ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Tuesday 25 March 2014

കരിയിലകൾ വീഴാതെ... (കഥ)

     കരിയിലകൾ വീഴാതെ,കിണറിനു മുകളിൽ വലയിടണമെന്നയാൾ ഭാര്യയോട് പറഞ്ഞിരുന്നു. അന്നത്തെ മാംസദാഹം ശമിപ്പിച്ച് ഭാര്യയുടെ വിയർപ്പിൽ ഒട്ടിക്കിടക്കുമ്പോൾ അയാൾ അക്കാര്യം ചോദിക്കാൻ മറന്നില്ല.
‘കിണറിനെന്താ വലയിടാതിരുന്നത്, വനജേ........ അടുത്തിടെയായി ഒന്നിലും വേണ്ടത്ര ശ്രദ്ധ വച്ചു കാണുന്നില്ല നീ’. ഭാര്യയേ ചേർത്ത് പിടിച്ച് അവളുടെ മുടിയിഴകളിൽ അയാൾ വിരളുകളൂർത്തി.
‘ഒരാഴ്ച കഴിഞ്ഞിട്ടാൽ മതി..’ വനജ ഒരു തീരുമാനമെടുത്ത മട്ടിൽ പറഞ്ഞു.
‘അതെന്താ..? അരക്കിണർ വെള്ളമായില്ലേ...കൈവരിയില്ലാത്ത കിണറാ....വലയിട്ടില്ലെങ്കിൽ വെള്ളം ചീത്തയാവും....’
   വനജ മറുപടിയൊന്നും പറഞ്ഞില്ല. ഗോപി അല്പ്പം കൂടി വനജയേ തന്നിലേക്കടുപ്പിച്ച് അവളുടെ നെറ്റിയിൽ ഒരു നനവുള്ള ചുംബനം നല്കി.

‘ഗോപിയേട്ടാ...?’. വനജയുടെ സ്നേഹത്തോടെയുള്ള വിളിക്കു പകരമായി അയാൾ അവ്യക്തമായി മൂളി.
‘ഇന്നലെയെന്താ വരാതിരുന്നത്...ഫോണും സ്വിച്ചോഫായിരുന്നല്ലോ...?’
‘ഓഫീസിൽ വല്ലാത്ത തിരക്കായിരുന്നു...ഞാനും ശ്രീധരൻസാറും കൂടി രാത്രി പന്ത്രണ്ടു വരേയെങ്കിലും ഇരുന്നു കാണും. മാർച്ചല്ലേ...തീരാത്തത്ര പണീണ്ടായിരുന്നു...ഒക്കെക്കഴിഞ്ഞ് ശ്രീധരൻസാറിനൊപ്പം ചെറുതായിട്ടൊന്ന്  കൂടി.’
‘ഇന്നെപ്പോഴാ ദേവികുളത്തു നിന്നും പോന്നത്..?’
‘ഇന്നുച്ചവരെ ഓഫീസിലിരുന്ന് പെന്റിങ്ങ് വർക്കുകൾ തീർക്കുകയായിരുന്നു......രണ്ടു മണിയുടെ ബസിനാണു പോരാൻ സാധിച്ചത്...ഹൂം.....എന്തേ ചോദിക്കാൻ..?‘
’ ഇന്നലെ ഗോപിയേട്ടനെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോ..ഞാൻ ശ്രീധരൻ സാറിനെ വിളിച്ചിരുന്നു. ഇന്നലെ രാവിലെതന്നെ ഗോപിയേട്ടൻ ദേവികുളത്തുനിന്നു പോന്നെന്നാണല്ലോ അദ്ദേഹം പറഞ്ഞത്...‘ വനജയുടെ സ്വരം കനത്തിരുന്നു.
     ഗോപി ഞെട്ടാതിരുന്നില്ല. ശരീരമാസകലം ഒരു തരിപ്പ് കയറിവരുന്നതുപോലെ തോന്നി അയാൾക്ക്. ശ്രീധരൻ സാറിന്റെ ഫോൺ നമ്പർ വനജയ്ക്കെങ്ങിനെ കിട്ടി എന്നോർത്ത് അയാൾ അന്ധാളിച്ചു.
’എന്നോട് നുണ പറയാൻ തുടങ്ങിയിട്ട് എത്ര കാലമായിക്കാണും ഗോപിയേട്ടാ..?‘ വനജ സംയമനം കൈവിട്ടിരുന്നില്ല. ഇരുളിൽ അയാൾക്ക് അവളുടെ മുഖം വ്യക്തമല്ലായിരുന്നു. അയാൾ ഉയർന്നുവന്ന ശാസോച്ഛ്വാസഗതി നിയന്ത്രിച്ചു കൊണ്ട് വനജയേ മെല്ലെ തന്റെ ശരീരത്തുനിന്നും തള്ളിയകറ്റാൻ ശ്രമിച്ചു. പകരമായി അവൾ കൂടുതൽ ഗാഢമായി അയാളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ആദർശവാനും സത്യസന്ധനുമായി ഭാര്യയുടെ മുൻപിൽ വിരാജിച്ചിരുന്ന ഗോപി ഒരു പിടിവള്ളിക്കായി ,അതുവരെ ജീവിച്ച് കിട്ടിയ അനുഭവസമ്പത്തിൽ ആകെമാനം പരതിനോക്കി. അയാൾക്ക് നിലനില്പ്പിനായി പലതും പറയണമെന്നുണ്ടായിരുന്നു.പക്ഷേ ആരാത്രി അയാളുടേതായിരുന്നില്ല എന്നതായിരുന്നു സത്യം. ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം പ്രതീക്ഷിക്കാത്ത സമയത്ത് നേരിടേണ്ടി വന്നപ്പോൽ അയാൾ മഞ്ഞളിച്ചു പോയി. വനജയുടെ സാമീപ്യത്തിന്‌ ഇത്രയധികം ശക്തി അയാൾക്ക് മുൻപൊരിക്കലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
‘കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിവില്ലാത്തവർക്ക് ഭർത്താവിനെ സ്വന്തമാക്കി വയ്ക്കാൻ പാടില്ലേ ഗോപിയേട്ടാ...? ’ ഒരു ഭാവമാറ്റവും കൂടാതെ വനജ ഒരു സംശയം കൂടി ഭർത്താവിനോട് ചോദിച്ചു.
‘എന്നാരുപറഞ്ഞു..’ ഗോപിയുടെ ശബ്ദം പൗരുഷം നശിച്ച് പുറത്തേക്ക് വന്നു.
‘ഒരു ഗീതയോ മറ്റോ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞതാണ്‌... അർഹതയില്ലാതെ ഞാൻ ഗോപിയേട്ടനെ സ്വന്തമാക്കി വച്ചിരിക്കുകയാണത്രെ....അവൾക്ക് ഗോപിയേട്ടൻ എല്ലാമാണെന്നും ഒരു കുഞ്ഞിനെ ഗോപിയേട്ടനു കൊടുക്കാൻ കഴിവുള്ളവളാണെന്നും പറഞ്ഞു.....’
    ഗോപിയുടെ ഹൃദയം പടപടാന്ന് മിടിച്ചു. അതു വനജ അറിയാതിരിക്കാൻ അയാൾ അവളെ ബലമായി തന്നിൽനിന്ന്  തള്ളിമാറ്റി. ഇത്തവണ അവൾ അനുസരണയോടെ അയാളെ വിട്ട് കിടക്കയുടെ ഓരം ചേർന്നു. ഗോപി കൂടുതൽ വിയർത്ത്,അടിമുടി വിയർപ്പിൽ മുങ്ങിക്കിടന്നു. ഗീതയേയോർത്ത് അയാൾ പല്ലുകൾ ഞെരിച്ചു. കള്ളനായിന്റെ മോളേ...ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല. ഒരു സാധു പെണ്ണിന്റെ മനസമാധാനം തകർത്തിട്ട് നിനക്കെന്തു കിട്ടി..? സ്നേഹം,പണം,സന്തോഷം...ഒക്കെ ഞാൻ വേണ്ടുവോളം നിനക്കു തന്നില്ലേടീ ദുഷ്ടേ...? എന്നെ ഒഴികെ എന്തു ചോദിക്കാം എന്ന നിബന്ധന നീ മറന്നു പോയോ....ഇതു വല്ലാത്ത കൊലച്ചതി ആയിപോയി.....ഗോപി ഭ്രാന്ത് പിടിച്ചതു പോലെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാൾക്കു ചുറ്റും ബെഡ്ഷീറ്റ് മുൻപില്ലാത്തവിധം ചുളിവുകൾ തീത്തുകൊണ്ടിരുന്നു.
    ഉറക്കം വരാതെ ഗോപി എഴുന്നേറ്റ് തപ്പിത്തടഞ്ഞ് ചാരുകസേരയിൽ എത്തി. ഒരു സിഗരറ്റിനു തീ കൊളുത്താൻ അയാൾ വല്ലാതെ പ്രയാസപ്പെട്ടു. സിഗരറ്റിന്റെ പുക ഉള്ളിലെത്തി അയാളെ കൂടുതൽ വിമ്മിഷ്ട്ടപ്പെടുത്തി. പതിവില്ലാതെ വന്ന ചുമയിൽ അയാൾ പുറത്തേക്കു തള്ളിയ സിഗരറ്റിന്റെ പുക ഇരുളിൽ ചിതറിത്തെറിച്ചു. സിഗരറ്റ് ആഞ്ഞു വലിക്കുമ്പോൾ ഉണ്ടായ ചുവന്ന വെട്ടം അയാളുടെ മുഖം കൂടുതൽ ഭയാനകമാക്കി.
വനജ...
അയാൾ വനജയിലേക്കെത്താൻ പാടുപെട്ടു. ചിന്തകളും ഓർമ്മകളും സമരസപ്പെടാതെ തലയ്ക്കു ചുറ്റും കറങ്ങി നടക്കുന്നതായി അയാൾക്ക് തോന്നി.
വനജ...!
ച്ഛേ............... അയാൾ സ്വയം പുശ്ചിച്ച് കണ്ണുകൾ ഇറുക്കിയടച്ച് തല തെരുതെരെ കുടഞ്ഞു.
വനജയോട് ചെയ്തത് തീത്തും ദ്രോഹമായി പോയതായി ഗോപിക്കു തോന്നി.
തന്നെ ഒരു വിധത്തിലും ശല്യം ചെയ്യാതെ ജീവിച്ച ഒരു പാവമായിരുന്നില്ലെ അവൾ....
വിവാഹം നടന്നിട്ട് പന്ത്രണ്ട് വർഷങ്ങൾ.....
അതിനിടയിൽ അവൾക്കായി താൻ മാറ്റിവച്ച നിമിഷങ്ങളാകട്ടെ വളരെ കുറവും...
ഇന്നു വരെ ഒരുമിച്ച് ഒരു സിനിമയ്ക്ക് പോയിട്ടില്ല...
അവൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല.
വല്ലപ്പോഴും അവളുടെ വീട്ടിൽ പോകുന്നതൊഴിച്ചാൽ ഒരാവശ്യവും പറഞ്ഞു തന്നെ ശല്ല്യപ്പെടുത്തിയിട്ടില്ല.
ഒരു നല്ല സാരിയൊ,സ്വർണാഭരണങ്ങളോ,നല്ല ഒരുജോഡി ചെരുപ്പുകളോ, ഇഷ്ട്ടപെട്ട ഭക്ഷണമോ ഒന്നും അവൾക്കു വാങ്ങി കൊടുത്തിട്ടില്ല.
എന്നിട്ടും താൻ വീട്ടിലുള്ള ദിവസങ്ങൾ അവൾക്ക് ഉത്സവമായിരുന്നില്ലേ..?
തന്റെ അടുത്തിരിക്കുമ്പോൾ ഉള്ളിലുള്ള സന്തോഷം മറച്ചു വയ്ക്കാതെ തനിക്കിഷ്ട്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരാൻ വെപ്രാളപ്പെട്ട് ഓടിനടന്ന് കൊച്ചുകൊച്ച് അബദ്ധങ്ങളിൽ ചാടി തന്റെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേൾക്കുന്ന ശുദ്ധഗതിക്കാരിയായിരുന്നില്ലേ അവൾ...
എത്ര വയ്യാഴിക ഉണ്ടെങ്കിലും വീട്ടിലെ എല്ലാ ജോലികളും ചെയ്തു പോന്നിരുന്നില്ലേ ..?
തിങ്കളാഴ്ച്ചകളിൽ താൻ ജോലിക്കായി പോയിക്കഴിഞ്ഞാൽ അണ്ഡകടാഹം പോലെയുള്ള ഈ വീട്ടിൽ ഒരാഴ്ച്ചയോളം ഒറ്റയ്ക്ക് തന്റെ വരവിനായി കാത്തിരിക്കുന്ന നിർബന്ധബുദ്ധിയൊന്നുമില്ലാത്ത നിഷ്കളങ്കയായിരുന്നില്ലെ വനജ.....
വീട്ടിലില്ലാത്തപ്പോൾ ഒരിക്കൽ പോലും തന്നെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലാത്ത വനജ, ഇന്നലെ ആദ്യമായാണ്‌ താനെവിടെയെന്നറിയാൻ ശ്രീധരൻസാറിനെ വിളിച്ചതെന്ന കാര്യം വീണ്ടും ഒരു ഞെട്ടലോടെ അയാൾ ഓർത്തു.
ഒന്നും വേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി. അയാൾ ഗീതയെ വീണ്ടും വീണ്ടും ഉള്ളാലെ പ്‌രാകി.
ഇത്രനാളും ഗീതയെ ജീവനുതുല്യം സ്നേഹിച്ചതിനുള്ള കൂലിയാണോ അവൾ തനിക്കു തന്നതെന്നയാൾ പരിതപിച്ചു.
ഗീത...!
അച്ഛനും അമ്മയും മരിച്ച ശേഷം സമയത്ത് വിവാഹം കഴിക്കാൻ പറ്റാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഗീതയോട് പരിചയപ്പെട്ട നാൾ മുതൽ അലിവായിരുന്നു, മനസ്സിൽ.
വനജയേക്കാൾ സൗന്ദര്യവും പ്രസരിപ്പും വിദ്യാഭ്യാസവുമുള്ള സ്ത്രീ.
ഗീതയെ സ്വന്തമാക്കിയ ആദ്യ നാളുകൾ അതിരുകളില്ലാത്ത സന്തോഷത്തിന്റേതായിരുന്നു...
ചെറുപ്പകാലത്ത് തന്റെ സങ്കല്പ്പങ്ങളിൽ താനോമനിച്ചിരുന്ന പെണ്ണിന്റെ പകർപ്പായിരുന്നു ഗീത.
ലീവെടുത്ത് ഗീതയോടൊത്തു കറങ്ങി നടന്ന എത്രയെത്ര ദിവസങ്ങൾ....
ഗീത ആവശ്യപ്പെട്ടിടത്തൊക്കെ താൻ അവളെ കൊണ്ടുപോയി...
ഇഷ്ട്ടമുള്ളതൊക്കെ വാങ്ങി കൊടുത്തു...
ഗീതയ്ക്ക് ഇഷ്ട്ടമുള്ള ഭക്ഷണവിഭവങ്ങൾ അയാൾക്ക് കാണപ്പാഠമായിരുന്നു. വനജയ്ക്ക് അങ്ങനെന്തെങ്കിലും പ്രത്യേക ഇഷ്ട്ടമുള്ളതായി അയാൾക്കറിയില്ലായിരുന്നു.
ഗീതയുടെ ശാഠ്യങ്ങൾക്കും വഴക്കുകൾക്കും ഭീഷണിപ്പെടുത്തലുകൾക്കും വഴങ്ങിക്കൊടുക്കുമ്പോൾ വനജയുടെ നിർമലമായ മുഖം ഒരിക്കൽ പോലും തന്റെ മനസിലേക്ക് വന്നതായി അയാൾക്ക് തോന്നിയില്ല.
നീണ്ട പന്ത്രണ്ട് വർഷങ്ങൾ.....
വനജയെ സ്നേഹിക്കാൻ താൻ മറന്നു പോയോ..? അയാൾ സംശയിച്ചു. അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാതെ അയാൾ വീണ്ടും വീണ്ടും തലകുടഞ്ഞു കൊണ്ടിരുന്നു.
വനജയ്ക്കരുകിൽ ചേർന്നു കിടക്കണമെന്നും അവളോട് മാപ്പിരക്കണമെന്നും ഗോപിക്ക് തോന്നി.
ഒരുവേള മുറിയിലെ ലൈറ്റിടാൻ അയാൾ എഴുന്നേറ്റതാണ്‌.വനജയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം വരായ്കയാൽ അയാൾ പിന്തിരിഞ്ഞു. ചാരുകസേരയിൽ തന്നെ അഭയം പൂണ്ട് അയാൾ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി. സിഗരറ്റ് വലിച്ചു തീരും മുൻപേ അയാളുടെ കൺപോളകളുടെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു........ഉറക്കത്തിലേക്ക് വഴുതുമ്പോൾ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശൂന്യത അയാൾക്കു ചുറ്റും വ്യാപിച്ചു.
       അർദ്ധരാത്രിയിൽ കിണറ്റിലേക്ക് എന്തോ ശക്തിയായി വീഴുന്നതിന്റെ ശബ്ദം കേട്ട് ഗോപി ഗാഢനിദ്രയിൽ നിന്ന് പാതിയുണർന്നു. കൂരിരുട്ടിലേക്ക് അയാളുടെ കണ്ണുകൾ ഏറെനേരം തുറന്നിരിക്കാൻ മടികാണിച്ചു.
‘കണ്ടോ വനജേ....കിണറിനു വലയിടണമെന്ന് ഞാൻ നിന്നോട് എത്ര തവണ പറഞ്ഞതാണ്‌...പൂച്ചയോ പട്ടിയോ എന്തൊ വന്നു ചാടിയിട്ടുണ്ട്.....ഇനി ആ മാരണത്തിനെ എടുത്തു കളയാതെ നാളെ ഓഫീസിൽ പോകാൻ പറ്റ്വോ....നാശം.....’
 ഗോപി ഉറക്കച്ചടവോടെ വനജയേ വഴക്കു പറഞ്ഞു കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് മടങ്ങി. നിർമലമായ സ്നേഹം എന്നെന്നേക്കുമായി പടിയിറങ്ങി പോയപ്പോൾ ശൂന്യമായ കട്ടിലോ,തുറന്നു കിടക്കുന്ന അടുക്കളവാതിലോ അയാൾ ശ്രദ്ധിച്ചതേയില്ല. ആ ദിവസം നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ............

36 comments:

  1. വായിച്ചു....ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ റെഹ്മാൻ,പ്രൊത്സാഹനത്തിനുള്ള സന്തോഷം അറിയിക്കട്ടെ

      Delete
  2. പാവം! നല്ലവളായ ഭാര്യ.
    നിര്‍ദ്ദയനും,സ്നേഹശൂന്യനുമായ ഭര്‍ത്താവില്‍നിന്ന്‌ രക്ഷനേടി.
    ഒടുവിലും കണ്ടില്ലേ ഇത്രയൊക്കെ മനസ്സാക്ഷി കുത്തുണ്ടായിട്ടും
    ഭാര്യയെ കുറ്റപ്പെടുത്താനുള്ള വ്യഗ്രത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ബ്ളോഗിലേക്ക് വന്നതിലുള്ള സ്നേഹബഹുമാനങ്ങൾ അറിയിക്കട്ടെ,പ്രിയ തങ്കപ്പൻ ചേട്ടാ...

      Delete
  3. താനെന്തു തെറ്റ് ചെയ്താലും ഒന്ന് കാലു പിടിച്ചു കരഞ്ഞാല്‍ ക്ഷമിക്കാവുന്നതെ ഉള്ളൂ തന്‍റെ ഭാര്യക്കെന്നാണ് ഒട്ടുമിക്ക പുരുഷന്മാരുടെയും ചിന്ത..പക്ഷെ ഒരു നിമിഷമെങ്കിലും താനാണവളുടെ സ്ഥാനത്തെങ്കിലെന്നു അവരോരുനിമിഷം ചിന്തിച്ചെങ്കില്‍..rr

    ReplyDelete
    Replies
    1. പ്രിയ Rishaa,
      പ്രോത്സാനത്തിനുള്ള സ്നേഹം അറിയിക്കട്ടെ..!

      Delete
  4. താൻ വഞ്ചിക്കപ്പെട്ടുവെന്ന് ബോദ്ധ്യമായാൽ സ്നേഹമയിയായ ഒരു ഭാര്യക്കും പിന്നെ ജീവിക്കാൻ തോന്നില്ല. തെറ്റിൽ നിന്നും മാറി ചിന്തിപ്പിക്കാൻ ഭർത്താവിനെ പ്രേരിപ്പിക്കാഞ്ഞത് എന്തുകൊണ്ടായിരിക്കും...?
    കഥ നന്നായിരിക്കുന്നു.
    ആശംസകൾ.......

    ReplyDelete
    Replies
    1. പ്രിയ VK Sir,
      ബ്ളോഗിലേക്ക് വന്നതിനും,പ്രോത്സാഹനത്തിനും ഉള്ള സ്നേഹം അറിയിക്കട്ടെ..

      Delete
  5. ഏകപത്നീവ്രതമാണ് കാമ്യം
    കഥ കൊള്ളാം

    ReplyDelete
    Replies
    1. അജിത്തേട്ടാ..., വീണ്ടും വീണ്ടും നല്കുന്ന അതിരുകളില്ലാത്ത സ്നേഹത്തിനു പകരമാകട്ടെ എന്റെ ഒരോ പോസ്റ്റുകളും.....

      Delete
  6. കഥ നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. പ്രിയ Mubi,
      സൈറ്റിൽ ജോയിൻ ചെയ്ത് പ്രോത്സാഹനം തുടരണമെന്ന് അപേക്ഷ...

      Delete
  7. നല്ല ഒരു കഥാകൃത്തിനെ ഇവിടെ കാണാനുണ്ട് .കുറച്ചു കൂടി വൈവിധ്യമുള്ള വിഷയങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണേ ..

    ReplyDelete
    Replies
    1. ഏറെ പ്രചോദനം നല്കുന്ന കമന്റ്. സ്നേഹം അറിയിക്കട്ടെ.....

      Delete
  8. കിണറിൽ ചാടാനാവാതെ ഒരുപാട് വനജമാർ
    ഇത് ഗോപിമാരുടെയും ഗീതമാരുടെയും ലോകം

    ഇത് ഒരു കഥയായി തോന്നിയില്ല ..ഒരുപാട് ജീവിതങ്ങളായി വായിച്ചു

    ReplyDelete
    Replies
    1. Dear Shams,
      ഏറെ സന്തോഷം തരുന്ന അഭിപ്രായം...വിണ്ടും വന്ന് പ്രോത്സാഹിപ്പിക്കണമെന്നപേക്ഷ..

      Delete
  9. നല്ല കഥ അന്നൂസ്‌. വനജ ഒരു വിങ്ങലായി മനസ്സില്‍ ഒരു മുറിപ്പാട് തീര്‍ക്കുന്നു,

    ReplyDelete
    Replies
    1. പോസിറ്റീവായ അഭിപ്രായങ്ങൾ എപ്പോഴും മനസ്സിന്‌ ഊർജം പകരുന്നു...സ്നേഹം അറിയിക്കട്ടെ ഉദയപ്രഭൻ ചേട്ടാ...

      Delete
  10. വനജ സ്വാർത്ഥയായിരുന്നു. തനിക്കുകിട്ടുന്നത് ഗീതയ്ക്ക് കിട്ടാൻ പാടില്ലായെന്ന സ്വാർത്ഥത.
    ഗോപി മനസ്സാന്നിദ്ധ്യമില്ലാത്തവനായിരുന്നു. അവസാനം കണ്ണീരുകണ്ടപ്പോൾ മാത്രം വനജയെ മനസ്സിലാക്കിയവൻ.
    ഗീത എടുത്തുചാട്ടക്കാരിയായിപ്പോയില്ലേയെന്ന് സംശയം.

    കഥ നന്നായിരിക്കുന്നു...

    ReplyDelete
    Replies
    1. വീണ്ടും ബ്ളോഗിലേക്ക് വന്നതിലുള്ള സന്തോഷം പ്രിയ ഹരിനാഥിനെ അറിയിക്കട്ടെ....

      Delete
  11. കഥ നന്നായിരിക്കുന്നു... ആശംസകള്‍...

    ReplyDelete
    Replies

    1. പ്രിയ സംഗീത്,
      വീണ്ടും പ്രോത്സാഹനം തുടരണമെന്നപേക്ഷ.

      Delete
  12. Replies

    1. പ്രിയ അബ്ദുൾ ജലീൽ,
      വീണ്ടും പ്രോത്സാഹനം തുടരണമെന്നപേക്ഷ.

      Delete
  13. ആദ്യമായാണ് ഇവിടെ. കഥ വായിച്ചു. സന്തോഷം.

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ പ്രിയ മനോജ്..വീണ്ടും വരണമെന്നപേക്ഷ


      Delete
  14. നല്ല കഥ , അവസാനം ഹൃദയത്തില്‍ തട്ടി :( ,,,,പുതിയ പോസ്റ്റുകള്‍ കിട്ടാന്‍ ഫോളോ ചെയ്തു പോവുന്നു , കൂടുതല്‍ എഴുതുക ആശംസകള്‍.

    ReplyDelete
    Replies
    1. പ്രിയ സ്നേഹിതാ...ഇതൊരു വല്ല്യ പ്രോത്സാഹനം തന്നെ...സ്നേഹം അറിയിക്കട്ടെ

      Delete
  15. നന്നായിട്ടുണ്ട്

    ReplyDelete
  16. അന്നൂസ്സിന് എഴുത്തിന്റെ ഒരു വരമുണ്ട് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ചില കമന്റുകള്‍ അവാര്‍ഡു കിട്ടുന്നത് പോലെയാണ്....അതിലൊന്നായി ഈ കമന്റിനെ കാണുന്നു......
      സന്തോഷം ബിലാത്തിപട്ടണത്തെ അറിയിക്കട്ടെ...!

      Delete
  17. സംഭവം കൊള്ളാം ...ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ഈ സാമീപ്യത്തിനുള്ള സന്തോഷം അറിയിക്കട്ടെ ,പ്രിയ ശബരിനാഥ്

      Delete
  18. വിശ്വാസവഞ്ചകനായ ഭർത്താവിനൊപ്പം ജീവിച്ചിരിക്കുന്നതിലും ഭേദം മരണമാണെന്ന് വനജ ഉറപ്പിച്ചതിൽ ഒരുതെറ്റും കാണാൻ കഴിയുന്നില്ല.

    അനിവാര്യമായ ദുരന്തം തന്നെ!!!!!!

    ReplyDelete
    Replies
    1. പ്രിയ സുധി, വരവിനും പ്രോത്സാഹനത്തിനും നന്ദി-ആശംസകള്‍ തിരിച്ചും...!

      Delete