ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 26 July 2013

ട്രാഫിക് സിനിമയും സമ്മാനവും


ട്രാഫിക് സിനിമയേ അനുസ്മരിപ്പിക്കുന്ന വിധം 2 മണിക്കൂർ 20 മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്നും അമൃതാ ഹോസ്പിറ്റലിലേക്കു കരളുമായി വാഹനമോടിച്ച ജയപ്രസാദിനു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഒരുലക്ഷം രൂപ പാരിതോഷികം കൊടുത്തു എന്ന പോസ്റ്റിങ്ങ് കണ്ടാണിതെഴുതുന്നത്. കൊള്ളാം, നല്ലതു തന്നെ..ആ ചെറുപ്പക്കാരൻ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. പക്ഷേ ഒരു കാര്യം പറയട്ടെ...ഈ സംഭവത്തിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യമാണു.ഈ പറഞ്ഞ ആംബുലൻസിനു വഴി കാട്ടി രണ്ടു വാഹനങ്ങൽ മുൻപിലുണ്ടായിരുന്നു.(ഒരു വാഹനം പിൻപിലും)ആ മൂന്നു വാഹനത്തിനും ഡ്രൈവർ ഉണ്ടായിരിക്കുമല്ലോ..? അവരും ഈ പറഞ്ഞ  2 മണിക്കൂർ 20 മിനിറ്റുകൊണ്ടു ഓടി എത്തി കാണുമല്ലോ..? പുറകെ വന്നതു പോകട്ടെ...മുൻപിൽ പോയതിൽ ആദ്യത്തെ വാഹനത്തിലെ ഡ്രൈവർക്കല്ലെ ഈ പാരിതോഷികത്തിനർഹത.അതു പോലീസുകാരനായതു കൊണ്ടു വേണ്ടായിരിക്കും അല്ലെ?...അയാൾ ജീവൻ പണയം വച്ചില്ലന്നായിരിക്കും..!  സമ്മനത്തിനർഹത എപ്പോഴും മുൻപിൽ പോകുന്നവനാണു അല്ലാതെ അനുഗമിക്കുന്നവനല്ല എന്നാണെനിക്കു തോന്നുന്നതു..ശരിയോ തെറ്റോ..?

2 comments: