Friday, 13 December 2013

യൂറ്റൂബിൽ തടസമില്ലാതെ വീഡിയോ കാണാം (കമ്പ്യൂട്ടർ ടിപ്സ്)

    ആദ്യമേ പറയട്ടെ, ഞാനൊരു കമ്പ്യൂട്ടർ വിദഗ്ധനല്ല. പിന്നെ, എന്റെ പേർസണൽ കമ്പ്യൂട്ടറുമായുള്ള നിരന്തര പരിചയത്തിൽ നിന്ന് എനിക്കു ബോധ്യപ്പെട്ട ചില കൊച്ചു കൊച്ചു അറിവുകൾ ഞാൻ ഇവിടെ കുറിക്കുകയാണു. കമ്പ്യൂട്ടർ മേഘലയിലെ അഗ്രഗണ്യന്മാർ ദയവായി കാഴ്ച്ചക്കാരാവുക. അല്ലാത്തവർക്കു വേണ്ടി മാത്രമാണീ പോസ്റ്റ്.
    എന്റെ സുഹൃത്തുക്കളിൽ പലരും എന്നോടു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നല്ലൊരു ബ്രോഡ്ബാന്റ് കണക്ഷനുണ്ടായിരുന്നിട്ടും, യൂറ്റൂബ് വീഡിയോകൾ തുടർച്ചയായി(ബഫറിങ്ങ് ഇല്ലാതെ)കാണാൻ സാധിക്കുന്നില്ല എന്ന്. അതിനുള്ള ചില പൊടികൈകളാണു ഞാൻ ഈ പോസ്റ്റിൽ പറയാൻ പോകുന്നത്.
    ഇതിനായി പ്രധാനമായും 4 കാര്യങ്ങളാണു ഞാൻ സാധാരണ ചെയ്യുന്നത്.

1.ബ്രൗസർ അപ്ഡേറ്റ് ചെയ്യുക
2.ഫ്ളാഷ് പ്ളെയർ അപ്ഡേറ്റ് ചെയ്യുക 

3.Cache and cookies ഡിലീറ്റ് ചെയ്യുക.
4.യൂറ്റൂബ് വീഡിയോ ക്വാളിറ്റി സെറ്റ് ചെയ്യുക

    ഇനി ഓരോ കാര്യത്തിനേയുംകുറിച്ച് വിശദമായി പറയാം.
1.ബ്രൗസർ അപ്ഡേറ്റ് ചെയ്യുന്ന വിധം. ഇവിടെ Mozilla Firefox ബ്രൗസർ ഉദാഹരണമായി കാണിക്കട്ടെ.  Open firefox ബ്രൗസർ --> ഇടതു വശത്ത് മുകളിലുള്ള ഫയർഫോക്സ് ഐക്കണിൽ ക്ളിക്ക് ചെയ്യുക --> Option ക്ളിക്ക് ചെയ്യുക --> Advanced tab ക്ളിക്ക് ചെയ്യുക --> Update tab ക്ളിക്ക് ചെയ്യുക
കഴിഞ്ഞു.
2.ഇനി ഫ്ളാഷ് പ്ളെയർ അപ്ഡേറ്റ് ചെയ്യുന്ന വിധം.
ആദ്യമായി ഈ ലിങ്കിൽ പോകുക. http://get.adobe.com/flashplayer/  അപ്പോൾ താഴെ കാണുന്ന സൈറ്റിൽ എത്തിച്ചേരും.അവിടെ McAfee ടിക്ക് ഒഴിവാക്കുക. Install കൊടുക്കുക.

കഴിഞ്ഞു.
3.ഇനി  Cache and cookies ഡിലീറ്റ് ചെയ്യുന്ന ചെയ്യുന്ന വിധം.
ഇതിനായി ccleaner സോഫ്റ്റ് വെയർ Install ചെയ്യുന്നതാണുത്തമം. ആദ്യമായി ഈ ലിങ്കിൽ പോകുക. http://www.filehippo.com/download_ccleaner/  അപ്പോൾ താഴെ കാണുന്ന സൈറ്റിൽ എത്തിച്ചേരും. അവിടെ Download Latest Version -ൽ ക്ളിക്ക് ചെയ്യുക. Install ചെയ്യുക.

സോഫ്റ്റ് വെയർ Install ചെയ്ത ശേഷം റൺ ചെയ്യുക. Analyzeചെയ്യുക. Run cleaner ചെയ്യുക. കഴിഞ്ഞു. താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.

താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ settings ചെയ്താൽ കമ്പ്യൂട്ടർ ഓപ്പണായിട്ടു വരുന്ന എല്ലാ അവസരത്തിലും ഓട്ടോമാറ്റികായി ccleaner അതിന്റെ ജോലി നിർവഹിച്ചു കൊള്ളും.
ഇതിനായി Options--> settings--> Run ccleaner when computer starts ൽ ടിക്ക് ചെയ്യുക
4.യൂറ്റൂബ് വീഡിയോ ക്വാളിറ്റി സെറ്റ്ചെയ്യുന്ന വിധം. ഇതിനായി യൂറ്റൂബ് വിന്റൊ ഓപ്പൺ ചെയ്യുക. ഇടതു വശത്തു താഴെ settings ഐക്കണിൽ ക്ളിക്ക് ചെയ്യുക അവിടെ quality ഇഷ്ട്ടാനുസരണം  സെറ്റ് ചെയ്യാം. മിക്കവാറും അതു Auto-ൽ ആയിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതു മാറ്റി 240p സെറ്റ് ചെയ്താൽ വല്ല്യ തട്ടുമുട്ടില്ലാതെ വീഡിയോകൾ കാണാം. ഓരോ വീഡിയോയ്ക്കും പ്രത്യേകമായി ക്വാളിറ്റി സെറ്റ് ചെയ്യാൻ മറക്കരുത് . താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.കാര്യങ്ങൾ ഓക്കെ. ഇതു Windows 7 ൽ കാര്യങ്ങൾ ചെയ്യുന്ന വിധമാണു ഇവിടെ പറഞ്ഞിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ 'Java Script' enable ആണോ എന്നതു കൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്. അതല്പ്പം സങ്കീർണമായതിനാൽ  അതിനെപ്പറ്റി പിന്നിടു പറയാം. വായിക്കുമ്പോൾ നിസാരമെന്നു തോന്നാവുന്ന ഈ കാര്യങ്ങൾ ഒന്നു ചെയ്തു നോക്കു...result ഉറപ്പായും ലഭിക്കും.  കാര്യങ്ങൾ നേരത്തെ തന്നെ അറിയാവുന്നവരുടെ സമയം കളഞ്ഞതിനു ക്ഷമ ചോദിക്കട്ടെ.  കൂടുതലായി എന്തെങ്കിലും ട്രിക്കുകൾ അറിയാവുന്നവർ ഷയർ ചെയ്യുമല്ലോ..? ഇഷ്ട്ടമായാൽ കമന്റ് ഇടാൻ മറക്കരുതെ...

5 comments:

 1. ഇവിടെ നല്ല സ്പീഡ് ഉള്ളതിനാല്‍ യൂ ട്യൂബ് പ്രശ്നം ഉണ്ടാക്കിയിട്ടില്ല. നാട്ടില്‍ വരുമ്പോള്‍ പ്രശ്നമാണ്. ഇത് ബുക് മാര്‍ക് ചെയ്തു. പിന്നീടെപ്പഴെങ്കിലും പ്രയോജനപ്പെടും!

  ReplyDelete
 2. ഇതൊക്കെ ഞാൻ ഇടയ്ക്കിടെ ചെയ്യാറുണ്ട്. എന്നാലും യുട്യൂബ് slow തന്നെ. മറ്റു സൈറ്റുകൾക്കൊന്നും പ്രശ്നം അനുഭവപ്പെടുന്നില്ല. വേറെ വിഡിയോ സൈറ്റുകൾ നോക്കാറുമില്ല.
  വിവരങ്ങൾക്ക് നന്ദി. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വേഗത കൂട്ടാൻ ഈ step-കൾക്ക് തീർച്ചയായും കഴിയും.

  ReplyDelete
 3. പരീക്ഷിക്കാം

  ReplyDelete