ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 18 November 2013

മുല്ലപ്പെരിയാറും ഗാഡ്ഗിലും (പ്രതികരണം)

   ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹൈറേഞ്ചിൽ ആകമാനം വൻപിച്ച ജനകീയ പ്രക്ഷോഭം നടക്കുകയാണല്ലോ.   ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിത്തീർന്നിരിക്കുന്നു. ഈ വിഷയം ഹൈറേഞ്ചിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നു തന്നെ  പറയാം. എന്നാൽ ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടിനു മുല്ലപ്പെരിയാർ പ്രശ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു എനിക്കുണ്ടായ ആദ്യ സംശയം. എന്റെ ചില ചിന്തകൾ ഞാനിവിടെ കുറിക്കട്ടെ.

      ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ തമിഴ്നാടിനുള്ള പങ്കിനും പരിശ്രമത്തിനും കുറച്ചു നാളത്തെ പഴക്കമുണ്ടെന്നുതന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. മുല്ലപെരിയാർ പ്രശ്നത്തിൽ പണ്ടെങ്ങോ കേരളവുമായി ഉണ്ടാക്കിയ കരാർ ആയിരുന്നു തമിഴ്നാടിന്റെ തുരുപ്പുശീട്ട്. എന്നാൽ ഈ വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ കയ്യാലപ്പുറത്തെ തേങ്ങാ പോലെയായി തമിഴ്നാടിന്റെ അവസ്ഥ. മുല്ലപെരിയാർ ഡാം ഉടനേയെങ്ങും പൊട്ടില്ല എന്നു ഉറപ്പിച്ചു പറയാമെങ്കിലും ബലക്ഷയം ഉണ്ടെന്നുള്ള കാര്യം തർക്കമില്ലാത്ത സംഗതിയാണു. അതു കൊണ്ടു തന്നെ  മുല്ലപ്പെരിയാർ വിഷയം കോടതിയിലെത്തുമ്പോൾ കേരളം ഉന്നയിക്കാൻ പോകുന്നത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനേക്കുറിച്ചുള്ള ആശങ്കയാണെന്നു വ്യക്തമായ തിരിച്ചറിവ് തമിഴ്നാടിനുണ്ടായിരുന്നു എന്നുള്ള കാര്യം സ്പഷ്ട്ടം.  ഈ ഒറ്റ  കാരണത്താൽ കോടതി വിധി കേരളത്തിനു അനുകൂലമായാൽ-അതായത് പുതിയ ഡാം നിർമ്മിക്കണം എന്നു കോടതി വിധി പുറപ്പെടുവിച്ചാൽ, പുതിയ ഡാം നിർമ്മിക്കപ്പെടുകയും തന്മൂലം കരാർ പുതുക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന നഷ്ട്ടങ്ങളെക്കുറിച്ച് തമിഴ്നാടു പണ്ടേ ബോധവാന്മാരായിരുന്നു എന്നുവേണം കരുതാൻ. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നാണല്ലോ പ്രമാണം.  അവർ നീട്ടി എറിയുക തന്നെ ചെയ്തു. കോടതിയിൽ ഫൈറ്റ് ചെയ്യുന്നതിനൊപ്പം ഉടുമ്പഞ്ചോല,ദേവികുളം എന്നീ താലൂക്കുകൾ തമിഴ്നാടിനൊപ്പം ചേർക്കണമെന്ന ആവശ്യം ഇടക്കാലത്ത് ഉന്നയിച്ചു നോക്കിയിരുന്നത് ഓർമയുണ്ടാകുമല്ലോ. കോടതി വിധി തങ്ങൾക്ക് എതിരായിരുന്നാലും ഒരിക്കലും പുതിയ ഡാം നിർമ്മിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും പുതിയ തന്ത്രമായിരുന്നു പശ്ചിമഘട്ട സംരക്ഷണം എന്ന ആശയം.
      2006 ഡിസംബർ 25 നാണു മുല്ലപ്പെരിയാർ സമരം ആരംഭിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും സമരം കൂടുതൽ ശക്തമാകുന്ന കാഴ്ച്ചയാണു പിന്നീടു കണ്ടത്. ഇതു തമിഴ്നാടിനെ ചിന്തിപ്പിച്ചിരിക്കാം. 2010 ആയപ്പോഴേക്കും സമരം 1000 ദിവസം പിന്നിട്ട് കൂടുതൽ ശക്തി പ്രാപിച്ചിരുന്നു.
"2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായിരുന്ന  ജയറാം രമേശ്  ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി  വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു (ആരുടെ..? തമിഴ്നാടിന്റേയോ..? ). പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിൽ നീലഗിരി മലകളിലെ കോത്തഗിരിയിൽ (തമിഴ്നാട്ടിലാണു ഈ സ്ഥലം)നടന്ന പാരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്. 
പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്." 
കടപ്പാട് -Wikipedia

ഇനി ദേശാഭിമാനിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന ഒരു ലേഖനത്തിലേക്കു പോകാം.

"പശ്ചിമഘട്ട സംരക്ഷണത്തിന് നിര്ദേശങ്ങള്സമര്പ്പിച്ചുള്ള കസ്തൂരിരംഗന്സമിതി റിപ്പോര്ട്ട് അതേപടി നടപ്പാക്കരുതെന്ന നിര്ദേശം കേന്ദ്രസര്ക്കാര്തള്ളി. കസ്തൂരിരംഗന്റിപ്പോര്ട്ടിലെ നിര്ദേശങ്ങള്അടിയന്തരമായി പ്രാബല്യത്തില്വരുത്തിയുള്ള വിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ചു. വിജ്ഞാപനപ്രകാരം പശ്ചിമഘട്ട മേഖലയിലെ 37 ശതമാനം പ്രദേശം നിര്മാണപ്രവര്ത്തനങ്ങള്ക്കും മറ്റും നിയന്ത്രണമുള്ള പരിസ്ഥിതി ദുര്ബല മേഖലയായി കണക്കാക്കും. വിജ്ഞാപനത്തിന്റെ പകര്പ്പ് കേരളം ഉള്പ്പെടെ എല്ലാ സംസ്ഥാനങ്ങള്ക്കും അയച്ചുകൊടുത്തു.
   പരിസ്ഥിതിദുര്ബല പ്രദേശത്ത് മുഖ്യമായും അഞ്ച് മേഖലയില്പുതിയ   
പദ്ധതികളോ നിര്മാണ പ്രവര്ത്തനങ്ങളോ പ്രവൃത്തികളോ പാടില്ല. ഒന്ന്-  
ഖനനം, ക്വാറി, മണല്ഖനനം. രണ്ട്- താപവൈദ്യുത നിലയം. മൂന്ന്-  
ഇരുപതിനായിരം ചതുരശ്ര മീറ്ററില്കൂടുതല്വരുന്ന കെട്ടിടങ്ങളും  
നിര്മാണപ്രവര്ത്തനങ്ങളും. നാല്- അമ്പത് ഹെക്ടറോ ഒന്നരലക്ഷം ചരുരശ്ര  
മീറ്റര്ബില്റ്റ്അപ്പ് ഏരിയയിലോ അധികം വരുന്ന ടൗണ്ഷിപ്പുകളും മേഖലാ  
വികസന പ്രവര്ത്തനങ്ങളും. അഞ്ച്- പരിസ്ഥിതി മലിനീകരണത്തിന്  
സാധ്യതയുള്ള റെഡ് കാറ്റഗറിയില്വരുന്ന വ്യവസായങ്ങള്‍.  
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്ഡിന്റെ റെഡ് കാറ്റഗറിയില്വരുന്ന  
വ്യവസായങ്ങള്ക്കു പുറമെ സംസ്ഥാന മലിനീകരണ ബോര്ഡിന്റെ റെഡ്  
കാറ്റഗറി വ്യവസായങ്ങള്ക്കും നിരോധനം ബാധകമായിരിക്കും. "     
കടപ്പാട് -Desabhimani
      
       ഈ ചുവന്ന അക്ഷരങ്ങളാൽ കുറിക്കപ്പെട്ട വാചകത്തിന്റെ അർത്ഥമെന്താണു. പുതിയതൊന്നും നിർമ്മിക്കപ്പെടാൻ പാടില്ല എന്നു തന്നെ. മുല്ലപ്പെരിയാർ ഡാം പുനർ:നിർമ്മിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നു സാരം. ഈ റിപ്പോർട്ട് നടപ്പാക്കിയാൽ മുല്ലപ്പെരിയാറ്റിലെ ജലം എന്നും തമിഴ്നാടിനു സ്വന്തം എന്നു വ്യക്തം.

        ഇനി കസ്തൂരി രംഗൻ സമിതി റിപ്പോർട്ടിലെ ചില പരാമർശങ്ങളിലേക്കു വരാം.
"മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ.കസ്തൂരിരംഗന്റെ  നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. (ലക്ഷ്യം അതല്ലല്ലോ) .ഉയർന്ന വന മേഖല ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാടെയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. "
കടപ്പാട് -Wikipedia
      നോക്കണേ കാര്യങ്ങൾ പോണ പോക്ക്.!  ഇവിടെ ഈ രണ്ടു സമിതികളും കേന്ദ്ര സർക്കാരും തമിഴ്നാടിനൊപ്പം ചേർന്നുകൊണ്ട് കേരളത്തിനു എട്ടിന്റെ പണി തന്നു എന്നു മനസിലാക്കാം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പു കയ്യാളുന്ന ശ്രീമതി ജയന്തി നടരാജൻ തമിഴ്നാട്ടുകാരിയാണെന്നുള്ളതുകൂടി ചേർത്ത് വായിക്കുമ്പോൾ എല്ലാം വ്യക്തം. ഇവിടെ,നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ  എന്തു പ്രശ്നങ്ങൾ ഉണ്ടായാലും രാഷ്ട്രീയം പറഞ്ഞ് ചേരിതിരിഞ്ഞ് തമ്മിലടിച്ചു കൊള്ളും എന്നുറപ്പുള്ള തമിഴ്നാടിനു കാര്യങ്ങൾ വളരെ എളുപ്പമാകുമെന്നുള്ളത് പറയേണ്ടതില്ലല്ലോ..!

4 comments:

  1. തമിഴ് വാഴ്ക!!! മലയാളം...????

    ReplyDelete
  2. കാര്യങ്ങള്‍ പോണ പോക്ക്....അത്ര ശരിയല്ലല്ലോ പണ്ടേ.

    ReplyDelete
  3. ഇത്ര ലളിതമായും കാര്യങ്ങളെ സമീപിക്കാം

    ReplyDelete