ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday, 19 September 2015

കൈപ്പത്തിയും തുടയും (കഥ) അന്നൂസ്

ധൃതിയില്‍ നടക്കുന്നതിനിടയിലായിരുന്നു വീണ്ടും കൈപ്പത്തി വന്നു തട്ടിയത്. ധൃതിയില്‍ എന്ന് പറയുന്നതു അനുചിതം. പതുക്കെ നടന്നാലും കൈപ്പത്തി ഇത് തന്നെ ചെയ്യും. അതാണ്‌ അവന്റെ ശീലം.

'എത്ര ഞാന്‍ നിന്നോട് പറഞ്ഞു.. എന്നെ ആവശ്യമില്ലാതെ മുട്ടരുതെന്ന്....' തിളച്ചു വന്ന ദേഷ്യം തുട പുറത്തു കാട്ടി.
'ഞാൻ മനപ്പൂര്‍വം ചെയ്യുന്നതല്ല....'
'എന്നിട്ടാണോ നീ എന്നെ ലക്ഷ്യമാക്കി എപ്പോഴും ശക്തിയില്‍ ആടിവരുന്നത്.....?'
'നടക്കുമ്പോള്‍ ഞാന്‍ അങ്ങനെയാ ... ആടികൊണ്ടേയിരിക്കും .. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ അങ്ങനെയല്ലേ..... അതെന്റെ തെറ്റല്ല....' കൈപ്പത്തി നിസഹായതയോടെ പറഞ്ഞു.
'ജന്മനാ നീയൊരു വൃത്തികെട്ടവനാ... നിന്റെ വർഗ്ഗം തന്നെ...എത്ര പറഞ്ഞാലും മനസ്സിലാകില്ല... '
ആടാതിരിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് കൈപ്പത്തി അങ്ങേയറ്റം നിരാശനായി.
'അപ്പുറത്തെ തുടയും പലപ്പോഴും ഇതേ പരാതി പറയാറുണ്ട്‌... അവിടെയും  ഇതേ സ്വഭാവമുള്ള ഒരു കൈപ്പത്തിയെപ്പറ്റി.... എല്ലാ തുടകൾക്കും കാണും നിന്റെ ശല്ല്യത്തിന്റെ കഥകൾ പറയാൻ...'
'നടക്കുമ്പോൾ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല... മുകളിലെവിടെയോ നിന്നാണ് എന്റെ തുടക്കം..... എന്റെ നിയന്ത്രണം മറ്റെവിടെയോ ആണ്...'
'നീ ഒരു വൃത്തികെട്ട നുണയനും കൂടിയാണ്....'
'അല്ല..' കൈപ്പത്തി പരിതപിച്ചു.
'അതെ ... നടക്കുമ്പോൾ മാത്രമല്ല എവിടെയെങ്കിലും ഇരിക്കുമ്പോഴും നിനക്കൊരു മാറ്റവുമില്ല.... അപ്പോൾ നീ എന്റെ മുകളില്‍ കയറി ഇരിക്കാനാണ് പലപ്പോഴും ശ്രമിക്കുന്നത്.... നീ മാത്രമല്ല അപ്പുറത്തുള്ള കൈപ്പത്തിയും ചിലപ്പോൾ എന്റെ മുകളിൽ കയറി ഇരിക്കാറുണ്ട്.... ചിലപ്പോൾ നിങ്ങൾ രണ്ടു പേരും ഒരുമിച്ച്.... ശരിക്കും ഞാൻ മടുത്തുകഴിഞ്ഞു....ഇതിൽ നിന്ന് എനിക്കൊരു രക്ഷ വേണം...നീ ഇല്ലാതാവണം..'
'എനിക്കതിനു കഴിവില്ല.... എനിക്കെന്നെ സ്വയം ഇല്ലാതാക്കാൻ കഴിയില്ല...'
' അപ്പുറത്തുള്ളവനുമായി  ആലോചിക്കൂ... നിങ്ങൾ വിചാരിച്ചാൽ പരസ്പ്പരം ഇല്ലാതാക്കാൻ കഴിയില്ലേ.... ആലോചിക്കൂ... എനിക്ക് വേണ്ടി... എന്റെ മനസമാധാനത്തോടെയുള്ള ജീവിതത്തിനു വേണ്ടി....' തുട നിർവികാരമായി കണ്ണീർ  പൊഴിച്ചു.
'അങ്ങനെ പറയല്ലേ... ഞങ്ങൾ തമ്മിൽ പരസ്പ്പരമറിയാത്ത   എന്തോ ഒരു ബന്ധം രൂഢമൂലമാണ്... നിന്നോടുള്ളതും അതാണ്‌... അത് കൊണ്ട് തന്നെ പരസ്പ്പരം ഇല്ലാതാക്കാൻ കഴിയില്ല... മാത്രമല്ല ഞങ്ങൾ രണ്ടു പേരും ഇല്ലാതായാൽ നിന്നെ ആര് സംരക്ഷിക്കും...?'
'എനിക്കാരുടെയും സംരക്ഷണം ആവശ്യമില്ല... അല്ലെങ്കില്‍ തന്നെ എനിക്കുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്യുന്നത്.... '
'പലതും .. നിന്നെ പുറം ലോകം കാണാതെ പട്ടുചേലകളാല്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ഞങ്ങളല്ലേ...? നിന്നെ വൃത്തിയായി സംരക്ഷിക്കുന്നത് ഞങ്ങളല്ലേ.. നിന്റെ പുറമേ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഞങ്ങളല്ലേ തുടച്ചു ഇല്ലാതാക്കുന്നത്....? അങ്ങനെ പലതും....ഞങ്ങളില്ലാതായാല്‍ ഇതൊക്കെ നിനക്കാര് ചെയ്തു തരും....?'
'മറ്റാരുടെ എങ്കിലും സഹായം തേടും... മറ്റുള്ളവരാണെങ്കില്‍ നിങ്ങളെ പോലെ നിരന്തരം ശല്ല്യവും അലോസരവുമില്ലല്ലോ.... മാത്രമല്ല  മറ്റുചില കൈപ്പത്തികള്‍ വരുമ്പോഴുണ്ടാകുന്ന രഹസ്യസുഖം നിങ്ങളില്‍ നിന്നു ഇന്ന് വരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല താനും... '
'അവരാരും നിന്നെ ഞങ്ങളെപോലെ സ്നേഹിക്കില്ല..... ചിലപ്പോള്‍ ഉപദ്രവിക്കാനും മതി.....'
'ഇതൊരു ഗതികേടാണ്....ഒഴിവാക്കാനാവാത്ത ഒന്ന്....സംരക്ഷണത്തിന്റെ പേരിലുള്ള ഒരിക്കലും അവസാനിക്കാത്ത നരകതുല്ല്യമായ പീഠനം... '
കൈപ്പത്തിയും തുടയും ഉഭയസമ്മതമില്ലാതെ പരസ്പ്പരം ബന്ധിതമായ നിരാശയിൽ ആകുലചിത്തരായി.




annusones@gmail.com

52 comments:

  1. പരസ്‌പരം കുറ്റം ചാരാനും പിന്നെ സ്വയം തിരിച്ചറിയാനും കാലം സഹായിക്കും.
    അവസാനത്തെ വാചകത്തിലെ "തല താഴ്ത്തി " എന്ന് പറയുന്നിടത്ത് ഒരു അപാകത തോന്നി. മറ്റ് അവയവങ്ങൾ ആണല്ലോ കഥ പറയുന്നത്.

    ReplyDelete
    Replies
    1. ആദ്യ കമന്റിനു നന്ദി. പ്രിയ പ്രദീപേട്ടാ.... 'തലതാഴ്ത്തി' യിലെ അപാകത ശ്രദ്ധയില്‍ കൊണ്ട് വന്നതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

      Delete
  2. കൈപ്പത്തിയും തുടയും തമ്മിലുളള ഈ കൊച്ചു പിണക്കങ്ങൾ പോലെ തന്നെയാണ് നമ്മുടെ നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളും . മനോഹരം സുഹൃത്തേ .

    ReplyDelete
    Replies
    1. ഉള്‍ക്കൊണ്ടതിനു നന്ദി...ആശംസകള്‍. പ്രിയ മാനവന്‍ ഭായ്.എപ്പോഴും തുടരുന്ന പ്രോത്സാഹനം തുടരണമെന്നും അപേക്ഷ

      Delete
  3. 'കണ്ണില്ലാതാകുമ്പോഴേ, കണ്ണിന്‍റെ വിലയറിയൂ' എന്ന ചൊല്ലുപോലെ.......
    എന്തൊക്കെയായാലും സമയാംനേരത്ത് തടവാന്‍ കൈപ്പത്തി തന്നെ ശരണം!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ചേട്ടാ.. ആശംസകള്‍ തിരിച്ചും

      Delete
  4. ഒരു ചൊറിച്ചില് വരട്ടെ. അപ്പോ ഈ കൈ ഥന്ന്ന്നെ വേണ്ടിവരും. എനിക്കത്രേ പറയാനുള്ളു. ങ്ഹാ

    ReplyDelete
    Replies
    1. പലര്‍ക്കും ചൊറിച്ചില് വരാന്‍ കാലമെടുക്കുന്നു. അതാണ്‌ ഒരു ദുര്യോഗം

      Delete
  5. കൈപ്പത്തികള്‍ കഥകള്‍ പറയുവാന്‍ തുടങ്ങിയാല്‍ എല്ലാവരുടേയും മാന്യത നഷ്ടമാകും.അവയവങ്ങളില്‍ ഏറ്റവും കൂടുതല്‍ കഥകള്‍ പറയുവാനുള്ളതും കൈപ്പത്തികള്‍ക്കാവും .ആശംസകള്‍

    ReplyDelete
    Replies
    1. ശോ... സ്വന്തം കൈപ്പത്തിയെ ഒന്ന് സൂക്ഷിച്ചോളൂ ട്ടോ..... ഹഹ്ഹാ ..ആശംസകള്‍ തിരികെ റഷീദ് ഭായ്

      Delete
  6. കൊള്ളാമല്ലോ ചേട്ടാ... ഫെമിനിസം ആണല്ലേ വിഷയം...ആശംസകള്‍.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ... അതാണ്‌ പ്രധാനം.....! ആശംസകള്‍ തിരികെ

      Delete
  7. ഓരോ അവയവങ്ങളും പരസ്പര പൂരകങ്ങളാണ്. ഒന്ന് ഒന്നിനോട് പരാതി പറയാന്‍ നിന്നാല്‍ പിന്നെ അവര്‍ക്ക് നശിക്കാന്‍ പോവുന്നത് സ്വന്തം അസ്ഥിത്വമാണ്.

    ReplyDelete
    Replies
    1. കൃത്യമായി പറഞ്ഞു. ആശംസകള്‍ പ്രിയ സുഫിക്കര്‍ ഭായ്

      Delete
  8. കൈപത്തിയുടെ കാര്യം ഇങ്ങിനെയാണേല്‍ മാറ്റ്‌ അവയവങ്ങളുടെ കാര്യമോ ? ചില ചിന്തകള്‍ ഇങ്ങിനെയും പോവാം അല്ലെ ,, ആശംസകള്‍ .

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും..പ്രിയ ഫൈസല്‍ ഭായ്

      Delete
  9. സുന്ദരം അന്നൂസ്
    ഗുണപാഠം
    രാഷ്ട്രീയം മുതൽ ദാമ്പത്യം വരെ ഇതിൽ നിന്നും
    മനസ്സിലാക്കുവാൻ ഏറെ യുണ്ട്


    നമ്മുടെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി
    നടത്തിയ സ്ത്രീകൾ ഭാരതീയ സംസ്കാരം അനുസരിച്ച് രാത്രി പുറത്തിറങ്ങാൻ പാടില്ല
    എന്നുള്ള തെറ്റോ ശരിയോ എന്ന് പോലും
    ചിന്തിക്കാൻ കഴിയാത്ത ഒരു പരാമര്ശം പോലും ഇവിടെ ഓർത്ത് പോകുന്നു

    ഗംഭീര സൈക്കൊളജി

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ ബൈജു ഭായ്... പ്രോത്സാഹനത്തിനു നന്ദിയും

      Delete
  10. വേറിട്ട ഒരു ചിന്ത .. നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും,പ്രിയ ബഷീര്‍ ഭായ്

      Delete
  11. Replies
    1. ആശംസകള്‍ തിരികെ ,പ്രിയ അഷറഫ് ഭായ്. പ്രോത്സാഹനം തുടരുമല്ലോ

      Delete
  12. നല്ല ചിന്ത,നല്ല അവതരണം.രസിച്ചു

    ReplyDelete
    Replies
    1. ഇഷ്ടാമായി എന്നറിയിച്ചതില്‍ സന്തോഷം. ആശംസകള്‍ തിരിച്ചും, വെട്ടത്താന്‍ ജി

      Delete
  13. ഹ..ഹ...ഹ....ഓരോ ഭാവനകളെയ്....

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ ആള്‍രൂപന്‍ ഭായ്...!

      Delete
  14. ഒരിക്കലും മാറാത്ത ചൊറിച്ചിലുകൾ....

    ReplyDelete
    Replies
    1. അതെ.... ആശംസകള്‍ പ്രിയ ബിലാത്തി ഭായ്

      Delete
  15. കഥ കൊള്ളാം.

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ ബിപിന്‍ ചേട്ടാ...

      Delete
  16. പഴിചാരാൻ പല കാരണങ്ങള്‍...ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ ശിഹാബുദ്ധീന്‍, ആശംസകള്‍ തിരികെ

      Delete
  17. ഒരേ ശരീരത്തിന്റെ ഭാഗമായ അവയവങ്ങൾക്കിടയിൽപ്പോലും തർക്കം..... വേറിട്ട ബിംബങ്ങളിലൂടെ ചില പാഠഭേദങ്ങൾ

    ReplyDelete
    Replies
    1. വൈകിയെങ്കിലും വന്നുവല്ലോ...കാണാതിരുന്നപ്പോള്‍ വിഷമിച്ചു. ആശംസകള്‍

      Delete
  18. കഥ നന്നായിട്ടുണ്ട്. ഞാൻ ഈ ബ്ലോഗിൽ ആദ്യമാണെന്നു തോന്നുന്നു. കണ്ടു മുട്ടിയതിൽ സന്തോഷം. ആശംസകൾ!

    ReplyDelete
    Replies
    1. സ്വാഗതം ...ആശംസകള്‍ തിരികെ... വേണ്ടും വരുമല്ലോ.

      Delete
  19. വളരെ നല്ല, പ്രസക്തമായ ചിന്തകൾ അന്നുസ്... എന്റെ ആശംസകൾ :)

    ReplyDelete
    Replies
    1. സന്തോഷം. ആശംസകള്‍ തിരികെ........!

      Delete
  20. വളരെ വ്യത്യസ്ഥമായ ചിന്ത...അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്തു...ഇഷ്ടപ്പെട്ടു അന്നൂസ്...

    ReplyDelete
    Replies
    1. സന്തോഷം, അനശ്വര. ഒപ്പം ആശംസകള്‍ തിരികെ........!

      Delete
  21. അവതരണം നന്നായിരിക്കുന്നു..ആശയവും..
    ആശംസകൾ

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും സ്നേഹം തിരികെ

      Delete
  22. aksharangal kurachu koodi valuthaakki kodukkaamaayirunnu . avatharanam ishtamaayi

    ReplyDelete
    Replies
    1. ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നല്ലോ.. ആശംസകള്‍ പ്രിയ പ്രവാഹിനി

      Delete
  23. മറ്റാരുടേയും സഹായമില്ലാതെ ശരീര രക്ഷയ്ക്കായിട്ടാണ് കൈകൾ രണ്ടു വശത്തായി ഉണ്ടായിട്ടുള്ളത്. ഒരു തരം സ്വയം പര്യാപ്തത . അതു മ നസ്സിലാക്കാതെയുള്ള തുടയു,ടെ പരിഭവം പറച്ചിൽ മറ്റു ചില ഗൂഢലക്ഷ്യങ്ങളോടെയാണ്. തുs തന്നെ പറയുന്നുണ്ട് അന്യരുടെ സഹായം തേടുമെന്ന് ..!? അതു തന്നെയാണ് തുS യുടെ നിഗൂഢത...! സ്വന്തം ശരീരത്തിന്റെ ഭാഗമായ കയ്യിനെ ,കുറ്റപ്പെടുത്തുന്നത് അന്യരെക്കൊണ്ടു ചെയ്യിപ്പിക്കാൻ ..... അമ്പ ടാ വില്ലാ...!!

    ReplyDelete
    Replies
    1. ഈ സാന്നിദ്ധ്യം സന്തോഷം തരുന്നു. വി.കെ.സാറിനു ആശംസകള്‍ തിരികെ.പ്രോത്സാഹനം തുടരണമെന്നപേക്ഷ

      Delete
  24. കഥ വായിച്ചു. ഇതേ രീതിയിൽ ബിംബ കൽപനകളിൽ ചില കഥകൾ വായിച്ചിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ കഥകളിൽ. കൂടാതെ പൊയ്ത്തും കടവിന്റെ "തല" എന്ന കഥ വായിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും വായിക്കണം. അപ്പോഴാണ്‌ ഇക്കഥയിൽ അത്ര പുതുമ ഇല്ലല്ലോ എന്ന് നിങ്ങള്ക്ക് തന്നെ തോന്നുക.
    ഓരോന്നും പരസ്പര പൂരകങ്ങലാണ് അത് ജീവിതമായാലും, ലിംഗങ്ങൾ ആയാലും, വസ്തുക്കളും, പ്രതിഭാസങ്ങലുമായാലും എന്നതാണ് കഥ.
    ഇതിനെ ഒരു മെയിൽ ഷോവനിസ്റ്റ് കഥ എന്ന് വേണമെങ്കിലും പറയാം.
    തുടക്കത്തിലെ :അതാണ്‌ (അവന്റെ ) ശീലം എന്നത് ഒരു പ്രത്യേക അവസ്ഥയിലേക്ക് ഊന്നൽ നൽകുന്നതിനാൽ ആ അവൻ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായമുണ്ട്.
    പറഞ്ഞ രീതി നന്നായി.
    എഴുത്തുകളിൽ പരീക്ഷണങ്ങൾ ഇനിയുമുണ്ടാവട്ടെ. നല്ല കഥകൾ ഇനിയും വരട്ടെ.
    ആശംസകൾ




    ReplyDelete
    Replies
    1. മികച്ച പ്രോത്സാഹനത്തിനു ആദ്യമേ നന്ദി- 'തല' തേടിപ്പിടിച്ചു വായിക്കാം. ബാക്കി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയിലുണ്ട്. വീണ്ടും സ്വാഗതം...!!

      Delete
  25. ചിന്ത കൊള്ളാം. നടക്കുമ്പോ എങ്കിലും ഒന്നു തട്ടാതെ നടന്നൂടേ ചേട്ടാ.. :P

    ReplyDelete
    Replies
    1. തട്ടുന്നതല്ലേ ഒരു രസം... അല്ലെ?

      Delete
  26. വ്യത്യസ്തമായി തോന്നിയ കഥ..
    നന്നായി അന്നൂസ്

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും ഒപ്പം സ്നേഹവും

      Delete