ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Tuesday, 7 February 2012

കൂടു തേടി..


തുമ്പീ...
തുമ്പീ... പറന്നിരിക്കാൻ എന്റെ മോഹ ചില്ല തരാം
നനഞ്ഞ ചിറകുകൾ കോതി മിനുക്കാൻ
എന്റെ മാറിൻ ചൂടു തരാം
കൂടൊരുക്കി കൂട്ടിരിക്കാം...

വിടരുന്ന മോഹങ്ങൾ ഉള്ളിലൊതുക്കി നീ
നിറയും കണ്ണുനീർ തടവിലായി
ദൂരേയ്ക്കു പറക്കുവാൻ കഴിയില്ലെന്നോ സഖീ
നൊമ്പരമൊക്കെയും തീരില്ലെന്നോ
നിന്റെ...
ഹൃദയത്തിൻ തന്ത്രികൾ ഉണരില്ലെന്നോ

കാണും ദിനങ്ങളിൽ വെമ്പലായ് മാറി നാം
മൂക വിചാരങ്ങൾ സാക്ഷിയായി
മോഹങ്ങൾ കൊണ്ടു നാം പണിതൊരാ കൊട്ടാര
വാതില്ക്കലെപ്പോഴും നോക്കി നില്പ്പൂ
എന്നും...
വേദനയോടെ നാം കാത്തു നില്പ്പു...

6 comments: