ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday, 28 December 2014

കലികാലം (പ്രതികരണം)

ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം പറയാം. 2012-ല്‍ ആണത്. ഒരു ഓട്ടോ റിക്ഷാ തൊഴിലാളി (പയ്യനാണ്) തന്റെ ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയുടെ 'വേണ്ടാത്ത' ഏതോ ഭാഗത്ത്‌ (ഈ ഭാഗം പെണ്‍കുട്ടിക്ക് വേണ്ടതാണ് കേട്ടോ) അറിയാത്ത മട്ടില്‍ സ്പര്‍ശിച്ചു. പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്തിറങ്ങി ഓട്ടോ ചാര്‍ജ് കൊടുക്കുന്നതിനെടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
അനുവാദമില്ലാതെ സ്പര്‍ശിച്ചത് കൊണ്ട് ഈ പെണ്‍കുട്ടി 'എട്ടും പൊട്ടും ' തിരയാത്ത ആ ചെക്കനെ " എന്നാടാ പട്ടീ...." എന്ന് മനുഷ്യനെക്കാള്‍ മാന്യനായ ഒരു മൃഗത്തിന്റെ പേര് കൂട്ടി വിളിച്ച് അര്‍ഹതയില്ലാത്ത അംഗീകാരം കൊടുക്കുകയും, അനുബന്ധമായി പൂ പോലുള്ള കൈകൊണ്ടു അവന്റെ എല്ലുന്തിയ കവിളത്തൊന്നു തലോടി പറ്റുന്നത് പോലെ പ്രതികാരം തീര്‍ക്കുകയും ചെയ്തു. ഇരുവരും കൊണ്ടു,കൊടുത്തു. സംഗതി അവിടേം കൊണ്ട് തീരേണ്ടാതായിരുന്നില്ലേ..? പക്ഷെ തീര്‍ന്നില്ല. സംഭവം കണ്ടു കൊണ്ട് നിന്ന 'അമ്മയും പെങ്ങളുമുള്ള' ഒരു മാന്യ ദേഹം സംഭവത്തില്‍ ഇടപെട്ടു. 'നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേടാ___മോനെ എന്നട്ടഹസിച്ചു കൊണ്ട് ആമാന്യ ദേഹം ഇത്തിരിയില്ലാത്ത ആ ചെക്കനെ ഓട്ടോയില്‍ നിന്ന് വലിച്ചു ചാടിച്ചു നാലിടി അങ്ങ് വച്ചു കൊടുത്തു. (ഇത്തരം മാന്യ ദേഹങ്ങളെയാണോ സദാചാര പോലീസ് എന്ന് പറയുന്നത് എന്നൊരു സംശയം.....
എന്തായാലും. കൊണ്ടു, കൊടുത്തു, ചെക്കന്‍ വീണ്ടും കൊണ്ടു.....! സംഗതി അവിടേം തീര്‍ന്നില്ല. ചെക്കനോടി, അവന്റെ പാര്‍ടിയുടെ യുണിയന്‍ ഓഫീസിലേക്ക്. തല്ലു കിട്ടിയത് മാത്യുവിനോ , മനോജിനോ, മജീദിനോ അല്ലല്ലോ.....ഓട്ടോറിക്ഷാ തൊഴിലാളിക്കല്ലേ...? ഇടപെടാതെ പറ്റുമോ?  ഒന്നല്ല, വേറെ പണിയൊന്നുമില്ലാതിരുന്ന രണ്ടു പാര്‍ട്ടിക്കാര്‍ സംയുക്തമായി സംഭവത്തില്‍ ഇടപെട്ടു. ഒന്ന് ചെക്കന്‍റെ അപ്പനെ വച്ചനുഭവിക്കുന്ന(കാലങ്ങളായി ഊറ്റിക്കുടിക്കുന്ന) പാര്‍ട്ടിയും, മറ്റേതു അവന്റെ മതത്തെ പൊക്കിപിടിച്ച് കൊണ്ട് നടക്കുന്ന മറ്റൊരു പാര്‍ട്ടിയും. സംയുക്ത പ്രതിക്ഷേധമാര്‍ച്ച് നീങ്ങിയത് പോലീസ് സ്റ്റേഷനിലേക്ക്. ഏതപ്പന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലാന്ന് പറഞ്ഞപോലാണല്ലോ പോലീസുകാരുടെ അവസ്ഥ. സ്റ്റേഷനില്‍ ആവശ്യത്തിനു പോലീസ്സുകാര്‍ ഇല്ലാതിരുന്ന സമയമായതിനാല്‍ പ്രതിക്ഷേധവുമായി ചെന്നവര്‍ സ്റ്റേഷന്‍ മുറ്റത്ത് അല്‍പ്പം കേളിയാടാന്‍ മറന്നില്ല. ബഹളം മൂക്കുന്നതിനിടയില്‍ പാറാവ്‌ നിന്ന പോലീസ്സുകാരനെ ആരോ ആവേശം മൂത്ത് പിടിച്ചോന്നു കുലുക്കി. "ടോഒo..." നിറതോക്കില്‍ നിന്ന് വെടിയൊരെണ്ണം ചുമ്മാതങ്ങു തീര്‍ന്നു. കുടുംബ സിനിമ ആക്ഷന്‍ ത്രില്ലറാകാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഒരു കൂട്ടം അക്രമാസക്തരായ ജനങ്ങളെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക്  വെടി വച്ചു എന്ന വാര്‍ത്ത‍ കാട്ട്‌ തീ പോലെ പടര്‍ന്നു. നാട്ടുകാര്‍ പാഞ്ഞെത്തി. ലോക്കല്‍ മാധ്യമപ്പട പഞ്ഞെത്തി. കാവിധാരികളും ഖദര്‍ധാരികളും വെള്ളകുപ്പായക്കാരും പച്ച അണിയുന്നവരും ഒക്കെ സംഭവസ്ഥലത്തേക്ക് ഓടികിതച്ചെത്തി. ആവശ്യഘട്ടത്തില്‍ ഒരുമ കാണിക്കാറുള്ള കുറെ പോലീസ്സുകാര്‍ സമയത്ത് ഒത്തുകൂടി സാധാരണ കൈയ്യില്‍ കിട്ടാന്‍ സാധ്യത ഇല്ലാത്ത അഞ്ചാറു നേതാക്കളെ  സംഭവസ്ഥലത്തുനിന്നു തന്നെ പൊക്കിയെടുത്തു, വലിച്ചിഴച്ച് ലോകകപ്പില്‍ തള്ളി, രൊക്കം ഇടിതുടങ്ങി. മൈക്ക് എപ്പോ കൈയ്യില്‍ കിട്ടിയാലും പോലീസിന്റെ മേത്ത് കുതിര കേറുന്ന ഒരു രാഷ്ട്രീയ നേതാവും അക്കൂട്ടത്തിലുണ്ടായിരുന്നത് പോലീസുകാര്‍ക്ക് കൂടുതല്‍ സന്തോഷം ആവേശവും നല്‍കി. അയാളെ ചെയ്യാവുന്ന 'ശോഭകേട്‌'  മുഴുവന്‍ ചെയ്തു എന്നാണു പിന്നീട് അറിയാന്‍ കഴിഞ്ഞത്. സ്റ്റേഷനില്‍ മുന്നറിയിപ്പില്ലാതെ പാര്‍ട്ടിക്കാര്‍ ഇരച്ചു കയറി ഒരിക്കലും പോട്ടാതിരുന്ന തോക്കിലെ ഒരുണ്ട പാഴാക്കി എന്ന വാര്‍ത്ത പോലീസ് മേലധികാരികളുടെ മീശ വിറപ്പിച്ചു. ക്യാമ്പില്‍ നിന്ന് രണ്ടു വണ്ടി പോലീസ് സ്ഥലത്തെത്താന്‍ അധിക സമയം വേണ്ടി വന്നില്ല. മുറുക്കാന്‍ കടയില്‍ ബീഡി പുകച്ചു കൊണ്ടിരുന്നവരെയും സംഗതി അറിയാതെ അത് വഴി നടന്നു വന്നവരേയും ഒക്കെ പോലിസ് തപ്പി എടുത്തു ലോകകപ്പില്‍ കേറ്റി മീശയും നെഞ്ചത്തെ പൂടയും വലിച്ചു പറിച്ചു കലിപ്പ് തീര്‍ത്തു ഇറക്കി വിട്ടു. പ്രതിഷേധിച്ചവരുടെ വായില്‍ ലാത്തിയും മറ്റു പലതും കുത്തിത്തിരുകി വായടപ്പിച്ചു.
എന്തിനേറെ പറയുന്നു. പിന്നെ ഒരാഴ്ചത്തേക്ക് പുകിലായിരുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ചില പോലീസുകാര് കൂടി സംഭവത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ക്കു പുതിയൊരു മാനം കൈവന്നു. ലോക്കല്‍ ചാനലുകാര്‍ തത്സമയം എടുത്ത വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ച് സംഭവത്തില്‍ ഇടപെട്ട എല്ലാ പാര്‍ട്ടി അനുയായികളെയും ഓരോരുത്തരെയായി തപ്പിയെടുത്ത് സ്റ്റേഷനില്‍ കൊണ്ട് വന്നു  മുളകരച്ചു തേച്ചു കൃമികടിക്കൊരു ശമനമുണ്ടാക്കി തിരികെ വീട്ടില്‍ കൊണ്ടാക്കി. (തനിയെ നടന്നു പോകാന്‍ വയ്യാത്തവരെ പോലീസ് ജീപ്പില്‍ കൊണ്ട് വന്നതുപോലെ തിരികെ കൊണ്ടെവിട്ടു). ഒരാഴ്ച കൊണ്ട് ഒക്കെ ഒന്ന് ശമിച്ചപ്പോള്‍ അവശേഷിച്ച നേതാക്കളൊക്കെ ഇടപെട്ടു  പ്രശ്നം പറഞ്ഞു ഒരുവിധം ഒത്തുതീര്‍പ്പിലെത്തി. പിടിക്കപ്പെട്ട് ലോക്കപ്പില്‍ നരകയാതന അനുഭവിച്ച നേതാക്കള്‍ക്ക് കേസിനു പുറമേ ഊര് വിലക്കും കിട്ടി ശിക്ഷയായി. മൂന്നു മാസത്തേക്ക് സ്റ്റേഷന്റെ ഇത്ര കിലോമീറ്റര്‍ പരിധിയില്‍ കടക്കാന്‍ പാടില്ല എന്നതായിരുന്നു അതിലൊരു  നിബന്ധന. ഇടികൊണ്ട് 'കെട്ടിളകിയ' നേതാക്കന്മാരുടെ ചുമ മേല്‍പ്പടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ശല്ല്യമാകേണ്ട എന്ന് കരുതിയാവും അങ്ങനെ ഒരു തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തത്.
  കോലാഹലങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ ആ നാട്ടിലുള്ള മൂന്നു പേര്‍ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുകയും ഉണരുകയും തിന്നുകയും യാതൊരു തടസ്സവും കൂടാതെ മറ്റു ദൈനംദിന കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. സൃഷ്ടാവിന്‍റെ തെറ്റിനാല്‍ വേണ്ടാത്തസംഗതികള്‍ ശരീരത്തിലുണ്ടായി പോയ ഒരു പാവം പെണ്‍കുട്ടിയും, സൃഷ്ടാവിന്‍റെ തന്നെ തെറ്റിനാല്‍ ഞരമ്പ്‌രോഗമുണ്ടാകുകയും ജിജ്ഞാസ മൂത്ത് വേണ്ടാത്ത സംഗതികളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്ത ഒരു ഓട്ടോക്കാരന്‍ പയ്യനും, അമ്മയേം പെങ്ങളേം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സദാചാരവാദിയും ആയിരുന്നു ആ മൂന്നു പേര്‍.
ഇവിടെ പ്രശ്നത്തിനു ഹേതു ഓട്ടോക്കാരന്‍ പയ്യനാണ്. ഓട്ടോ ഓടിക്കുന്ന 'അനൂപി'ന് തല്ലുകിട്ടി എന്നതായിരുന്നു വാര്‍ത്ത‍ എങ്കില്‍ നാട്ടുകാര്‍ക്കും പോലീസ്സുകാര്‍ക്കും കിടക്കപ്പൊറുതി ഉണ്ടാകുമായിരുന്നു. എന്നാല്‍ തല്ലു കിട്ടിയത് ഓട്ടോറിക്ഷ തൊഴിലാളിക്കായപ്പോള്‍ സംഗതി ആകെ മാറി. രാഷ്ട്രീയ-മാധ്യമ നപുംസകങ്ങളാണ് എല്ലാ നിസ്സാര സംഭവങ്ങള്‍ക്കും വേണ്ടാത്ത പ്രാധാന്യം കൊടുക്കുന്നത് എന്ന് മനസ്സിലാക്കാം. കലികാലത്തില്‍ ഒരു സാധാരണക്കാരനും ഇവിടെ ഒന്നും സംഭവിക്കുന്നില്ല. സാധാരണക്കാരന് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ നിന്ന് ഭൌതികനേട്ടമുണ്ടാക്കാന്‍ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ വാര്‍ത്തകള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നു. NDF പ്രവര്‍ത്തകനു കുത്തേറ്റു...ഓട്ടോറിക്ഷാ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു....CPM അനുഭാവിക്കു അസഭ്യവര്‍ഷം......കോണ്ഗ്രസ്സുകാരനെ വെട്ടിക്കൊന്നു....ലീഗ് പ്രവര്‍ത്തകന്‍റെ നാല് ദിവസം പഴക്കമുള്ള ജഡം ആറ്റില്‍......അങ്ങനെ പോകുന്നു വാര്‍ത്തകള്‍. ശശിക്കോ,ഷുക്കൂറിനോ,ജോസഫിനോ ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്നുള്ളത് ഖേദകരമാണ്.. ശശിയുടെ കയ്യിലിരിപ്പ് ശരിയല്ലാത്തതു കൊണ്ട് എവിടുന്നെങ്കിലും രണ്ടു തല്ലു കിട്ടിയാല്‍ പുറകെ പോകേണ്ട ഉത്തരവാദിത്വം ശശിയുടെ വീട്ടുകാര്‍ക്ക് മാത്രമല്ലേ ഉള്ളത്....അവിടെ ശശിയുടെ വീട്ടുകാര്‍ക്ക് നഷ്ട്ടം മാത്രം. അതില്‍ നിന്ന് ആര്‍ക്കും ലാഭമുണ്ടാക്കാന്‍ കഴിയില്ലല്ലോ. ഒരു അവസരം വെറുതെ കളയണോ...? തെങ്ങ് കയറ്റ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു എന്നാണെങ്കിലോ.? അവന്‍റെ യൂണിയനു പണിയായി, ജനങ്ങള്‍ക്ക്‌ ഒരു സേവനവും ചെയ്യാതെ ചുമ്മാതിരിക്കുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പണിയായി അല്ലെങ്കില്‍ അവനെ ചുമക്കുന്ന മതസംഘടനയ്ക്ക് പണിയായി... പബ്ലിസിറ്റിഅതല്ലേ എല്ലാം....! ശശിയുടെ കയ്യിലിരുപ്പുകളും തെണ്ടിത്തരങ്ങളും മൂടി വയ്ക്കാനും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയും അവനെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കാനും പൊക്കിപ്പിടിച്ചോണ്ട്‌ നടക്കാനും സംഘടനകള്‍ക്കൊന്നും യാതൊരു ഉളുപ്പുമില്ലാതെ വന്നിരിക്കുന്നു എന്നത് നീതിയും ന്യായവും ഹനിക്കപ്പെടുന്ന ഭീകരമായ ഒരവസ്ഥ തന്നെയല്ലേ?
ഹിന്ദുവിന് മര്‍ദ്ദനമേറ്റു. ക്രിസ്ത്യാനിയെ വെട്ടിക്കൊന്നു. മുസ്ലീമിനെ അപഹസിച്ചു എന്നീ വിധത്തിലേക്ക് വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്ന കാലം വിദൂരമല്ല എന്നുള്ള ചിന്ത ഞെട്ടലുളവാക്കുന്നതാണെന്നു പറയാതെ വയ്യ.

56 comments:

 1. ശരിയായ ഒരു അപഗ്രഥനം.പണ്ടൊക്കെ വെറുതെ പ്രശ്നമുണ്ടാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിരുന്നെങ്കില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന്‍റെ ക്വൊട്ടേഷന്‍ ഏറ്റെടുക്കുന്നത് ഇപ്പോള്‍ മാദ്ധ്യമങ്ങളാണ്.

  ReplyDelete
  Replies
  1. വരവിനും ആദ്യ പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ ശ്രീ വെട്ടത്താന്‍ സര്‍.

   Delete
 2. ചെറിയ വിഷയങ്ങളെ വലുതാക്കി അലമ്പാക്കുന്ന മാദ്ധ്യമങ്ങള്‍. കോമ്പറ്റീഷന്‍ കടുത്തപ്പോള്‍ നിലവാരം തറയായി

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനുള്ള സ്നേഹം അറിയിക്കട്ടെ...! പ്രിയ അജിത്തെട്ടാ....

   Delete
 3. കച്ചവടതാത്പര്യങ്ങള്‍ മൂലം സെന്‍സിറ്റീവ് വാര്‍ത്തകള്‍ പ്രസിദ്ധീരിക്കുവാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ പ്രസിദ്ധീകിരിക്കുവാന്‍ കഴിയുന്ന അപ്രധാന വാര്‍ത്തകളെ പരമാവധി സെന്‍സിറ്റീവാക്കുക എന്നൊരു ശൈലിയാണ് ഇന്നത്തെ മാധ്യമങ്ങള്‍ പിന്‍തുടരുന്നതെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കുന്നു...ആശംസകള്‍ തിരികെ...!

   Delete
 4. ഈ പോസ്റ്റ് എനിക്കിഷ്ടമായില്ല ,ഒന്നു ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ തികച്ചും അസംസ്കൃതമാണ് .താങ്കള്‍ ഒരു രചന നടത്തുകയാണ് ,അല്ലാതെ കവലപ്രസംഗം നടത്തുകയല്ല.രണ്ടാമത്തേത് വളരെ തെളിഞ്ഞു കാണുന്ന വിഭാഗീയ ചിന്താഗതി .തൊഴിലാളി വിരുദ്ധത ,ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേല്‍കുന്നതല്ല ,അനൂപിന്നോ മജീദിനോ മാത്യുവിനോ(മത സൌഹാര്‍ദ്ദം പാലിക്കുന്നു ,,ഭാഗ്യം !!) മര്‍ദ്ദനം ഏല്‍ക്കുന്നതാണ് കൂടുതല്‍ അപലപിക്കപ്പെടേണ്ടത് എന്ന മനോഭാവം(മത പരമായ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ സംഘടിക്കേണ്ടതെന്ന പ്രതിലൊമ പരമായ ആശയം ,എല്ലാം ഈ സൃഷ്ടിയില്‍ നിന്നെന്നെ അകറ്റുന്നു ,ഇവിടെ ഇത്തരം ഒരു അഭിപ്രായം കുറിക്കേണ്ടി വരുമെന്നു കരുതിയിരുന്നില്ല ,:(

  ReplyDelete
  Replies
  1. നന്നായി വായിക്കാതെ ഒരു മറുപടി തയ്യാറാക്കിയതില്‍ സിയാഫ് ചേട്ടനോടുള്ള നീരസം ആദ്യമേ അറിയിക്കട്ടെ. മതപരമായും രാഷ്ട്രീയപരമായും ഉള്ള വിഭാഗീയത കണ്ടു മടുത്തിട്ടാണ് ഇങ്ങനൊരു പോസ്റ്റ്‌ ഇട്ടത്. താങ്കളുടെ മറുപടിയില്‍ ഞാനതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു എന്നെഴുതി കണ്ടത് നിരാശാജനകമാണ്. സിയാഫ് ചേട്ടന് ആശംസകള്‍ തിരികെ...

   Delete
 5. പോസ്റ്റ്‌ അസ്സലായി.....ആശംസകള്‍...കേരളത്തിലെവിടെയും ഇതൊക്കെ കാണാന്‍ പറ്റും. നല്ല എഴുത്തിനു ആശംസകള്‍.

  ReplyDelete
  Replies
  1. ഇതില്‍ എഴുതിയ കാര്യങ്ങള്‍ ഒക്കെ നടന്ന സംഭവമാണ്. ഞാന്‍ പ്രയോഗിച്ച ഭാഷയിലും വികൃതമായ സംഗതികളായിരുന്നു സംഭവുമായി ബന്ധപ്പെട്ടു അരങ്ങേറിയത്. പ്രോത്സാഹനത്തിനു അനോണിമസ്-നു നന്ദി

   Delete
 6. അന്നൂസ്, സരളമായ ഭാഷയില് നന്നായെഴുതി. നിരീക്ഷണം തുടരുക. ഈയെഴുത്തും. അഭിനന്ദനങ്ങള്.

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു നന്ദി........പ്രിയ അലി ബായ്

   Delete
 7. കലികാല പ്രതികരണം. കേരളത്തിൽ അല്ലെങ്കിൽ ഭാരതത്തിൽ ഇതൊക്കെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്ന നല്ല പോസ്റ്റ്. വിഷയത്തിനു പറ്റിയ ആഖ്യാനരീതി. നല്ല എഴുത്തിനു നല്ല നമസ്കാരം.............

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു ഏറെ സ്നേഹം തിരികെ ,പ്രിയ ചന്തുവേട്ടാ.....വീണ്ടും വരനമെന്നപെക്ഷ

   Delete
 8. Replies
  1. വരവിനുള്ള സ്നേഹം അറിയിക്കട്ടെ...പ്രിയ ഹരി മാധവ്

   Delete
 9. തൊടലും ,തോണ്ടലും ഇനിയും അരങ്ങേറും
  മാധ്യമങ്ങൾ സെൻസർഷിപ്പ് കൂട്ടും , മതം വർഗ്ഗീയതയും ,
  രാഷ്ട്രീയക്കാർ അവരുടെ ശക്തി പ്രകടിപ്പിക്കും ,സദാചാര
  പോലീസ് തന്റെ കടമയും...എല്ലാം സൈക്കിളിക് ചക്രങ്ങൾ...!

  ReplyDelete
  Replies
  1. അപ്പൊ പ്രതീക്ഷ വേണ്ടന്നാണോ...? വരവിനും പ്രോത്സാഹനത്തിനുമുള്ള നന്ദി അറിയിക്കട്ടെ ,മുരളിയേട്ടാ..........!

   Delete
 10. വളെര ലളിതമായി പരിഹരിക്കാന്‍ കഴിയുന്നാ പലതും അനവിശ്യ് പ്രതികരണത്താല്‍ സംഗീര്‍നമാകുന്നതിന്‍റെ ഉത്തമാ ഉദാഹരണം ആണിത്. അഭിനന്ദനങ്ങള്‍!!!

  ReplyDelete
  Replies
  1. ഏറെ സന്തോഷം അറിയിക്കുന്നു, ആന്റണി സര്‍

   Delete
 11. വാർത്തകൾ ഉണ്ടാക്കുകയെന്നതും മാദ്ധ്യമങ്ങളുടെ ജോലിയാണ്‌. എത്രപേരാണ്‌ അതുകൊണ്ട് ഉപജീവനം നടത്തുന്നത്.

  ReplyDelete
  Replies
  1. മറ്റുള്ളവരെ ജീവിക്കാന്‍ വിടാതെ, ഉപജീവനം നടത്താന്‍ ശ്രമിക്കുന്നത് ശരിയാണോ...?... എന്നും തുടരുന്ന പ്രോത്സാഹനത്തിനു ശ്രീ sathees നു നന്ദി. ഒപ്പം പുതുവത്സരാശംസകളും...!

   Delete
 12. ഒരു പത്രത്തിനു ഒരു തോക്കിനേക്കാൾ ശക്തി ഉണ്ട്

  ReplyDelete
  Replies
  1. തീര്‍ച്ചയായും...! അതാണല്ലോ കുഴപ്പമാകുന്നത്... പ്രോത്സാഹനത്തിനു പ്രിയ ഷരീഫിന് സ്നേഹം തിരികെ...!

   Delete
 13. ഓരോ വ്യക്തികള്‍ക്കും ഓരോ സംഘടനകള്‍ക്കും ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളും നിലനില്‍പ്പും നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ പ്രതികരണങ്ങളും അവരവരുടെ ലക്‌ഷ്യം ലാക്കാക്കി മാത്രമാകുന്നു. കൂട്ടം വലുതാക്കുകയും ശക്തി വര്‍ദ്ധിപ്പിക്കേണ്ടി വരികയും ചെയ്യുന്ന ചിന്തകളില്‍ തെറ്റും ശരിയും ഒന്നും ലക്ഷ്യത്തെ ബാധിക്കാതാവുന്ന അവസ്ഥ കൂടി വരികയാണ്. സംഘടിക്കുന്നതിലും പറയുന്നതിലും ശക്തി വര്‍ദ്ധിക്കണം എന്നാകുമ്പോള്‍ കാര്യത്തിന്റെ കണ്ടെത്തലുകള്‍ കാര്യമില്ലാതാക്കുന്നു. എങ്ങിനെയും അവവനവന്റെ/സംഘടനയുടെ/പാര്‍ട്ടിയുടെ ജയം എന്നിടത്തെക്ക് മാത്രം ഓരോ സംഭവങ്ങളെയും നയിക്കുന്നു. സരസമായി എഴുതിയ വായന നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. വിശദമായ കുറിപ്പിനുള്ള സ്നേഹം അറിയിക്കട്ടെ പ്രിയ രാംജിയെട്ടാ...! ഒപ്പം പുതുവത്സരാശംസയും

   Delete
 14. ഇന്നിന്റെ സമൂഹത്തിലേയ്ക്ക് ഒരു നേര്‍ക്കാഴ്ച, അന്നൂസ്. അതും നര്‍മത്തില്‍ ചാലിച്ച് ..
  അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. താങ്കളുടെ കമന്റുകള്‍ എന്നും പുതുഊര്‍ജ്ജംപകരുന്നതാണ്...നന്ദി...!

   Delete
 15. എവിടാരുന്നു അന്നൂസേ കുറെ നാൾ? ബ്ലോഗ്‌ മറന്നു പോയോ?

  അങ്ങിനെ ഒരു സു പ്രഭാതത്തിൽ വന്ന് ഞങ്ങളെ എല്ലാം ആക്ഷേപിയ്ക്കുന്നോ? പരാന്ന ഭോജികളായ രാഷ്ട്രീയക്കാർ,മത മേധാവികൾ ആയ ഞങ്ങളെ? ജീവിച്ചു പോട്ടെ ഞങ്ങൾ. ഇങ്ങിനെ എന്തെങ്കിലും വീണു കിട്ടിയില്ലെങ്കിൽ എങ്ങിനാ കഞ്ഞി കുടിയ്ക്കുന്നത്?

  2015 ൽ കുറെ ക്കൂടി സജീവമായി രംഗത്തിറങ്ങുക. ആശംസകൾ.

  ReplyDelete
  Replies
  1. ഞാന്‍ രണ്ടു മാസം ബ്ലോഗില്‍ നിന്നും മാറി നിന്നത് മനസ്സിലാക്കിയ ഏക വ്യക്തി...! സന്തോഷമുണ്ട്....ഒപ്പം സ്നേഹം തിരികെ ബിപിന്‍ ചേട്ടാ.......!

   Delete
 16. പോസ്റ്റ് കാണാന്‍ വൈകി.കുറെനാളായി എഴുതാറും ഇല്ലല്ലോ!
  കാലികപ്രസക്തിയുള്ള പോസ്റ്റ്.
  എണ്ണവും,വണ്ണവും കൂട്ടാന്‍വേണ്ടി സംഘങ്ങളും,സംഘടനകളും,രാഷ്ട്രീയപാര്‍ട്ടികളം ഏറെ.........
  ആശംസകള്‍

  ReplyDelete
  Replies
  1. നിലവിലുള്ള രാഷ്ട്രീയ-സാമൂഹ്യ സ്ഥിതിയെ എതിര്‍ക്കുന്നവരാണു ബഹുഭൂരിപക്ഷവും .എന്നിട്ടും എന്തേ ഇവര്‍ ഒറ്റതിരിഞ്ഞു അലഞ്ഞു നടക്കുന്നത്. ..? പ്രിയ തങ്കപ്പന്‍ ചേട്ടന് ആശംസകള്‍...ഒപ്പം സ്നേഹവും...!

   Delete
 17. ആ ചെക്കന് മര്യാദക്ക് അവള് കൊടുത്തതും കൊണ്ടു പോയാല്‍ മതിയായിരുന്നു

  ReplyDelete
 18. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാ കൊണ്ടെടുപ്പിക്കും ഇന്നത്തെ പത്രങ്ങൾ. നന്നായി എഴുതി ചേട്ടാ.. :)

  ReplyDelete
  Replies
  1. കുഞ്ഞുറുമ്പിനു വല്ല്യ ആശംസകള്‍ തിരികെ....!

   Delete
 19. സത്യങ്ങൾ വിളിച്ചുപറയുന്ന ഇതുപോലുള്ള ചക്കുറ്റത്തെയാണ് ഇന്നു നഷ്ട്ടമായിരിക്കുന്നത് ....

  ReplyDelete
  Replies
  1. വല്ല്യ പ്രോത്സാഹനവുമായി വന്നതിനുള്ള സ്നേഹം തിരികെ, പ്രിയ മാധവന്‍ ബായ്

   Delete
 20. വരൂ മനുഷ്യർക്ക് വേണ്ടി നമുക്ക് സംഘടിക്കാം..

  ReplyDelete
  Replies
  1. തീര്‍ച്ചയായും....ഓര്‍മ്മത്തുള്ളീ

   Delete
 21. ശരിയാണ് ,, നിസാരമായ പ്രശ്നങ്ങള്‍ തന്നെയാണ് അവസാനം വലിയ വിവാദങ്ങളും വിഷയങ്ങളും ആവുന്നത് !! നന്നായി അവതരിപ്പിച്ചു കൊള്ളാം !.

  ReplyDelete
  Replies
  1. സന്തോഷം തിരികെ അറിയിക്കട്ടെ പ്രിയ ഫൈസല്‍ ബായ്

   Delete
 22. ഒരു പ്രതികരണംകൊണ്ട് തീരാവുന്ന പ്രശ്നം മൂന്നാമതൊരുത്തന്റെ അനാവശ്യ ഇടപെടലുകൊണ്ട് വഷളായിരിക്കുന്നു. ഇടപെടലുകള്‍ ആവശ്യമുള്ളിടത്ത് വേണം , അനാവശ്യകൈകടത്തലെന്തിനാണ്‌ ?
  തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ആളുകളും ചിന്താഭാരമില്ലാതെ തുള്ളാന്‍ ആള്‍ക്കാരുമുള്ളിടത്തോളം കലാപരിപാടികള്‍ തുടരും ..

  ReplyDelete
  Replies
  1. വരവിനും അഭിപ്രായത്തിനും നന്ദി, പ്രിയ ജീവി...

   Delete
 23. മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇങ്ങനെയോക്കെതന്നെയാണ് ...ഒടുവില്‍ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കെണ്ടിയും വരും .നല്ല ചിന്ത .

  ReplyDelete
  Replies
  1. ആശംസകള്‍ തിരികെ ,പ്രിയ MPC

   Delete
 24. ഇതൊക്കെ ആരോട് പറയാൻ
  എനിക്ക് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്കിൽ ഒട്ടും ശുഭാപ്തിവിശ്വാസം ഇല്ല...

  ReplyDelete
  Replies
  1. എനിക്കും............ബ്ലോഗിലേക്ക് വന്നതിനു നന്ദിയും സ്നേഹവും തിരികെ ,പ്രിയ പ്രദീപേട്ടാ

   Delete
 25. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ആശംസകള്‍.

  ReplyDelete
  Replies
  1. ഒരുപാട് നാള് കൂടി ഷാഹിദ് ബായ് വീണ്ടും...ആശംസകള്‍...!

   Delete
 26. മിക്ക വാർത്തകളുടെയും സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ജനങ്ങൾ പ്രതികരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർത്യങ്ങൾ ആണ് ഇതിലൂടെ അന്നൂസ് വെളിപ്പെടുത്തിയിരിക്കുന്നത്. സത്യമാണ് കാലത്തിന്റെ ഈ ഒരു പോക്കിൽ ആശങ്കയുണ്ട്. നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ .വൈകിയ വായനയിൽ ക്ഷമിക്കുമല്ലോ?

  ReplyDelete
  Replies
  1. നല്ലൊരു കമന്റിട്ടതിനുള്ള സന്തോഷം അറിയിക്കട്ടെ ,പ്രിയ GeeOma

   Delete
 27. കലികാലം തന്നെ...അല്ലാതെന്തു പറയാൻ... :-(

  ReplyDelete
  Replies
  1. അതെ ..അല്ലാതെന്തു പറയാന്‍..!

   Delete
 28. ഹ ഹ ഏതായാലും പിന്നാലെ പോയ രാഷ്ട്രീയക്കാർകെല്ലാം നല്ല ഒരു വിരുന്ന് കിട്ടാൻ സഹായിച്ചില്ലെ അപ്പൊ നല്ലതാണെന്നല്ലെ പറയേണ്ടത്

  ReplyDelete
  Replies
  1. ആ അര്‍ത്ഥത്തില്‍ സംഗതി ഓകെ..! ഹഹഹ ഏതായാലും ആശംസകള്‍ തിരികെ

   Delete