പുറത്ത്
കൂരിരുട്ടായിരുന്നു. അലറിപ്പെയ്യുന്ന മഴ അവസാനമില്ലാതെ തുടര്‍ന്നു. ഭീകരമായ
മുഴക്കത്തോടെ പാഞ്ഞു കടന്നു വന്ന കലിപൂണ്ട കാറ്റില്‍ കത്തിച്ചു വച്ച
മെഴുകുതിരിവെട്ടം പിടച്ച്,പിടഞ്ഞു ചത്തു. തുറന്നു കിടക്കുന്ന വാതിലിലൂടെ ആ രൂപം
മുറിക്കുള്ളിലേക്ക് കയറിയത് പെട്ടെന്നാണ്. ഇടയ്ക്കെപ്പോഴോ തനിസ്വരൂപം കാട്ടിയ
മിന്നലില്‍ ആ രൂപം അല്‍പ്പം കൂടി വ്യക്തമായി.
Saturday, 24 May 2014
Saturday, 10 May 2014
ഇരുഹൃദയങ്ങള്‍ (കഥ)
നിര്‍മ്മലമായ സ്നേഹം കൊണ്ടും നിസ്വാര്‍ത്ഥപൂര്‍ണമായ കര്‍മ്മങ്ങള്‍ കൊണ്ടും സ്വജീവിതം അത്യധികം പ്രകാശപൂര്‍ണമാക്കുകയും കര്‍മ്മബന്ധങ്ങളുടെ ഊഷ്മളതയാലും മനസുകളുടെ ഇഴയടുപ്പത്താലും ജീവിതത്തില്‍ തച്ചുടയ്ക്കാനാവാത്ത ഈശ്വരചൈതന്യം നിലനിര്‍ത്തുകയും ചെയ്ത ഒട്ടനവധി മഹാത്മാക്കള്‍ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്.
Saturday, 3 May 2014
സാക്ഷരതാ യജ്ഞം (അന്നുക്കുട്ടന്റെ ലോകം-മൂന്ന്‍)
അനുഭവക്കുറിപ്പ്- 3
1989-90. പ്രീഡിഗ്രീ പഠനകാലം. കേരളാ സര്‍ക്കാരിന്‍റെ സാക്ഷരതാ യജ്ഞം പൊടിപൊടിക്കുന്ന സമയം. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച് ചരിത്രം രചിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു പത്ര താളുകള്‍ നിറയെ. എല്ലാവരും എഴുതാനും വായിക്കാനും അറിയാവുന്നവരായാല്‍ പിന്നെ എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഒരു വിലയുണ്ടാവുമോ എന്നതായിരുന്നു ആദ്യമേ ഉണ്ടായിരുന്ന സംശയം. അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക്, സ്വന്തം പേരും വീട്ടുപേരും എങ്കിലും എഴുതാനുള്ള പ്രാപ്തിയുണ്ടാക്കുക. അതാണ് സാക്ഷരതാ യജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന അറിവ് അല്‍പ്പം ആശ്വാസം പകരുന്നതായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലങ്ങള്‍ കൊണ്ട് ഞങ്ങള്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ അമ്മച്ചിമാരും അച്ചാച്ചന്മാരും ഒരു മാസം കൊണ്ട് പഠിച്ചെടുക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.

Monday, 28 April 2014
വേശ്യയുടെ മകൾ (കഥ)
പാതയോരത്തെ ചെറിയ വളവിലുള്ള കലുങ്കിനരുകിൽ, പൊന്തക്കാടിനോട് ചേർന്ന് ബിച്ചു സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നിറങ്ങാതെ കാലുകളൂന്നി അവൻ റീനയ്ക്കരുകിൽ തെല്ലുനേരം നിന്നു.
‘ഇവിടിരിക്കുവാണോ..? ഞാൻ എവിടെല്ലാം തിരഞ്ഞു...’ മനസിലുള്ള പരിഭവം ഒളിപ്പിച്ചുവച്ച്, അവൻ അവളോട് ചേരാൻ ശ്രമിച്ചു.
റീന മുഖമുയർത്തിയില്ല. കൈയ്യിലുള്ള കറുത്ത ചരടിൽ കെട്ടുകൾ ഇട്ടു കൊണ്ട്, ബിച്ചുവിന്റെ വരവ് ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഇരുപ്പു തുടർന്നു. പെയ്യാൻ പോകുന്ന മഴമേഘം പോലെ അവളുടെ മുഖം കാറും കോളും കയറി ഇരുണ്ടിരുന്നു.

Monday, 21 April 2014
എന്നെ വായിക്കുന്നവരും ഞാനും (കുറിപ്പുകൾ)
Sunday, 6 April 2014
ദൈവത്തിന്റെ സ്വന്തം നാട് (കഥ)
ടോമിച്ചേട്ടനു വയസ്സ് നാല്പ്പത്തിയെട്ട്. ഇരുനിറത്തിൽ നല്ല പൊക്കമുള്ള മനുഷ്യൻ. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ഉണ്ട്. തണ്ടും തടിയും കുടവയറുമുണ്ട്. കുടുംബമഹിമയും ഒട്ടും കുറവല്ല. പിന്നെയോ.....ആളത്ര ശരിപ്പുള്ളിയല്ലെന്നു മാത്രം. പ്രധാന കൈയ്യിലിരിപ്പ് കള്ളുകുടിയും ജാഢപറച്ചിലും ഗുണ്ടായിസവുമാണ്. അഹങ്കാരം കാണിക്കാൻ കിട്ടുന്ന ഒരവസരവും യാതൊരു കാരണവശാലും അങ്ങേരു പാഴാക്കാറില്ല. കെട്ടിയോളും, പുരയും-ഹൈസ്കൂളും നിറഞ്ഞു നില്ക്കുന്ന തരുണീമണികളായ രണ്ടു പെണ്മക്കളും, ‘മോന്റെ തന്നെ അമ്മ’ എന്നാരേകൊണ്ടും പറയിപ്പിക്കുന്ന തരക്കാരിയായ പ്രായം ചെന്ന ടോമിച്ചേട്ടന്റെ അമ്മയും അടങ്ങുന്നതാണ് അങ്ങേരുടെ കുടുംബം.
ഇനി ഡെയ്‌ലി ഇവന്റ്സ് നോക്കാം.....
ഇനി ഡെയ്‌ലി ഇവന്റ്സ് നോക്കാം.....
Tuesday, 25 March 2014
കരിയിലകൾ വീഴാതെ... (കഥ)
കരിയിലകൾ വീഴാതെ,കിണറിനു മുകളിൽ വലയിടണമെന്നയാൾ ഭാര്യയോട് പറഞ്ഞിരുന്നു. അന്നത്തെ മാംസദാഹം ശമിപ്പിച്ച് ഭാര്യയുടെ വിയർപ്പിൽ ഒട്ടിക്കിടക്കുമ്പോൾ അയാൾ അക്കാര്യം ചോദിക്കാൻ മറന്നില്ല.
‘കിണറിനെന്താ വലയിടാതിരുന്നത്, വനജേ........ അടുത്തിടെയായി ഒന്നിലും വേണ്ടത്ര ശ്രദ്ധ വച്ചു കാണുന്നില്ല നീ’. ഭാര്യയേ ചേർത്ത് പിടിച്ച് അവളുടെ മുടിയിഴകളിൽ അയാൾ വിരളുകളൂർത്തി.
‘ഒരാഴ്ച കഴിഞ്ഞിട്ടാൽ മതി..’ വനജ ഒരു തീരുമാനമെടുത്ത മട്ടിൽ പറഞ്ഞു.
‘അതെന്താ..? അരക്കിണർ വെള്ളമായില്ലേ...കൈവരിയില്ലാത്ത കിണറാ....വലയിട്ടില്ലെങ്കിൽ വെള്ളം ചീത്തയാവും....’
വനജ മറുപടിയൊന്നും പറഞ്ഞില്ല. ഗോപി അല്പ്പം കൂടി വനജയേ തന്നിലേക്കടുപ്പിച്ച് അവളുടെ നെറ്റിയിൽ ഒരു നനവുള്ള ചുംബനം നല്കി.

Saturday, 15 February 2014
സ്നേഹനക്ഷത്രങ്ങൾ (കഥ)
മുട്ടുകാലിൽ ഇരുന്ന്, തടിപെട്ടിയുടെ അടപ്പ് തുറന്നു വച്ച് മാത്തുക്കുട്ടി കറുത്ത പ്ളാസ്റ്റിക് ബാഗെടുക്കുന്നതു ലിസ്സി ചങ്കിടിപ്പോടെ നോക്കി നിന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും അതിൽനിന്നു ശ്രദ്ധ തിരിച്ചു നില്ക്കാൻ അവൾക്കായില്ല. ബാഗ് കൈയ്യിലെടുത്ത് സിബ്ബ് തുറക്കുന്നതിനു മുൻപ് തന്നെ അയാൾ അവിശ്വസനീയതയോടെ ലിസ്സിയുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു നിന്ന ലിസ്സി, നേരിടാനാവാതെ മുഖംവെട്ടിച്ചു. കൈകൾ കൂട്ടിത്തിരുമ്മി സർവശക്തനായ രക്ഷകനെ ഉള്ളാലെ വിളിച്ച്, നിരപരാധി ചമഞ്ഞു നില്ക്കാൻ ശ്രമിച്ച്, ഒരു പരിധി വരെ പരാജയപ്പെട്ടു നിന്നു. മാത്തു ബാഗ് തുറന്ന് നോട്ടുകെട്ടുകൾ മുഴുവൻ കൈയ്യിലെടുത്ത്,തിരിച്ചും മറിച്ചും പിടിച്ച്, അന്ധാളിപ്പോടെ ലിസ്സിയുടെ നേരെ തിരിഞ്ഞു.
Monday, 27 January 2014
സ്വാസ്ഥ്യം (കഥ)
തളർന്നു കിടക്കുന്ന ഭാര്യയുടെ മുൻപിലേക്ക് മധു ഇന്ദുവിനെ നീക്കി നിർത്തി. ഇരുൾ പരന്ന മുറിയിൽ പുറത്തേക്കു തുറക്കുന്ന ജനാലയ്ക്ക് അഭിമുഖമായാണു ദേവിയുടെ കട്ടിൽ പ്രതിഷ്ഠിച്ചിരുന്നത്. വെളിച്ചത്തിനെതിരെ കണ്ണുകൾ ഇറുക്കി, ഇന്ദുവിന്റെ മുഖം കാണാൻ ദേവി നന്നെ പാടു പെട്ടു.
‘വീടെവിടാ...’ പ്രയാസപ്പെട്ട് ദേവി ഇന്ദുവിനോടായി ചോദിച്ചു.
‘കാണംകോട്ടുകര....നിനക്കു പരിചയം കാണില്ല...’ മധുവാണു മറുപടി പറഞ്ഞത്. അയാൾ രസിക്കാതെ നിന്നു.
‘മധുവേട്ടൻ ഒന്നു പൊയ്ക്കേ....ഞാനിവളോടൊന്നു സംസാരിക്കട്ടെ...’ ദേവി അസ്വസ്ഥതപ്പെട്ടു.

Saturday, 4 January 2014
ഇടുക്കി ഹിൽവ്യൂ പാർക്കിലേക്ക് സ്വാഗതം (ചിത്രങ്ങൾ)
ഇടുക്കിയിലെ ചെറുതോണിയിൽ നിന്ന് തൊടുപുഴ റൂട്ടിൽ 4.5 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തേക്ക് തിരിഞ്ഞ് അര കിലോമീറ്റർ ദൂരത്തായി ഹിൽവ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നു.പൈനാവിൽ നിന്നു വരുമ്പോൾ ഒന്നര കിലോമീറ്റർ വരുമ്പോൾ വലത്തേക്ക് തിരിയുക. ഹിൽ വ്യൂ പാർക്കിന്റേയും ഇടുക്കി ഡാമിന്റെയും ചേതോഹരദൃശ്യങ്ങളിലേക്ക് സ്വാഗതം..! ഓണം ക്രിസ്റ്റ്മസ് സീസണുകളിൽ ഇടുക്കി ,ചെറുതോണി ഡാമുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കാറുണ്ട്. ചിത്രങ്ങൾ കാണുക. റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു. Photography -Annus Ones Digital
Monday, 18 November 2013
മുല്ലപ്പെരിയാറും ഗാഡ്ഗിലും (പ്രതികരണം)
ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹൈറേഞ്ചിൽ ആകമാനം വൻപിച്ച ജനകീയ പ്രക്ഷോഭം നടക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിത്തീർന്നിരിക്കുന്നു. ഈ വിഷയം ഹൈറേഞ്ചിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നു തന്നെ പറയാം. എന്നാൽ ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടിനു മുല്ലപ്പെരിയാർ പ്രശ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു എനിക്കുണ്ടായ ആദ്യ സംശയം. എന്റെ ചില ചിന്തകൾ ഞാനിവിടെ കുറിക്കട്ടെ.
Thursday, 14 November 2013
കൊച്ചുദേവിന്റെ വ്യഥ (അന്നുക്കുട്ടന്റെ ലോകം-രണ്ട്)
അനുഭവക്കുറിപ്പ്- 2
ഒരു കഥയെഴുതി കഴിഞ്ഞ സമയം. ഒരു തലക്കെട്ട് വേണം.ആലോചിച്ചിട്ടൊന്നും കിട്ടുന്നില്ല.ഞാൻ ഒരു അഭിപ്രായം കേൾക്കുന്നതിനായി ഭാര്യയെ വിളിച്ചു.
‘കുട്ടികൾക്കു ഊണു കൊടുക്കുകയാ..ഇപ്പൊ വരാം...’
ഞാൻ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. മൂത്തവൻ-അഞ്ചു വയസുകാരൻ ദേവ് ഊണു കഴിഞ്ഞ് വല്ലാതെ നിറഞ്ഞ വയറുമായി എന്റെയരുകിലെത്തി.
‘അച്ചാച്ചാ നോക്ക്യേ...എന്റെ വയർ നിറഞ്ഞതു കണ്ടോ..?
ഞാൻ അവന്റെ പതിവില്ലാതെ നിറഞ്ഞിരിക്കുന്ന വയറിലേക്കു നോക്കി അത്ഭുതപ്പെടാതിരുന്നില്ല.

Monday, 11 November 2013
പ്രവാസികളുടെ അമ്മ (കഥ)
ത്രേസ്യാമ്മച്ചേടത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നു. ജോസുകുട്ടന്റെ അടക്കു കഴിഞ്ഞ് ജോണിയും മറ്റുള്ളവരും വീട്ടിലേക്കെത്തുമ്പോൾ ആ അമ്മ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർ വീടിന്റെ ഗേറ്റ് വരെ വന്ന്, ജോണിയോടു യാത്ര പറഞ്ഞകന്നു. വാടകയ്ക്കെടുത്ത ഫൈബർ കസേര വലിച്ച് ജോണി അമ്മയ്ക്കഭിമുഖമായി ഇരിക്കുമ്പോൾ ചേട്ടത്തി വിതുമ്പി.അയാൾ അസ്വസ്ഥതയോടെ തലയുടെ പുറകിൽ കൈകൾ പിണച്ചുവച്ച് കസേരയിൽ ചാരുമ്പോൾ, അയാളുടെ കനത്താൽ അതു ഞെരിഞ്ഞമർന്നു.
Sunday, 27 October 2013
എന്റെ ഇഷ്ട്ടങ്ങൾ (അന്നുക്കുട്ടന്റെ ലോകം-ഒന്ന്)
എന്റെ മൂത്ത മകനു അഞ്ചു വയസുണ്ട്. വല്യ കുസൃതിയാണവൻ. ‘തന്തയ്ക്ക് പിറക്കാത്ത’ പല ‘ഐറ്റംസും’ അങ്ങേർക്ക് കൈയിലിരിപ്പായിട്ടുണ്ട്. കളികളിൽ ഏർപ്പെടുന്ന സമയങ്ങളിൽ വീട് അവന്റെ സാമ്രാജ്യമാണു. വേലത്തരങ്ങൾ ഒന്നൊന്നായി ഒപ്പിച്ചു വച്ചു കൊണ്ടിരിക്കും. എല്ലാത്തിനും അവന്റെ സഹായിയാണു ഇളയ ചെല്ലക്കിളി. രണ്ടു പേരും കൂടിക്കഴിഞ്ഞാൽ പിന്നെ ഒരു തകർപ്പാണു. കളി, ചിരി,അടി ,പിടി ...ആകെ ബഹളം. പൊറുതി മുട്ടുമ്പോൾ പ്രിയതമ പരാതിയുമായി എന്നെ സമീപിക്കുകയായി. കാരണം കുട്ടികളെ തല്ലാൻ ഞാൻ അവൾക്ക് അധികാരം കൊടുത്തിട്ടില്ല. (ആഭ്യന്തരം എന്റെ കയ്യിൽ തന്നെ..!) .
Wednesday, 23 October 2013
Tuesday, 15 October 2013
അമ്മയ്ക്കുള്ള ഓണസമ്മാനം (കുറിപ്പുകൾ)
അമ്മയ്ക്കെന്തു സമ്മാനം കൊടുക്കും എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിനു എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. മുന്നൂറു രൂപയുടെ ഒരു ഷോവ്ൾ അല്ലെങ്കിൽ അറുനൂറു രൂപ അടുത്തു വരുന്ന ഒരു കോട്ടൻ സാരി അതുമല്ലെങ്കിൽ അഞ്ഞൂറു രൂപ രൊക്കം ക്യാഷായിട്ട് ഇതൊക്കെയാണു സാധാരണ. ഇത്തവണ ഒരു മാറ്റം വേണം എന്ന് എന്റെ മനസിലുണ്ട്. എന്തു കൊടുക്കും...? മനസിനെ അലട്ടുന്ന ഒരു ഭീകര പ്രശ്നമായി മാറി അത്. ഒരു ആയിരം രൂപാ കൊടുത്താലോ..? അമ്മയ്ക്ക് സന്തോഷമാകും..!
Monday, 14 October 2013
മൈക്കാട് ബിനു (കഥ)
അച്ഛനേയും എന്നേയും യാത്രയാക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പ്രകാശ് ഞങ്ങളോടൊപ്പം വന്നു. കടുപ്പപ്പെട്ട ജോലികൾ ചെയ്യരുതെന്നു ഡോക്ട്ടർ പറഞ്ഞിരിക്കുന്നതിനാൽ എന്നേ സഹായിക്കാനാണു അവൻ ഞങ്ങൾക്കൊപ്പം വന്നത്. സ്റ്റേഷനിൽ വല്ല്യ തിരക്കില്ലായിരുന്നു. സുന്ദരിമാരായ ഒന്നുരണ്ടു മദാമ്മമരോടൊപ്പം ഞങ്ങൾ നാലാം നമ്പർ പ്ളാറ്റ്ഫോമിൽ കുറെ ഏറെ നേരം കാത്തുനിന്നു. അച്ഛനും എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കാത്തുനില്പ്പ് ഞങ്ങൾക്ക് ഒരു ദുരിതമായി തോന്നി.
Sunday, 13 October 2013
Sunday, 29 September 2013
ചിലന്തിമനസ്സുകൾ (കഥ)
അമ്പലമുറ്റത്തെ കല്പടവികളിലൊന്നിൽ കൂനിപ്പിടിച്ച് ഇരിക്കുന്ന മനുഷ്യരൂപത്തിൽ ഒരു നിമിഷം രമേഷിന്റെ കണ്ണുകളുടക്കി. നരച്ച താടി കനംവച്ചിരിക്കുന്നു. ചുണ്ടുകൾ മൂടി വളർന്നിറങ്ങിയിരിക്കുന്ന ചായക്കറ പൂരണ്ട മേൽ മീശ. വെളുത്തു മെല്ലിച്ച ശരീരം. ആ മുഖത്തേക്ക് തുറിച്ച് നോക്കി നിന്നപ്പോൾ ഒന്നു ചുമച്ച് പ്രയാസപ്പെട്ട് കൈകാട്ടി വിളിച്ചു. അതെ...പപ്പേട്ടൻ തന്നെ..!
Friday, 27 September 2013
‘ഒരു പീഠനത്തിനു ശേഷം...’ അഭിപ്രായങ്ങളിൽ നിന്ന്
2013 ആഗസ്റ്റ് 22 നു പോസ്റ്റ് ചെയ്ത ‘ഒരു പീഠനത്തിനു ശേഷം...’ എന്ന ബ്ളോഗ്പോസ്റ്റിനു മറുപടിയായി അനിൽ കുമാർ എന്ന എന്റെ പ്രിയപ്പെട്ട വായനക്കാരൻ കുറിച്ചിട്ട വരികളാണു താഴെ ചേർത്തിരിക്കുന്നത് .
ആ
വരികള്‍ ഇഷ്ടപ്പെട്ടു . സ്ത്രീ ആരെന്നു അവര്‍
മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .
Subscribe to:
Posts (Atom)