ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday, 25 January 2012

എത്രയോ സന്തോഷ് പണ്ഡിറ്റുമാർ


കാൾ ലൂയിസ് ഓടും. പി റ്റി ഉഷ ഓടും. ഞാനും ഓടും. വേഗത ഒന്നായിരിക്കുകയില്ല. മൂന്നു പേരും അവരവർക്കു പറ്റുന്ന പോലെയാണെന്നു മാത്രം.  കാൾ ലൂയിസ്സിന്റെ വേഗം ഉഷയ്ക്കു കിട്ടില്ല.  ഉഷയുടെ വേഗം എനിക്കും കാണില്ല. എന്നു വച്ചു ഞാൻ ഓടാൻ പാടില്ല എന്നു പറയുന്നതു ന്യായമാണോ..?  സന്തോഷ് പണ്ണ്ടിറ്റിന്റെ കാര്യമാണു പറഞ്ഞു വരുന്നത്. എന്തൊരു ബഹളമായിരുന്നു.അയാളെടുത്ത പടം മോശമാണെന്നറിഞ്ഞിട്ടും നിങ്ങൾ എന്തിനു കാണാൻ തള്ളിക്കേറി..? ജയിംസ് കാമറോണും സത്യജിത് റായിയും സത്യൻ അന്തിക്കാടും തുടങ്ങി കഴിവുള്ളവർ ചെയ്യുന്ന കാര്യം സന്തോഷ് പണ്ണ്ടിറ്റ് ചെയ്തപ്പോൾ പൊല്ലാപ്പായി. അങ്ങനെയെങ്കിൽ ബ്രാഡ്മാനും സച്ചിനും ജോണ്ടി റോഡ്സും തുടങ്ങി കഴിവുള്ളവർ കളിക്കുന്ന കളി മോഹൻലാൽ കളിച്ചാൽ എന്തു പറയും..?  ക്രിക്കറ്റിലെ സന്തോഷ് പണ്ണ്ടിറ്റാണു മോഹൻലാൽ എന്നു പറയേണ്ടി വരും. നിയമം എല്ലാവർക്കും ഒരുപോലെയാകണം.പണത്തിനു വേണ്ടി അറിയാൻ മേലാത്ത പണി ചെയ്യുന്നവരേയെല്ലാം ഒരേ വണ്ടിയിൽ കെട്ടണം. അവിടെ വലിപ്പചെറുപ്പം പാടില്ല. (എന്തിനേയും കണ്ണടച്ചാരാധിക്കുന്ന കുറേ പേർ ഇവിടുണ്ട്. അവർക്കു എന്റെ കമന്റ് ഇഷ്ട്ടപ്പെടില്ലന്നറിയാം. അതു ഞാൻ കാര്യമാക്കുന്നില്ല).

2 comments:

  1. Enthinte okkeyo pirake odunna santhosh pandittumaaraanu nammil eriya pankum enna sathyam aarum ariyunnilla. :)

    ReplyDelete
  2. "അങ്ങനെയെങ്കിൽ ബ്രാഡ്മാനും സച്ചിനും ജോണ്ടി റോഡ്സും തുടങ്ങി കഴിവുള്ളവർ കളിക്കുന്ന കളി മോഹൻലാൽ കളിച്ചാൽ എന്തു പറയും..?" Eth enik valarey ishtapettu...

    ReplyDelete