തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം.
ഷെഫ്- അന്നൂസ്
--------------------------------------------------------------------------------------------------------------------------
വേണ്ട സാധനങ്ങള്‍:-
-----------------------------------
നല്ല മൂത്തുപഴുത്ത സ്ഥാനാര്‍ത്ഥി- 1
എണ്ണം.(തിരഞ്ഞെടുക്കുമ്പോള്‍ കണ്ണിനു താഴെ കറുപ്പുനിറം, വയറുന്തിയത്, പിത്തം പിടിച്ച കവിളുകള്‍ എന്നിവ നോക്കി തിരഞ്ഞെടുക്കുക.)
------------------:-
------------------:-
ഇളിച്ച മോന്ത - വലുപ്പത്തില്‍ ഉള്ള
ഒന്ന്.
വെയിലടിക്കുമ്പോള്‍ മുകള്‍ഭാഗം
തിളങ്ങുന്നതിനു മുന്‍ഗണന. മൂപ്പുള്ളത് എന്ന് സാരം.
------------------:-
ഫ്ലെക്സ് ബോര്‍ഡ്- കുടുംബത്തില്‍
നിന്ന് കാശെടുത്ത് റോഡ് വെട്ടി, പാലം പണിതു എന്നൊക്കെ എഴുതിയത്- പത്തെണ്ണം.
------------------:-
മതേതരത്വം- തൊലി കളഞ്ഞത് 3 എണ്ണം. (ആരേം
പിണക്കണ്ട)
------------------:-
വിടുവായത്തം- കനം കുറച്ചരിഞ്ഞത്-കാല്‍
കപ്പ്.
------------------:-
വിവരമില്ലായ്മ- തണ്ടോട് കൂടിയത് അമ്പതു
വര്‍ഷത്തിനു മേല്‍ പഴക്കമുള്ളത്- ആവോളം. (അങ്ങാടിക്കടയില്‍ കിട്ടും. അല്ലെങ്കില്‍
അങ്ങാടിയില്‍ തോറ്റിട്ടു ചെന്ന് അമ്മയോട് പറഞ്ഞാല്‍ മതി. അമ്മയുടെ കയ്യില്‍
സ്റ്റോക്ക് കാണും. കാരണം ആ അമ്മയാണല്ലോ ഇതിനെ പെറ്റത് )
------------------:-
അഴിമതിക്കാ. നീളത്തില്‍ കീറിയത്
ആവശ്യത്തിന്. (മുരിങ്ങക്കോലിനു പകരം)
അഞ്ചു വര്‍ഷം മുന്‍പ് കീറി
വച്ചതാണെങ്കില്‍ കൂടുതല്‍ നല്ലത്. പിഞ്ച് അഴിമതിക്കായ്ക്ക് പ്രത്യേക വാസന കിട്ടും.
------------------:-
മതമേലധ്യക്ഷന്മാരുടെ ആശീര്‍വാദം- ഒരു
പിടി.
------------------:-
ഘടകകക്ഷികള്‍ക്കുള്ള തെറി – ചുവന്നു
പഴുത്തത് ആവശ്യത്തിന്.
------------------:-
കെടുകാര്യസ്ഥത- മിക്സിയില്‍ ഇട്ടു
ചതച്ചത്- അര കപ്പ്.
------------------:-
ഇരട്ടത്താപ്പ്- അര കിലോ
------------------:-
മതഭ്രാന്തന്‍ അല്ലെങ്കില്‍ ജാതി
ഭ്രാന്തന്‍- നെടുകെ കീറിയത് - ഉള്ളില്‍ അടച്ചു വച്ച് മൂപ്പിച്ചത്.
------------------:-
രാഷ്ട്രീയ മൂരാച്ചി സ്വഭാവം- വട്ടം
കണ്ടിച്ചത്- 2 എണ്ണം.
------------------:-
അവസരവാദം- ചെറുതായി അരിഞ്ഞത് -ഒരു
കപ്പ്.
------------------:-
സ്വജനപക്ഷപാതം- മിക്സിയില്‍ ചതച്ചത് -100 ഗ്രാം
------------------:-
കൊട്ടേഷന്‍ ഗുണ്ട- ആവശ്യത്തിന് നോക്കുമ്പോള്‍ അടുത്ത് ഉണ്ടാകണം.
------------------:-
വിശ്വമാനവികത -പാകത്തിന്. (വിശ്വം
കിട്ടിയില്ലെങ്കില്‍ ദേശീയം മതിയാകും)
------------------:-
അസഹിഷ്ണത -കഷ്ടപ്പെട്ട് ചിരണ്ടി
പിഴിഞ്ഞെടുത്തത് -2 ടീസ്പൂണ്‍.
------------------:-
ഫാസിസക്കുരു- തല്ലിപ്പൊട്ടിച്ചു കുരു
എടുത്തു ചെറു കഷ്ണങ്ങള്‍ ആക്കിയത് അരക്കപ്പ്.
------------------:-
ഉറക്കച്ചടവും വെളിവില്ലായ്മയും ചേര്‍ത്ത്
ആട്ടിയത് -ഒരു ലിറ്റര്‍
------------------:-
------------------:-
------------------:-
------------------:-
------------------:-
ഇനി
പാകം ചെയ്യുന്ന വിധം നോക്കാം. വലിയൊരു മണ്ഡലം എടുത്ത് അടുപ്പത്ത് വച്ച് സ്ഥാനാര്‍ഥിക്കാ
ഇളിച്ച മോന്തയോടെ അതിലിട്ട് ചൂടാക്കി അലക്കിത്തേച്ച വസ്ത്രം ചേര്‍ത്ത് നല്ലപോലെ വഴറ്റി എടുക്കുക. അതിനുശേഷം ഉറക്കച്ചടവും വെളിവില്ലായ്മയും ഒരുമിച്ചു ചേര്‍ത്ത് ആട്ടിയമിശ്രിതം
ഒഴിച്ചു മെയ് പതിനാറു വരെ അങ്ങോട്ടും ഇങ്ങോട്ടും ഒരു മയവുമില്ലാതെ ഇളക്കണം. ഇളിച്ച
മോന്ത കരിയാതെ നോക്കണം. മതമേലധ്യക്ഷന്മാരുടെ ആശീര്‍വാദം ഒരു പിടി എടുത്ത്
പത്തുപേരെ കാണിച്ചു അതിലേക്കു പരുവത്തിനിട്ട് ഇളക്കി ഫ്ലക്സ് ബോര്‍ഡ് കൊണ്ട് മൂടി
വയ്ക്കുക. അല്പ്പസമയത്തിനുശേഷം രാഷ്ട്രീയ മൂരാച്ചി മണം വന്നുകഴിയുമ്പോള്‍ വിവരമില്ലായ്മ, വിടുവായത്തം
എന്നിവ ചെറിയൊരു പാത്രത്തില്‍ ചൂടാക്കി
മണ്ഡലത്തില്‍ ചേര്‍ക്കുക. മതേതരത്വം,
വിശ്വമാനവികത എന്നിവ നന്നായി ഇളക്കി
പൊടിച്ചെടുത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചുറ്റിലും നല്ലപോലെ വിതറുക.
ഓരോന്ന് ചേര്‍ത്ത് കഴിയുമ്പോഴും സ്വന്തം മോന്ത പ്രിന്റ് ചെയ്ത ഫ്ലെക്സ് ബോര്‍ഡ് കൊണ്ട് മൂടിവയ്ക്കാന്‍
മറക്കരുത്. ഇടയ്ക്ക് മൂട പൊക്കി ഘടകകക്ഷികള്‍ക്കുള്ള തെറി അല്‍പ്പാല്‍പ്പം ചേര്‍ക്കുക.
എരിവു കൂടുതല്‍ വേണ്ടവര്‍ അതനുസരിച്ച് ചേര്‍ക്കാം. ഇത് പാകമായി കഴിഞ്ഞാല്‍ മെയ് പതിനാറു വരെ ആവശ്യം പോലെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വിളമ്പാം. കൂടാതെ വലിയൊരു ചട്ടിയില്‍ തല്ലിപ്പൊട്ടിച്ച ഫാസിസക്കുരു
അടച്ചു വച്ച് കരിഞ്ഞുണങ്ങുന്നത് വരെ വേവിച്ച്, കഷ്ടപ്പെട്ട് ചുരണ്ടി പിഴിഞ്ഞെടുത്ത അസഹിഷ്ണത അതിനു മുകളില്‍
ഒഴിച്ച് ഇരുവശത്തും കൊട്ടേഷന്‍ ഗുണ്ട ചേര്‍ത്ത് നന്നായി ഇളക്കി ഒരു വലിയ
പത്രത്തിലേക്ക് പകര്‍ന്ന് ഒഴിഞ്ഞ കോണില്‍ മാറ്റിവയ്ക്കുക. അതിലേക്കു അഴിമതിക്കാ, ഇരട്ടത്താപ്പ്, അവസരവാദം, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം,
വട്ടം കണ്ടിച്ച രാഷ്ട്രീയ മൂരാച്ചി എന്നിവ
ചേര്‍ത്ത് അലങ്കരിച്ചശേഷം സൂക്ഷിച്ചുവയ്ക്കുക. മെയ് പതിനാറു കഴിഞ്ഞ് ജയിച്ചാല്‍ മാത്രം എടുത്തു
വിളമ്പിയാല്‍ മതിയാകും. അഥവാ മന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ ഉള്ളില്‍ പൊന്നു പോലെ സൂക്ഷിക്കുന്ന, നേരത്തെ നെടുകെ കീറി വച്ചിരിക്കുന്ന
ജാതിഭ്രാന്തന്‍ അല്ലെങ്കില്‍ മതഭ്രാന്തന്‍ അജിനാമോട്ടോയ്ക്ക് പകരം ചേര്‍ക്കുന്നത്
അത്യുത്തമം.
എന്തുവാ ചേട്ടാ..! ഇത് അടിച്ചു പൊളിച്ചല്ലോ....!
ReplyDeleteസന്തോഷം സാന്‍സ് ഭായ്
Deleteതെരഞ്ഞെടുപ്പുങ്കാ അറ്റി പൊലി .വിടുവായത്തത്തിന്റെയും വിവരക്കേടിന്റെയും ഒക്കെ നല്ല ഒരു സ്മെല്ല് വരുന്നുണ്ട് .വേവിച്ചപ്പോ തന്നെ എന്തൊരു ടേസ്റ്റാ .. ഷരിക്കും വായിൽ നിന്ന് വെല്ലമൂറുന്നുണ്ട്
ReplyDelete:)
Deleteഅഭിപ്രായത്തിനു സ്നേഹം. (ന്ഗും....രണ്ടു പേരെയും എടുത്തോളാം.)
Deleteഎന്‍റമ്മച്ചിയേ!
ReplyDeleteഎന്റമ്മച്ചിയെ ......!!
Deleteഹാ ഹാ ഹാാ.
ReplyDeleteനിലവിലെ നാറിയ വ്യവസ്ഥിതിയോടുള്ള കടുത്ത അമർഷം ഒതളങ്ങക്കുരു ചേർത്ത് അരകല്ലിൽ വെച്ച് അരച്ചെടുത്ത മിശ്രിതം ചേർക്കാൻ മറക്കണ്ട.
ഒതളങ്ങ ചേര്‍ക്കണോ...? എന്തായാലും ആശംസകള്‍ ട്ടോ
Deleteതിരഞ്ഞെടുപ്പുങ്ക ഫ്രൈ കൊള്ളാലോ അന്നൂസ്സ് :) :) :)
ReplyDeleteസന്തോഷം മുബി ബഹന്‍
Deleteരാഷ്ട്രീയം അത് ചിലർക്കൊക്കെ സുഖജീവിതത്തിനുള്ള മാർഗ്ഗമാണ്
ReplyDeleteഎത്ര നുണഞ്ഞാലും തീരാത്ത മധുരമുള്ളത്
Deleteആസ്വദിച്ചു .. രസകരം
ReplyDeleteആശംസകള്‍ ഭായ്
Deleteചേരുവകള്‍ കൊള്ളാം
ReplyDeleteതെരഞ്ഞടുപ്പ് കഴിഞ്ഞോട്ടെ!ഒന്നു വിജയിച്ചോട്ടെ!!
പിന്നെ സൂക്ഷിച്ചുവെച്ച തെരഞ്ഞെടുപ്പുങ്ക ഫ്രൈ വകതിരിവോടെ സേവിച്ച് ഒരു വിലസുവിലസ്സണം!!പ്രയോഗങ്ങള്‍ പ്രയോഗിക്കണം!എല്ലാമെല്ലാം വെട്ടിപ്പിടിക്കണം!തലമുറതലമുറയോളം സുഭിക്ഷമായി കഴിയാനുള്ളത് സമ്പാദിച്ചുകൂട്ടണം..പൊതുജനം കഴുതകള്‍ ഹഹഹ...
ആശംസകള്‍
അതെ.. അഭിപ്രായത്തിനു ആശംസകള്‍ പ്രിയ തങ്കപ്പന്‍ ചേട്ടാ
Deleteഹോ... അരാഷ്ട്രീയവാദിയാണല്ലോ ഈ അന്നൂസ്
ReplyDeleteശോ.....!!!!
DeleteValare ushaar.
ReplyDeletePolitics verupp pidikkaaan thodangeerikkunnu
Ugran
അഭിപ്രായം വായിച്ചു ഞാനും ഉഷാറായി. ആശംസകള്‍.
DeleteValare ushaar.
ReplyDeletePolitics verupp pidikkaaan thodangeerikkunnu
Ugran
എന്റമ്മേ .. എന്താ ഇത് അന്നുസ് ..എനിക്ക് ഈ ഫ്രൈ വേണ്ടാട്ട .. ഇത് ശരിയാവുല്ല.. എന്തായാലും നല്ല രസമുണ്ട് വായിക്കാൻ ..
ReplyDeleteവായിക്കാനുള്ള രസം മതി പ്രിയാ..ഹഹഹ്
DeleteAnnus..super vibhavam..pakshe kazhichaal kashyayam aanallo...enthu cheyyaan alle????bloggers okke ippozhum jeevichirikkunnu ketto....All the best....
ReplyDeleteഏറെ സന്തോഷം പ്രിയ 'എന്റെ ലോകം'
Deleteപാചക വിധി നന്നായിട്ടുണ്ട്ട്, രുചിച്ചു നോക്കണമെങ്കില്‍ റിസള്‍ട്ട് വരുന്നതുവരെ കാത്തിരിക്കണം അല്ലെ?
ReplyDeleteഅതെ മിനി ബഹന്‍.... ഏഎ വരവിനു ആശംസകള്‍
Delete:-)
ReplyDelete:-)
Delete..രുചിയുള്ള വിഭവം...
ReplyDeleteസ്നേഹം പ്രിയ മുഹമ്മദ് മാഷേ
Deleteമെയ് 16 കഴിഞ്ഞാൽ എടുത്ത് സേവിക്കാം അല്ലെ
ReplyDeleteസേവിക്കാം. ആശംസകള്‍ പ്രിയ മുരളീചേട്ടാ...
Deleteചില ചേരുവകൾ കൂടി ഉണ്ടെങ്കിൽ സംഗതി ഒന്ന് കൂടെ ഉഷാറാവും.
ReplyDeleteതുറന്ന ജീപ്പ് - 1
അണികൾ (ബുദ്ധിയില്ലാത്തത്) - ആവശ്യത്തിന്
മുദ്രാവാക്യം (ഉച്ചത്തിലുള്ളത്) - അഞ്ചാറെണ്ണം
ജയിച്ച ശേഷം മൂത്ത് പഴുത്ത MLAയെ ജീപ്പിന്റെ പിന്നിലേക്ക് ഇട്ട ശേഷം ചുറ്റും അണികളെ കൊണ്ട് അലങ്കരിക്കുക. അതിനു മുകളിൽ മുദ്രാവാക്യങ്ങൾ വാരി വിതറുക. ഇളിച്ച മോന്ത മുകളിൽ വരത്തക്കവിധം പ്രദർശിപ്പിച്ചാൽ എതിർ സ്ഥാനാർഥിയുടെ വായിൽ പോലും വെള്ളമൂറുന്നതായിരിക്കും.
ഹാ ഹാ ഹാ.അമ്പലത്തേക്കാളും വലിയ പ്രതിഷ്ഠയാണല്ലോ വന്ന് കയറിയത്!!!!
Deleteഗംഭീരം... ആശംസകള്‍ കൊച്ചു
Deleteഹ..ഹ.. ഇത് കലക്കിട്ടോ
Deleteഇത് വെന്തു പാകം വരുവാൻ എത്ര സമയം പിടിക്കും?
ReplyDeleteഇതൊക്കെ വിചാരിക്കുമ്പോള്‍ റെഡി ആകും- അതാ വകുപ്പ്
Deleteഹൊ.... പാചകക്കുറിപ്പ് അടിപൊളി അന്നൂസ് ഷെഫ്.
ReplyDeleteസന്തോഷം പ്രിയ GO. ആശംസകള്‍ തിരിച്ചും
Deleteസ്നേഹം പ്രിയ ഫിയോനിക്സ് ഭായ്
ReplyDeleteപാചകം ചെയ്യുമ്പോള്‍ ഗ്യാസ് കൂടുതലാകുമോ എന്നൊരു സംശയം.
ReplyDeleteശരിയാ..... കൂടുതലാകും..
Deleteകിടിലോൽകിടിലം..
ReplyDeleteസന്തോഷം യദു..
Deleteഇങ്ങിനെയുള്ള കുറെ എണ്ണത്തിനെ കണ്ടു കൊണ്ടിരുന്നതിനാലാണ് അന്നൂസിന്റെ വിഭവം രുചിക്കാൻ താമസിച്ചു പോയത്.
ReplyDeleteഇത് പോലെ ഒരേ രുചിയുള്ള വിഭവം ആണ് എല്ലാ മേശകളിലും നിരക്കുന്നത്. അതിൽ നിന്നും 140 എണ്ണം തെരഞ്ഞെടുക്കുക എന്ന ജോലി ഓരോ അഞ്ചു വർഷവും ജനം ചെയ്തു കൊണ്ടിരിക്കുന്നു. ഒരേ രുചി ഒരേ മണം
തീര്‍ച്ചയായും... വീണ്ടും സാന്നിദ്ധ്യമറിയിച്ചതിനു നന്ദി, പ്രിയ ബിപിന്‍ ചേട്ടന്‍.
Deleteഅന്നൂസ് ചേട്ട പാചകക്കുറിപ്പ് കൊൾളാട്ടോ....
ReplyDeleteഇഷ്ടമായി..
ആശംസകള്‍ തിരിച്ചും, ആദി
Delete