്മത്തിനായി തയ്യാറെപ്പുനടത്തുന്ന ഭാര്യ!ഹോ!!
ഈ വൈകൃതങ്ങള്‍ നമുക്കെല്ലാം ഇഷ്ടപ്പെടില്ലെന്നത് തീര്‍ച്ചയാണ്.അതാണ് കഥാകൃത്തിന്‍റെ ലക്ഷ്യവും എന്നെനിക്കു തോന്നുന്നു.അധാര്‍മ്മികതയെ തുറന്നുകാട്ടലും ഇതോടൊപ്പം നിര്‍വഹിച്ചിരിക്കുന്നു....
ആശംസകള്‍
ഞാന്‍ ഉദ്ദേശിച്ചത് അതേപടി മനസ്സിലാക്കിയ ഒരാള്‍ എന്ന നിലയില്‍ നിസീമമായ സ്നേഹം അറിയിക്കട്ടെ പ്രിയ തങ്കപ്പന്‍ ചേട്ടാ..... സ്നേഹാശംസകള്‍ ട്ടോ..
Deletenothing to say
ReplyDeleteകഥ ഇഷ്ടമായോ എന്നെങ്കിലും പറയാമായിരുന്നു.
Deleteഎല്ലാവരും ഇത്ര ചീത്ത പറയാൻ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. അന്നൂസേട്ടൻ തിരഞ്ഞെടുത്ത പ്രമേയം നമ്മുടെ സംസ്കാരത്തിനു ചേരുന്നില്ല എന്നാണോ? പാശ്ചാത്യൻ കഥ പോലെ ഉണ്ടായിരുന്നു. പേര് ഗ്രീഷ്മ എന്നും ദീപ എന്നും ഇട്ടതിനു പകരം രണ്ട് ആംഗലേയ നാമങ്ങൾ ആയിരുന്നെങ്കിൽ ആർക്കും ഈ പറഞ്ഞ കുഴപ്പം കാണില്ലാരുന്നു
ReplyDeleteഎനിക്ക് കുഴപ്പം തോന്നിയത് അവതരണത്തിലാണ്. ആദ്യം ദീപ ഒരു യുവതി ആണെന്ന് തോന്നി. പിന്നീട് അമ്മായിയച്ചനെ കുറിച്ചുള്ള വിവരണം ഭർത്താവിനെക്കുറിച്ചാണെന്ന് തോന്നി. അപ്പോൾ ഇവർ മധ്യവയസ്കർ ആണെന്ന് തോന്നി. പിന്നീട് അങ്കിൾ എന്നും രമേഷ് ഇല്ലല്ലോ എന്നും പിന്നിലുള്ള ആയമ്മയെപ്പറഞ്ഞതും കൂട്ടി വായിക്കേണ്ടി വന്നു. കഥ ശരിക്ക് മനസിലാവാൻ. കുറച്ചുകൂടി വ്യക്തമായി അവതരിപ്പിക്കാമായിരുന്നു. 😊
കുഞ്ഞുറുമ്പ് കൂടി വന്നപ്പോള്‍ അല്‍പ്പം കൂടി ആശ്വാസമായി. അഭിപ്രായത്തിനു സ്നേഹം തിരികെ... അവതരണം ഒന്നുകൂടി പരിശോധിക്കുന്നതാണ്.
Delete(നീണ്ടുപോകാത്ത കഥയായതിനാൽ വായിക്കാൻ കഴിഞ്ഞു.)
ReplyDeleteകഥ വായിച്ചു. മുകളിലുള്ള കമന്റുകളും വായിച്ചും. ഇത്ര ഇഷ്ടക്കേട് എന്തെന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ ഉന്നതമായ സംസ്കാരത്തിന്റെ അനുഭൂതിയിൽ ജീവിക്കുക. അപ്പോൾ എല്ലാസദാചാരവും തനിയെ സംഭവിച്ചുകൊള്ളും. അതിനു കഴിയുന്നില്ലെങ്കിൽ പാശ്ചാത്യസംസ്കാരമെന്നപോലെ സന്തോഷത്തോടെ ജീവിക്കാനെങ്കിലും പഠിക്കുക. ഇതുരണ്ടുമല്ലാതെ അങ്ങുമിങ്ങുമെത്താതെ കപടസദാചാരത്തിന്റെ കാപട്യങ്ങളിലും വീർപ്പുമുട്ടലിലും കഴിയുന്നതാണ് ഏറ്റവും വലിയ കുഴപ്പം. പാശ്ചാത്യരീതിയുടെ സുഖം എന്നത് വെറും കേട്ടുകേഴ്വിയല്ല. അത് അനുഭവിച്ചറിയാവുന്നതാണ്. അതുപോലെ ഉന്നതവും ആന്തരികവുമായ തലങ്ങളിൽ എത്തി അതിന്റെ സുഖം അനുഭവിക്കുന്നവർക്ക് ശാരീരിക സുഖത്തിനുപുറകെ പോകേണ്ടതില്ല. ഇതാണ് നമ്മുടെ സംസ്കാരം എന്നൊക്കെ പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാത്തതെല്ലാം കപടസദാചാരമേ ആകുന്നുള്ളൂ. കപടസദാചാരത്തിന്റെ തകർച്ച ഈ കഥയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
മതി- ഈ അഭിപ്രായം കൂടി ആയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ എന്നായിരിക്കുന്നു. സ്നേഹം തിരികെ പ്രിയ ഹരിനാഥ്ഭായ്.
Deleteതീർത്തും വേറിട്ട ഒരു പ്രമേയമായി അവതരിപ്പിച്ച
ReplyDeleteഒരു ന്യൂ-ജെൻ പ്രതികാര- ഇച്ഛ വെളിവാക്കുന്ന കഥ ..!
കഥയിലേക്ക് നല്ല അഭിപ്രായവുമായി തുടര്‍ച്ചയായി ആളുകള്‍ വന്നെത്തിയത് ആശ്വാസം നല്‍കുന്നു.ഏറെ സ്നേഹം പ്രിയ മുകുന്ദേട്ടാ..... സ്നേഹം
Deleteഎഴുത്ത് തുടരുമല്ലോ.. :)
ReplyDeleteവരവിനും അഭിപ്രായത്തിനും ആശംസകള്‍ പ്രിയ അഭിജിത്ത്
Deleteവിഷയത്തിന് കാലികപ്രസക്തിയുണ്ട്, പക്ഷെ കഥ കഥയായില്ലാ എന്നാണ് തോന്‌നിയത്.
ReplyDeleteവരവിനും അഭിപ്രായത്തിനും ആശംസകള്‍. ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നു.പോരായ്മകള്‍ വിലയിരുത്തിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.
Deleteകഥ കൊള്ളാം കേട്ടോ...ഇങ്ങനൊക്കെ നടക്കുമായിരിക്കും അല്ലെ!! ബാക്കി എപ്പോ വരും ?
ReplyDeleteഹഹഹ് .... ബാക്കി നിങ്ങള്‍ ഊഹിക്കണം. എനിക്കിത്രേപറ്റൂ... എന്തായാലും ആശംസകള്‍ ട്ടോ
Deleteപ്രതികാരത്തിന്റെ പുതിയ മുഖം അല്ല എങ്കിലും അതിലെ സാംഗത്യം ചിന്തനീയം ആണ് . ഒരു പുരുഷനെ ഏറ്റവും അധികം തളർത്താൻ , അയാളെ അടിമുടി ഉലയ്ക്കുവാൻ കഴിയുന്ന ഒരു പ്രതികാരം തന്നെയാണ് .
ReplyDeleteസ്വീകരിച്ചതിനു നന്ദി പ്രിയ BGN
Delete