ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 17 August 2015

വെയിലൊളി മായും നേരം... (കഥ) അന്നൂസ്



അതൊരു യാത്ര പോകലായിരുന്നു. കഠിനമേറിയ ഒന്ന്. ടാര്‍ പൊട്ടിപ്പൊളിഞ്ഞു, നിറയെ പൊടിപടലങ്ങള്‍ നിറഞ്ഞ റോഡിലൂടെയുള്ള നീണ്ട ബസ് യാത്രയ്ക്ക് ശേഷം ചെങ്കുത്തായ മലകയറി മുകളിലേക്കുള്ള യാത്ര.
ഒരു മുറുക്കാന്‍ കട മാത്രമുള്ള, നിറയെ പാറക്കൂട്ടങ്ങള്‍ തിങ്ങി നിറഞ്ഞ സ്റ്റോപ്പിൽ ബസ്സിറങ്ങി പാടത്തിന്റെ വരമ്പിലൂടെ ശ്രമകരമായി അല്‍പ്പം നടന്ന ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്. പണ്ടൊരിക്കല്‍ വന്ന ഓര്‍മ്മ ചികഞ്ഞെടുത്തുകൊണ്ട് അയാള്‍ പാടവരമ്പിലൂടെ വശങ്ങളിലേക്ക് വീഴാതെ ചാഞ്ഞും ചെരിഞ്ഞും ബാലന്‍സ് പിടിച്ച് നടന്നു. ആ സമയമത്രയും റബർ ചെരുപ്പിനുള്ളിൽ അയാളുടെ കാൽവിരലുകൾ ഒന്നുചേർന്നതുപോലെ  ഇറുകിനിന്നു. വൈകിയുള്ള യാത്രകളില്‍ സാധാരണ കാണാറുള്ള സായാഹ്നസൂര്യന്‍റെ കണ്ടു മുഷിഞ്ഞ ചുവപ്പ് കലര്‍ന്ന മഞ്ഞ രശ്മികള്‍ പാടം കടന്നതോടെ അപ്രത്യക്ഷമായി. ചുറ്റും തീ കലര്‍ന്നൊരു ഇരുട്ട് പരക്കാന്‍ തുടങ്ങുന്നത് പോലെ.

ചെങ്കല്ല് കൊണ്ട് കൈവരികെട്ടിയുയര്ത്തിയ വട്ടം കുറഞ്ഞ കിണറുള്ള ചെറിയ വീട് കടന്നു വേണം അള്ളിപ്പിടിച്ചുള്ള മലകയറ്റം ആരംഭിക്കാന്‍.

‘എങ്ങോട്ടാ അപ്പൂപ്പാ....?’ വീടിന്‍റെ മുറ്റം കടക്കുമ്പോള്‍ കുഞ്ഞുപാദങ്ങളില്‍ കെട്ടിയ സരം കിലുക്കികൊണ്ട്‌ അക്കുകളിക്കുന്ന പെണ്‍കുട്ടിയെ നോക്കി ഊഴം കാത്തിരിക്കുന്നവളുടെ തലവെട്ടിച്ചുള്ള ചോദ്യം.
‘മുകളിലേക്ക്....’
‘അപ്പൂപ്പന് മുകളിലെത്താന്‍ പറ്റില്ല. ഒരുപാട് ദൂരമുണ്ട്...’
‘പറ്റും...’ വകവയ്ക്കാതെ അയാള്‍ നടന്നു തുടങ്ങിയപ്പോള്‍ ചിറി ഒന്ന് കോട്ടി, അവള്‍ കളിയിലേക്ക് തിരികെപോയി. വീടിന്റെ കോലായിൽ നിന്ന് വരണ്ട ചുമ ഉയർന്നു കേട്ടു.
‘കള്ളക്കളി... കള്ളക്കളി... എന്‍റെ നോട്ടം തെറ്റിയപ്പോള്‍ നീ വരയില്‍ ചവുട്ടി.....’ മുതിര്‍ന്ന പെണ്‍കുട്ടിയുടെ വാശികലര്‍ന്ന അലര്‍ച്ച പുറകില്‍ മുഴങ്ങിയത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി.

കള്ളക്കളി... കള്ളക്കളി... അയാള്‍ അവളെ അനുകരിച്ചു ചിറി കോട്ടി മുറുമുറുത്തു.

ഇരുവശവും രാമച്ചം വളര്‍ന്നു നില്‍ക്കുന്ന, നിറയെ വെളുത്ത പുള്ളികളുള്ള ചെറിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ, വരപോലെയുള്ള ഒറ്റയടിപ്പാത കയറുംതോറും തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അയാള്‍ പ്രയാസപ്പെട്ടു നടന്നു കയറുകയായിരുന്നു.

കുറെ ദൂരം പിന്നിട്ട്, അയാള്‍ തെല്ലിട താളം തെറ്റി കിതച്ചു നിന്നു. മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ണെത്തിയില്ല. നെഞ്ചിടിപ്പ് ഉയരുകയാണ്. എന്പത്തിയാറിന്റെ വിറയല്‍ കിതപ്പിനോപ്പം ചേര്‍ന്ന് അയാളെ പിന്നോട്ട് വലിച്ചു തുടങ്ങി. അയാള്‍ വലതുകൈത്തലം നെഞ്ചിലമര്‍ത്തി വലിഞ്ഞമര്‍ന്നൊരു നിശ്വാസത്തോടെ തടവി.

‘നീ പറയുന്നതെനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല... ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എഴുപതിനപ്പുറത്തേക്ക് ജീവിച്ചിരിക്കണ്ട യാതൊരു കാര്യവുമില്ല..... ഏറിയാല്‍ എഴുപത്തിയഞ്ച്.....പിന്നെ ഒരു ബാധ്യത തന്നെ....’ പിന്നില്‍ മുഴങ്ങി വന്ന മകന്‍റെ വാക്കുകള്‍ അയാളെ വീണ്ടും മുന്നോട്ടു നടത്തിച്ചു. അയാള്‍ വിയര്‍ത്തൊലിക്കാന്‍ തുടങ്ങിയിരുന്നു.

എകാശ്വാസത്തിന്റെ മുഖം തെളിഞ്ഞുവന്ന് ഇടയ്ക്ക് അയാളുടെ നടത്തത്തിന്റെ വേഗത അല്‍പ്പം കുറച്ചു. രാവിലെ സ്കൂള്‍ വാനിലേക്ക് കയറുമ്പോള്‍ അമ്മുക്കുട്ടി പതിവില്ലാതെ ഒറ്റക്കണ്ണിറുക്കി, യാത്ര പറഞ്ഞകന്നത് ഉള്ളെരിയും വേദനയോടെ അയാള്‍ ഓര്‍ത്തു. അമ്മുക്കുട്ടിയെപ്പറ്റിയുള്ള ചിന്തകള്‍ ചുറ്റുമെത്തിയ സമയം അശ്രദ്ധമായിരുന്നു നടത്തം. ഇടയ്ക്കൊന്നു കാല്‍ വഴുതിയപ്പോള്‍ മുഖമടിച്ചാണ് വീണത്. ഏറെനേരം പുല്ലില്‍ പിടിച്ചു കിടന്നു. അരം പോലുള്ള പുല്ലുകളില്‍ പാളി ഉള്ളംകൈ ചെറുതായി കീറി. താഴെ കണ്ട കൊലുന്നനെയുള്ള പെണ്‍കുട്ടി പറഞ്ഞത് സത്യമാകുമോ..? മുകളിലെത്തുക അസാധ്യമോ...?

‘അമ്മ ഉണ്ടായിരുന്നെങ്കില്‍ വൃദ്ധസദനത്തില്‍ ഒരു കൂട്ടാകുമായിരുന്നു.. എന്ത് ചെയ്യാം അമ്മ നേരത്തെ പോയില്ലേ...’
പിന്നാലെ അസ്വസ്ഥത പകര്‍ന്നെത്തിയ മകന്‍റെ ഭാര്യയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍ അയാളെ എഴുന്നേല്‍പ്പിച്ചു വീണ്ടും നടത്തിച്ചു.

'എന്തെങ്കിലും ഒന്ന് ഉടനെ ചെയ്തേ പറ്റൂ... നിങ്ങളിവിടെ ഇല്ലാത്തപ്പോ അങ്ങേരുടെ ആര്‍ത്തി പിടിച്ചുള്ള നോട്ടവും പെരുമാറ്റവും സഹിക്കാന്‍ പറ്റുന്നില്ല.... ഒരു മുറി നിക്കറുമിട്ട് വെറുപ്പ്‌ തോന്നിപ്പിക്കുന്ന കള്ളച്ചിരിയുമായി കിച്ചന്റെ പരിസരത്തുണ്ടാവും, സദാസമയവും.. അറിയാതെയുള്ള തട്ടലും മുട്ടലും... ഹോ തൊലിയുരിഞ്ഞു പോകും...'

പ്രഭാതസവാരിക്കിറങ്ങുമ്പോള്‍ മറന്ന, പതിവായി കൂടെകൂട്ടാറുള്ള ഊന്നുവടിയ്ക്കായി തിരികെ വീട്ടിലേക്കു ചെന്നപ്പോഴാണ് തന്റെ അസാന്നിധ്യത്തില്‍ ഉണ്ടായ സംഭാഷണം കേള്‍ക്കാന്‍ ഇടയായത്. മനസ്സ് ഒന്നാകെ നുറുങ്ങി പോയ നിമിഷം. അവള്‍ തനിക്കു മകന്റെ ഭാര്യ ആയിരുന്നില്ല. മകളായിരുന്നു. എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് അവളെ കണ്ടിരുന്നത്‌. എന്നിട്ടും തന്നെ ഒഴിവാക്കുവാന്‍ ഇത്ര നീചമായ ഒരാരോപണം അവള്‍ ഉന്നയിച്ചപ്പോള്‍ ചിതറിപ്പോയത് സ്പടികം പോലെ പരിശുദ്ധമായിരുന്ന തന്റെ ജീവിതമാണ്‌. താലോലിച്ചു വളര്‍ത്തിയ മകന്‍ മൌനമായി അവളെ അനുകൂലിച്ചു എന്ന് തോന്നിയപ്പോള്‍ തകര്‍ന്നു പോയത് അന്നുവരെ തലയുയര്‍ത്തിപ്പിടിച്ചു, വാനോളം മുട്ടി നിന്ന തന്റെ അഭിമാനമാണ്.

മറന്നു വച്ച ഊന്നുവടിയെപ്പറ്റി ഈ നീമിഷം വരെ പിന്നെ ചിന്തിച്ചതേയില്ല. കുറെ കാലമായി സഹായിയായിരുന്ന ഊന്നുവടി ആവശ്യമായി തോന്നിയതെ ഇല്ല. വാശിയോടെ കയറുകയായിരുന്നു. ഇഴഞ്ഞും വലിഞ്ഞും എന്നപോലെ ഒരു വിധത്തില്‍ മുകളിലെത്തുമ്പോള്‍ അയാള്‍ വിയര്‍പ്പില്‍ മുങ്ങി നനഞ്ഞൊട്ടിയിരുന്നു. ശ്വാസോച്ഛ്വാസം അതുച്ചത്തിലായി. കൈമുട്ടുകള്‍ കാലുകളിലൂന്നി അയാള്‍ ഏറെ നേരം കുനിഞ്ഞു നിന്നു. വന്ന വഴിയിലേക്ക് പിന്തിരിഞ്ഞു നോക്കാന്‍ അയാള്‍ മറന്നു. മുന്നില്‍ രൂപപ്പെട്ടു വന്ന അഗാധ ഗര്‍ത്തത്തിലേക്കായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍. ഒരാള്‍ പൊക്കത്തില്‍ കയറിയാല്‍ മുട്ട് വിറയ്ക്കുന്ന അയാള്‍ ആ ഭീകരഗര്‍ത്തം കണ്ട് മുന്‍പ് തോന്നാത്ത വിധം അന്ധാളിച്ചു,തരിച്ചു നിന്നു.

അതിശക്തമായി കൊടുംകാറ്റു വീശിയെത്തി. അയാള്‍ വേച്ച് വീഴാതെ ഒരു ചെറുപാറയുടെ മറവില്‍ പതുങ്ങി, കാറ്റിന്റെ കടന്നു പോകലിനായി കുറെനേരം കാത്തു. കാറ്റ് കടന്നു പോയപ്പോള്‍ അയാളിൽ ഭ്രാന്തമായ ചിരി ഊർന്നു വന്നു. തൊട്ടടുത്തു കാണുന്ന അഗാധഗര്‍ത്തത്തില്‍ ലയിക്കാനെത്തിയ താന്‍ കാലു വഴുതി അതില്‍ പതിക്കാതെ മറഞ്ഞിരുന്നതോര്‍ത്ത്. പതുക്കെ ആ ചിരി ഉച്ചത്തിലെത്തി, ഏറെനെരേം പ്രതിധ്വനിച്ചു നിന്ന് ഭ്രാന്തമായി കാറ്റിനൊപ്പം ലയിച്ചകന്നു.

പെട്ടെന്നുണ്ടായ വിഭ്രമം ഒടുങ്ങിയപ്പോള്‍, ചെങ്കുത്തായി ഉയര്‍ന്നു നില്‍ക്കുന്ന ആ വലിയ പാറയിന്‍ മേല്‍ അയാള്‍ വാശിയോടെ അള്ളിപ്പിടിച്ചു കയറി. ഇടയ്ക്ക് കാലൊന്നു വഴുതിയപ്പോള്‍ ചെരിപ്പുകള്‍ കുടഞ്ഞു താഴെയ്ക്കെറിഞ്ഞു. ഒരു വിധത്തില്‍ മുകളിലെത്തി കണ്ണുകള്‍ അടച്ച് കുന്തിച്ചിരുന്നു. ചെറുതായി പിന്നെയും കാറ്റ് വീശിയെത്തിയപ്പോള്‍ അയാള്‍ അതീവ ശ്രദ്ധാലുവായി. അയാളുടെ കുപ്പായത്തില്‍ കാറ്റ് പടര്‍ന്നു കയറി അയാളെ ചെറുതായി ഉലച്ചപ്പോള്‍ ഉള്ളു കാളാതിരുന്നില്ല. ഹമ്മേ... ചാടുന്നതിനു മുന്‍പേ വീണു പോകുമോ...? അയാള്‍ ഒരു ഉടുമ്പ് കണക്കെ പാറയില്‍ അള്ളിപ്പിടിച്ചിരുന്നു.

പിന്നെയും ഏറെനേരം കാത്ത്, കാറ്റവസാനിച്ചു കഴിഞ്ഞാണ് അയാള്‍ കണ്ണു തുറന്നത്. പാറയുടെ മുകളില്‍നിന്നുള്ള താഴേക്കുള്ള കാഴ്ച അയാളെ നടുക്കി. വിയര്‍പ്പില്‍ മുക്കി. ആ അനന്തമായ ആഴം കണ്ട് ഇരച്ചെത്തിയത് ഒടുങ്ങാത്ത ഭയമായിരുന്നു. മുന്നില്‍ കണ്ട ഇളംനീല നിറമാര്‍ന്ന മരണ ഗര്‍ത്തത്തിന്‍റെ ആഴങ്ങളിലേക്ക് കണ്ണുകള്‍ യാത്ര പോകാന്‍ മടിച്ചു.
ഒരിക്കല്‍ കൂടി കണ്ണുകള്‍ ബലമായി ചേര്‍ത്തടച്ചു ധൈര്യം സംഭരിച്ചു കൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു നിന്നു. ആ ഉയരത്തില്‍ ഒരു പരാജിതനെപോലെ അയാള്‍ അല്‍പ്പനേരം നില്‍പ്പ് തുടര്‍ന്നു. കണ്ണുകള്‍ പാതി തുറക്കാനെ കഴിഞ്ഞുള്ളു... പെരുവിരലില്‍ നിന്ന് പുളിച്ചുകയറിവന്ന കൊടും ഭീതിയില്‍ അയാള്‍ പ്രജ്ഞയറ്റു. ഭയത്തില്‍ അടിമപ്പെട്ടു വീണ്ടും ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അയാളെ അടിമുടി പിടിച്ചുലച്ചുകൊണ്ട് അവന്‍ വീണ്ടും വന്നത്...! കാറ്റ്...! സംഹാരദേവനെ പോലെ അവന്‍ അയാള്‍ക്ക് ചുറ്റിലും വട്ടമിട്ടു കറങ്ങി നിന്നു. കാറ്റിന്റെ ശക്തിയില്‍ അയാളുടെ വസ്ത്രങ്ങള്‍ പടപടാ പിടച്ച് തിരക്ക് കൂട്ടി. ഒരുവേള ആ ശക്തിയില്‍ പറന്നുയരുന്നതുപോലെ തോന്നി അയാള്‍ക്ക്‌. കാറ്റ് ദുര്‍വിചാരത്തോടെ അയാള്‍ക്കായി ഒരു ചുഴി തീര്‍ക്കുന്നതിനിടയില്‍ കാലുകള്‍ വേച്ചത് പെട്ടെന്നായിരുന്നു.   

‘ഹഉഹാ.........................” വേച്ച് താഴേയ്ക്ക് പതിക്കാതിരിക്കാനുള്ള അയാളുടെ ഉഗ്രശ്രമം വിഫലമായി. തൊട്ടു താഴെയുള്ള ഉരുണ്ട പാറയിലേക്കാണ് അയാള്‍ ഊക്കോടെ പതിച്ചത്. തെല്ലിട ആ പാറയില്‍ തങ്ങി നിന്ന ശേഷം അയാള്‍ പതുക്കെ പതുക്കെ താഴേയ്ക്ക് ഊര്‍ന്നു പോകാന്‍ തുടങ്ങി. അയാളുടെ നഖങ്ങള്‍ പാറയില്‍ ആഴ്ന്നിറങ്ങാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. ആ മരണ വെപ്രാളത്തില്‍ ഒരു നഖം അടര്‍ന്നു ചോരയോടൊപ്പം തെറിച്ചതു അയാള്‍ അറിഞ്ഞതേയില്ല. താഴേയ്ക്ക് തെന്നി നീങ്ങുനതിനിടയില്‍ നീണ്ടു നിന്ന ചെറിയൊരു കല്ലില്‍ അപ്രതീക്ഷിതമായി അയാളുടെ കാല്‍ തടഞ്ഞു. ഹോ...ഭാഗ്യം അയാള്‍ അതില്‍ അങ്ങേയറ്റം നന്ദിയോടെ നിലയുറപ്പിച്ച്, പാറയില്‍ അമര്‍ന്നു കിടന്നു. നെഞ്ചിടിപ്പിന്റെ ശക്തിയാല്‍ അയാള്‍ പാറയില്‍ വേഗത്തില്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു.

താഴെ, കാല്‍പാദത്തിനടിയില്‍ ആ ചെറിയ കല്ല്‌ ഇളകുന്നുണ്ടോ...?  അയാള്‍ തുടരെ നടുങ്ങി. അമ്മേ........എനിക്കിത് കഴിയില്ല.... എന്നെ രക്ഷിക്കൂ...!! അയാള്‍ ആത്മാര്‍ത്ഥമായി പെറ്റമ്മയെ വിളിച്ചു വിതുമ്പി. ഭയം അയാളുടെ ശക്തി ക്ഷയിപ്പിച്ചു കൊണ്ടിരുന്നു. മുകളിലെത്താന്‍ പത്തടി ദൂരം മാത്രം. അയാള്‍ കൊതിയോടെ ജീവിക്കാനുള്ള ദാഹത്തോടെ മുകളിലേക്ക് നോക്കി നനഞ്ഞ കണ്ണുകള്‍ ചിമ്മി. കറുത്ത് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കുമകലെ ഇരുണ്ടു തുടങ്ങിയ നീലാകാശം അയാളെ വല്ലാതെ മോഹിപ്പിച്ചു. അകലെയെവിടെയോ കാണാമറയത്തുനിന്ന മേഘങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തിയ ഇളം ചുവപ്പ് കലര്‍ന്ന വെയിലൊളി പൊടുന്നനെ നീലാകാശത്തെ കീറി മുറിച്ചു തെളിഞ്ഞു നിന്നു.

വീണ്ടും ചെറുതായി ആ കല്ലിളകി. അടര്‍ന്നു തുടങ്ങി. അയാള്‍ മുറുക്കെ പാറയില്‍ അള്ളിപ്പിടിച്ചു കിടക്കാന്‍ ശ്രമിച്ചു. നിര്‍ദാക്ഷിണ്യം ഒരിക്കല്‍ കൂടി നഖങ്ങള്‍ തെറിച്ച് ചോര ചീറ്റി.

‘ദേ ഇവിടെ....’ പത്തടി ഉയരത്തില്‍ ശബ്ദം കേട്ടുവോ...? കൊതിയോടെ അയാള്‍ തല അനക്കാതെ മിഴികളുയര്‍ത്തി. അടിവാരത്തില്‍ ചെങ്കല്ല് കൊണ്ട് കൈവരി കെട്ടിയുയര്‍ത്തിയ വട്ടം കുറഞ്ഞ കിണറുള്ള വീട്ടില്‍ കണ്ട പെണ്‍കുട്ടികള്‍ എത്തിനോക്കി കൈവിരല്‍ ചൂണ്ടുന്നത് പോലെ.
‘അപ്പൂപ്പാ.........’ ആശ്വാസമായി വിളി എത്തിയോ........?
‘മക്കളെ..... ദേ ഞാനിവിടെ.............’ അയാള്‍ വിമ്മിഷ്ടപ്പെട്ടു വിറച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
‘ന്നാ.... ഈ കയറില്‍ പിടിച്ചു കയറിക്കോളൂ.....’ അവ്യക്തശബ്ദം വീണ്ടും കാറ്റിലുലഞ്ഞെത്തി.

നീണ്ടു വന്ന കയറിലേക്കു എത്തിപ്പിടിക്കാന്‍ ഒരുവേള അയാള്‍ നന്നേ പാടുപെട്ടു. ഒരു കൈവിട്ട് മറ്റേ കൈകൂടി കയറിലേക്കെത്തുമ്പോള്‍ അയാള്‍ പൂര്‍ണ്ണമായും പാറയില്‍ നിന്ന് അകന്നു മാറിയിരുന്നു. കാറ്റ് അതിന്‍റെ പൂര്‍ണ ശക്തിയെടുത്ത് തന്നെ താങ്ങി നിര്‍ത്തുന്നതായി തോന്നി അയാള്‍ക്ക്‌. തണുത്ത കാറ്റ് ഇത്ര ശക്തിയായി ഇതിനുമുന്‍പ് ഒരിക്കലും അയാളെ പൊതിഞ്ഞു നിന്നിട്ടുണ്ടായിരുന്നില്ല. വിയര്‍ത്തു കുളിച്ചിരുന്ന തന്റെ ശരീരം തണുത്തുറയും പോലെ. പിടിച്ചിരിക്കുന്ന കയറിന്‍റെ ബലം കുറഞ്ഞു വരുകയാണോ..? അതോ നീളം കൂടുകയാണോ...? അകന്നു കൊണ്ടിരിക്കെ നീലാകാശം കൂടുതല്‍ ഇരുണ്ടു തുടങ്ങി. വെയിലൊളി എങ്ങോ അപ്രത്യക്ഷമായിരുന്നു. അങ്ങ് മുകളില്‍ കറുത്ത പൊട്ടുകള്‍ പോലെ കാണപ്പെട്ട കുട്ടികളുടെ മുഖങ്ങളും ക്രമരഹിതമായി തലയുയര്‍ത്തി നിന്ന പാറക്കെട്ടുകളും നിറം കെട്ട നീലാകാശത്തില്‍ ലയിച്ച് അകന്നുപോയ്കൊണ്ടിരിക്കെ അയാള്‍ മെല്ലെ മെല്ലെ ഭയമുക്തനായി കൊണ്ടിരുന്നു. എല്ലാം ഒന്നായി തന്നിലേക്ക് തന്നെ ഇഴുകിച്ചേര്‍ന്ന് ഒന്നും അവശേഷിപ്പിക്കാതെ പരമമായ ശൂന്യതയില്‍ അലിഞ്ഞു ചേരുന്നത് അയാള്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു ആ നിമിഷങ്ങളില്‍.....
annusones@gmail.com

44 comments:

  1. വയസ്സായവരുടെ സന്കടങ്ങള് അധികം പറയാതെ തന്നെ മനസ്സില് തട്ടും വിധം പറഞ്ഞു, നല്ലെഴുത്ത്...

    ReplyDelete
    Replies
    1. ആദ്യ കമന്റ്....... ആശ്വാസം തരുന്നു. ആശംസകള്‍ തിരിച്ചും,പ്രിയ ഗൌരിനാഥന്‍

      Delete
  2. എന്നെ ശ്വാസം മുട്ടിച്ചു അന്നൂസേ... എന്തൊരു അവസ്ഥ!

    ReplyDelete
    Replies
    1. ഈ കമന്റ്‌ എന്നെയും ശ്വാസം മുട്ടിക്കുന്നു..... ആശംസകള്‍ തിരിച്ചും....പ്രിയ ഹാബിചേച്ചി

      Delete
  3. മരണത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്‍റെ മാനസ്സികാവസ്ഥ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു!
    നല്ല കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. ഏറെ സന്തോഷം പ്രിയ തങ്കപ്പന്‍ ചേട്ടാ

      Delete
  4. ചിലര്‍ അങ്ങിനെയാണ് സ്നേഹം എന്താണെന്ന് അറിയാത്തവര്‍ .മകന്‍റെ ഭാര്യ മകനോട്‌ പറഞ്ഞത് ഒരു മകനും സഹിക്കുവാന്‍ ആവുന്നതല്ല പക്ഷെ ആ മകന് സ്നേഹസമ്പന്നനായ പിതാവിനെ അറിയുമായിരിക്കാം .ചില സ്ത്രീകള്‍ അങ്ങിനെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായാല്‍ അവരുടെ സ്വകാര്യ ജീവിതത്തിന് അത് തടസ്സമാകും കഥയുടെ അവതരണം നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. വലിയ കമന്റിനു വലിയ ആശംസകള്‍ തിരികെ

      Delete
  5. എന്തൊരു കഥയാണിത്... സങ്കടം... സങ്കടം..

    ReplyDelete
    Replies
    1. ഇഷ്ടമായി എന്ന് വിചാരിക്കട്ടെ.. ആശംസകള്‍ തിരിച്ചും പ്രിയ എച്ച്മൂട്ടി

      Delete
  6. ഇന്നു ഞാൻ നാളെ നീ .

    ആര്ക്കും ഇങ്ങിനെയൊരു അവസ്ഥ വരാതിരിക്കട്ടെ.

    എഴുത്ത് നന്നായിട്ടുണ്ട് മാഷേ ..ആശംസകൾ

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി. പ്രിയ ഷാഹിദ്

      Delete
  7. ഒറ്റ ശ്വാസത്തില്‍ വായിച്ചു...... പിടിച്ചിരുത്തിയ എഴുത്ത് വളരെ വലിയ കഥകാരനാണ് അന്നൂസ്......മനസ്സു നിറഞ്ഞ അനുമോദനങ്ങള്‍...... അവസാന നിമിഷങ്ങള്‍ വളരെ നൊമ്പരമുണര്‍ത്താന്‍ എഴുത്തിനു കഴിഞ്ഞു ..... ആശംസകൾ നേരുന്നു

    ReplyDelete
    Replies
    1. കഥയെക്കാള്‍ മനോഹരമായ കമന്റിനു ആശംസകള്‍... പ്രിയ കുട്ടത്ത്

      Delete
  8. വാർദ്ധക്യം ഒരുതരം തിരിഞ്ഞുപോക്കാണ് അന്നൂസേ..ഗർഭപാത്രത്തിലേയ്ക്ക്, തുടക്കത്തിലേയ്ക്കുള്ള ഒരു മടക്കയാത്ര. ജീവിതത്തെ വീണ്ടും വീണ്ടും അള്ളിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് വാർദ്ധക്യത്തിന്റെ വിരലുകളെ കീറിപ്പറിച്ച് നിണമണിയിക്കുന്നത്.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി,സ്നേഹം. പ്രിയ പ്രദീപ്‌ ഭായ്

      Delete
  9. കാലികപ്രാധാന്യമുള്ള പ്രമേയം..... നല്ല വരികൾ.... ആകപ്പാടെ നന്നായി....

    ReplyDelete
    Replies
    1. ഏറെ സന്തോഷം....! ആശംസകള്‍ തിരികെ...!

      Delete
  10. വായിച്ചു അന്നൂസ് ഭായ്.

    ReplyDelete
  11. Replies
    1. ആശംസകള്‍ തിരിച്ചും, പ്രിയ ഹബീബ് ഭായ്

      Delete
  12. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായവസ്ഥകള്‍ അനുവാചകരിലേക്കും പകര്‍ന്നു..കഥയില്‍ ലയിച്ചു.നല്ല വരികളും ഭാഷയും..

    ReplyDelete
    Replies
    1. ഈ കമന്റ്‌ ഏറെ ആശ്വാസം തരുന്നു.. ആശംസകള്‍ തിരിച്ചും

      Delete
  13. വെയിലൊളി വായിക്കാൻ എത്തിയപ്പോഴൊക്കെ പകുതിയിൽ വെച്ച് ഐപാഡ് ഓഫ്‌. ഇന്നാണ് മുഴുവൻ വായിക്കാൻ കഴിഞ്ഞത്. " വാർദ്ധക്യം" ഒരു അവസ്ഥ ആണ്. പ്രത്യേകിച്ചും കൂട്ടാളി നഷ്ടപ്പെട്ടാൽ 'ഒറ്റപ്പെടൽ 'അത് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷനാണ് അനുഭവിക്കുന്നത് . അങ്ങനെയൊരാളുടെ പ്രത്യേകിച്ചും ഒരു തെറ്റും ചെയ്യാതെ തന്നെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ കേട്ട് തളർന്നു പോവുന്ന ഒരു പാവം വൃദ്ധൻ. പിന്നെ അയാളുടെ മനസ്സിലുണ്ടാവുന്ന ഓരോ വികാരവിചാരങ്ങളും വളരെ കൃത്യമായി കഥയിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. മരണത്തിലേക്കുള്ള ആപോക്ക് അത്യധികം വേദന ഉളവാക്കുന്നു. വളരെ നല്ല രീതിയിൽ ഉള്ള ഈ എഴുത്തിന് എല്ലാ ആശംസകളും

    ReplyDelete
    Replies
    1. സന്തോഷമായി... ആശംസകള്‍ തിരിച്ചും

      Delete
  14. ചിലരങ്ങനെയാണ് കാര്യം സാധിക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന ആരോപണവുമുന്നയിക്കും...

    ReplyDelete
  15. വല്ലാത്തൊരു വായനാനുഭവം,, :(

    ReplyDelete
    Replies
    1. ഏറെ ഏറെ സന്തോഷം തരുന്ന കമന്റ്---- ആശംസകള്‍ ഭായ്

      Delete
  16. ആര്ക്കും വേണ്ടാത്ത കളിപ്പാട്ടങ്ങൾ
    ചില കഥാകാർക്കെങ്കിലും വേണം - ആശംസകൾ അന്നൂസ്

    ReplyDelete
    Replies
    1. വരവിലൂടെ എന്റെ സന്തോഷം ഇരട്ടിച്ചു..! ആശംസകള്‍ ശിഹാബ് ഭായ്...!

      Delete
  17. മനോഹരമായ ഒരു കഥ. നല്ല ഒരു ആശയം. അത് ഭംഗിയായി അവതരിപ്പിച്ചു. കുട്ടികൾ ചോദിക്കുന്നതും ( ശ്രദ്ധ മാറിയപ്പോൾ എന്ന അച്ചടി ഭാഷ മാത്രം ശരിയായില്ല) വീട്ടിലെ സംഭാഷണവും മരുമകളുടെ വാക്കുകളും എല്ലാം സ്വാഭാവികമായി. കഥയുടെ അന്ത്യവും ഭംഗിയായി . മനസ്സിൽ തട്ടുന്നത്. കഥ നന്നായി പറഞ്ഞു.

    ReplyDelete
    Replies
    1. ഏറെ സന്തോഷം തരുന്ന പ്രചോദനം നല്‍കുന്ന കമന്റ്. ആശംസകള്‍ തിരികെ ബിപിന്‍ ചേട്ടാ

      Delete
  18. വാക്കുകൾ കൊണ്ട് തീർത്ത ആ രംഗം കൺമുന്നിൽ തെളിഞ്ഞു കാണാം.
    ശരിക്കും നോവിക്കുന്ന കഥ. നല്ലൊരു വിഷയം. ആശംസകള്‍

    ReplyDelete
    Replies
    1. ഏറെ സന്തോഷം പ്രിയ ശിഹാബുദ്ധീന്‍- ഒപ്പം ആശംസകളും

      Delete
  19. വായിക്കാതെ കമന്റലാണ് എന്റെ സ്ഥിരം ഏര്‍പ്പാട്..
    പക്ഷെ ഇതെന്തോ വായിച്ചു,..
    വായിച്ചില്ലേല്‍ എന്തോ വലിയ നഷ്ടമായേനെ..
    ചേട്ടായീ എഴുത്ത് തുടരൂ..
    കൂടുതല്‍ ഉന്മേഷത്തോടെ, കരുത്തുള്ള ആശയങ്ങളുമായി...

    ReplyDelete
    Replies
    1. അമ്പട കള്ളാ.... അപ്പോ ഇത്രകാലം വായിക്കാതെ പറ്റിക്കുകയായിരുന്നല്ലേ..പോട്ടെ ക്ഷമിച്ചു...ആശംസകള്‍ തരികെ ട്ടോ.. ഹഹ്ഹ വീണ്ടും വരണം

      Delete
  20. നൊമ്പരപ്പെടുത്തിയല്ലോ ... അന്നൂസേ ,,,,,,,,,,,,
    മനോഹരം ഈ രചന

    ReplyDelete
    Replies
    1. നിങ്ങളിതില്‍ നൊമ്പരപ്പെട്ടാല്‍ ഞാന്‍ സന്തോഷിക്കും... ആശംസകള്‍ തിരികെ...

      Delete