ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 27 September 2013

‘ഒരു പീഠനത്തിനു ശേഷം...’ അഭിപ്രായങ്ങളിൽ നിന്ന്

 2013 ആഗസ്റ്റ് 22 നു പോസ്റ്റ് ചെയ്ത ‘ഒരു പീഠനത്തിനു ശേഷം...’  എന്ന ബ്ളോഗ്പോസ്റ്റിനു മറുപടിയായി അനിൽ കുമാർ എന്ന എന്റെ പ്രിയപ്പെട്ട വായനക്കാരൻ കുറിച്ചിട്ട വരികളാണു താഴെ ചേർത്തിരിക്കുന്നത് .


   ആ വരികള്‍ ഇഷ്ടപ്പെട്ടു . സ്ത്രീ ആരെന്നു അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അവരുടെ കടമകള്‍ എന്തെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .
ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലയില്‍ രണ്ടു തീരെ കുഞ്ഞ് പെണ്‍കുട്ടികള്‍ക്ക് പീഡനം സഹിക്കേണ്ടി വന്നു . ഇതില്‍ ഒരു കുട്ടിയെ സ്ഥിരം പീടിക തിണ്ണയില്‍ ഈച്ചയും അരിച്ചു ,തുണികള്‍ ഇല്ലാതെ ഞാന്‍ കണ്ടിരുന്നു. എന്നെപോലെ എന്‍റെ ഭാര്യയും മറ്റനേകം സ്ത്രീകളും ഇതെല്ലം കണ്ടു കൊണ്ട് നടന്നു നീങ്ങി. നിരവധി തമിള്‍ നാടുകാര്‍ ആയ ആള്‍ക്കാര്‍ അങ്ങനെ പീടിക തിണ്ണയില്‍ സ്ഥിരമായി
കാണാം. ചിലപ്പോള്‍ ആ അമ്മയെ കാണാന്‍ പറ്റില്ല.കുട്ടി മാത്രം മയങ്ങി കിടക്കുന്നത്
കാണാം .യാതൊരു സുരക്ഷയും ഇല്ലാതെ .
               അങ്ങനെ പീഡനം രാത്രിയില്‍ നടന്നപ്പോള്‍ ആ സ്ത്രീ (അമ്മ) അന്നത്തെ അന്നത്തിനു പോയതാല്ലായിര്യുന്നു മറിച് മദ്യത്തിനും മയക്കു മരുന്നിനും വേറെ എന്തിനോ ഒക്കെ പോയതായിരുന്നു . ഞാന്‍ ഭൂമിയില്‍ കണ്ട എല്ലാ മൃഗങ്ങളിലും ഒരു സ്വഭാവം കണ്ടു . അതിന്റെ കുഞ്ഞിനെ മാറോടു അടക്കി മറ്റുള്ള മൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു .അതും ജനിച്ചാല്‍ ഉടന്‍ നടക്കാന്‍ തുടങ്ങുന്ന മൃഗങ്ങള്‍ . മനുഷ്യ കുട്ടിയെ ആണ് കുറേക്കാലം നോക്കേണ്ടി വരുന്നത്.
അങ്ങനെ ആ അമ്മ ആ കടമ രാത്രിയില്‍ പോലും നിര്‍വഹിച്ചില്ല .
               അടുത്ത പീഡനം നടന്ന വീട്ടില്‍ ഞാന്‍ സെന്സസിനു പോയിരുന്നു . രണ്ടു പ്രാവശ്യം ആ വീടിന്റെ മുറ്റത്തു കൂടിയുള്ള വഴിയെ പോകേണ്ടി വന്നു . രണ്ടു തവണയും ആ കുട്ടി ഒറ്റയ്ക്ക് വരാന്തയില്‍ കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടു. അവിടെയും ഒരു അമ്മ അവളുടെ കടമ നിര്‍വഹിച്ചില്ല. ഇതൊന്നും "സ്ത്രീ പുരുഷന്റെ ഉപഭോഗ വസ്തു " എന്നല്ല പറയേണ്ടുന്നതു . ഒരു അമ്മയുടെ അലംഭാവത്തിന്റെ പരിണാമം.  ഏതോ നെറി കേട്ടവന്‍ എന്തെന്നറിയാതെ ഉപയോഗപ്പെടുത്തി. എന്ന് വേണം പറയാന്‍ . അല്ലാതെ ഓരോ പുരുഷനും മനസ്സിലാക്കണം എന്ന വാക്ക് മാറ്റണം. എല്ലാ പുരുഷന്മാരും ഒരുപോലെ അല്ല . എല്ലാ സ്ത്രീകളും ഒരു പോലെ അല്ല.
              23 വര്ഷം ഡല്‍ഹിയില്‍ ജീവിച്ച ഞാന്‍ ഡല്‍ഹിയിലെ പീഡനം നടന്ന ആ തരം ബസ്സുകളില്‍ യാത്ര ചെയ്തിട്ടുണ്ട് .ആ ബസ്സുകളില്‍ സാധാരണ കയറുന്നത് സ്ഥിരം ആള്‍ക്കാര്‍ ആണ് . പലരും ഓഫീസുകളില്‍ സഹപ്രവര്‍ ത്തകര്‍ തമ്മില്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആ ബസ്‌ യാത്രക്കിടയില്‍ ആണ് ചെയ്യാറുള്ളത് . കളര്‍ ഗ്ലാസ്സും കര്ടന്‍ ഇട്ട അന്തരീക്ഷവും അവര്‍ക്ക് അതിനു കൂടുതല്‍ പ്രചോദനം നല്‍കി . ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് , ഇതെല്ലാം കണ്ടു സഹിക്കുന്ന ബസിലെ ജീവനക്കാരെ പറ്റി ആണ് . അവര്‍ ഇതെല്ലം കണ്ടു മറ്റൊരു ലോകത്തില്‍ ആണ് വാതിലില്‍ നില്‍ക്കുന്നത് . അവര്‍ കൊടുക്കുന്ന തലോടുകള്‍ ആ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രശ്നം അല്ല . കാരണം യാത്ര മുഴുവന്‍ അവര്‍ തെറ്റ് ചെയ്യുകയായിരുന്നു . വേണമെങ്കില്‍ ഒരു തലോടല്‍ ഇറങ്ങുന്ന വഴിക്ക് ആ പെണ്‍കുട്ടികള്‍ അങ്ങോട്ട്‌ കൊടുക്കും . കാരണം നാളെയും ബസ്സിലെ ചേട്ടന്‍ സഹായിക്കണമല്ലോ ? (സോറി ചെയ്ത കാര്യം ഇന്നത്തെ കാലത്ത് തെറ്റല്ല )
               രാത്രി ഒന്പതരക്ക് കാമുകനോടോത്തു സിനിമക്ക് പോകുന്നത് തെറ്റല്ല . പക്ഷെ ...
നമ്മുടെ സര്‍ക്കാര്‍ ബസുകള്‍ പോലെ ധാരാളം ബസുകള്‍ അവിടെ ഓടുന്നുണ്ട് . വിദ്യാഭ്യാസവും വിവരവും ഉള്ള ആ കാമുകീ കാമുകന്‍മാര്‍ എന്തിനു ആ സമയം സര്‍ വീസില്ലാത്ത ബസില്‍ കയറി? ആരെങ്കിലും വിളിച്ചാല്‍ ഉടനെ കയറുമോ ? ഓക്കേ അബദ്ധത്തില്‍ കയറി പോയി ഇനി എന്ത് ചെയ്യും ? രണ്ടു പേരുടെയും കയ്യില്‍ മൊബൈല്‍ കാണുമല്ലോ ? 100 ഡയല്‍ ചെയ്യാന്‍ അത്രയ്ക്ക് താമസം ഉണ്ടോ ? മുനീര്‍ക്ക മുതല്‍ മഹിപാല്‍പൂര്‍ വരെ കുറെ സമയം ഉണ്ട് . അത് പറ്റിയില്ല സാറേ ,
കൈ വെളിയിലോട്ട്‌ ഇട്ടു ഒന്ന് വിളിക്കാന്‍ ആ കൂടെയുള്ള നട്ടെല്ലില്ലാത്ത പുരുഷന് 
കഴിഞ്ഞോ ?  ഇല്ല . ബസില്‍ കയറിയ ഉടനെ ആക്രമിച്ചു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല . ആ പെണ്‍കുട്ടിയും കാമുകനും കൂടി ബസ്‌ ജീവന ക്കാരോട് തര്‍ക്കിചു അന്യോന്യം കൈ പൊക്കി എന്നുള്ളത് ഉറപ്പാണ് . ഡല്‍ഹിയിലെ പെണ്‍കുട്ടികളെ എനിക്ക് അറിയാം .
കാട്ടിലെ ചെറിയ മൃഗങ്ങള്‍ വലിയ മൃഗങ്ങളുടെ കൂട്ടിലേക്ക് ചെല്ലാറില്ല . ഒഴിഞ്ഞു മാറി 
നടക്കും . മനുഷ്യന് സ്വയം രക്ഷിക്കാന്‍ എങ്കിലും ശ്രമിച്ചു കൂടെ . കാരണം മൃഗങ്ങലെപോലെ അല്ല , മനുഷ്യന് അപകടത്തെ പറ്റി പരാതി നല്കാമല്ലോ ?
               ഇന്ത്യയിലെ ഒരു പീടനതിലെയും ഇരകളോടെ അല്ലെങ്കില്‍ അവരുടെ മാതാ പിതാക്കളോട് നിങ്ങളുടെ ഭാഗത്തും ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു പ്രാവസ്യമെങ്കിലും പറയുന്നത് കേള്പ്പിചിരുന്നുവെങ്കില്‍ ,കുറച്ചു പേരെങ്കിലും precautions എടുത്തെനേം. എന്ത് ചെയ്യാന്‍ പറയുന്നവരെ എല്ലാം ഇവിടുത്തെ സ്ത്രീ സംഘടനകള്‍ അടിച്ചമര്‍ത്തി . ആ പറഞ്ഞതില്‍ എന്തെങ്കിലും ന്യായം ഉണ്ടോ എന്ന് പ്രാക്ടികല്‍ ആയി ചിന്തിചില്ല ?

go to link-     http://annus0nes.blogspot.in/2013/08/blog-post_22.html 

4 comments:

  1. അറിയാത്ത വിഷയത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും തീരുമാനിക്കാതിരിക്കയാണ് വിവേകം. അതുകൊണ്ട് നോ കമന്റ്സ്

    ReplyDelete
  2. ചില കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല.

    ReplyDelete
  3. ചെയ്യുന്ന പ്രവൃത്തി ശാരീരികമോ മാനസികമോ ആയി ആർക്കെങ്കിലും ദ്രോഹം ആകുന്നതല്ലേ ഏറ്റവും വലിയ തെറ്റ് ?
    സാഹചര്യം മുതലെടുത്ത് ദ്രോഹം ചെയ്യുന്നവർതന്നെയല്ലേ യഥാർത്ഥ തെറ്റുകാർ ?

    അമ്മ കൂടെയില്ലാത്ത തക്കം നോക്കിയിരുന്ന് കുഞ്ഞിനെ ഉപദ്രവിക്കുന്നവരല്ലേ തെറ്റുകാർ ? പ്രായോഗികമായി കുഞ്ഞിന്റെ എല്ലാവിധത്തിലുമുള്ള സുരക്ഷ ഉറപ്പാക്കണമെങ്കിലും, അമ്മയ്ക്ക് മറ്റുള്ള ആളുകളോടുള്ള വിശ്വാസം കാരണമാണ്‌ കുഞ്ഞിനെ ഒരയ്ക്കാക്കി പോയതെന്ന് പറയുന്നതല്ലേ ഈ സാഹചര്യത്തിന്‌ അനുയോജ്യം ? എല്ലാവർക്കും ആ ഒരു കരുതൽ ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്നും പ്രശ്നമുണ്ടാകില്ലല്ലോ.

    ReplyDelete
  4. ഇതിൽ ആദ്യത്തെ വരികൾ കൊണ്ട് പറഞ്ഞ ഭാഗം മനസിലായില്ല. പീടികത്തിണ്ണയിൽ കഴിയേണ്ടി വന്ന - ഈച്ചയാർത്ത് കിടക്കുന്ന കുട്ടിയുടെ അമ്മ എന്തിനു പോയി എന്നാണ് പറഞ്ഞത്?

    അവർക്ക് ആ ഗതി വന്നത് അവരുടെ കുറ്റം കൊണ്ടായിരുന്നൊ?

    അല്ല ഇനി അവർക്ക് ചെലവിനു കൊടുക്കാൻ വേറെ വല്ലവരും ഉള്ളതായി അറിയാമൊ?

    ദില്ലിയിൽ വെള്ളമടിച്ച് പൂസാകുന്നവ്രുടെയും , ഗാർഡനിൽ  കുറ്റിച്ചെടികളുടെ മറയിൽ ജീവിതം ആസ്വദിക്കുന്നവരെയും പോലെ അല്ലല്ലൊ ഈ കഥാപാത്രം

    ReplyDelete