കൈയ്യില്‍ ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കയറുമായി കാലനെപോലെ അജയന്‍ നില്‍പ്പ് തുടര്‍ന്നു. ആലോചനാമഗ്നനായി തലകുമ്പിട്ടിരിക്കുന്ന രതീഷിനരുകിലേക്ക് അവന്‍ അല്‍പ്പം കൂടി ചേര്‍ന്നു നിന്നു. രതീഷ് കൈവിരലുകളിലെ നഖാഗ്രങ്ങള്‍ കടിച്ചുപറിച്ച് തുപ്പിത്തെറിപ്പിക്കുന്നത് നോക്കിനിന്ന്‍, അജയന്‍ അക്ഷമനായി.
'രതീ.....' അജയന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. രതീഷ് തല ഉയര്‍ത്തിയില്ല. അവന്‍ കണ്ണുകളിറുക്കി അടച്ചുപിടിച്ച് അലസമായി മൂളി, അജയനോട് ചേര്‍ന്ന് ചിന്തിക്കുന്നു എന്ന് വരുത്തി.
‘നീയൊരു തീരുമാനത്തിലെത്തിയെ പറ്റൂ രതീ.........നമ്മള്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ ഒരുമിച്ചാണ്...ഒരു ജോലി ചെയ്യുമ്പോഴും അങ്ങനെതന്നെ ആകണമെന്ന എന്‍റെ ആഗ്രഹം കൊണ്ടാണ് ഞാനിത് പറയുന്നത്...അതിനു വേണ്ടിയാണ് ഞാന്‍ ഇത്ര വലിയൊരു റിസ്ക് എടുക്കാന്‍ തയ്യാറാകുന്നത് തന്നെ......അതെന്താണ് നീ മനസ്സിലാക്കാത്തത്.....? ’ അജയന്‍ ചോദ്യരൂപത്തില്‍ നിര്‍ത്തിയപ്പോള്‍ വേഗതയില്‍ നഖം പറിക്കല്‍ തുടര്‍ന്നതല്ലാതെ അവന്‍ മറുപടി ഒന്നും പറഞ്ഞില്ല..
‘ഇവനെ ഇങ്ങനെ വച്ച് കൊണ്ടിരുന്നിട്ട് എന്താണു കാര്യം......നോക്കൂ രതീ... തട്ടിക്കളയുകയല്ലാതെ നിന്‍റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല...?’ അജയന്‍ തീരുമാനിച്ചുറച്ച് ക്രൌര്യത്തോടെ പ്രഖ്യാപിച്ചു.
തെല്ലു നേരം....പിടഞ്ഞ ഹൃദയത്തോടെ രതീഷ് ചാടിയെഴുന്നേറ്റു.
‘നീയെന്താ ഈ പറയുന്നത്....അവന്‍ എന്‍റെ ഒരേയൊരു കൂടെപ്പിറപ്പാണ്...’ രതീഷിന്റെ പിടഞ്ഞ ശബ്ദം ആ മുറിയുടെ കല്ഭിത്തിക്കള്‍ക്കുള്ളില്‍ പ്രകമ്പനം കൊണ്ടു.
‘ആയിക്കോട്ടെ....എത്ര കാലം ഈ തലയ്ക്കു സ്ഥിരമില്ലാത്തവനെ നീ നോക്കി അന്വേഷിച്ച് കൊണ്ടിരിക്കും.....പറ...ഒന്നോര്‍ക്കണം...അവന്‍ നിന്‍റെ ഇളയതാണ്....വയസ്സ് ഇരുപതു മാത്രം....ഇനിയുമൊരു അന്പത് വര്‍ഷം കൂടി അവന്‍ ജീവിച്ചിരുന്നാല്‍ അത്രേം കാലം നീ അവന്‍റെ എല്ലാ കാര്യങ്ങളും നോക്കി ഈ ചെറ്റക്കുടിലില്‍ നിന്‍റെ ജീവിതം ഹോമിക്കുമോ...? രണ്ടു ജീവിതമാണ് അതുകൊണ്ട് ഇല്ലാതാവുന്നതെന്ന കാര്യം എന്തുകൊണ്ടാണ് നീ ഓര്‍ക്കാത്തത്..?...’
രതീഷ് അജയനോടു തര്‍ക്കിക്കാനാവാതെ കുനിഞ്ഞിരുന്നു. മൂന്നു ദിവസമായി അവന്‍ ഈ വിഷയം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.
‘അതൊക്കെ പോട്ടെ....' തെല്ലു നിശബ്ദതയ്ക്ക് ശേഷം, വിടാന്‍ ഭാവമില്ലാതെ അജയന്‍ വീണ്ടും വിഷയത്തിലേക്കെത്തി.
'നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തൊക്കെയാ വരാനിരിക്കുന്നതെന്ന്‍ ആര്‍ക്കറിയാം..... ഇനി നീയങ്ങു തട്ടിപോയെന്നു വയ്ക്കുക...അല്ലെങ്കില്‍ വയ്യാതെ കിടപ്പിലായെന്നു വയ്ക്കുക...ഇവനെ ആര് നോക്കും...പിന്നീട് ഇവന്റെ അവസ്ഥ എന്താകുമെന്നു നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ആരും അവനെ തിരിഞ്ഞ് നോക്കാന്‍ ഉണ്ടാകില്ല... ഈ ചങ്ങലയില്‍, പട്ടിണി കിടന്ന്‍ പുഴുവും ഉറുമ്പും അരിച്ച് നരകിച്ചു ചാകാനായിരിക്കും അവന്‍റെ വിധി....’ .
'നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തൊക്കെയാ വരാനിരിക്കുന്നതെന്ന്‍ ആര്‍ക്കറിയാം..... ഇനി നീയങ്ങു തട്ടിപോയെന്നു വയ്ക്കുക...അല്ലെങ്കില്‍ വയ്യാതെ കിടപ്പിലായെന്നു വയ്ക്കുക...ഇവനെ ആര് നോക്കും...പിന്നീട് ഇവന്റെ അവസ്ഥ എന്താകുമെന്നു നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ആരും അവനെ തിരിഞ്ഞ് നോക്കാന്‍ ഉണ്ടാകില്ല... ഈ ചങ്ങലയില്‍, പട്ടിണി കിടന്ന്‍ പുഴുവും ഉറുമ്പും അരിച്ച് നരകിച്ചു ചാകാനായിരിക്കും അവന്‍റെ വിധി....’ .
‘എന്തൊക്കെയാ നീയ്യീ പറയുന്നത്... ഈ കടത്ത് കടന്നു നീ വന്നത് എന്നെ കൂടി ഭ്രാന്തനാക്കാനാണോ...അജയാ...? ’ രതീഷ് ദേഷ്യത്തോടെ ആരാഞ്ഞു.
‘ശരി......ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.. തീരുമാനം നിന്റെയാണ്.... രണ്ടാഴ്ച്ചകൂടിയെ സമയമുള്ളൂ....അടുത്ത ഇരുപതാം തീയതി ഞാന്‍ എന്തായാലും ജമ്മുവിലേക്ക് പോകും. സ്കൂളിലെ പ്രിന്‍സിപ്പാള്‍ അച്ചനും റെന്നിയച്ചനും കൂടെയുണ്ടാകും. നീ വരുന്നുണ്ടെന്നാണ് ഞാന്‍ അവരോടു തല്‍ക്കാലം പറഞ്ഞിരിക്കുന്നത്.........ആദ്യമായത് കൊണ്ട് അവരോടൊപ്പം പോകുന്നത് തന്നെയാ ബുദ്ധി. പരിചയമില്ലാത്ത സ്ഥലം...ദില്ലിയില്‍ നിന്ന്‍ പത്തറുനൂറു കിലോമീറ്ററോളം ട്രെയിന്‍ യാത്രയുണ്ട് ജമ്മുവിലേക്ക്....അവിടുന്ന് ഉദ്ദേശം മുന്നൂറു കിലോമീറ്ററോളം ബസ്സിലും... പിന്നെ അവരുടെ കൂടെ പോയാല്‍ ചിലവോക്കെ അവരെടുത്തോളും...പൂന്ജിലാണ് സ്കൂള്‍... രണ്ടായിരത്തോളം കുട്ടികളൊക്കെ പഠിക്കുന്ന വല്യ നിലവാരമുള്ള സ്കൂളാണ്....ചൂടും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥയാണ് അവിടെയെന്നാണ് റെന്നിയച്ചന്‍ പറഞ്ഞത്......ഒന്നട്ജസ്റ്റ് ചെയ്തു കിട്ടിയാല്‍ രക്ഷപെട്ടു...'
അജയന്‍ തെല്ലു നിര്‍ത്തി ആലോചനയിലാണ്ടു.
'പിന്നെ....ഒന്നാലോചിക്കുമ്പോള്‍ രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം....പേരിനൊരു ഡിഗ്രി മാത്രമുണ്ടായാല്‍ ഇവിടേത് സ്കൂളിലാ ജോലി ലഭിക്കുക ...നാലായിരമോ അയ്യായിരമോ ശമ്പളം കിട്ടിയിട്ടെന്താ കാര്യം.... എന്തായാലും ഒന്നു ഞാന്‍ പറയാം...നീ വന്നാലും ഇല്ലെങ്കിലും ഞാന്‍ പോകും....ഇനിയൊക്കെ നിന്‍റെ ഇഷ്ട്ടംപോലെ...’
രതീഷ് ദയനീയമായി അജയന്റെ കണ്ണുകളിലേക്കു നോക്കി.
അജയന് തെല്ലു നിര്‍ത്തി ആലോചനയിലാണ്ടു.
'പിന്നെ....ഒന്നാലോചിക്കുമ്പോള്‍ രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം....പേരിനൊരു ഡിഗ്രി മാത്രമുണ്ടായാല്‍ ഇവിടേത് സ്കൂളിലാ ജോലി ലഭിക്കുക ...നാലായിരമോ അയ്യായിരമോ ശമ്പളം കിട്ടിയിട്ടെന്താ കാര്യം.... എന്തായാലും ഒന്നു ഞാന്‍ പറയാം...നീ വന്നാലും ഇല്ലെങ്കിലും ഞാന്‍ പോകും....ഇനിയൊക്കെ നിന്‍റെ ഇഷ്ട്ടംപോലെ...’
രതീഷ് ദയനീയമായി അജയന്റെ കണ്ണുകളിലേക്കു നോക്കി.
‘അജയാ...എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല...പക്ഷേ....അനുക്കുട്ടനെ ഈ അവസ്ഥയില്‍ ഇവിടുപേക്ഷിച്ച് ഞാന്‍ എങ്ങനെ വരും....അവനേ നോക്കാന്‍ വേറെയാരുമില്ലടാ....ഞാന്‍ എന്താ ചെയ്യുക....?’
‘എടാ നീ ഒന്നും ചെയ്യണ്ട.....നീ ഒരു വാക്ക് പറഞ്ഞാല്‍ മതി... ഇരുചെവി അറിയാതെ ഞാന്‍ ആ തടസ്സം നീക്കി തരാം...ചങ്ങലയില്‍ കിടക്കുന്ന ഒരു മാനസ്സികരോഗി മരിച്ചാല്‍ ആരും പരാതിയുമായി വരില്ല....മാത്രമല്ല നാട്ടുകാര്‍ ആശ്വസിക്കുകയെ ഉള്ളു....ഈ നരകത്തില്‍ നിന്ന്‍ അവന്‍ രക്ഷപെട്ടല്ലോ എന്ന് കരുതും...അത്രതന്നെ...’
രതീഷിന്റെ മനം തേങ്ങി. ചെറുതായി നിറഞ്ഞ കണ്ണുകള്‍ ഉയര്‍ത്തി വീണ്ടും ദയനീയമായി അവന്‍ അജയനെ നോക്കി.
‘അജയാ....നിനക്കെത്ര എളുപ്പത്തില്‍ പറയാന്‍ കഴിയുന്നു....നിനക്കറിയുമോ....ഞാനും അനുക്കുട്ടനും അമ്മയും അച്ഛനും എത്ര സന്തോഷത്തോടെയാണ് ഒരുകാലത്ത് ഈ വീട്ടില്‍ കഴിഞ്ഞിരുന്നതെന്ന്‍....ദേ ആ കാണുന്ന ഡാമില്‍ കടത്ത് മുങ്ങി അച്ഛനും അമ്മയും മരിക്കും വരെ അവനു യാതൊരു കുഴപ്പവുമില്ലായിരുന്നു.....അമ്മയ്ക്ക് നീന്തലറിയില്ലാതിരുന്നതാണ് അച്ചനും കൂടി വിനയായത്. അന്നവന് പതിമൂന്നു വയസേയുള്ളൂ... എന്നോടൊപ്പം കളിച്ചു ചിരിച്ച് ഈ വീട്ടിലാകെ ഓടിച്ചാടി നടന്ന കുസൃതിയായിരുന്നു അവനന്ന്.......അമ്മയും അച്ഛനും ഒരുമിച്ച് മരണപ്പെട്ടതോടെ ഞാനും അവനും മാത്രമായി ഈ വീട്ടില്‍. നിനക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും ഭീകരമായിരുന്നു പിന്നീട് ഞങ്ങള്‍ അനുഭവിച്ച ഏകാന്തത.....അച്ഛന്റേയും അമ്മയുടെയും ഒരുമിച്ചുള്ള മരണം എന്നെക്കാളധികം ബാധിച്ചത് അവനെയായിരുന്നു....ഓരോ ദിവസം ചെല്ലുംതോറും അവന്‍റെ മനസ്സ് പതിയെപ്പതിയെ മാറുകയായിരുന്നു. പഠനം തീരെ കുറഞ്ഞു. ആദ്യമൊന്നും അവന്‍റെ മാറ്റം എനിക്ക് മനസ്സിലായിരുന്നില്ല... സ്കൂളില്‍ പഠിക്കാതെ ചെല്ലുന്നത് പതിവാക്കിയപ്പോള്‍ അവന്‍റെ ക്ലാസദ്ധ്യാപകന്‍ അവനെ പുറത്താക്കി. അച്ഛനെയോ അമ്മയെയോ വിളിച്ചു കൊണ്ട് വന്നശേഷം ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന്‍ ആ അദ്ധ്യാപകന്‍ കാര്യമറിയാതെ ശാഠ്യം പിടിച്ചത് അവന്‍റെ മനസ്സിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിച്ചു. അതായിരുന്നു തുടക്കം... മാറ്റങ്ങള്‍ പലതും പിന്നീട് പ്രകടമായികൊണ്ടിരുന്നു...എത്ര നിര്‍ബന്ധിച്ചാലും സ്കൂളില്‍ പോകാതായി...എപ്പോഴും ചിന്തിച്ചിരിക്കാന്‍ തുടങ്ങി....ഉറക്കം കുറഞ്ഞു...എന്ത് പറഞ്ഞാലും ദേഷ്യം കാട്ടുന്നത് പതിവായി......വഴിയെ പോകുന്നവരെ ഒക്കെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആകെ പ്രശ്നമായി....ഇവിടുള്ള ഒരാളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അന്ന് നാട്ടുകാര്‍ പിടിച്ചു കെട്ടി ഭ്രാന്താശുപത്രിയിലാക്കി. അന്നുമുതല്‍ അവന്‍റെ ശനിദശ തുടങ്ങുകയായിരുന്നു. വീര്യംകൂടിയ മരുന്നുകള്‍...ഇന്ജക്ഷനുകള്‍...ഷോക്കുകള്‍....അവന്‍റെ അസുഖം കുറയുകയായിരുന്നില്ല....ചികിത്സകള്‍ കൊണ്ട് അവന്‍ ഒരു മുഴുഭ്രാന്തനാവുകയായിരുന്നു പിന്നീട്.....അവനെ പഴയ അനുക്കുട്ടനാക്കാനുള്ള എന്‍റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരുന്നു..... ഒരു രൂപ പോലും കൈയ്യിലെടുക്കാനില്ലാത്ത ഞാന്‍ എത്ര നാള്‍ അവനെ ചികിത്സിക്കും...? ആശുപത്രിക്കാര്‍ തഴഞ്ഞപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ ഇവിടെ കൊണ്ട് വന്നു ചങ്ങലയ്ക്കിട്ടു....അഞ്ചു വര്‍ഷമായി അവനീ കിടപ്പ് തുടരുന്നു.... അവന് ഞാനല്ലാതെ ആരുമില്ല അജയാ അതുകൊണ്ടാ...ഞാന്‍..........’
‘അതാ ഞാനും പറഞ്ഞു വന്നത്.....ഇതിനോരവസാനം വേണ്ടേ...? എത്ര കാലമാണ് ഇതു സഹിക്കുക....അവനെ ഇങ്ങനെയിട്ടു നരകിപ്പിക്കുന്നതാ ഏറ്റവും വല്ല്യ ക്രൂരത....ആ ഇരുട്ടുമുറിയില്‍ നിന്ന്‍ ഒരു മോചനം...അതാണവന് കൊടുക്കാന്‍ കഴിയുന്ന എറ്റവും നല്ല മെഡിസിനും രോഗശാന്തിയും...അതോടെ നീയും രക്ഷപെടും.....’
രതീഷ് ചിന്തിച്ചിരുന്നു.......ഒരു രക്ഷപെടല്‍.......തനിക്കും അനിയനും.....നിത്യമായ നരകത്തില്‍ നിന്ന്‍.....പീഠകളില്‍ നിന്ന്.....
‘അജയാ...അല്ലെങ്കില്‍....നമുക്കവനെ ഏതെങ്കിലും അഗതിമന്ദിരത്തിലോ മറ്റോ ആക്കിയാലോ...അതാകുമ്പം...... ’
രതീഷ് പറഞ്ഞ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ അജയന്‍ ഇടയില്‍ കയറി, ശബ്ദമുയര്‍ത്തി.
‘എന്നിട്ട് വേണം അവിടെയുല്ലവരെല്ലാം കൂടി പട്ടിയെപോലെ തല്ലികൊല്ലാന്‍.....ഇവന്‍ മറ്റുള്ള അഗതികളെ പോലെയാണോ..? അക്രമസ്വഭാവമുള്ള മാനസ്സിക രോഗിയാണിവനെന്നുള്ള കാര്യം നീ പലപ്പോഴും മറക്കുന്നു... വല്ലവരും തല്ലികൊല്ലുന്നതില്‍ ഭേദമല്ലേ ഇരുചെവി അറിയാതെ കാര്യം അവസ്സാനിപ്പിക്കുന്നത്... ’
‘ഇതു ഞാന്‍ അവനോടു ചെയ്യുന്ന പാപമല്ലേ...അജയാ...’
‘ഒരിക്കലുമല്ല...നിനക്ക് രക്ഷപെടണമെങ്കില്‍ ഈ ഒരു വഴി മാത്രം.....അവനെ ചികിത്സിച്ചു പഴയ രൂപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് നിനക്കുറപ്പുണ്ടോ...ചങ്ങലയിട്ടു പഴുത്തു പൊട്ടിയ കാലുകളുമായി അവന്‍ എത്ര നാള്‍ ഈ ഇരുട്ടുമുറിയില്‍ കിടക്കും... കൂടപ്പിറപ്പിനെ ഇങ്ങനെ നരകിക്കാന്‍ വിടുന്നതാണ് കൂടുതല്‍ പാപം.....’
‘ഊം.........’ മനസ്സില്ലാമനസ്സോടെ ശരിയിലെത്തി ചേര്‍ന്നപോലെ രതീഷ് മൂളി.
‘എവിടെയാ അവന്റെ മുറി....? കൈയ്യിലിരുന്ന പ്ലാസ്റ്റിക് വള്ളി ചുഴറ്റി അജയന്‍ ചോദിച്ചു. കൈലിമുണ്ട് തെറുത്തുടുത്ത് അവന്‍ തയ്യാറായി. അവന്‍റെ കണ്ണുകളില്‍ ഫണം വിടര്ത്തിയാടിയ ക്രൂരതയിലേക്ക് ഒരു തവണ പോലും നോക്കാന്‍ തയ്യാറാകാതെ വിറയ്ക്കുന്ന കാലുകളോടെ രതീഷ് മുന്‍പില്‍ നടന്നു.....
‘അജയാ നീ അവനെ വേദനിപ്പിക്കരുത്.......’ അജയന്‍ മുറിയിലേക്ക് കയറുന്നതിനു മുന്‍പേ രതീഷ് ശബ്ദം താഴ്ത്തിപ്പറഞ്ഞു
‘ഉം........’ കരുണയില്ലാതെ അവന്‍ അശ്രദ്ധമായി മൂളി.
അജയന്‍ പാതി ഇരുട്ടു നിറഞ്ഞ മുറിയിലേക്ക് കയറി കതകു ചാരുമ്പോള്‍ രതീഷ് പരാശ്രയമില്ലാതെ കൈകള്‍ കൂട്ടിത്തിരുമ്മി പുറത്ത് ലക്ഷ്യമില്ലാത്തവനെ പോലെ കാത്തുനിന്നു.
നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി......ഭയം കറുത്തിരുണ്ട് തനിക്ക് ചുറ്റും മൂടി നില്‍ക്കുന്നതായി തോന്നി രതീഷിന്.
‘ദൈവമേ...............’ മനസറിയാതെ അവന്‍ ഇടയ്ക്കിടെ പിറുപിറുത്തുകൊണ്ടിരുന്നു.
ചെറിയ ശക്തമായ ഒരു ശീല്‍ക്കാരം ഉയര്‍ന്നു കേട്ടു.
എന്‍റെ ദൈവമേ........
കാതുകള്‍ രണ്ടും അമര്‍ത്തിയടച്ച്, കണ്ണുകള്‍ ശക്തിയായി ഇറുക്കിപ്പിടിച്ചു നിന്നു. കാതിലെ ഇരമ്പം കൂടികൂടി വന്നുകൊണ്ടേയിരുന്നു. മൂളലുകളും ഞരക്കങ്ങളും എല്ലാ അതിര്‍ വരമ്പുകളെയും ഭേദിച്ച് അയാള്‍ക്ക് ചുറ്റും ഏറെനേരം കറങ്ങി നടന്നു. എന്തെക്കെയോ എടുത്തെറിയപ്പെടുന്ന ശബ്ദങ്ങള്‍....പിടച്ചിലുകള്‍.... തറയില്‍ അടിഞ്ഞു കൂടിയ പൊടിപടലങ്ങള്‍ അടച്ചിട്ട കതകിനിടയിലൂടെ അതി ശക്തിയായി പുറത്തേക്ക് വന്ന്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന്‍ പൊങ്ങി ലയിച്ചു. കരിങ്കല്ലുകൊണ്ട് പണിത ആ ഇരുട്ടുമുറിയില്‍ അവസാനിപ്പിക്കലിന്റെയും അതിജീവനത്തിന്‍റെയും നേര്‍പോരാട്ടം കാണികളില്ലാതെ അരങ്ങേറി. ഹൂങ്കാര ശബ്ദങ്ങള്‍ നിഷ്ക്കരുണം അകത്തുനിന്ന് അലറിക്കുതിച്ചെത്തി. വീണുപോകുമെന്ന് തോന്നിയപ്പോള്‍ ആശ്രയത്തിനായി രതീഷ് ശരീരം കരിങ്കല്‍ ഭിത്തിയില്‍ താങ്ങിനിര്‍ത്തി.
എന്റെ ദൈവമേ........
കാതുകള്‍ രണ്ടും അമര്‍ത്തിയടച്ച്, കണ്ണുകള്‍ ശക്തിയായി ഇറുക്കിപ്പിടിച്ചു നിന്നു. കാതിലെ ഇരമ്പം കൂടികൂടി വന്നുകൊണ്ടേയിരുന്നു. മൂളലുകളും ഞരക്കങ്ങളും എല്ലാ അതിര്‍ വരമ്പുകളെയും ഭേദിച്ച് അയാള്‍ക്ക് ചുറ്റും ഏറെനേരം കറങ്ങി നടന്നു. എന്തെക്കെയോ എടുത്തെറിയപ്പെടുന്ന ശബ്ദങ്ങള്‍....പിടച്ചിലുകള്‍.... തറയില്‍ അടിഞ്ഞു കൂടിയ പൊടിപടലങ്ങള്‍ അടച്ചിട്ട കതകിനിടയിലൂടെ അതി ശക്തിയായി പുറത്തേക്ക് വന്ന്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന്‍ പൊങ്ങി ലയിച്ചു. കരിങ്കല്ലുകൊണ്ട് പണിത ആ ഇരുട്ടുമുറിയില്‍ അവസാനിപ്പിക്കലിന്റെയും അതിജീവനത്തിന്‍റെയും നേര്‍പോരാട്ടം കാണികളില്ലാതെ അരങ്ങേറി. ഹൂങ്കാര ശബ്ദങ്ങള്‍ നിഷ്ക്കരുണം അകത്തുനിന്ന് അലറിക്കുതിച്ചെത്തി. വീണുപോകുമെന്ന് തോന്നിയപ്പോള്‍ ആശ്രയത്തിനായി രതീഷ് ശരീരം കരിങ്കല്‍ ഭിത്തിയില്‍ താങ്ങിനിര്‍ത്തി.
മുതുകില്‍ ഒരു കൈതൊട്ടപ്പോള്‍ ഞടുങ്ങിയാണ് രതീഷ് കണ്ണുകള്‍ തുറന്നത്..... മുന്നിലെ അവ്യക്തത നീങ്ങിയപ്പോള്‍ വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ അജയന്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് കണ്ടു.
‘കഴിഞ്ഞു...’ ചോര മണക്കുന്ന കണ്ണുകളോടെ അയാള്‍ കനമേറിയ ശബ്ദത്തില്‍ പറഞ്ഞു.
‘വേദനിച്ചോ......അവനു വേദനിച്ചോ...? ’ പോകാനായി ഭാവിച്ച അജയന്റെ കൈയ്യില്‍ രതീഷ് പിടിമുറുക്കി. ആ കൈ തട്ടിമാറ്റി പോകുമ്പോള്‍ അയാള്‍ പുശ്ചത്തോടെ പാതി തിരിഞ്ഞു നോക്കി. അജയന്‍റെ കഴുകന്‍ കണ്ണുകള്‍ തീഷ്ണതയോടെ രതീഷിനു നേരെ ജ്വലിച്ചു.
മിടിക്കുന്ന ഹൃദയത്തോടെ ഉറയ്ക്കാത്ത പാദങ്ങള്‍ വച്ച് രതീഷ് മുറിക്കുള്ളിലേക്ക് മെല്ലെക്കയറി. ഇരുളിലേക്ക് കണ്ണുകളെത്താന്‍ വീണ്ടും സമയമെടുത്തു. ദൃശ്യത്തിലേക്കെത്തി അയാള്‍ സ്തബ്ധനായി നിന്നു. വളഞ്ഞൊടിഞ്ഞ കഴുത്തും....മിഴിഞ്ഞ കണ്ണുകളും...തുറന്ന വായും.....
‘അയ്യോ....എന്‍റെ ദൈവമേ.......എന്‍റെ സുഖത്തിനുവേണ്ടി എനിക്കിത് ചെയ്യേണ്ടി വന്നല്ലോ.......! '
നിലയുറയ്ക്കാതെ രതീഷ് കൂടപ്പിറപ്പിനരുകില്‍ ഇരുന്ന്‍ അവനെ വാരി മടിയില്‍ വച്ച് കെട്ടിപ്പിടിച്ചിരുന്ന്‍ തേങ്ങി. ആ സാമീപ്യത്തിന്റെ ശക്തികൊണ്ടാവണം ചങ്ങലയ്ക്കുള്ളില്‍ തളച്ചിടാന്‍ വിധിക്കപ്പെട്ടുപോയ തന്റെ സ്നേഹത്തിന്‍റെ ആഴം പ്രിയസഹോദരന് ഒരിക്കല്‍ക്കൂടി വെളിവാക്കി കൊടുക്കാനെന്നവണ്ണം അവസാനമായി ഒന്നു കൂടി പിടഞ്ഞ്, ആ വിറങ്ങലിച്ച ശരീരം രതീഷിന്റെ കൈകളില്‍ ഒടുങ്ങി. തന്‍റെ കുഞ്ഞു സഹോദരന്റെ കണ്കോണുകളില്‍ അടര്‍ന്ന ജലകണം രതീഷിന്റെ മനസ്സിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെടുത്തി.
‘അയ്യോ... ഞാനിത് ചെയ്യിച്ചല്ലോ......അജയാ... ഇത് വേണ്ടായിരുന്നു......ഈ പാതകം വേണ്ടായിരുന്നു....
രതീഷ് ഉറക്കെ നിലവിളിച്ചു കൊണ്ട് തലയിണയില്‍ തലതല്ലിക്കരഞ്ഞു.... ഭയപ്പെട്ട് ഞെട്ടിയുണര്‍ന്ന അജയന്‍ അവനെ ഉണര്‍ത്താന്‍ നന്നേ പാട് പെടേണ്ടി വന്നു. അജയന്‍ ലൈറ്റ് തെളിക്കുമ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ കട്ടിലില്‍ കുത്തിയിരിക്കുകയായിരുന്നു രതീഷ്.
‘ഡാ...എന്താടാ....എന്തോരലര്‍ച്ചയായിരുന്നു... സ്വപ്നം കണ്ടുവോ....? ’
‘ഊം......’ കവിള്തടങ്ങളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ചുമാറ്റി രതീഷ് അവ്യക്തമായി മൂളി. മാനസികനില തിരികെ കൊണ്ടുവരാന്‍ പണിപ്പെട്ട്, ഏറെനേരം മൌനിയായി കുനിഞ്ഞിരുന്ന ശേഷം അവന്‍ അജയന് നേരെ മുഖമുയര്‍ത്തി.
‘അജയാ.....ഞാന്‍ ജമ്മുവിലേക്ക് വരുന്നില്ല....’ രതീഷിന്റെ വാക്കുകളില്‍ ദൃഡനിശ്ചയം തെളിഞ്ഞ് നിന്നു.
‘ഞാന്‍ വന്നു കയറിയത് മുതല്‍ നീ ഇതുതന്നെയല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നത്....നീ ഇങ്ങനെ ഒറ്റയ്ക്ക് എത്രകാലം ഈ വീട്ടില്‍ കഴിയുമെന്നു കരുതിയാണ് ഞാന്‍ നിന്നെ നിര്‍ബന്ധിച്ചത്......ഇനി നിനക്കിഷ്ട്ടമില്ലെങ്കില്‍ നീ വരണ്ട......പക്ഷേ അതിനൊരു കാരണമുണ്ടാകുമല്ലോ....അതാണെനിക്ക് മനസ്സിലാകാത്തത്.....? ’
‘ഞാന്‍ എന്‍റെ ഭാവിയെക്കഴിഞ്ഞും സ്നേഹിക്കുന്ന ചിലതൊക്കെ ഇവിടെ അവശേഷിക്കുന്നുണ്ടെന്ന് മാത്രം നീ അറിയുക....അതിനെയൊക്കെ നെഞ്ചോടു ചേര്‍ത്ത് സംരക്ഷിക്കാന്‍ ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ...ഞാന്‍ മാത്രം...കൂടുതലൊന്നും എനിക്ക് പറയാനില്ല.....’
രതീഷ് തലയിണ ഉയര്ത്തിവച്ചു അതില്‍ ചാരിക്കിടന്ന്‍ കണ്ണുകളടച്ചു. തുറന്നിട്ട ഒറ്റപ്പാളി ജനലിലൂടെ തെന്നിക്കറങ്ങി വന്ന തണുവുള്ള കാറ്റ് അവന്‍റെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ തണുപ്പിച്ചു. ഇടയ്ക്കിടെ അവ്യക്തമായി കേള്‍ക്കാറുള്ള ആ പൊട്ടിച്ചിരി ചങ്ങലക്കിലുക്കത്തോടൊപ്പം ഉയര്‍ന്നുകേട്ടു. ആശ്വാസത്തോടെ രതീഷ് മയക്കത്തിലേയ്ക്ക് മടങ്ങി. (ശുഭം)
________________________________
ഈ-മഷിയുടെ പതിനേഴാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ കഥ എന്‍റെ പ്രിയ വായനക്കാര്‍ക്കായി ഒരിക്കല്‍ക്കൂടി...! ഒപ്പം ഈ-മഷിയോടും ഈ-മഷിയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനോടും ബ്ലോഗേഴ്സ് ഗ്രൂപ്പിനോടും സഹകരിച്ച എല്ലാ പേരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.
________________________________
ഈ-മഷിയുടെ പതിനേഴാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ കഥ എന്‍റെ പ്രിയ വായനക്കാര്‍ക്കായി ഒരിക്കല്‍ക്കൂടി...! ഒപ്പം ഈ-മഷിയോടും ഈ-മഷിയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനോടും ബ്ലോഗേഴ്സ് ഗ്രൂപ്പിനോടും സഹകരിച്ച എല്ലാ പേരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.
ശ്വാസമടക്കിപ്പിടിച്ച് വായിക്കേണ്ടിവന്ന നല്ലൊരു കഥ.
ReplyDeleteഅവതരിപ്പിച്ചത് നന്നായിരിക്കുന്നു ...
ആശംസകള്‍
വായിച്ചു. നല്ല കഥ. തുടക്കം മുതല്‍ ഒടുക്കം വരെ തട്ടും തടവും ഇല്ലാതെ വായിച്ചു. ഇടയ്ക്ക് ചില അക്ഷരപിശകുകള്‍ ഉണ്ട്.തിരുത്തുമല്ലോ....സ്നേഹം.നന്മകള്‍.
ReplyDeleteകൈകാര്യം ചെയ്ത വിഷയത്തിന്റെ ഗൗരവവും തീവ്രതയും വെച്ചുനോക്കുമ്പോള്‍ എവിടെയൊക്കെയോ അപൂര്‍ണ്ണത അനുഭവപ്പെടുന്നുണ്ട്. അത്ര ലളിതമായി അവതരിപ്പിക്കുവാന്‍ കഴിയുന്നവയല്ല ഇത്തരം റിയല്‍ ലൈഫ് സിറ്റ്വേഷന്‍സ്. എങ്കിലും അന്നൂസിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു. ആശംസകള്‍.
ReplyDeleteകഥ നന്നായിട്ടുണ്ട്
ReplyDeleteആശംസകൾ ...
ReplyDeleteഅവസാനം വരെ ആകാംക്ഷ കൂടെ സഞ്ചരിച്ച വായനയില്‍ ഒന്നും വ്യക്തമാകാതെ മനുഷ്യന്‍ നിസ്സഹായന്‍ ആയിത്തീരുന്ന ജീവിതത്തിന്റെ നേര്‍ചിത്രം ലളിതമായി അവതരിപ്പിച്ചു.
ReplyDeleteനോണ്‍ സ്റ്റോപ്പ് വായന ആയിരുന്നു. കൊള്ളാം
ReplyDeleteകഥ ആവശ്യപ്പെടുന്ന തീഷ്ണതയിലേക്കെത്തിക്കാൻ അന്നൂസ് പരിശ്രമിച്ചിട്ടുണ്ട്. ആശംസകൾ..
ReplyDeleteസ്വപ്നമാണെന്ന അറിവ് കിട്ടും വരെ വളരെ വിഷമിച്ചു. ഹൃദയസ്പർശിയായ എഴുത്ത്. അഭിനന്ദനങ്ങൾ
ReplyDeleteകഥയിൽ എന്തോ ഒരു അവ്യക്തത നിഴലിക്കും പോലെ ഒരു തോന്നൽ.
ReplyDeleteആശംസകൾ...
ആദ്യം മുതൽ സ്വപനം വേണ്ടിയിരുന്നില്ല.. അതിൽ അജയനെ ഇങ്ങിനെ ക്രൂരൻ ആക്കിയതിന് യാതൊരു നീതീകരണമില്ല. ആദ്യ ഭാഗം യഥാർത്യ ലോകത്ത്, പ്രായോഗികമായി അജയൻ നിർദേശിയ്ക്കുന്നതും, ദയാവധം ഉൾപ്പടെ, രണ്ടാം ഭാഗത്തിൽ സ്വപ്നത്തിൽ സ്വയം കയറുമായി പോകുന്നതും , മൂന്നാം ഭാഗം വീണ്ടും യഥാർത്യ ലോകത്ത്, തന്നെ കൊണ്ടതിനു കഴിയില്ല എന്ന് മനസ്സിലാക്കുന്നതും ആയിരുന്നുവെങ്കിൽ കൂടുതൽ ഭംഗി ആകുമായിരുന്നു. അജയനെ ക്കാളും സ്വയം കയറുമായി പോകുന്നത് സ്വന്തം ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം വെളിവാക്കുന്നത് പോലെ ആകുമായിരുന്നു. കഥ കൊള്ളാം. ആശംസകൾ.
ReplyDeleteനല്ല കഥ ..അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക, അത് പോലെ കഥയുടെ തുടക്കം നീണ്ട സംഭാഷണങ്ങളില്‍ കൂടി നീട്ടി കൊണ്ട് പോവാതെ കഥയുടെ ഉള്ളടക്കത്തിലേക്ക് വരുന്നത് വായിക്കാനുള്ള ആകാംക്ഷയും കൂടും, ആശംസകള്‍ അന്നൂസ്
ReplyDeleteനിസ്സഹായതയിലെത്തിപ്പെടുന്ന മനുഷ്യ ജീവിതങ്ങൾ...
ReplyDeleteവായിപ്പിക്കുക എന്നതാണ് ഒരു കഥയുടെ പ്രധാനധർമ്മം - വായനക്കാരെ പിടിച്ചിരുത്തുന്ന ആ രചനാതന്ത്രം ഈ കഥ എഴുത്തിൽ പ്രകടമാണ്...... അഭിനന്ദനങ്ങൾ
ReplyDeleteസമ്മിശ്ര പ്രതികരണങ്ങളുമായി എന്റെയീ കൊച്ചു കഥയിലേക്ക് വന്ന ബ്ലോഗുലകത്തിലെ മഹാരഥന്മാരായ പ്രിയ തങ്കപ്പന്‍ചേട്ടന്‍, മനോജ് വെങ്ങോലബായ്, സുധീര്‍ദാസ് ബായ്, വെട്ടത്താന്‍ സാര്‍, മിനി ആണ്ട്രൂസ്, പട്ടേപ്പാടംസാര്‍, അജിത്തെട്ടന്‍, പ്രദീപേട്ടന്‍(നന്ദനം), അമ്പിളി ചേച്ചി, വി.കെ.സാര്‍, വിപിന്‍ ചേട്ടന്‍, ഫൈസല്‍ ബായ്, മുരളീ മുകുന്ദന്‍ ചേട്ടന്‍, പ്രദീപേട്ടന്‍ എന്നിവരോടുള്ള സ്നേഹവും ആദരവും അറിയിക്കട്ടെ.....
ReplyDeleteനല്ല കഥ.
ReplyDeleteനല്ല കഥ.ആശംസകള്‍.
ReplyDeleteകഥ കൊള്ളാം
ReplyDeleteകഥയുടെ ആശയം നന്നായിരുന്നു, അഭിനന്ദനങ്ങൾ. എന്നാൽ അവസാന ഭാഗത്ത് 'വീകേ' എഴുതിയതുപോലെ എന്തോ ഒരു അവ്യക്തത എനിക്കും തോന്നി.ഒരു പക്ഷെ എന്റെ തോന്നൽ മാത്രമായിരിക്കാം.
ReplyDeleteകഥയ്ക്ക് പൂര്‍ണ്ണത കിട്ടാത്ത പോലെ. കുറച്ചു കൂടി ശ്രദ്ധിച്ച് എഴുതേണ്ടിയിരുന്നു എന്ന് തോന്നുന്നു. അവസാനം കുറച്ചു അവ്യക്തതയും ഉണ്ട്
ReplyDeleteവായിച്ചു പോവുമ്പോൾ എവിടെയൊക്കെയോ മനസ്സ് തട്ടിയും തടഞ്ഞും നിന്ന്,
ReplyDeleteയഥാര്ത്ത ജീവിതങ്ങളിലേക്ക് തന്നെ ഒരു മടക്കം,
ഈ കഥയുടെ ആശയത്തിന് അത്രയും പ്രസക്തിയുണ്ട്.
നല്ല എഴുത്ത്
അഭിനന്ദനങ്ങൾ.
അന്നുസ് , കഥ ഇഷ്ടായീട്ടോ .
ReplyDeleteഅന്നുസ്, പ്രതീക്ഷിച്ചപോലെ, മനോഹരം,
ReplyDeleteകഥ വായിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും നല്ല കഥകള്‍ ഉണ്ടാവട്ടെ
ReplyDeleteനല്ല അവതരണം... മുഷിയാതെ വായിച്ചു. ഇഷ്ടായി ഈ കഥ അന്നൂസ്
ReplyDeleteനല്ല തീം ആണ്..പക്ഷെ....പക്ഷെ ചിലയിടങ്ങളില്‍ വിരസത കൂടെ കൂട്ടുന്നു..rr
ReplyDeleteI like it.good.
ReplyDelete'സിന്‍' എന്ന എന്റെയീ കൊച്ചു കഥയിലേക്ക് വന്ന ബ്ലോഗുലകത്തിലെ മഹാരഥന്മാരായ പ്രിയ തങ്കപ്പന്‍ചേട്ടന്‍, മനോജ് വെങ്ങോലബായ്, സുധീര്‍ദാസ് ബായ്, വെട്ടത്താന്‍ സാര്‍, മിനി ആണ്ട്രൂസ്, പട്ടേപ്പാടംസാര്‍, അജിത്തെട്ടന്‍, പ്രദീപേട്ടന്‍(നന്ദനം), അമ്പിളി ചേച്ചി, വി.കെ.സാര്‍, വിപിന്‍ ചേട്ടന്‍, ഫൈസല്‍ ബായ്, മുരളീ മുകുന്ദന്‍ ചേട്ടന്‍, പ്രദീപേട്ടന്‍ (ഷോര്‍ട്ട് സൈറ്റ്) എന്നിവരോടുള്ള സ്നേഹവും ആദരവും അറിയിച്ചിരുന്നതോര്‍ക്കുമല്ലോ. അവര്‍ക്ക് ശേഷം ഈ കഥയിലേക്ക് വരുകയും അഭിപ്രായങ്ങളാല്‍ വസന്തം തീര്‍ക്കുകയും ചെയ്ത പ്രിയ വൈശാഖ് നാരായണന്‍, ആന്റണി ജോസ് സാര്‍, ശ്രീ, ഷാജി ജോസഫ് ബായ്, റോസ്സാപ്പൂക്കള്‍, ശിഹാബുദ്ദീന്‍ ബായ്, പി.സി.മിനി, മനസ്വിനി, എച്ച്മുക്കുട്ടി, മുബി,റിഷാ റഷീദ് , സതീഷ് മാക്കോത്ത് തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് കൂടി എന്റെ സ്നേഹവും ആദരവും പകര്‍ന്നു തരട്ടെ...! പ്രോത്സാഹനങ്ങള്‍ക്കെല്ലാം നന്ദി, വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും. സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കട്ടെ....എല്ലാപേര്‍ക്കും ദീപാവലി ആശംസകള്‍.
ReplyDeleteആകാംഷയോടെ അവസാനം വരെ വായിച്ചു. നല്ല അവതരണം. ഇഷ്ടം
ReplyDelete'ഒറ്റയടിപ്പാതകള്‍ ' എന്ന നോവല്‍ വായിച്ചതോര്‍മ്മ വന്നു ....ആശംസകള്‍ !
ReplyDeleteനല്ല തീം
ReplyDeleteപ്രിയ സലാഹുദീന്‍ ,മുഹമ്മദ്കുട്ടി മാഷ്, ആശ എന്നിവര്‍ക്ക് കൂടി എന്റെ സ്നേഹവും ആശംസകളും ...!!!
ReplyDeleteഇ-മഷിയിൽ വായിച്ചിരുന്നു...നല്ല കഥ...
ReplyDelete