Sunday, 31 January 2016
Monday, 23 November 2015
ഇറാക്കില്‍ നിന്നൊരു കത്ത്. (കഥ) അന്നൂസ്
പ്രിയപ്പെട്ട അമ്മ അറിയുവാന്‍,
അമ്മയ്ക്കും അച്ചാച്ചനും ചേച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. എനിക്ക് സുഖമാണോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഞാന്‍ കരഞ്ഞു പോകും. പതിനഞ്ചു ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് വരണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
Saturday, 14 November 2015
അമ്മയാകുന്ന നിമിഷം. (കഥ) അന്നൂസ്
തിരക്ക് പിടിച്ച സമയവട്ടങ്ങള്‍ക്കിടയില്‍ ഇന്ന് കൈവന്ന ചെറിയ ഇടവേളയിലാണ് നാട്ടിലേക്ക് വച്ച് പിടിക്കാന്‍ പെട്ടെന്ന് ഭൂതോദയം വന്നത് തന്നെ. അത്തരം തോന്നലുകള്‍ പതിവില്ലാത്തതായിരുന്നു. യാത്രയുടെ പാതിവഴിയിൽ കടുത്ത ചൂടിനാൽ തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ ചെറിയൊരു കവലയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.
ദാക്ഷിണ്യമില്ലാതെ വെയില്‍ ചുട്ടുപൊള്ളി നിന്നു. ഇടയ്ക്കിടെ വീശുന്ന ചൂട് പൊതിഞ്ഞ കാറ്റില്‍ പൊടിപടലങ്ങള്‍ അസ്വസ്ഥത വിതച്ചുകൊണ്ടിരുന്നു. കുറച്ചു സമയം തൊണ്ട അമര്‍ത്തിപ്പിടിച്ചങ്ങനെ നിന്നു. ദാഹം തീരുവോളം വെള്ളം കുടിക്കണം. പിന്നെ ഒരുകാപ്പി. അറിയാതെയെങ്കിലും ബാല്യകാലസുഹൃത്ത് ബേബിയുടെ കടയിലേക്കാണ് ചെന്ന് കയറിയത്. ഒരു നിയോഗം പോലെ.
‘എത്ര നാളായെടാ കണ്ടിട്ട്... നീയിവിടെയായിരുന്നോ താമസം ?.... ഞാനിതിലെ എത്രയോതവണ വണ്ടിയോടിച്ചു പോയി..’ ഞങ്ങൾ അതിരില്ലാത്ത അത്ഭുതത്തില്‍ പെട്ടു. അവനെ കെട്ടിപ്പുണര്‍ന്നപ്പോള്‍, അവന്‍ ജാള്യതയോടെ നിന്നു. കനത്ത മഴക്കാലഅറുതിയില്‍ ഒരുമിച്ചു രുചിച്ച മാമ്പഴങ്ങളുടെ മണവും ചെറുബീഡികളുടെ ചുമയ്ക്കുന്ന ഗന്ധവും... ചേറുകലര്‍ന്ന കൈത്തോട്ടിലെ കലങ്ങിമറിഞ്ഞ വെള്ളത്തിലുള്ള കുളിയും... ചെറുമീനുകളും പച്ചപായല്‍ ഇഴപിരിഞ്ഞ തോര്‍ത്തും...
കണ്ണിമയ്ക്കാതെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ നോക്കിയിരിക്കുന്നതിനിടയില്‍ അവന്‍ ചിക്കരി ചേര്‍ത്തു പൊടിച്ച ഉശിരന്‍ കാപ്പിയെടുത്ത് മുന്‍പില്‍ വച്ചു. ആഹ്ലാദച്ചുവയുള്ള സംസാരം കുറെ നേരം നീണ്ടു. രസം കലര്‍ന്ന കൊച്ചുകൊച്ചു പഴയ സംഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്കടുത്തിടാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍. അത്ഭുതത്തിന്‍റെ പുഞ്ചിരി ഞങ്ങള്‍ക്കിടയില്‍ ഏറെ നേരം രസം മുറിയാതെ തത്തി നിന്നു.

Saturday, 19 September 2015
കൈപ്പത്തിയും തുടയും (കഥ) അന്നൂസ്
ധൃതിയില്‍ നടക്കുന്നതിനിടയിലായിരുന്നു വീണ്ടും കൈപ്പത്തി വന്നു
തട്ടിയത്. ധൃതിയില്‍ എന്ന് പറയുന്നതു അനുചിതം. പതുക്കെ നടന്നാലും കൈപ്പത്തി
ഇത് തന്നെ ചെയ്യും. അതാണ് അവന്റെ ശീലം.
Monday, 17 August 2015
Monday, 10 August 2015
ഇതളുകളില്ലാത്ത പൂവ്
പുലര്‍ച്ചെ മുതല്‍ തിങ്ങിഞെരുങ്ങി പെയ്തുകൊണ്ടിരുന്ന കനത്ത മഴ ഉച്ചയാവുമ്പോഴേക്കും ഒന്നടങ്ങിയിരുന്നു. നീളമുള്ള തെങ്ങിന്‍ തലപ്പുകള്‍ ഇരുവശവും നിന്ന് മുകളില്‍ ഒന്നുചേര്‍ന്ന് ടാറിംഗ് റോഡില്‍ നേരിയ ഇരുട്ടു പരത്തി.
കാറ്റില്‍ ഒടിഞ്ഞു തൂങ്ങിയ മടലുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിച്ച് ആടി നില്‍ക്കുന്നത് നോക്കി ഭയവിഹ്വലതയോടെയാണ് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോയ്കൊണ്ടിരുന്നത്.. മഴ കാവ്യാത്മക സൗന്ദര്യം നഷ്ട്ടപ്പെട്ടു വിഷമതകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു.
‘കുഞ്ഞെവിടായിരുന്നു...
ഒരാഴ്ചയായല്ലോ കണ്ടിട്ട്...?’ ഉടുത്തിരുന്ന ചവിണ്ടുകൂടിയ വെളുത്ത സാരി, തൂളുമഴ
നനയാതെ തലയില്‍ വാരിപ്പുതച്ചു ധൃതിയില്‍
പോകുകയായിരുന്നു അയല്‍പക്കത്തെ സരസ്വതിഏടത്തി.
Sunday, 9 August 2015
കീരി അഥവാ ഉടായിപ്പ് (അന്നുക്കുട്ടന്റെ ലോകം-ഒന്‍പത്)
ഓര്‍മ്മക്കുറിപ്പ് - 9
ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ് എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.
ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ് എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.
Wednesday, 29 July 2015
ആഗസ്റ്റ് വീണ്ടും വരുന്നു.... (അന്നുക്കുട്ടന്റെ ലോകം -എട്ട് )
ആഗസ്റ്റ് വീണ്ടും
വരുന്നു.... അനുഭവക്കുറിപ്പ് - 8
എന്റെ കുട്ടിക്കാലത്ത് അച്ഛന്‍റെ വിരല്‍ പിടിച്ചു കൂടെ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കോര്‍മ്മ വച്ച കാലം മുതലേ എവിടെ പോയാലും അച്ഛന്‍ മുന്‍പില്‍ നടക്കുകയാവും. ഞാന്‍ പുറകെയും. പോണ വഴി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കും എന്നതല്ലാതെ ഒന്നും ഉരിയാടിയിരുന്നില്ല. നിനക്ക് ദോശ വേണോ..? അല്ലെങ്കില്‍ ചായ വേണോ എന്ന് ചിലപ്പോള്‍ തിരിഞ്ഞുനിന്നു ചോദിച്ചെങ്കിലായി.
Sunday, 5 July 2015
ജോക്കുട്ടനും ഞാനും (അന്നുക്കുട്ടന്റെ ലോകം - ഏഴ്)
അനുഭവക്കുറിപ്പ് - 7
മിതമായ
സംസാരം. എന്നാല്‍ ‘ശാസ്ത്രീയ’മായിരിക്കും. കാര്യങ്ങളെ അരച്ച് കലക്കി കുടിച്ചത് പോലെ തോന്നിപ്പിക്കും.
എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൊരുത്തമോ ബന്ധമോ സാഹചര്യം ആവശ്യപ്പെടുന്നതോ
ആയിരിക്കില്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. പിന്നെ നോ അപ്പീല്‍. എന്ത് പറയുമെന്നോ എങ്ങനെ
പറയുമെന്നോ എന്നതിനെപ്പറ്റി നോഐഡിയ എന്ന അവസ്ഥ. അതായിരുന്നു എന്റെ സുഹൃത്ത്
ജോക്കുട്ടി എന്ന ജോസുകുട്ടി.
Friday, 12 June 2015
നാട്ടുക്കൂട്ടത്തിന്റെ തടവുകാരന്‍ (അന്നുക്കുട്ടന്റെ ലോകം-ആറ് )
അനുഭവക്കുറിപ്പ് - 6
ഞാനന്ന്‍ കവലയിലേക്കെത്തുമ്പോള്‍ ഏഴ് മണി കഴിഞ്ഞു കാണും. നന്നേ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ഒളിമങ്ങി തീരാന്‍ തുടങ്ങുന്ന ചാരനിറമാര്‍ന്ന വലിയ ആകാശത്തിനു കീഴെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ കറുത്ത് ഭീകരരൂപം കൈകൊണ്ടു നിന്നു. റോഡരുകില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള മഞ്ഞ വെളിച്ചത്തില്‍ കവലയുടെ ഇരു പുറവും ചേലൊത്ത്,മഞ്ഞ നിറഞ്ഞ് കാണപ്പെട്ടു. ചെറിയാച്ചന്റെ മുറുക്കാന്‍ കടയുടെ മുന്‍പില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍.

Friday, 24 April 2015
നാമ്പുകള്‍ (കഥ)
നനുത്തുവെളുത്ത
മഴനൂലുകള്‍ കൃത്രിമമായി പുല്‍ത്തകിടിയിലേക്ക് മെല്ലെ പെയ്തിറങ്ങികൊണ്ടിരുന്നു. ഇടയ്ക്കിടെ
ചുറ്റിതിരിഞ്ഞെത്തുന്ന ഇളം കാറ്റിനു കുളിരുപകരാന്‍ പാറിപ്പറന്നുകൊണ്ടിരുന്ന മഴകണങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇരുനില
മാളികയുടെ മുന്‍വശത്ത് നിന്നും അരിച്ചെത്തുന്ന പ്രകാശം പൂന്തോട്ടത്തിലേക്ക്
പെയ്തിറങ്ങുന്ന മഴനൂലുകള്‍ക്കു വശ്യതയാര്‍ന്ന തിളക്കവും ചാരുതയും നല്‍കി.
Wednesday, 18 February 2015
മറക്കാത്ത സമ്മാനം (അന്നുക്കുട്ടന്റെ ലോകം-അഞ്ച്)
അനുഭവക്കുറിപ്പ് - 5
ഹൈറേഞ്ചില്‍ നിന്ന് നൂറ്റിപതിനഞ്ചു കിലോമീറ്ററോളം ദൂരം യാത്ര, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. റോഡ്, ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു ആകെ നാശകോശം...! ‘ ജീപ്പ് - പവേഡ് ബൈ കൂപ്പര്‍എഞ്ചിന്‍’ ഊര്‍ദ്ധശ്വാസം വലിക്കാന്‍ പോകുന്ന മട്ടില്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഉണ്ടകല്ലുകള്‍ വഴിയിലാകെ ഉരുണ്ടു കളിച്ചു ജീപ്പിന്റെയും യാത്രക്കാരുടെയും വെപ്രാളത്തിന് ആക്കം കൂട്ടി.

Sunday, 8 February 2015
Sunday, 28 December 2014
കലികാലം (പ്രതികരണം)
ഈ അടുത്ത കാലത്തുണ്ടായ ഒരു
സംഭവം പറയാം. 2012-ല്‍ ആണത്. ഒരു ഓട്ടോ റിക്ഷാ തൊഴിലാളി (പയ്യനാണ്) തന്റെ
ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയുടെ 'വേണ്ടാത്ത' ഏതോ ഭാഗത്ത് (ഈ ഭാഗം പെണ്‍കുട്ടിക്ക് വേണ്ടതാണ് കേട്ടോ) അറിയാത്ത മട്ടില്‍
സ്പര്‍ശിച്ചു. പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്തിറങ്ങി ഓട്ടോ ചാര്‍ജ്
കൊടുക്കുന്നതിനെടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
Saturday, 4 October 2014
സിന്‍ (കഥ)
കൈയ്യില്‍ ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കയറുമായി കാലനെപോലെ അജയന്‍ നില്‍പ്പ് തുടര്‍ന്നു. ആലോചനാമഗ്നനായി തലകുമ്പിട്ടിരിക്കുന്ന രതീഷിനരുകിലേക്ക് അവന്‍ അല്‍പ്പം കൂടി ചേര്‍ന്നു നിന്നു. രതീഷ് കൈവിരലുകളിലെ നഖാഗ്രങ്ങള്‍ കടിച്ചുപറിച്ച് തുപ്പിത്തെറിപ്പിക്കുന്നത് നോക്കിനിന്ന്‍, അജയന്‍ അക്ഷമനായി.
'രതീ.....' അജയന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. രതീഷ് തല ഉയര്‍ത്തിയില്ല. അവന്‍ കണ്ണുകളിറുക്കി അടച്ചുപിടിച്ച് അലസമായി മൂളി, അജയനോട് ചേര്‍ന്ന് ചിന്തിക്കുന്നു എന്ന് വരുത്തി.
Sunday, 10 August 2014
ബ്രീസ്...... (അന്നുക്കുട്ടന്റെ ലോകം-നാല്)
അനുഭവക്കുറിപ്പ്- 4
പതിനെട്ടാം വയസ്സില്‍ ‘കുന്തളിച്ച്’ നടക്കുന്ന സമയം. ഇന്നത്തെ പോലെയുള്ള നേരംപോക്കുകളോന്നുമില്ലാത്ത കാലം. നെറ്റ് ഇല്ല, ഫെയിസ്ബുക്കില്ല, യൂട്യുബില്ല, ചാറ്റിങ് ഇല്ല, വീട്ടില്‍ ടി വി ഇല്ല, എന്തിനു കരണ്ട് പോലും ഇല്ല.......(കരണ്ടും സൗകര്യങ്ങളും ഒക്കെ ഉണ്ടായിരുന്ന വീട് വിറ്റു അതൊന്നുമില്ലാതിരുന്ന വീട് എന്റപ്പന്‍ വാങ്ങിയത് KSEB യുടെ കുഴപ്പമല്ലല്ലോ...)മേല്‍ സാഹചര്യത്തില്‍ കോളേജും അത്യാവശ്യം ഫുട്ബോള്‍ കളിയുമൊക്കെയായി ജീവിത ആനന്ദതന്തുലിതമായി ഇഴഞ്ഞു നീങ്ങവെയാണ് ഈ സംഭവം.

Saturday, 26 July 2014
ബ്ലേഡ് കുഞ്ഞമ്മ (കഥ)
മഴക്കാലത്തിന്റെ ആരംഭമാണ്. ഒന്നുരണ്ടു ചാറലുകള്‍ കഴിഞ്ഞതേയുള്ളൂ. വേനല്‍ മഴയില്‍ കുതിര്‍ന്നിരുന്ന ചുവന്ന മുറ്റത്ത് അങ്ങിങ്ങായി നനുത്ത പച്ചപായലുകള്‍ തല പൊന്തിച്ചു കഴിഞ്ഞിരിക്കുന്നു. മഴക്കാലത്തിന്റെ വരവ് ആഹ്ലാദത്തോടെ വരവേല്‍ക്കുകയാവും അവ. പല നിറത്തിലുള്ള കുഞ്ഞിപ്പൂവുകള്‍ വിടരുന്ന റോസുകള്‍ കൂട്ടമായി നില്‍ക്കുന്ന മുറ്റത്തിന്റെ അങ്ങേകോണില്‍ അയാള്‍ നടുവളച്ച് കുത്തിയിരുന്നു. തേഞ്ഞു കുഴിഞ്ഞു മിനുസ്സമാര്‍ന്ന കരിങ്കല്ലിന്മേല്‍ വെളുത്ത വെള്ളാരംകല്ലുപൊടി വിതറി താളത്തില്‍ വാക്കത്തി തേച്ചു മിനുക്കിത്തുടങ്ങി.
Wednesday, 2 July 2014
സ്വീറ്റ് ഹാര്‍ട്ട് (കഥ)
അവള്‍ എനിക്ക് മുന്നില്‍ തല കുമ്പിട്ടിരുന്നു. അവളുടെ
വിയര്‍പ്പ് പൊടിഞ്ഞ കൈവിരലുകള്‍ക്കുള്ളില്‍ അസ്വസ്ഥതയോടെ മൊബൈല്‍ ഫോണ്‍ വെറുതെ വട്ടം
കറങ്ങി. കടലിന്റെ ഇരമ്പമായിരുന്നു, ഞങ്ങള്‍ക്കിടയിലും, മനസിലും....
Friday, 13 June 2014
ഫെയിസ്ബുക്കില്‍ സ്റ്റാറ്റസ്സിടാന്‍ എനിക്കുമറിയാം (കുറിപ്പുകള്‍)
കണ്ടും കേട്ടും ഒരു വകയായി എന്ന് പറയാതെ വയ്യ…..!
ഫെയിസ്ബുക്കിലെ ഓരോ ജാടപറച്ചിലുകളെ...! രാവിലെ മുതല്‍ ലവന്മാരും ലവളുമാരും ബുക്ക് തുറന്നു
വച്ചങ്ങിരിപ്പല്ലേ....’സ്റ്റാറ്റസ്’ എന്നാണ് ഈ പരിപാടിയുടെ ഓമനപ്പേര്....പിന്നെ തുടങ്ങുകയായി.....ഞാനങ്ങിനെയാ.....ഞാനിങ്ങനെയാ.....
Thursday, 5 June 2014
പാണ്ടിക്കുറുക്കന്‍ (കഥ)
വിളിച്ചെഴുന്നേല്പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ ‘അതിരാവിലെ’ എട്ടു മണിയോടടുത്താണ് പതിവായി ഉണരാറുണ്ടായിരുന്നത്. പെന്‍ഷന്‍ പറ്റിയതിനു ശേഷം മിക്കവാറും അങ്ങനൊക്കെയാണ്. എന്നിലും,താമസിക്കുന്ന വീട്ടിലും, വീടിന്‍റെ പരിസരങ്ങളിലും ആകെയൊരു അലസത നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. ഒരു തരം ശൂന്യത.
Subscribe to:
Posts (Atom)