ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 15 May 2017

രണ്ടു മിനിക്കഥകള്‍

ഉന്നം
--------
തുരുമ്പ് കയറിതുടങ്ങിയ തകരഷീറ്റിനടിയിലായിരുന്നു പ്രാവിന്‍റെ കൂട്. എൻ്റെ  നോട്ടത്തിൽ അവൻ എന്നും തികഞ്ഞ അഹങ്കാരി ആയിരുന്നു എന്ന് വേണം പറയാൻ. അവന്‍റെ തിളങ്ങുന്ന വെളുത്തനിറത്തില്‍ എന്‍റെ ആളിക്കത്തുന്ന അസൂയയുടെ കറുത്ത നിറം കോരിയൊഴിക്കാന്‍ ഞാന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവനു പറക്കാന്‍ കഴിവുള്ളതുകൊണ്ടായിരിക്കും അവന്‍ എന്നെ ഒരിക്കലും മൈന്‍ഡ് ചെയ്തിരുന്നില്ല.

അന്ന് പകല്‍ കോരിച്ചൊരിയുന്ന മഴയിലാണ് അവന്‍ തകരഷീറ്റിനടിയില്‍ നിന്ന് തിടുക്കത്തില്‍ ചിറകിട്ടടിച്ചു പറന്നകലാന്‍ തുടങ്ങിയത്.
'ഡാ.... പ്രാവേ..... ഒരു കുടയെടുത്തോണ്ട് പോ... നല്ല മഴയല്ലേ .. പനി പിടിക്കണ്ട...' ഞാന്‍ അവനെ ഇത്തിരിയൊന്നു സ്നേഹിക്കാന്‍ നോക്കി.
'പനി. എനിക്കോ..? പോടാ.... കോപ്പേ...' പ്രാവിന്റെ പുച്‌ഛം  നിറഞ്ഞ മറുപടി എന്നെ ചൊടിപ്പിക്കാന്‍ പോന്നതായിരുന്നു.
'പറക്കാൻ കഴിയുന്നതിന്റെ അഹങ്കാരമാണ് നിനക്ക്.. എന്നാൽ എന്റെ കയ്യില്‍ എയര്‍ഗണ്‍ ഉണ്ടെന്നത് നീ മറക്കണ്ട.... നിന്‍റെ തര്‍ക്കുത്തരം എന്നോട് വേണ്ട...' ഞാന്‍ അവനെ പേടിപ്പിക്കാന്‍ നോക്കി.
'എയര്‍ഗണ്‍ പോലും... ഗണ്‍ ഉണ്ടായിട്ടെന്താ... അതില്‍ ഉണ്ട വേണ്ടേ...?' പ്രാവ് പൊട്ടിച്ചിരിച്ചു.
'ചിരിക്കണ്ട... നിനക്കുള്ള ഉണ്ട എന്‍റെ കൈയ്യില്‍ സ്റ്റോക്ക് ഉണ്ട്.....'
'ആണോ...! ഉണ്ട ഉണ്ടായത് കൊണ്ടുമാത്രം കാര്യമില്ല.... ഉന്നം വേണ്ടേ...? അത് നിനക്കുണ്ടോ...? ദേ ആ കാണുന്ന മാങ്ങയില്‍ ഉന്നം വച്ചാല്‍ ദേ അവിടെ തൂങ്ങിക്കിടക്കുന്ന ചക്കയ്ക്കിട്ടു കൊള്ളും... അതല്ലേ നിന്റെ ഉന്നം....' പ്രാവ് അലറി ചിരിച്ചു.
'ആണോ .. എന്നാല്‍ നീ അവിടെ നില്‍ക്ക്‌... എന്‍റെ ഉന്നം പരീക്ഷിച്ചിട്ട് പോകാം.....'
'ഓ.... ആയിക്കോട്ടെ.... നീ വരുന്ന വരെ ഞാനിവിടെ പറന്നു നില്‍ക്കാം.....' അവന്‍റെ ശബ്ദത്തില്‍ പരിഹാസം നിഴലിച്ചു നിന്നു.

'അഹങ്കാരി...........' ഞാൻ ഉള്ളാലെ അലറി അകത്തേയ്ക്കു പാഞ്ഞു.
ഞാന്‍ പോയി ഗണ്ണുമായി വരുന്നതുവരെ അവന്‍ തെല്ലിടമാറാതെ എനിക്കുവേണ്ടി പറന്നു നിന്ന് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. ഇവനെ ഒന്നു പേടിപ്പിച്ചേ മതിയാകൂ. 
അവന്‍റെ വലതു വശത്തായി കാണുന്ന മാവിലെ മാങ്ങയിലേയ്ക്ക് തന്നെ ഞാന്‍ ഉന്നം ഉറപ്പിച്ചു.
'എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന് ക്ഷമാപണം പറഞ്ഞു പോകാന്‍ നിനക്ക് ഒരവസരം കൂടി ഞാന്‍ തരാം.....' ഞാന്‍ ദേഷ്യം വിടാതെ ദയാലുവായി.
'പോടാ... കോപ്പേ... നീ വെടി വയ്ക്കുന്നുണ്ടെങ്കില്‍ വയ്ക്ക്.. എനിക്കെ വേറെ പണി ഉണ്ട്...'
എന്റെ ദേഷ്യം ഇരട്ടിച്ചു . ഞാന്‍ ഒരു കണ്ണ് ഇറുക്കിയടച്ച് മാങ്ങയിലേയ്ക്ക് ഉന്നം വച്ചു കാഞ്ചി വലിച്ചു.
മഴയുടെ ഇരമ്പലിനേയും കടന്ന് പതുങ്ങിയ വെടിശബ്ദം മുഴങ്ങിയപ്പോള്‍ പ്രാവ് ഒന്ന് നടുങ്ങുന്നത് കണ്ടു ഞാന്‍ സന്തോഷിച്ചു. അവന്‍ പേടിച്ചല്ലോ. എനിക്കതു മതി.
എന്‍റെ വെടിയേറ്റ്‌ മാങ്ങ ചിതറിയില്ല. പ്രാവ് ത്രാണി നഷ്ടപ്പെട്ട് മെല്ലെ താഴേയ്ക്ക് വന്ന് ചെളിയില്‍ പുതയുന്നത്‌ കണ്ടു.
'നീ എന്നെയല്ലേ ഉന്നം വച്ചത്....' അര്‍ത്ഥപ്രാണനായി പ്രാവ് എന്നോട് ചോദിച്ചു. അവന്‍റെ കഴുത്തിനു താഴെ മാംസം ചിതറി ചോര വാര്‍ന്നൊഴുകുന്നത് കണ്ടു ഞാന്‍ സ്തബ്ദനായി നിന്നുപോയി.
'അയ്യോ.........' ഞാന്‍ ഓടി അവനരുകിലെത്തി അവനെ കൈകളില്‍ കോരിയെടുത്ത് എന്‍റെ മാറോടുചേര്‍ത്തുപിടിച്ച് വിതുമ്പി.
'ഇതെങ്ങനെ സംഭവിച്ചു..........? ഞാന്‍ മാങ്ങയിലാണല്ലോ ഉന്നം വച്ചത്...'
'ചതിച്ചല്ലോ..... നീ എന്നെ ഉന്നം വയ്ക്കാതിരുന്നത് വല്ലാത്ത ചതിയായിപ്പോയി..... കൂട്ടില്‍ എന്‍റെ കുഞ്ഞുങ്ങള്‍ തനിച്ചാണ്...' പ്രാവ് എന്നെനോക്കി നിസഹായതയോടെ പിറുപിറുത്തു. എന്നും എന്നെ അസൂയപ്പയെടുത്തികൊണ്ടിരുന്ന അവന്‍റെ മനോഹരമായ വെളുത്ത ചിറകുകളില്‍ ആകെമാനം ചോരയും ചെളിയും പുരണ്ടിരുന്നു. അവന്‍ നിശ്ചലനാകുംവരെ ഞാന്‍ അസൂയയില്ലാതെ അവന്‍റെ ചിറകുകളില്‍ മെല്ലെ മെല്ലെ തലോടികൊണ്ടിരുന്നു.

_____________________________________________________________________________________

ഫയല്‍ജീവിതങ്ങള്‍
-----------------------------
അയാള്‍ എന്‍റെ സഹപ്രവര്‍ത്തകനെ അന്വേഷിച്ചാണ് ഓഫീസിലേയ്ക്ക് കയറിവന്നത്.
'സാര്‍.... സന്തോഷ്‌ സാര്‍........?' അയാള്‍ കൃത്രിമബഹുമാനത്തോടെ എന്നെ ചോദ്യരൂപത്തില്‍ നോക്കി പരുങ്ങി നിന്നു.
'സന്തോഷ്‌ ഫീല്‍ഡില്‍ പോയിരിക്കുകയാണ്. ഉച്ച കഴിയുമ്പോഴേയ്ക്കും എത്തും....' തിരക്കിട്ട് പൊതുജനത്തെ പരിഹരിക്കുന്നതിനിടയില്‍ അയാള്‍ക്ക്‌ മറുപടി കൊടുക്കാന്‍ ഞാന്‍ അല്‍പ്പസമയം കണ്ടെത്തി.
'സാര്‍... ഞാന്‍ രണ്ടു മൂന്നു തവണയായി വരുന്നു.... സന്തോഷ്‌സാറിന്‍റെ നമ്പര്‍ ഒന്ന് തരാമോ...?' അയാള്‍ രണ്ടു തവണ ചോദിച്ചശേഷമാണ് എനിക്കയാളെ കേള്‍ക്കാനായത്‌ തന്നെ.
'തരാം....' മനസ്സില്ലാമനസ്സോടെ എഴുതികൊണ്ടിരുന്ന ഫയല്‍ മാറ്റി വച്ച് ഞാന്‍ മൊബൈല്‍ കൈയ്യിലെടുത്ത് സന്തോഷിന്‍റെ നമ്പര്‍ തിരഞ്ഞു കണ്ടെത്തി.
'എഴുതിയെടുത്തോളൂ.... നയന്‍ഫൈവ്..... '
'സാര്‍ ഒരുതുണ്ട് പേപ്പര്‍............?' അവിടെയുമിവിടെയുമൊക്കെ തപ്പി ഞാന്‍ ഒരു വൈറ്റ്പേപ്പര്‍ തേടിയെടുത്ത് ഉപയോഗശൂന്യമെന്നുറപ്പുവരുത്തിയ ശേഷം ഒരു മൊബൈല്‍ നമ്പര്‍ എഴുതാന്‍ പാകത്തില്‍ ചതുരമായി കീറിയെടുത്ത്‌ അയാള്‍ക്ക്‌ നല്‍കി.
'നയന്‍ഫൈവ്..... ' ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും നിന്ന് പരുങ്ങി.
'സാര്‍ പേന........?'
ഞാന്‍ എന്‍റെ പേന അയാള്‍ക്ക്‌ നല്‍കി. അയാള്‍ നൂറാവര്‍ത്തി തിരിച്ചുംമറിച്ചും ചോദിച്ച് നമ്പര്‍ എഴുതിയെടുത്ത് മധുരമായി ചിരിച്ചു നന്ദി പറഞ്ഞു പിരിഞ്ഞു.
വീണ്ടും അടുത്തുവന്ന തിരക്കുകളില്‍ നിന്ന് ഒരുവിധം ഒഴിഞ്ഞ് പഴയ ഫയലിലേയ്ക്ക് മടങ്ങി വരുന്നതിനിടയില്‍ പേനയുമായി അയാള്‍ എങ്ങോട്ടോ പോയ്‌മറഞ്ഞിരുന്നു. ഒരു പേനയ്ക്കായി മേശവലിപ്പുകള്‍ മാറിമാറി പരതി, മറ്റു സഹപ്രവര്‍ത്തകരോട് സഹായം ചോദിച്ചു ഞാന്‍ വീണ്ടും സമയം കളഞ്ഞു കൊണ്ടിരുന്നു.
മുന്നൂറുമീറ്റര്‍ ദൂരെയുള്ള സ്റ്റേഷനറികടയിലേയ്ക്ക് ഒരു പേന വാങ്ങുവാന്‍ പൊരിവെയിലില്‍ നടക്കാന്‍ ഞാന്‍ ഒടുവില്‍ നിര്‍ബന്ധിതനായി.
എന്നെ കാത്തിരിക്കുന്ന ഫയലുകള്‍ മേശപ്പുറത്തു ചലനമറ്റുകിടക്കുമ്പോള്‍ ആ ഫയലുകളിലെ ജീവിതങ്ങള്‍ ഓഫീസിനുചുറ്റിനും അക്ഷമരായി ഞാന്‍ നടന്നകലുന്നത് നോക്കി പല്ലുകള്‍ ഞെരിച്ചു.
അന്നൂസ്

23 comments:

  1. അന്നൂസിന്റെ മനോഹരമായ നല്ല കഥ,ഉന്നം

    ReplyDelete
    Replies
    1. മനസ്സറിഞ്ഞ പ്രോത്സാഹനത്തിനു നന്ദി പ്രിയ വെട്ടത്താന്‍ചേട്ടാ

      Delete
  2. അന്നൂസ് ചില മാസങ്ങൾക്ക് ശേഷം ഫേസ് ബുക്കിൽ നിന്ന് ബ്ലോഗിൽ എത്തിയിരിക്കുന്നു..രണ്ടു കഥകളും കൊള്ളാം .എനിയ്ക്കിഷ്ടം രണ്ടാമത്തത് ...ആശംസകൾ

    ReplyDelete
    Replies
    1. ഏറെ സ്നേഹം പകരമായി പ്രിയ പുനലൂരാന്‍

      Delete
  3. കുറേക്കാലത്തിന് ശേഷം അന്നൂസിനെ വായിച്ചു. കുഞ്ഞു കഥകള്‍ രണ്ടും കേമായി...

    ReplyDelete
    Replies
    1. ഇവിടെ എത്തുമ്പോഴാണ് നിങ്ങളെപോലെയുള്ളവരുടെ സ്നേഹം കിട്ടുന്നത്... ആശംസകള്‍ തിരിച്ചും പ്രിയ MH

      Delete
  4. കൊള്ളാം രണ്ടും 😊

    ReplyDelete
    Replies
    1. ഇഷ്ടം,സ്നേഹം പകരമായി..........

      Delete
  5. നല്ല പാഠമുള്‍ക്കൊള്ളുന്ന മിനിക്കഥകള്‍ ഹൃദ്യമായി അവതരിപ്പിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. എന്നും തുടരുന്ന ഈ പ്രോത്സാഹനത്തിനു പകരമായി ഒന്നുമില്ല.....

      Delete
  6. രണ്ടും നന്ന് ...
    ഉന്നം തെറ്റി പോകുന്ന ഫയൽ ജീവിതങ്ങൾ ..!

    ReplyDelete
    Replies
    1. അഭിപ്രായം ക്ഷ' പിടിച്ചിരിക്കുന്നു......... ആശംസകള്‍ തിരിച്ചും മുരളീയേട്ടാ..

      Delete
  7. അന്നൂസ് .... ആദ്യത്തെ കഥ ഞാൻ വായിച്ചതാണോ എന്നൊരുതോന്നൽ .
    എന്നാലും ആ പ്രാവിനോട് അത് വേണ്ടായിരുന്നു . പിന്നെ അങ്ങേരു പേനയും കൊണ്ട് കടന്നുകളഞ്ഞു ല്ലേ.. മിനിക്കഥകൾ രണ്ടും ഇഷ്ടമായി. ആശംസകൾ.

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി ചേച്ചീ......

      Delete
  8. രണ്ട് കഥകളും വായിച്ചിരുന്നു .. 'ഉന്നം' അത് മനസ്സിനെ വേദനിപ്പിച്ചു .. 'ഫയൽ ജീവിതം ' ... ഇതിൽ ആരാണ് 'പാവം' സർക്കാർ ജോലിക്കാർ എന്ന് പറയണോ ..അതോ ഫയലുകളിൽ കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങൾ എന്ന് പറയണോ .. കഥ രണ്ടും ഇഷ്ട്ടായി .. അന്നൂസ്

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും നന്ദി... പ്രിയ കലാ

      Delete
  9. ആദ്യത്തെ കഥ ഒന്നും മനസ്സിലായില്ല.
    ഒരു പേനയ്ക്കു വേണ്ടി ......

    ReplyDelete
    Replies
    1. സമയം നഷ്ടപ്പെടുത്തിയതിനു ക്ഷമാപണം.

      Delete
  10. അന്നൂസേട്ടാ ആദ്യത്തെ കഥ വായിച്ചപ്പോൾ ഒന്നേ പറയാൻ തോന്നിയുള്ളൂ...'മാ നിഷാദാ' ;-)

    രണ്ടാമത്തേത് എന്തെങ്കിലുമൊരാവശ്യത്തിന് ബാങ്കിൽ പോകുമ്പോൾ സ്ഥിരം സംഭവിക്കുന്നതാണ്

    ReplyDelete
    Replies
    1. വരവിനും പ്രോത്സാഹനത്തിനും ആശംസകള്‍ തിരികെ.....

      Delete
  11. Replies
    1. അഭിപ്രായത്തിന് സ്നേഹം തിരികെ പ്രിയ അവിനാശ് ഭാസി

      Delete
  12. both good stories. especially liked unnam..

    ReplyDelete