ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday, 28 August 2013

ഫെയ്സ്ബുക്ക് വികലമാകുമ്പോൾ

മലയാളികൾ ഫെയ്സ്ബുക്കിൽ എന്തു ചെയ്യുന്നു..? മലയാള ഫെയ്സ്ബുക്ക് ലോകത്തിന്റെ നിലവാരമെന്താണു...?  ഈരണ്ടു ചോദ്യത്തിനും ഉത്തരം നല്കേണ്ടി വരുമ്പോൾ അല്പ്പമൊന്നു സങ്കോചപ്പെടേണ്ടി വരുമെന്നു തീർച്ചയായും പറയാം. വൈകുന്നേരങ്ങളിൽ തുടങ്ങി അർദ്ധരാത്രി വരെയാണു കൂടുതൽ മലയാളികളും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്.  അവനവന്റെ കൃത്യാകൃത്ത്യങ്ങളെല്ലാം ഒരു വിധം കഴിച്ച് പാഞ്ഞെത്തി പാസ് വേഡ് അടിച്ചു കഴിഞ്ഞാൽ പിന്നെ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും ലൈക്കുകൾ നേടാനുമായി ഓരോരോ പണികൾ തുടങ്ങുകയായി.

        ഭൂരിഭാഗം ആളുകളും പ്രേമം എന്ന ഞരമ്പു രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു കൂടുതലും ചെയ്യുന്നത്. ഫെയ്സ്ബുക്ക് കാമുകിമാരുമൊത്തുള്ള ലവ്ചാറ്റിങ്ങ്, പോക്കുകേസുകളുമായിട്ടുള്ള സെക്സ് ചാറ്റിങ്ങും ഡേറ്റിങ്ങും,പ്രേമത്തെ പറ്റിയുള്ള മഹത് വചനങ്ങളുടെ പോസ്റ്റിങ്ങുകൾ, പെറ്റതള്ള പോലും സഹിക്കുകേലാത്ത തരത്തിലുള്ള പ്രേമനൈരാശ്യ പോസ്റ്റിങ്ങുകൾ, അങ്ങിനെ പോകുന്നു ആ കൂട്ടർ.
       അടുത്ത കൂട്ടർ  ജാതിമത കോമരങ്ങളാണു. ദൈവങ്ങൾക്കും പ്രവാചകന്മാർക്കും പബ്ളിസിറ്റി കൊടുക്കുക,അവരു പറയാത്തതും ചിന്തിക്കാതതുമായ കാര്യങ്ങൾ പറഞ്ഞുവയ്ക്കുക, നിന്റേതിനേക്കാളും നല്ലത് എന്റേതാണെന്നു ഗൂഢമായി സ്ഥാപിക്കുക, ഞാനാണു ഏറ്റവും വല്ല്യ ഭക്തൻ എന്നു മറ്റുള്ളവരെകൊണ്ടു പറയിപ്പിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുക എന്നിവയാണു ഇക്കൂട്ടരുടെ വിക്രിയകൾ.
       ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒരു കൂട്ടരാണു അടുത്തത്, രാഷ്ട്രീയ ചെകുത്താന്മാർ. സത്യം ,ധർമ്മം,നീതി എന്നിവയെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നു മാത്രമല്ല, ജനിച്ചതിൽ പിന്നെ ഇന്നു വരെ സ്വന്തം വാ കൊണ്ട് നേരു പറഞ്ഞിട്ടില്ല എന്നതിൽ അഭിമാനിക്കുന്നവരുമാണിക്കൂട്ടർ. യാതൊരു ആദർശവുമില്ലാതെ ചേരി തിരിഞ്ഞു നിന്നു കൊണ്ട് ഇക്കൂട്ടർ നടത്തുന്ന കാറിതുപ്പലുകളൂടെ അവശിഷ്ട്ടങ്ങളാണു ഫെയ്സ്ബുക്ക് നിറയെ.   ‘സത്യം’ എന്നത് നനയാൻ പോകുന്ന മണ്ണാങ്കട്ടയാണു ഇവർക്ക്...!
      ഇനിയൊരുകൂട്ടർ സിനിമാഭ്രാന്തന്മരാണു. നടന്മാരോടും നടിമാരോടുമുള്ള ആരാധന മൂത്ത് വട്ടായി  ചപ്പുചവറു പോസ്റ്റിങ്ങുകൾ നടത്തുകയാണു പ്രധാന തൊഴിൽ. ഇഷ്ട്ടമുള്ളവരെ പുകഴ്ത്തലുകൾ, ചില നടീനടന്മാരെ തിരഞ്ഞു പിടിച്ച് വധിക്കൽ,സിനിമയിലെ ക്ളിപ്പിങ്ങുകൾ,പിക്ച്ചറുകൾ എന്നിവ സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രതിഷ്ഠിക്കൽ അങ്ങിനെ അങ്ങിനെ....
      പൊതുവെ നിരുപദ്രവകാരികൾ എന്നു തോന്നിക്കുകയും ഫെയ്സ്ബുക്കുപയോഗിക്കുന്നവരെ ബോറടിപ്പിച്ചു കൊല്ലുകയും ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്,സ്വന്തം മോന്ത അടിക്കടി പോസ്റ്റ് ചെയ്യുക എന്നതാണിവരുടെ പ്രധാന ബിസിനസ്. ബിസിനസ് എന്നു പറയാനുള്ള പ്രധാന കാരണം മറ്റൊന്നാണു. കല്യാണം കഴിക്കാത്ത ചുള്ളികളും ചുള്ളന്മാരുമാണിക്കൂട്ടരിൽ പ്രധാനികൾ. മാട്രിമോണിയൽ സൈറ്റ് നടത്തുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. നല്ല പണവും ജോലിയും ഉള്ള പാർട്ണറെ കണ്ടെത്തുക എന്ന സ്വയം അർപ്പിത ബിസിനസ്സിലെ കണ്ണികളാണിവർ എല്ലാവരും!
       കള്ളന്മാരുടെ ഒരു വിഭാഗമാണു അടുത്തത്.  മറ്റുള്ളവരുടെ പോസ്റ്റിങ്ങുകൾ അടിച്ചുമാറ്റുക തിരുത്തലുകൾ വരുത്തിയോ അല്ലെങ്കിൽ അതേപടിയോ റീപോസ്റ്റ് ചെയ്യുക. തീർന്നു അവരുടെ ഫെയ്സ്ബുക്ക് ജോലികൾ.  പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അല്ലെങ്കിൽ അറിയില്ല എന്നുള്ളതാണു ഇവരേ അലട്ടുന്ന പ്രധാന പ്രശ്നം.
       മേല്പറഞ്ഞവരുടെ വിളയാട്ടകേന്ദ്രമായി മാറിയിരിക്കുന്നു ഫെയ്സ്ബുക്ക് ഇന്ന്.  ക്രിയാത്മകമായി ഫെയ്സ്ബുക്കിനെ സമീപിക്കുന്നവർ നന്നെ കുറവ്. ഒരു ‘ലൈക്ക്’ കിട്ടിയാൽ എല്ലാമായി എന്നു കരുതുന്ന ശുംഭന്മാരുടെ നീണ്ട നിരതന്നെയാണു ഫെയ്സ്ബുക്ക് മുഴുവൻ. അതിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറിയിട്ടുണ്ട് പലരും. സഹജീവികളെ ഉപദ്രവിച്ചും ആക്സിഡന്റുകൾ ക്രിയേറ്റ് ചെയ്തും വീഡിയോ എടുക്കുകയും അതു പ്രദർശിപ്പിച്ച് ലൈക്ക് നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണവും കൂടി വരുന്നതായി സമീപകാലസംഭവങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു.   'Unlike' എന്നൊരു ഓപ്ഷൻ ഫെയ്സ്ബുക്കിൽ ഇല്ലാത്തതു തന്നെ ‘ലൈക്കന്മാർക്ക് ’ ഒരനുഗ്രഹമാണു. സൃഷ്ട്ടിപരമായും മറ്റുള്ളവർക്ക് അറിവുപകരുന്നതരത്തിലും പോസ്റ്റിങ്ങുകൾ നടത്തുന്നവരെ വിസ്മരിച്ചുകൊണ്ടല്ല എതെഴുതുന്നത്. ജീവിതംകൈവിട്ടു പോകുന്നവരെ സഹായിക്കുന്ന തരത്തിലുള്ള പോസ്റ്റിങ്ങുകളും, കൗതുകകാഴ്ച്ചകളും, മിഴിവാർന്ന ചിത്രങ്ങളും, നല്ല രാഷ്ട്രീയകാഴ്ചപ്പാടുകളും, സാമൂഹിക പ്രതിബദ്ധതയുള്ള പ്രതിക്ഷേധങ്ങുളുമൊക്കെയായി  സജ്ജീവമായി ഫെയ്സ്ബുക്കിൽ ഇടപെടുന്നവരെയെല്ലാം ഇത്തരുണത്തിൽ സ്നേഹബുദ്ധ്യാ സ്മരിക്കുന്നു.  ബഹുഭൂരിഭാഗം ജനങ്ങളും ദുർബലവികാരങ്ങളുടെ അടിമകളാണെന്ന്  അർദ്ധശങ്കയ്ക്കിടയില്ലാതെ  സ്ഥാപിക്കുന്നതിനു ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ സൈറ്റുകളുടെ വരവോടെ നമുക്ക് കഴിഞ്ഞിരിക്കുന്നു. നന്മകളെ തിന്മകൾ  കീഴ്പ്പെടുത്തുന്ന  കാഴ്ച്ചയാണു എവിടെയും എന്നതുപോലെ സോഷ്യൽ നെറ്റ് വർക്കുകളും ഒട്ടും വിഭിന്നമല്ല എന്നു കാണുന്നത് ആശങ്കയ്ക്കിടനല്കുന്നു എന്നു പറയുവാൻ മാത്രമാണു ഞാൻ മുതിരുന്നത്. നിങ്ങളുടെ കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കുമെന്നു വിചാരിക്കട്ടെ...
      

37 comments:

  1. It is FAKE BOOK man, I wonder how many of us use all social net work effectively, virtually Nil! Posting a picture is the main job of all the facebook users. I pity on these people

    ReplyDelete
  2. ഇതൊന്നും മാറാൻ പോണില്ല

    ReplyDelete
    Replies
    1. ദൈവത്തേക്കാൾ ശക്തി ചെകുത്താനു ഉണ്ടെന്നു തോന്നുന്നു....!

      Delete
  3. സോഷ്യല്‍ ‘നെറ്റ്’വര്‍ക്ക്!!

    ReplyDelete
  4. വീണ്ടും സാന്നിധ്യമറിയിച്ചതിനു നന്ദി..അജിത്തേട്ടാ

    ReplyDelete
  5. Well written Sir !!!. Most irritating people in facebook are those relegious fanatics and political party supporters.

    ReplyDelete
    Replies
    1. തീർച്ചയായും...അഭിപ്രയത്തിനുള്ള നന്ദി അറിയിക്കട്ടേ..

      Delete
  6. This comment has been removed by the author.

    ReplyDelete
  7. I agree with the facts u hav told, Thumps Up, Keep writing

    ReplyDelete
  8. it is a social network for the the peoples who give more importance to their life only...

    ReplyDelete
  9. സ്വന്തംമനസ്സില്‍ ഉള്ള കാര്യം പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സോഷ്യല്‍മീഡിയാസ്ആണ് അതും സമാന മനസ്ഥിതിഉള്ളവരും ആയട്ട് അത് മതം ആകട്ടെ രാഷ്ട്ര്യം ആകട്ടെ മറ്റെന്തുംആകട്ടെ ഫേസ്ബുക്ക്‌ വരുന്നതിനു മുന്‍പ് ഉണ്ട്ടായിരുന്നതൂലിക സവ്വ ഹൃതം കൂടാതെ ഒരു മനുഷ്യന്‍ സുഹ്രത്ത്ആക്കുന്നത് സമാന ചിന്താഗതിക്കാരെ ആയിരിക്കുമെല്ലോ അതില്‍ എന്താ തെറ്റ്

    ReplyDelete
    Replies
    1. തീർച്ചയായും ..Mr.Naushad..!

      Delete
  10. ഇന്ന് നടക്കുന്ന ഏതിനും, അത് രാഷ്ട്രീയമാകട്ടെ സാഹിത്യപരമായാകട്ടെ പ്രതികരിക്കുവാൻ, സ്വന്തം അഭിപ്രായം അറിയിക്കുവാൻ ഒരു വേദി തന്നത് തീർച്ചയായും ഈ മുഖപുസ്തകം തന്നെയാണ്..കുറച്ചു പേരെങ്കിലും അങ്ങനെ കാണുന്നില്ലാ എന്നിരിക്കിലും അതിലുമേറെ പേർ കൈവിട്ടുപോയ സൗഹൃദങ്ങൾ ഇഴ ചേർക്കാനും, കുറച്ചേറെ ചിന്തകളും അഭിപ്രായങ്ങളും മുഖം നോക്കാതെ പങ്കു വയ്ക്കുന്നു എന്നത് ആശ്വാസകരം തന്നെയല്ലെ...

    ReplyDelete
    Replies
    1. Dear Athira...
      തീർച്ചയായും...രാഷ്ട്രീയപരവും സാഹിത്യപരവുമായ കാര്യങ്ങളല്ല ഞാൻ ഇതിൽ പരാമർശിച്ചിരിക്കുന്നതെന്ന കാര്യം താങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലൊ.....

      Delete
  11. valare nalla abhiprayam ithu valarnnu varunna thalamura sradha cheluthenda karyamanu itharam kachavada mafiayakkethire abhiprayam unnayicha sahodharanu aashamsakal enkilum rashtreeya kazhchapadukalkku oru abhiprayam rekapeduthunnathil thettilla kaaranam araashtereeyavaadham srishtikendathundo rashtreeya kazhchapadukal ketturapulla aarogyakaramaya samoohathe srishtikkan vazhipakukayalle oru online yudham aavishkarikkunnathil thettilla aashayam valarthan sahayikunnila
    ennu anujathi

    ReplyDelete
  12. Well said Annus Sir.
    I totally agree with your observation.

    ReplyDelete
  13. Your observations are hundred percent correct. Most of our guys are using fb to just put their own pictures in their wall. This poor men/women do not aware the very simple fact that it bounce back themselves with repetitive boredom.

    The other group of people, they use fb as to outburst their suppressed sexual desires. They need immediate psychological / psychiatric treatment.

    I wonder, when our so called Mallus will learn to use social networks effectively.

    Ha, I never posted my own pictures on the fb, I mainly write up on fitness, martial arts and some of the health threats.

    with best regards

    Vin

    ReplyDelete
  14. Thanks for your valuable comments.....Thanks again Vin !

    ReplyDelete
  15. Sudheesh Sarangadharan6 December 2013 at 08:56

    Suhruthe nalla vilayiruthal..... Njanithu FByil share cheyunnu ithu kandittenkilum ee changathimarkoru thiricharivundayurnnenkil....... Pratheekshakkuvakayilla.... ente anubhavam Nalakunna padam athanu......
    Manal mafiyakkethire ottayal samaram nadathunna JEZERAye anukoolicha postinu enikku kittiyathu 5 like anu................

    ReplyDelete
    Replies
    1. ഗാന്ധിജി അവശേഷിപ്പിച്ചു പോയത് ഒരു ഒറ്റയാൾ സമരമല്ലേ..? ആ മനുഷ്യന്റെ വിചാരങ്ങളെ പിന്തുടരുന്ന ആരുണ്ടു ഇന്ന് ഇന്ത്യയിൽ..? എന്നിരുന്നാലും അണ്ണാൻ കുഞ്ഞും തന്നലായത് എന്നല്ലേ പ്രമാണം...!

      Delete
  16. Two faces for all, fake and real .…what is suppressed will be expressed there in face book…so choice is important…..

    ReplyDelete
  17. 'what is suppressed will be expressed there in face book'........absolutely right, Mr Lal

    ReplyDelete
  18. Innu campus chumarukkal clean annu...management do not allows writing in campus walls ...so hw can i express our opinion,emotions,reactions....YES NOW A DAYS FB CAN TAKE THE ROLE OF CAMPUS WALL (WALL OF CAMPUS WITH STUDENTS WRITINGS).

    ReplyDelete
  19. You are correct sir. Great Findings. I use facebook to promote my stories and poems in malayalam. I think in facebbok atleast more people see my works, even though they didnt give me any comments or likes

    My facebook page link (https://www.facebook.com/pages/Stories-of-Aparna-S-A-%E0%B4%85%E0%B4%AA%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%BE/610152199050979)

    ReplyDelete
  20. നല്ല കൃത്യമായ അവലോകനം....

    ReplyDelete