ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 17 August 2013

എനിക്കും വേണം ഒരു അവാർഡ്

നമ്മുടെ നാട്ടിൽ പലരും പലതും ചെയ്യുന്നത് പലതും മോഹിച്ചിട്ടാണു. ജോലി ചെയ്യുന്ന എല്ലാവർക്കും അതിനു തക്ക പ്രതിഫലം കിട്ടണമെന്ന ചിന്താഗതിക്കാരാണു.അതു കൂലിയായി പണത്തിന്റെ രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യുകയും കൂലി കണക്കു പറഞ്ഞു വാങ്ങികൊണ്ടിരിക്കുകയും ചെയ്യും,എല്ലാവരും. അവിടെ വരെ ഓക്കെ. ചില വകുപ്പിൽ പെട്ട ആൾക്കാർ ജോലിക്കു കൂലി മാത്രം പോരാ,അധികകൂലിയും കൂടി വേണം.! ഓവർടൈം ജോലി ചെയ്തിട്ടല്ല അധികകൂലി ചോദിക്കുന്നത്.മിക്കവാറും  കരിയർ അവസാനിച്ച ശേഷമാണു ഈ ഇനത്തില്പെട്ട  കൂലി ചോദിച്ചു തുടങ്ങുന്നത്. ആ അധികകൂലിയുടെ പേരാണു അവാർഡ്..!! വന്നു വന്നു അതിപ്പോൾ ഒരു നിർബന്ധവും അവകാശവും ആയി മാറിയിട്ടുണ്ട്.  കുറെ കാലമൊക്കെ കിട്ടാൻ വേണ്ടി കാത്തിരിക്കും...പിന്നെ പിന്നാമ്പുറത്തു കൂടി ഒന്നു പണിതു നോക്കും. എന്നിട്ടും നടന്നില്ലെങ്കിൽ പലവഴിക്കു സമ്മർദ്ധം ചെലുത്തി നോക്കും.(ക്വട്ടേഷൻ കൊടുത്തു നോക്കും) ഒരു രക്ഷയുമില്ലെങ്കിൽ പിന്നെ പരസ്യമായിട്ട് ചോദിക്കാൻ തുടങ്ങും.പട്ടാളക്കാർക്കും,കലാകാരന്മാർക്കും,കായിക താരങ്ങൾക്കും ഒക്കെ മേൽ പറഞ്ഞ പ്രതിസന്ധി അവരുടെ ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടാകും. യാതൊരു വിധ പിന്നണി പ്രവർത്തനവും കൂടാതെ അവാർഡുകൾ തേടി വരുമ്പോൾ അതിനൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാർ എന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചല്ലോ എന്ന ചാരിതാർത്ഥ്യം തോന്നും. കൊച്ചുകുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു കരഞ്ഞു വാങ്ങിയാൽ ഇപ്പറഞ്ഞവയിൽ എന്തൊക്കെ തോന്നുമോ ആവോ..? പദ്മശ്രീ ഒപ്പിക്കാൻ വേണ്ടി നടക്കുന്ന പ്രാഞ്ചിയേട്ടനെ പോലെ അധ:പ്പതിക്കുന്നതെന്തിനാണു. അവാർഡുകളുടെ അകമ്പടി ഇല്ലെങ്കിലും നല്ല സേവനങ്ങൾ എന്നും സ്മരിക്കപ്പെടും എന്നതു സ്പഷ്ട്ടം.
വാലറ്റം-ഇന്നേവരെ ആരും പരംവീരചക്രം വേണമെന്നു പറഞ്ഞു ശാഠ്യം പിടിച്ചു കണ്ടിട്ടില്ല.

3 comments:

  1. എനിയ്ക്കെന്തു കിട്ടും?

    ReplyDelete
  2. എന്നിട്ട് കിട്ട്യോ വല്ലോം ? :)

    ReplyDelete