രമേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.
Friday, 18 November 2016
അന്യപുരുഷനെ തേടി.. (കഥ)
രമേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.
Friday, 11 November 2016
ശരണമന്ത്രങ്ങളില്‍ ലയിച്ച്.... (അന്നുക്കുട്ടന്‍റെ ലോകം- പന്ത്രണ്ട്)
ഒരിക്കല്‍ മാലയിട്ട് നോമ്പ് നോറ്റു, വൃശ്ചിക കുളിരില്‍ മുങ്ങി നിവര്‍ന്ന്, ശബരിമലയ്ക്ക്
പോയപ്പോള്‍ പമ്പ വരെ ഞങ്ങളുടെ ഡ്രൈവറിനു കൂട്ട് വന്നതായിരുന്നു കഥാനായകനായ സെബാസ്റ്റ്യന്‍ചേട്ടന്‍. പെരിയസ്വാമി കെട്ടു നിറയ്ക്കുന്നത്
താല്‍പ്പര്യത്തോടെ നോക്കി നിന്ന്, ശരണം വിളിക്കാനും ഭജന പാടാനും ഞങ്ങള്‍ക്കൊപ്പംകൂടി അങ്ങേരു പമ്പ വരെ
മതേതരം ശരിക്കും ആഘോഷിച്ചു. തുടക്കത്തില്‍ കണ്ട തമാശ ഭാവം തിരിച്ചു
പോരുമ്പോള്‍ മുഖത്തില്ലായിരുന്നു. തികഞ്ഞ ആലോചനയ്ക്കിടെ വണ്ടിയില്‍ വച്ച്
തന്നെ 'സെബാസ്റ്റ്യസ്വാമി'കളില്‍ നിന്ന് അപ്രതീക്ഷിതഅരുളപ്പാടുണ്ടായി.
"അടുത്ത തവണ ഞാനും ഉണ്ട് മലയ്ക്ക്. പമ്പ കഴിഞ്ഞു എന്താണ് നടക്കുന്നതെന്ന് എനിക്കും ഒന്നറിയണം..."
"അടുത്ത തവണ ഞാനും ഉണ്ട് മലയ്ക്ക്. പമ്പ കഴിഞ്ഞു എന്താണ് നടക്കുന്നതെന്ന് എനിക്കും ഒന്നറിയണം..."
Saturday, 30 April 2016
തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം. അന്നൂസ്
തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം.
ഷെഫ്- അന്നൂസ്
--------------------------------------------------------------------------------------------------------------------------
വേണ്ട സാധനങ്ങള്‍:-
-----------------------------------
നല്ല മൂത്തുപഴുത്ത സ്ഥാനാര്‍ത്ഥി- 1
എണ്ണം.(തിരഞ്ഞെടുക്കുമ്പോള്‍ കണ്ണിനു താഴെ കറുപ്പുനിറം, വയറുന്തിയത്, പിത്തം പിടിച്ച കവിളുകള്‍ എന്നിവ നോക്കി തിരഞ്ഞെടുക്കുക.)
------------------:-
അലക്കി തേച്ച വസ്ത്രം -2 ജോഡി, വെള്ളയാണെങ്കില്‍
കൂടുതല്‍ നന്ന്. തുണിയിലെ കീറ്റലുകള്‍ ഭംഗി കൂട്ടും.
Friday, 1 April 2016
ഒരു ഇലക്ഷന്‍കാല ഓര്‍മ്മ - (അന്നുകുട്ടന്‍റെ ലോകം - പതിനൊന്ന്)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. ഞാനിവിടെ എന്‍റെ സ്കൂള്‍പഠനത്തിനിടയിലെ ഇലക്ഷന്‍കാലഓര്‍മ്മ കുറിക്കുകയാണ്. നടന്ന കാര്യം അതേപടി പറയുന്നു അല്ലെങ്കില്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നതല്ലാതെ ആരെയും കളിയാക്കാനോ കൊച്ചാണോ അല്ല എന്‍റെ ശ്രമം. ഇത് ഇത് പോലെ തന്നെ പറഞ്ഞില്ലെങ്കില്‍ പിന്നെ അതിലെന്താ രസം...? SFI എന്നുള്ളത് SFK എന്നാക്കിയാലും KSU എന്നുള്ളത് PSU എന്നാക്കിയാലും നിങ്ങള്‍ക്ക് കാര്യം മനസ്സിലാകും. അതുകൊണ്ട് SFK എന്നോ PSU എന്നോ മാറ്റുന്നില്ല. ഇതില്‍ പറയുന്ന കാര്യങ്ങളെ ഒരു രാഷ്ട്രീയ വൈരത്തോടെ ആരും കാണരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.
തുടങ്ങട്ടോ......?
Sunday, 31 January 2016
Subscribe to:
Posts (Atom)