എല്ലാവര്‍ക്കും sales girls-
നെ മതി. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നാണല്ലോ...! അങ്കവും
കാണാം താളിയും ഓടിക്കാം. നക്കാപിച്ചയ്ക്ക് ജോലിയും
ചെയ്യിക്കാം....ഒരാക്ഷേപവുമില്ലാതെ വാണിഭം നടത്തുകയുമാകാം. എല്ലാവരും
അങ്ങനെയാണന്നല്ല പറഞ്ഞു വരുന്നത്. ബഹു ഭൂരിപക്ഷവും അങ്ങനെ തന്നെ.
ഗാര്‍മെന്റ്സുകള്‍, ജ്യുവല്ലറികള്‍, ലേഡീസ് സെന്ററുകള്‍, ഇലക്ട്രോണിക്സ്
സര്‍വീസിംഗ് സെന്ററുകള്‍, ചിട്ടി കമ്പനികള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങള്‍
എന്ന് വേണ്ട എല്ലായിടത്തും പെണ്‍കുട്ടികള്‍ തന്നെ എടുത്തുകൊടുപ്പുകാര്.
സ്കൂള്‍ വിദ്യാഭ്യാസം പരാജയപ്പെട്ടവര്‍ക്കും പഠിക്കാന്‍
നിവൃത്തിയില്ലാത്തവര്‍ക്കും കെട്ടിച്ചു വിടുന്നത് വരേയുള്ള വര്‍ഷങ്ങളിലെ
ഒരു ഇടത്താവളമാണ് ഈ പറഞ്ഞ മേഖല. കേരളത്തിലെവിടെ ചെന്നാലും sales girls- നെ
ആവശ്യമുണ്ടെന്നുള്ള ബോര്‍ഡ് കാണാം. നക്കാപ്പിച്ചയ്ക്ക് ജോലി ചെയ്യാന്‍ പല
പെണ്‍കുട്ടികളും തയ്യറായെന്നു വരാം. എന്നാല്‍ കടമുതലാളിയുടെ കിടപ്പറ
പങ്കിടാന്‍ പലരും തയ്യാറല്ലാത്തത് കൊണ്ടാണ് ഈ മേഖലയില്‍ ഇത്രയധികം 'വേക്കന്‍സികള്‍'
ഒഴിവു വരുന്നത്. ചില പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും
'കടമുതലാളി'മാരെന്നു വച്ചാല്‍ എന്തൊരു ബഹുമാനാമാണെന്നോ ...!
അന്നദാതാക്കളല്ലേ...! അത്തരക്കാര്‍ ഇവരുടെ ഇരകളായിത്തീരുമെന്നത് കണിശം. ഈ
ചൂഷണത്തിന്റെ പ്രധാന കാരണം ഈ മേഖല അസംഘടിതമാണെന്നുള്ളതാണ്. ഇവരുടെ
ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുവാനോ പ്രക്ഷോഭം നടത്തുവാനോ ശക്തമായ ഒരു
സംഘടനയുടെയും പിന്‍ബലമില്ലെന്നതാണ് സത്യം. ഇതിനൊക്കെ മുന്നിട്ടെറങ്ങേണ്ട
രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഇത്തരത്തിലുള്ള
എന്തെങ്കിലും 'കച്ചവട' സ്ഥാപനങ്ങളുണ്ടെന്നതാണ് മറ്റൊരു പച്ചയായ പരമാര്‍ത്ഥം...!!!
എന്റെ ഒരു കൈയൊപ്പ് ഇവിടെ ചാര്‍ത്തുന്നു.
ReplyDeleteIthu enthu baashaya. :)
ReplyDeleteEniku vayikkaan pattunnilla