എണ്ണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കണമെന്നാണ് നിയമം.
വെളുത്തു ചുവന്ന മൂക്കിന്റെ തുമ്പ്
മരത്തിന്റെ പരുപരുത്ത തൊലിയോട് ചേര്‍ത്തുനിര്‍ത്തി, ആ വലിയ മരത്തെ പുണര്‍ന്നുകൊണ്ട്
മെല്ലെ സമയമെടുത്ത് അവള് എണ്ണിത്തുടങ്ങി.
'ഒന്ന്...രണ്ട്....മൂന്ന്....നാല്......'