സീന്‍-1.
1992 കാലഘട്ടം. വിദൂര ദൃശ്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റ്.
മൂന്നു കുത്തു ചീട്ടുമായി ധൃതിയില്‍ പുറത്തേക്കു പോകുന്ന അച്ഛന്‍.
ഒരു ശക്തിക്കും പിന്നോക്കം കൊണ്ട് പോകാനാകാതെ, ചീട്ടുകളി ജീവിതത്തിന്‍റെ ഭാഗമായി കൊണ്ട് നടക്കുന്ന ആളാണ് അദ്ദേഹം. റമ്മി, അതാണ് ഇഷ്ട ഐറ്റം. ദിവസവും അഞ്ചാറു മണിക്കൂറോക്കെ കാര്‍ഡിന് മുന്‍പില്‍ കുത്തി ഇരിക്കുന്നത് കാണാം. കാശ് വച്ചുള്ള കളിയാണ് പൊടിപൊടിക്കുന്നത്. മിക്കവാറും 'അടപടല' ഒരുപ്പോക്ക് പോകുന്ന അണ്‍സഹിക്കബിള്‍ കാഴ്ചകള്‍. മരുഭൂമിയിലെ മഴ പോലെ വല്ലപ്പോഴും ഒന്നടങ്കം കിട്ടുന്ന പുളകിത ദൃശ്യങ്ങള്‍. (മാറിമാറി കാണിക്കാന്‍ പറ്റില്ല - ആദ്യത്തേത് ഒരു പാട് കൂടുതലാ.)
അകലെയുള്ള ബന്ധു വീടുകളിലൊക്കെ പോകുമ്പോള്‍ ചീട്ടിന് മുന്‍പില്‍ കുത്തി ഇരുന്ന് ഉള്ളത് മുഴുവന്‍ കൂടെ കളിക്കുന്ന അനിയന്മാര്‍ക്കും ചേട്ടന്മാര്‍ക്കും മുതിര്‍ന്ന മരുമക്കള്‍ക്കും വീതിച്ചു കൊടുത്ത് കൈയ്യില്‍ അഞ്ചിന്‍റെ നയാപൈസ ഇല്ലാതെ പത്തും പതിനഞ്ചും കിലോമീറ്റര്‍ വാശിക്ക് വീട്ടിലേക്കു നടന്നു പോന്നിട്ടുള്ള കക്ഷി. കളിക്കിടയില്‍ രൂപപ്പെടുന്ന വാശി കളി കഴിഞ്ഞും നില്‍നില്‍ക്കുന്നതായിരുന്നു ഒരു പത്തു രൂപ വണ്ടിക്കൂലിയായി തിരികെ ചോദിക്കാതെ നടന്നു പോരാനുള്ള കാരണം. കൂടാതെ അനിയന്മാര്‍ക്കും മരുമക്കള്‍ക്കും മുന്‍പില്‍ താഴാനുള്ള വൈമനസ്യവും. ഇതാണ് പശ്ചാത്തലം.
സീന്‍- 2 .
അതെ കാലഘട്ടം. ഒരു ബന്ധുവിന്‍റെ കല്ല്യാണ ദിനം.
ഞാനും അച്ഛനും കൂടിയാണ് ബന്ധുവിന്‍റെ കല്യാണത്തിന് പോകുന്നത്. രാത്രി മുഴുവന്‍ അനിയന്മാരുമായി ചീട്ടുകളിച്ചു പതിവുപോലെ കൈയ്യിലുള്ളതൊക്കെ കളഞ്ഞു കുളിച്ചു അനിയന്മാരോട് പിണങ്ങി പിറ്റേന്ന് നടന്നു പോന്ന ദിവസം. കല്യാണം കഴിഞ്ഞു ഫുള്‍ ശപ്പാടുമടിച്ചു പൊരി വെയിലത്ത് വയറും ചുമന്നാണ് രണ്ടു പേരുടെയും നടത്തം. . അവിടുന്ന് വീട്ടിലേക്കു എട്ടു കിലോമീറ്ററാണ് ദൂരം. എനിക്കാണെങ്കില്‍ ദേഷ്യം വന്നിട്ട് സഹിക്കാന്‍ കഴിയുന്നില്ല. എന്‍റെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നതു ഇടയ്ക്കിടെ കാണിക്കാം. ഏകദേശം ഒരു കിലോമീറ്റര്‍ നടത്തം കഴിഞ്ഞപ്പോള്‍ അനിയന്മാര്‍ ജീപ്പുമായി പുറകെ എത്തുന്ന അപ്രതീക്ഷിത സീന്‍. കൂക്കിവിളികളോടെ എന്നെയും അച്ഛനെയും അവര്‍ ജീപ്പിലേയ്ക്ക് വലിച്ചു കയറ്റുകയാണ്.
സീന്‍-3.
ജീപ്പിനകം. ക്ലോസപ്പ് ഷോട്ട്. പൊട്ടിച്ചിരികള്‍...!
'കൊച്ചു കൂടെ ഉള്ളത് കൊണ്ടാ... അല്ലെങ്കില്‍ അങ്ങ് വരെ ചേട്ടനെ നടത്തിയേനെ....'
എന്ന് അവരിലോരാള്‍ പറഞ്ഞപ്പോള്‍ ശരിക്കും പ്ലിങ്ങുന്ന അച്ഛന്‍. നവരസങ്ങള്‍ കൂടാതെ വേറെ നാല് രസങ്ങള്‍ ജഗതിച്ചേട്ടന്‍ കണ്ടു പിടിക്കുന്നതിനും ഒരു പാട് വര്‍ഷങ്ങള്‍ക്കു മുന്‍പാണിത്. നവരസങ്ങളിലെ നാലഞ്ചു രസങ്ങള്‍ അവിയല്‍ പോലെ കൂടി കുഴഞ്ഞു മുഖത്ത് രൂപപ്പെട്ടാല്‍ എങ്ങനിരിക്കും..? അതായിരുന്നു ജീപ്പിലോട്ടു കയറേണ്ടി വന്നപ്പോള്‍ അച്ഛന്‍റെ മുഖത്തെ ഭാവം. ഹോ.... എന്റേം കൂടി തൊലി ഉരിഞ്ഞു പോയി...
'ഒരു ജീപ്പ് ' കളിയാക്കലുകളുടെ നടുവിലിരുന്ന്‍ വീട്ടിലേക്കുള്ള ആ യാത്ര ഒരിക്കലും മറക്കാന്‍ കഴിയാതെ ഞാന്‍.
സീന്‍-4 .
പഴയ വീടിന്‍റെ ഉമ്മറം.
വീട്ടിലെത്തി അമ്മയോട് സംഭവം പറയുന്ന ഞാന്‍. പതിവ് പോലെ ദേഷ്യം വന്നു നില്‍ക്കുന്ന അമ്മ.
'ഈ നശിച്ച കളിയോടുള്ള ഭ്രാന്ത് തീരാതെ ഇങ്ങേരു രക്ഷപെടില്ല...' എന്ന സ്ഥിരം കമന്റുമായി അമ്മ നിന്നു തുള്ളുന്നു. അന്ന് ഞാനും അമ്മയുടെ ഭാഗം ചേരുന്ന പോലിമയുള്ള കാഴ്ച .
ഒരു ദിവസം മുഴുവന്‍ കാര്‍ഡിന്‍റെ മുന്‍പില്‍ സമയവും പണവും കളയുന്നതിനെ ഞാന്‍ അമ്മയുടെ പിന്‍ബലത്തോടെ ശക്തിയുക്തം എതിര്‍ക്കുകയും അതിനെതിരെ വീട്ടിലും ബന്ധുവീടുകളിലും പറ്റുന്നപോലെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്‍റെ ചില മൊണ്ടാഷ് ഷോട്ടുകള്‍..
സീന്‍-5
എന്‍റെ ഇപ്പോഴത്തെ വീട്. മീഡിയം ഷോട്ട്. സമയം 7.30 pm.
അച്ഛന്‍ മരിച്ചിട്ടിപ്പോള്‍ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലം മാറി. കാര്യങ്ങള്‍ മാറി. അന്ന് ഒറ്റത്തടി ആയിരുന്ന ഞാന്‍ ഡബിള്‍ത്തടി ആയി.
പാതി അവകാശം സിദ്ധിച്ച ഭാര്യ ദേഷ്യപ്പെട്ടു എന്‍റെ അടുത്തുനിന്നു പോകുന്ന രംഗത്തോടെ കളര്‍ രംഗങ്ങള്‍ ആരംഭിക്കാം.
'അമ്മേ... ചേട്ടനെ അത്താഴം കഴിക്കാന്‍ വിളിച്ചു വിളിച്ചു ഞാന്‍ മടുത്തു ... ഇതുവരെ കമ്പ്യുട്ടറിന്റെ മുന്‍പില്‍ നിന്നു എഴുന്നേറ്റിട്ടില്ല.... അമ്മയൊന്നു വിളിച്ചേ...'
അമ്മയോടു പരാതി പറഞ്ഞ് കിച്ചണിലേക്ക് പോകുകയാണ് എന്‍റെ പ്രിയതമ.
തിരക്കിട്ട് വരുന്ന അമ്മ. മുഖത്ത് ദേഷ്യം. പുച്ഛം.
'അവന്‍റെ അച്ഛന് പിന്നെ എന്തായിരുന്നു പണി. രാവിലെ മുതല്‍ പുസ്തകവും (ചീട്ട്) തുറന്നു വച്ചങ്ങിരിപ്പല്ലേ.... ചോറും വേണ്ട കാപ്പിയും വേണ്ട... മകന്‍റെ കാലമായപ്പോള്‍ കമ്പ്യൂട്ടര്‍ എന്ന വ്യത്യാസം മാത്രം... പോരാത്തതിന് ഇപ്പോ ഫെയിസ്ബുക്കും...! ഓരോരോ ഭ്രാന്തുകള്‍....അതിയാനെ ഉപദേശിച്ചു നന്നാകാന്‍ ഞാന്‍ കുറെ നോക്കിയതാ... അങ്ങേരുടെ മോനല്ലേ നിന്‍റെ കെട്ടിയോന്‍ .... ഉപദേശിച്ചു വെറുതെ സമയം കളയണ്ട... എട്ടു മണി ആകാറായി.... നീ ഭക്ഷണം വിളമ്പ്... നമുക്ക് കഴിക്കാം...പെട്ടെന്നാകട്ടെ... '
എന്തിനോ വേണ്ടി തിരക്ക് കൂട്ടുന്ന അമ്മ.
സീന്‍-6. സമയം 7.40 pm. ഊണുമുറി.
തിരക്കിട്ട് ഭക്ഷണം വലിച്ചു വാരി വിഴുങ്ങുന്ന അമ്മ,ഭാര്യ, മക്കള്‍...
സീന്‍-7. ഡ്രോയിംഗ് റൂം. സമയം 7.59 pm
അടുക്കളയുടെ മീഡിയം ഷോട്ടില്‍ നിന്നു ടെലിവിഷനിലേക്ക് തിരക്കിട്ട് നീങ്ങുന്ന ക്യാമറ. 8 pm നു മുന്‍പ് സ്ഥലത്ത് ചെല്ലാന്‍ ട്രോള്ളി ഷോട്ട് ഉപയോഗിക്കാം...!
അമ്മയും എന്‍റെ പ്രിയതമയും തോളില്‍ കൈയ്യിട്ട് ആകാംഷയോടെ 'പരസ്പ്പരം' കാണാന്‍ ടി.വിക്ക് മുന്‍പില്‍ വന്നിരിക്കുന്നതിന്‍റെ ക്ലോസ്അപ്പ് ഷോട്ട്.
*
*
*
ഇടയ്ക്ക് ചിരി...
ആകുലത...
കണ്ണുനീര്‍...
ഓള്‍ ഇന്ത്യന്‍സ് ആര്‍ ചുപ്പ് രഹോ.... അപ്ടൂ ടെന്‍ തേര്‍ട്ടി..!
'ഡാ.. മക്കളെ ഒന്ന് മിണ്ടാതിരിയെടാ...'
ഭാവിതലമുറ വീടിന്‍റെ മോന്താഴത്തില്‍ നിന്നു കെട്ടി തൂക്കി ഇട്ട കയറില്‍ ബാഹുബലിയെ പോലെയാകാന്‍ അള്ളിപ്പിടിച്ചു കയറുന്നതിന്‍റെ ബഹളങ്ങള്‍ ചുറ്റിനും. പുരയ്ക്ക് മുകളില്‍ വെള്ള വസ്ത്രങ്ങള്‍ ചുറ്റി പാറിപ്പറന്നു നില്‍ക്കാന്‍ സാധ്യതയുള്ള തമന്ന ആയിരിക്കും ഭാവിതലമുറയുടെ ലക്ഷ്യം...
'ശല്ല്യമുണ്ടാക്കതെടാ പിള്ളേരെ.... ഇതൊന്ന് കേള്‍ക്കട്ടെ... ഒരക്ഷരം വിട്ടു പോയാല്‍ പുന:സംപ്രേഷണം കുത്തി ഇരുന്നു കാണേണ്ടി വരും... അതിനിടയാക്കല്ലേ... പ്ലീസ്ടാ...പിള്ളേരേ.....'
മുഴുവന്‍ സമയം കാലഘട്ടത്തിന്‍റെ ഭ്രാന്തില്‍ മുഴുകിയിരിക്കുന്ന എനിക്ക് വൈകുന്നരങ്ങളില്‍ മാത്രം തുടങ്ങുന്ന ഭ്രാന്തിനെക്കുറിച്ചന്വേഷിക്കാന്‍ എവിടെ സമയം.
പിന്നെ, മറ്റുള്ളവരെ ഉപദേശിക്കുന്ന എല്ലാവര്‍ക്കും അല്‍പ്പ സ്വല്‍പ്പം ഭ്രാന്തൊക്കെ സ്വന്തമായിട്ടുണ്ട് എന്നതാണ് ആകെയുള്ള ഒരു ആശ്വാസം.
(ശുഭം)
Nalla vayanubhavam. ..ella veedukalilum undayirunnu itharam bhranthukal...mukhangal mariyekkam...kathapathrangal onnu...ashamsakal
ReplyDeleteവരവിനും അഭിപ്രായത്തിനും സന്തോഷം, പ്രിയ ജിഷാ ബഹന്‍
Deleteജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ചുള്ള സന്തോഷങ്ങള്‍ക്കാണു എപ്പോഴും മുനഗണന.
ReplyDeleteകാലഘട്ടത്തിന്റെ ഭ്രാന്തെന്ന് തോന്നുമ്പോള്‍ അടുത്ത പുതുമ തേടാന്‍ തുടങ്ങുന്നു എന്ന് കരുതാം.
സംഭവം കൊള്ളാം.
പുതുമയുടെ കാര്യം പറഞ്ഞത് യാഥാര്‍ത്ഥ്യം. അഭിപ്രായതിനുള്ള ആശംസകള്‍ അറിയിക്കട്ടെ..
Deleteകാശ് വെച്ചു ചീട്ടു കളിക്കുന്നവര്‍ ഒരിയ്ക്കലും അത് നിര്‍ത്തി കാണാറില്ല. കള്ളുകുടി നിര്‍ത്തി നന്നായവരുണ്ട്. പക്ഷേ ചീട്ടുകളിക്കാര്‍ക്ക് അങ്ങിനെയൊരു വിധിയില്ല. കമ്പ്യൂട്ടര്‍ ഭ്രാന്തും പരിധി വിടുന്നത് പ്രശ്നമാണ്.
ReplyDeleteഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഒരു ഭ്രാന്തായി കൊണ്ട് നടക്കുന്നില്ല എന്നതാണ് സത്യം. സ്വയം കഥാപാത്രങ്ങളായി കൊണ്ട് ഒരു വിഷയത്തെ അവതരിപ്പിച്ചു എന്ന് മാത്രം. വരവിനും അഭിപ്രായത്തിനും ആശംസകള്‍ പ്രിയ വെട്ടത്താന്‍ ചേട്ടാ. പ്രോത്സാഹനം തുടരുമല്ലോ
Deleteഅതേ...രണ്ടു കൂട്ടര്‍ക്കും രണ്ടു തരത്തിലെ ഭ്രാന്തുകള്‍....ഹി ഹി ...നന്നായിട്ടുണ്ട്....ആശംസകള്‍
ReplyDeleteശരിക്കും നാല് കൂട്ടരാണ്.... ആശംസകള്‍ തിരിച്ചും !!
Deleteഎന്തെങ്കിലും ഒന്നിൽ ലഹരിയില്ലാത്തവർ ആർ!!
ReplyDeleteപലതരം ഭ്രാന്തുകളുടെ ആകെ തുകയല്ലോ ജീവിതം... സ്നേഹം തിരികെ അജിത്തെട്ടാ
Deleteതരാതരമാണീ ഭ്രാന്തുകള്‍... കൊള്ളാട്ടോ
ReplyDeleteഇഷ്ടമായതില്‍ സന്തോഷം പ്രിയ മുബി ബഹന്‍. ആശംസകള്‍ തിരിച്ചും.
Deleteസീൻ 8: കാലം 2030.
ReplyDeleteസ്ഥലം: വീടിന് 30 മീറ്റർ മുകളിൽ. സമയം വൈകീട്ട് 8 മണി.
പുതിയ തലമുറ ഡ്രോണിൽ കയറി ആകാശത്ത് റേസിംഗ് കളിക്കുന്നു.
ക്യാമറ സൂം ഔട്ട് ചെയ്ത് താഴേക്ക് വരുന്നു. എന്നിട്ട് വീടിനുള്ളിലെ ടീവിയിലേക്ക് ഫോക്കസ് ചെയ്യുന്നു. അപ്പോൾ സ്ക്രീനിൽ:
പോലീസ്: "മാഡം, തീവ്രവാദികൾ പ്രധാനമന്ത്രിയുടെ അന്തർവാഹിനി റാഞ്ചി"
ദീപ്തി IPS: "വരൂ. നമുക്ക് ഉടനെ അദേഹത്തെ രക്ഷിക്കാം."
'പരസ്പരം' തുടരും. :)
ഹഹ്ഹ ... രസകരമായിരിക്കുന്നു കൊച്ചു ഗോവിന്ദാ. അഭിപ്രായത്തിന് ആശംസകള്‍.
Deleteഹ ഹ ഹാ.. അത് കലക്കി കൊച്ചൂസേ... !!
Deleteസീൻ നമ്പർ ഓരോന്നും വായിച്ചു. എല്ലാം നല്ല രസകരമായ സീനുകൾ. അമ്മ ധൃതി കൂട്ടുന്നത് എന്തിനാണെന്ന് ആലോചിച്ചു വായിച്ചു വന്നപ്പോൾ മിക്ക വീടുകളിലെയും ഒരു അന്തരീക്ഷം ഒക്കെ തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരു രീതിയിലൂടെ കഥ പറഞ്ഞു വന്നത് വായനക്കാർക്കും രസമായി വായിക്കാൻ . ആശംസകൾ.
ReplyDeleteസ്വീകരിച്ചതില്‍ സന്തോഷം പ്രിയ GO. ആശംസകള്‍ തിരികെ
Deleteഇനിയപ്പോൾ ഇത് ഷോർട്ട് ഫിലീം ആക്കാം അല്ലേ
ReplyDeleteഅതെ മുരളിയേട്ടാ.... ഒരു സീരിയല്‍ പോലത്തെ ഷോര്‍ട്ട്ഫിലിം- ഒപ്പം ആശംസകള്‍ അറിയിക്കട്ടെ
Delete:-) മറ്റുള്ളവരുടെ ഭ്രാന്തുകൾ കണ്ടു നമ്മളും നമ്മുടെ പ്രാന്ത് കണ്ട് മറ്റുള്ളവരും ചിരിക്കുന്നു
ReplyDeleteശോ... അതന്നെ...!
Deleteകാലം മാറുമ്പോൾ ഭ്രാന്തും മാറി മാറി വരുന്നു. അവസാനം ചാനൽ ചർച്ചകൾ കൂടി ആകാമായിരുന്നു. അതും ഒരു സീരിയൽ പോലെ തന്നെയായിട്ടുണ്ട്. രസകരമായി അവതരിപ്പിച്ചു.
ReplyDeleteസാന്നിധ്യമാറിയിച്ചതിനു നന്ദിയും സ്നേഹവും പ്രിയ ബിപിന്‍ ചേട്ടന്
Deleteവല്ലാത്ത ഭ്രാന്ത് തന്നെ ഹ ഹ
ReplyDeleteഅതെ... എല്ലാം ഓരോ ഭ്രാന്ത്
Deleteവല്ലാത്ത ഭ്രാന്ത് തന്നെ ഹ ഹ
ReplyDeleteആശംസകള്‍ തിരിച്ചും പ്രവാഹിനീ
Deleteഎല്ലാം ഒരു ഭ്രാന്ത് തന്നെ.........ഭ്രാന്ത് കൂടുതലാവാതിരിക്കട്ടെ......ആശംസകള്‍
ReplyDeleteഅതെ.. പ്രോത്സാഹനത്തിനു നന്ദി ശ്രീ സുരേഷ്
Deleteവാക്കുകൾ.വളരെ അർത്ഥപൂർണം
ReplyDeleteആശംസകൾ
ആശംസകള്‍ തിരിച്ചും പ്രിയ പ്രവീണ്‍
Deleteപഴയകാലത്തെയും ,പുതിയ കാലത്തേയും മാറ്റം നന്നായി.മാറ്റമല്ലല്ലോ അല്ലേ!!ചീട്ടുകളി വല്ലാത്ത ഭ്രാന്ത് തന്നെ.കണ്ട്നിൽക്കുന്നവർക്ക് തന്നെ ആവേശം തോന്നും.
ReplyDelete(പിന്നെ വീട്ടുകാർ പറയുന്നത് കാര്യാക്കണ്ട.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ പോസ്റ്റുകൾ ഇടാനുള്ളതല്ലേ?)
ആരാ അവിടെ കളിയാക്കുന്നത്...? തുറുങ്കിലടയ്ക്കണോ...?
Deleteഎന്തെങ്കിലും ഭ്രാന്തില്ലെങ്കില്‍ എന്തിന് ഈ ജീവിതം. നന്നായി എഴുതി
ReplyDeleteഅതെയതെ... ആശംസകള്‍ ട്ടോ
Deleteനല്ല നല്ല സീനുകള്‍ ആയിരുന്നു..!! :-)
ReplyDeleteആശംസകള്‍ പ്രിയ സോദരീ...
Deleteadipoli piraanth thanne
ReplyDeleteTechNews Click Here
വരവിനു ആശംസകള്‍
Delete"കാലഘട്ടത്തിന്റെ ഭ്രാന്തുകള്‍" കണ്ണില്‍പ്പെടാതെ പോയി!
ReplyDeleteപറഞ്ഞപോലെ ആ വേളയില്‍ ബ്ലോഗിലെത്താതെ ഫേസ്ബുക്കിലും,ഗ്രൂപ്പുകളിലും
ചുറ്റികറങ്ങുകയായിരക്കാം........
അപ്പോള്‍ പിന്നെ......
ആശംസകള്‍
ഏറെ സ്നേഹം തങ്കപ്പന്‍ ചേട്ടാ...... ആശംസകള്‍ തിരിച്ചും...!!
Deleteചീട്ടുകളി ഭ്രാന്ത് സഹിക്കാം , സീരിയൽ ഭ്രാന്ത് സഹിക്കവയ്യ. നാട്ടിൽ പോയാൽ ഒരു വീട്ടിലും സന്ധ്യക്ക് കയറി ചെല്ലാനാവാത്ത അവസ്ഥ . ... നല്ല അവതരണം ...കൊള്ളാം
ReplyDeleteഏറെ ഇഷ്ടം അറിയിക്കട്ടെ...!
Delete